പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; പോക്സോ കേസിൽ മീനടം നെടുംപൊയ്ക സ്വദേശി   അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; പോക്സോ കേസിൽ മീനടം നെടുംപൊയ്ക സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

മീനടം നെടുംപൊയ്ക പാലക്കൽ പറമ്പിൽ വീട്ടിൽ അജേഷ് മകൻ ആകാശ് അജേഷ് (18) നെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ അതിജീവിതയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. അതിജീവിത ഇക്കാര്യം ബന്ധുവായ സ്ത്രീയോട് പറയുകയും തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

പാമ്പാടി സ്റ്റേഷൻ എസ്.എച്ച്.ഓ സുവർണ്ണ കുമാർ ഡി, എസ്.ഐ ലെബിമോൻ,എ.എസ്.ഐ സിന്ധു, സി.പി.ഓ മാരായ സുനിൽ പി.സി, ബിജേഷ്, അനൂപ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.