അന്താരാഷ്ട്ര വനിതാ ദിനം; കേരള എൻജിഒ അസോസിയേഷൻ കോട്ടയം മെഡിക്കൽ കോളേജ് ബ്രാഞ്ച് വനിതാ ഫോറം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പും വനിതാ സമ്മേളനവും നടത്തി

അന്താരാഷ്ട്ര വനിതാ ദിനം; കേരള എൻജിഒ അസോസിയേഷൻ കോട്ടയം മെഡിക്കൽ കോളേജ് ബ്രാഞ്ച് വനിതാ ഫോറം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പും വനിതാ സമ്മേളനവും നടത്തി

Spread the love

സ്വന്തം ലേഖിക

കോട്ടയം: വനിതാ ദിനത്തിന്റെ ഭാഗമായി
കേരള എൻജിഒ അസോസിയേഷൻ കോട്ടയം മെഡിക്കൽ കോളേജ് ബ്രാഞ്ച് വനിതാ ഫോറം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വനിതാ സമ്മേളനം സംഘടിപ്പിച്ചു.

കോട്ടയം നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീ ശാക്തീകരണവും സമത്വവും എന്ന വിഷയത്തെ ആസ്പദമാക്കി കോട്ടയം മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. സൂ ആൻ സഖറിയ മുഖ്യ പ്രഭാഷണം നടത്തി. വനിതാ ഫോറം കൺവീനർ വിജി. എം.എൻ അദ്ധ്യക്ഷത്ത വഹിച്ച സമ്മേളനത്തിൽ ജില്ലാ വനിതാ ഫോറം കൺവീനർ സ്മിതാ രവി, സംസ്ഥാന കൗൺസിൽ അംഗം റ്റി.ലീനാമോൾ
സാലിയമ്മ കുര്യൻ, ജയശ്രീ.എസ്.ബി, ഗ്ലോറിയ റാണി പൗലോസ് തുടങ്ങിയവർ പ്രസംഗിച്ചു.

സമ്മേളനത്തിന് മുന്നോടിയായി എൻ. ജി. ഒ അസോസിയേഷൻ വനിതകൾ മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിലേക്ക് രക്തദാനം നടത്തി.

സമ്മേളനത്തിൽ സർവീസിൽ നിന്നും വിരമിച്ച അസോസിയേഷൻ വനിതാ പ്രവർത്തകരായിരുന്ന സുലോചന. പി എൻ, സുവർണ ലത, ഗ്രേസി. കെ. എ എന്നിവർക്ക് സമുചതമായി യാത്രയയപ്പ് നൽകി ആദരിച്ചു.