ബ്രഹ്മപുരം മാലിന്യ പ്ലാന്റ് വിഷയം; തന്റെ മരുമകന് കരാർ കിട്ടിയതിൽ ദുരൂഹതയുണ്ടെങ്കിൽ അത് അന്വേഷിക്കട്ടെ; വൈക്കം വിശ്വൻ

ബ്രഹ്മപുരം മാലിന്യ പ്ലാന്റ് വിഷയം; തന്റെ മരുമകന് കരാർ കിട്ടിയതിൽ ദുരൂഹതയുണ്ടെങ്കിൽ അത് അന്വേഷിക്കട്ടെ; വൈക്കം വിശ്വൻ

സ്വന്തം ലേഖകൻ

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റ് വിഷയത്തിൽ തന്റെ മരുമകന് കരാർ കിട്ടിയതിൽ ദുരൂഹതയുണ്ടെങ്കിൽ അത് അന്വേഷിക്കട്ടെയെന്ന് സിപിഐഎം നേതാവ് വൈക്കം വിശ്വൻ. തന്റെ ബന്ധുക്കൾക്കോ വേണ്ടപ്പെട്ടവർക്കോ വേണ്ടി സൗകര്യങ്ങൾ ഒരുക്കി നൽകിയ അനുഭവം ഇല്ല.

ഇപ്പോൾ എന്തിനാണ് ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഒരു മുൻ മേയർ തന്നെ വെല്ലുവിളിക്കുന്നത് കണ്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടോണി ചമ്മണിക്കെതിരെ മനഷ്ട്ട കേസിന് വക്കീൽ നോട്ടീസ് അയക്കാനാണ് തീരുമാനം. ഇവർ മാത്രമല്ലല്ലോ അവിടെയുള്ള കമ്പനി. മുഖ്യമന്ത്രിയുമായി തനിക്ക് നല്ല സൗഹൃദം എന്നും വാർത്തകൾ വരുന്നുണ്ട്.

താൻ കുടുംബകാര്യങ്ങൾ അദ്ദേഹത്തോട് പറഞ്ഞിട്ടില്ല. അവരെ അദ്ദേഹത്തിന് അറിയുമോ എന്ന് പോലും അറിയില്ല. സിപിഐഎമ്മിനെ ഇകഴ്ത്തികാട്ടാനും അഴിമതിയുടെ പുകമറ സൃഷ്ടിക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തം ആകസ്മികമല്ലെന്നും ഇത് ഇടതു വലതു മുന്നണിയുടെ അഴിമതിയുടെ തെളിവാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചിരുന്നു. നൂറുകണക്കിന് കോടി രൂപയുടെ കൊടുക്കൽ വാങ്ങലുകൾ നടന്നിട്ടുണ്ട്. 2016 ന് ശേഷം മാറിയ മാലിന്യനിർമാർജന നിയമങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഖരമാലിന്യങ്ങൾ പച്ചക്ക് കത്തിച്ചു ജനങ്ങളുടെ ജീവന് ഭീഷണി ഉണ്ടാക്കുകയാണ്. ഇതിലൂടെ നഗരസഭയും സർക്കാരും ഭരണകക്ഷികളും പ്രതിപക്ഷവും ലക്ഷ്യമിടുന്നത് വലിയ അഴിമതിയാണ്. പ്ലാന്റ് കരാറെടുത്തത് വൈക്കം വിശ്വന്റെ മരുമകനാണ്. കോൺ​ഗ്രസ് നേതാവ് വേണു​ഗോപാലിന്റെ മകനും കരാറുകാരനാണ്. ഇത് മരുമകന്മാരുടെ കാലമാണെന്നും അദ്ദേഹം വിമർശിച്ചു.