ഒന്നര നൂറ്റാണ്ടിനിടെ എറ്റവും ചൂട് അനുഭവപ്പെട്ട മാസം 2023 ജൂലൈ എന്ന് നാസയുടെ റിപ്പോര്‍ട്ട്…
സ്വന്തം ലേഖകൻ
ദില്ലി : സമകാലീന ചരിത്രത്തിലെ എറ്റവും ചൂടേറിയ മാസം 2023ലെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. ഒന്നര നൂറ്റാണ്ടിനിടയിലെ ഏറ്റവും ചൂടേറിയ മാസമായിരുന്നു ജൂലൈ 2023 എന്ന് നാസയുടെ റിപ്പോര്‍ട്ട്.1880 മുതലുള്ള വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് നാസയുടെ ഗോഡാര്‍ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഈ അനുമാനത്തില്‍ എത്തിയത്.
തെക്കൻ അമേരിക്കയിലെയും വടക്കൻ അമേരിക്കയിലെയും വടക്കൻ ആഫ്രിക്കയിലെയും പ്രദേശങ്ങളും അന്‍റാര്‍ട്ടിക്കൻ ഉപദ്വീപും ആണ് ഈ ചൂടിന്‍റെ ശക്തി എറ്റവും കൂടുതല്‍ അനുഭവിച്ചത്. ശരാശരി താപനിലയില്‍ നാല് ഡിഗ്രി സെല്‍ഷ്യസിന്‍റെ വരെ വര്‍ദ്ധനവ് ഈ മേഖലകളില്‍ അനുഭവപ്പെട്ടതായി നാസയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘മുൻ വര്‍ഷങ്ങളിലെ ജൂലൈ മാസങ്ങളില്‍ 2023 ജൂലൈയിലെ താപനില ഉണ്ടായിരുന്നില്ല. ഞങ്ങളുടെ റെക്കോര്‍ഡിലെ ഏറ്റവും ചൂടേറിയ മാസമായിരുന്നു ഈ ജൂലൈ. അത് 1880 ലേക്ക് പോകുന്നു. ഗോഡാര്‍ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഗാവിൻ ഷ്മിഡ് പ്രസ്താവനയില്‍ പറഞ്ഞു.
ഇത് സാധാരണമല്ല. ശരാശരി താപനിലയിലെ വര്‍ധനവ് അപകടകരമായ കൊടും ചൂടിന് ആക്കം കൂട്ടും’- ഗാവിൻ ഷ്മിഡ് വ്യക്തമാക്കി. ‘കാലാവസ്ഥാ വ്യതിയാനം ലോകമെമ്ബാടുമുള്ള ആളുകളെയും ആവാസവ്യവസ്ഥയെയും ബാധിക്കുന്നുണ്ടെന്ന് നാസ ആസ്ഥാനത്തെ ശാസ്ത്രജ്ഞയും മുതിര്‍ന്ന കാലാവസ്ഥാ ഉപദേഷ്ടാവുമായ കാതറിൻ കാല്‍വിനും വ്യക്തമാക്കി.