2023 ഉഴവൂർ വിജയൻ സ്മാരക പുരസ്കാരം; പ്രശസ്ത സാഹിത്യകാരൻ ബന്യാമിന് നൽകുമെന്ന് ഉഴവൂർ വിജയൻ അനുസ്മരണ സമ്മേളനം സ്വാഗത സംഘഭാരവാഹികൾ
സ്വന്തം ലേഖകൻ
കോട്ടയം: 2023 ലെ ഉഴവൂർ വിജയൻ സ്മാരക പുരസ്കാരം പ്രശസ്ത സാഹിത്യകാരൻ ബന്യാമിന് നൽകുമെന്ന് ഉഴവൂർ വിജയൻ അനുസ്മരണ സമ്മേളനം സ്വാഗത സംഘഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡോ. സിറിയക് തോമസ് ചെയർമാനും, കെ.എൽ മോഹനവർമ, സെബാസ്റ്റ്യൻ പോൾ എന്നിവർ അംഗങ്ങളുമായ വിദഗ്ധ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
“അനുഭവ തീവ്രമായ പ്രമേയത്തിലൂടെ ജീവിതത്തിന്റെ എത്രയോ കാണാപ്പുറങ്ങൾ വരച്ചുകാട്ടുന്ന ആടു ജീവിതമെന്ന കൃതിക്ക് പ്രഥമ പരിഗണന നൽകിയാണ് ഈ പുരസ്കാരം ബന്യാമിന് സമ്മാനിക്കുന്നതെന്ന് ജൂറി അഭിപ്രായപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞായറാഴ്ച (ജൂലൈ 23) രാവിലെ 10.30 ന് കോട്ടയം അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേരുന്ന അനുസ്മര ണ സമ്മേളനം എൻ സി പി. സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ ഉദ്ഘാടനം ചെയ്യും. സഹകരണ വകുപ്പു മന്ത്രി വി. എൻ.വാസവൻ ഉഴവൂർ വിജയൻ സ്മാരക പുരസ്കാരം ബന്യാമിനു സമ്മാനിക്കും.
25000 രൂപ ക്യാഷ് അവാർഡും , പ്രശസ്തി പത്രവും പ്രശസ്തനായ ശിൽപി രൂപകൽപ്പന ചെയ്ത ട്രോഫിയും ചേർന്നതാണ് അവാർഡ്. ജൂറി വിലയിരുത്തലും പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തലും എൻ.സി.പി. സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി അഡ്വ.കെ.ആർ രാജൻ നിർവഹിക്കും.
മുഖ്യപ്രഭാഷണവും, സാമ്പത്തിക പദ്ധതിസഹായ വിതരണവും വനം വകുപ്പു മന്ത്രി ഏ.കെ.ശശീന്ദ്രൻ നിർവ്വഹിക്കും. നിർദ്ധന സഹായ പദ്ധതി എൻ.സി.പി. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ സുഭാഷ് പുഞ്ചക്കോട്ടിൽ വിശദീകരിക്കും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.ഏ, തോമസ് ചാഴികാടൻ എം.പി., മോൻസ് ജോസഫ് എം. എൽ. ഏ., ജൂറി ചെയർമാൻ ഡോ. സിറിയക് തോമസ് (സി.പി.ഐ. ജില്ലാ സെക്രട്ടറി) അഡ്വ.വി.ബി.ബിനു, ജനതാദൾ സംസ്ഥാന ജന: സെക്രട്ടറി സണ്ണി തോമസ് ജനാധിപത്യ കേരള കോൺ ഗ്രസ്സ് സംസ്ഥാന സെക്രട്ടറി അഡ്വ ഫ്രാൻസിസ് തോമസ്, എൻ.സി.പി. സംസ്ഥാന വൈസ് പ്രസിഡന്റ മാരായ ലതിക സുഭാഷ്, അഡ്വ പി.എം. സുരേഷ് ബാബു, പി.കെ രാജൻ മാസ്റ്റർ, എൻ.സി.പി. സംസ്ഥാന ട്രഷറർ പി.ജെ കുഞ്ഞുമോൻ, ജന: സെക്രട്ടറി ഏ.വി വല്ലഭൻ, എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തും.
എൻ.സി.പി സംസ്ഥാന സെക്രട്ടറിമാരായ സർവ്വ ശ്രീ എസ്.ഡി. സുരേഷ് ബാബു, ടി.വി. ബേബി, അനിൽ കൂവ പ്ലാക്കൽ, ബി.ജയകുമാർ, എൻ.സി.പി. നേതാക്കളായ സാബു മുരിക്കവേലി, നിബു ഏബ്രഹാം എന്നിവർ പ്രസംഗിക്കും. പുരസ്കാര ജേതാവ് ബെന്യാമിൻ മറുപടി പ്രസംഗം നടത്തും.
എൻ.സി.പി. സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി അഡ്വ.കെ.ആർ. രാജൻ, ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ, സ്വാഗത സംഘം ജനറൽ കൺവീനർ സാബു മുരിക്കവേലി, വൈസ് ചെയർ മാൻ നിബു ഏബ്രഹാം എൻ.സി.പി. സംസ്ഥാന നിർവാഹക സമിതി അംഗം പി.കെ. ആനന്ദക്കുട്ടൻ എൻ.സി.പി. കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി ബാബു കപ്പക്കാല എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.