വിദ്യാർത്ഥിനികൾക്ക് മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്തു; വനിതാ ദിനത്തിൽ വേറിട്ട ആശയവുമായി നാട്ടകം ഗവണ്മെന്റ് കോളേജിലെ പ്രിയദർശിനി യൂണിറ്റ്

വിദ്യാർത്ഥിനികൾക്ക് മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്തു; വനിതാ ദിനത്തിൽ വേറിട്ട ആശയവുമായി നാട്ടകം ഗവണ്മെന്റ് കോളേജിലെ പ്രിയദർശിനി യൂണിറ്റ്

Spread the love

സ്വന്തം ലേഖിക

നാട്ടകം: വനിതാ ദിനത്തോട് അനുബന്ധിച്ചു വേറിട്ട പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി നാട്ടകം ഗവണ്മെന്റ് കോളേജിലെ പ്രിയദർശിനി യൂണിറ്റ്.

വനിത ദിനത്തിന്റെ ഭാഗമായി കോളേജിലെ വിദ്യാർത്ഥിനികൾക്ക് മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്യുന്ന പദ്ധതിയാണ് ഇവർ മുന്നോട്ട് വെച്ചത്. ചൊവ്വാഴ്ച കോളേജിൽ വെച്ച് വിദ്യാർത്ഥിനികൾക്ക് പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. പ്രീതി കോര ബോധവൽകരണ ക്ലാസും നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ എസ് യു വിന്റെയും പ്രിയദർശിനിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിക്ക് മികച്ച പ്രതികരണം ആണ് ലഭിച്ചത്. കോളേജ് മേലധികാരികൾ ഓഡിറ്റോറിയമോ ക്ലാസ്സ്‌ റൂമോ അനുവദിക്കാത്തതിനാൽ മുന്നിലെ ഗ്രൗണ്ടിൽ വെച്ചായിരുന്നു പരിപാടി നടന്നിരുന്നത്.

നിരവധി പ്രതിസന്ധികൾ ഉണ്ടായിരുന്നിട്ടും പരിപാടി മികച്ച രീതിയിൽ നടന്നുവെന്നും പരിപാടിയുടെ വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും വിദ്യാർത്ഥിനികൾക്ക് തന്നെയാണെന്നും കോളേജ് കെ എസ് യു പ്രസിഡന്റ് ദുൽ കിഫിലി പ്രതികരിച്ചു.

പ്രതീക്ഷിച്ചതിനേക്കാൾ ഏറെ പ്രതികരണം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും വരും ദിവസങ്ങളിൽ മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്യുമെന്നും പ്രിയദർശിനി സെക്രട്ടറി അഖില അറിയിച്ചു.