കോട്ടയം ആനിക്കാട് വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

കോട്ടയം: വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ ആനിക്കാട് മുക്കാലി ഭാഗത്ത് കൊടിമറ്റം ഷെബിൻ(32), തേക്കിലക്കാട്ട് വിഷ്ണുബാബു (26) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ലഹരി വസ്തുക്കളുടെ വിൽപ്പന തടയുന്നതിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാക്കളെ പിടികൂടിയത്. സ്കൂൾ, കോളേജ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്നവരെക്കുറിച്ചും, കഞ്ചാവ് കേസിൽ പിടിയിലാകുന്ന പ്രതികളിലേക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നവരുടെ വിവരങ്ങളും ശേഖരിച്ചു വരികയാണെന്നും അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും എസ്.പി പറഞ്ഞു. പാലാ […]

ലോകത്താകമാനം പ്രതിദിനം 4,000 പേർക്ക് എച്ച്ഐവി അണുബാധ

ലോകത്താകമാനം പ്രതിദിനം 4,000 ലധികം പേരെ എച്ച്ഐവി ബാധിക്കുന്നതായി ഐക്യരാഷ്ട്രസഭ. “പുതിയ എച്ച്ഐവി അണുബാധ കുറയ്ക്കുന്നതിലെ പുരോഗതി മന്ദഗതിയിലാണ്, ലോകമെമ്പാടും പ്രതിദിനം 4,000 പേർക്ക് രോഗം ബാധിക്കുന്നു. എച്ച്ഐവി പ്രതിരോധത്തിലും ചികിത്സയിലും നിക്ഷേപം വർദ്ധിപ്പിക്കാൻ @UNAIDS രാജ്യങ്ങളോട് അഭ്യർത്ഥിക്കുന്നു, “യുഎൻ ട്വീറ്റ് ചെയ്തു. ആഗോള എച്ച്ഐവി പ്രതികരണത്തെക്കുറിച്ചുള്ള സംയുക്ത ഐക്യരഷ്ട്രസഭാ പരിപാടി ഓൺ എച്ച്ഐവി / എയ്ഡ്സിൽ നിന്നുളള ഏറ്റവും പുതിയ ഡാറ്റ വെളിപ്പെടുത്തുന്നത് കോവിഡ് -19 ന്‍റെ കഴിഞ്ഞ രണ്ട് വർഷങ്ങളിലും മറ്റ് ആഗോള പ്രതിസന്ധികളിലും എച്ച്ഐവി പകർച്ചവ്യാധിക്കെതിരായ പ്രതിരോധം മന്ദഗതിയിലാവുകയും വിഭവങ്ങൾ […]

ചെങ്ങന്നൂരിൽ സ്വകാര്യ ബസില്‍ വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ ശ്രമം ; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

ചെങ്ങന്നൂര്‍: സ്വകാര്യ ബസില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലകടവ് കടയിക്കാട് പന്തപ്ലാവില്‍ വീട്ടില്‍ അനന്തകൃഷ്ണനാ (24)ണ് അറസ്റ്റിലായത്. ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി ആര്‍ ജോസിന്റെ നേതൃത്വത്തിൽ, വെണ്മണി പൊലീസ് സ്റ്റേഷൻ എസ്.എച്ച്‌. ഒ എ. നസീര്‍, സബ് ഇന്‍സ്പക്ടര്‍ അജിത് .കെ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പോക്സോ നിയമപ്രകാരം അറസ്റ്റു രേഖപ്പെടുത്തിയ ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.

മധ്യപൂർവ രാജ്യങ്ങളിൽ ഭക്ഷ്യ ഭദ്രതയ്ക്ക് 83,471 കോടിയുടെ പാക്കേജ് വരുന്നു

ജിദ്ദ: മധ്യപൂർവ രാജ്യങ്ങളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഇസ്ലാമിക് ഡവലപ്മെന്റ് ബാങ്ക് 83471 കോടി രൂപയുടെ ഭക്ഷ്യസുരക്ഷാ പാക്കേജ് പ്രഖ്യാപിച്ചു. നിലവിലെ ഭക്ഷ്യസുരക്ഷാ പ്രശ്നങ്ങളും ഭാവിയിലെ പ്രതിസന്ധികളും നേരിടുക എന്ന ലക്ഷ്യത്തോടെയാണ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിസിനസുകൾക്ക് വായ്പ നൽകൽ, സ്വകാര്യ മേഖലയുടെ വികസനത്തിനുള്ള സാമ്പത്തിക സഹായം, വായ്പകൾ, സബ്സിഡി, മൂലധന സമാഹരണം, ഇൻഷുറൻസ് പരിരക്ഷ എന്നിവ ഉൾപ്പെടുന്നതാണ് ‘ഒരു സഖ്യം ഒരു ലക്ഷ്യം’ എന്ന് പേരിട്ടിരിക്കുന്ന പുതിയ പദ്ധതി. സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് അടിയന്തര സഹായമായി അടുത്ത ഒന്നര വർഷത്തിനുള്ളിൽ 24000 കോടി രൂപയുടെ ധനസഹായം […]

ഓണം പ്രമാണിച്ച് വ്യാജമദ്യ നിർമ്മാണവും വിപണനവും; കൂട്ടിക്കൽ, ഏന്തയാർ, ഇളംകാട് ഭാഗങ്ങളിൽ പരിശോധന ശക്തമാക്കി എക്സൈസ്; 35 ലിറ്റർ കോടയും, വാറ്റ് ചാരായവും, വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

സ്വന്തം ലേഖിക മുണ്ടക്കയം: ഓണത്തിന് മുന്നോടിയായി വ്യാജമദ്യ നിർമ്മാണവും വിപണനവും തടയാൻ പരിശോധന ശക്തമാക്കി എക്സൈസ്. കാഞ്ഞിരപ്പള്ളി റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ രാഗേഷ് ബി ചിറയത്തിന്റെ നേതൃത്വത്തിൽ പൊൻകുന്നം എക്സൈസ് സർക്കിൾ പാർട്ടിയും കാഞ്ഞിരപ്പള്ളി റേഞ്ച് പാർട്ടിയും സംയുക്തമായി കൂട്ടിക്കൽ, എന്തായാർ, ഇളംകാട് ഭാഗങ്ങളിൽ നടത്തിയ സംയുക്ത പരിശോധനയിൽ കൂട്ടിക്കൽ വില്ലേജിൽ, ഇളംകാട് കരയിൽ, ഇളംകാട് – വാഗമൺ റോഡിൽ വല്യന്ത ഭദ്രകാളീ ക്ഷേത്രം ജംഗ് ഷനിൽ കലുങ്കിന് അടിയിൽ നിന്ന് ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ 35 ലിറ്റർ കോടയും, ഒരു ലിറ്റർ വാറ്റ് ചാരായവും, […]

മൊത്തത്തിൽ കുഴപ്പമുള്ള ഒരാളാണ് താനെന്ന് ഷാജി കെെലാസ്

ആക്ഷൻ ചിത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കിയ സംവിധായകനാണ് ഷാജി കൈലാസ്. എപ്പോഴും വ്യത്യസ്ത പരീക്ഷണങ്ങൾ നടത്തുന്ന ഷാജി, തന്നെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. താൻ മൊത്തത്തിൽ കുഴപ്പമുളള ഒരു വ്യക്തിയാണ് എന്നാണ് ഷാജി കൈലാസ് പറഞ്ഞത്. ഈശ്വര വിശ്വാസിയായ ഒരു കമ്യൂണിസ്റ്റാണ് ഞാൻ. കോളേജ് കാലം മുതൽ പാർട്ടിയിൽ സജീവമായ ഞാൻ വിശ്വാസത്തിൽ നിന്ന് വ്യതിചലിച്ചിട്ടില്ല. എന്‍റെ പ്രിയപ്പെട്ട ദൈവം ശിവനാണ്. അർദ്ധനാരീശ്വരനായ അദ്ദേഹം, പുരുഷനും സ്ത്രീക്കും ഒരേ പ്രാധാന്യം നൽകുന്നു, “അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് ശിവൻ തന്‍റെ പ്രിയപ്പെട്ട […]

ബിഷപ്പിനെതിരെ നടന്ന മാര്‍ച്ചില്‍ സംഘര്‍ഷം; പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി; നിരവധിയാളുകള്‍ക്ക് പരിക്ക്

സ്വന്തം ലേഖിക തിരുവനന്തപുരം: സിഎസ്.ഐ സഭാ മോഡറേറ്റര്‍ ബിഷപ് ധര്‍മരാജ് റസാലത്തിനെതിരെ നന്ദാവനത്ത് ഒരു വിഭാഗം വിശ്വാസികള്‍ നടത്തിയ മാര്‍ച്ച്‌ അക്രമാസക്തമായി. ബിഷപ്പ് ധര്‍മ്മരാജ് റസാലത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. കാരക്കോണം മെഡിക്കല്‍ കോളേജ് കോഴ കേസില്‍ ധര്‍മരാജ് റസാലത്തിനെ കൊച്ചിയില്‍ കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. യു.കെയിലേക്ക് പോകാനായി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയെങ്കിലും ബിഷപ് ധര്‍മരാജ് റസാലത്തെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. ഇ.ഡിയുടെ നിര്‍ദ്ദേശാനുസരണം ആയിരുന്നു […]

പാകിസ്ഥാനില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ബോംബ് സ്‌ഫോടനം

ബലൂചിസ്താന്‍: പാകിസ്ഥാനിൽ ഫുട്ബോൾ സ്റ്റേഡിയത്തിന് സമീപം ബോംബ് സ്ഫോടനം. പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ തുർബത്ത് ഫുട്ബോൾ സ്റ്റേഡിയത്തിന് സമീപമാണ് സ്ഫോടനം നടന്നത്. സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരം നടക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. മൂന്ന് പേർക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്റ്റേഡിയത്തിനകത്തുള്ളവർ സുരക്ഷിതരാണെന്ന് പാക് പോലീസ് അധികൃതർ അറിയിച്ചു. സ്റ്റേഡിയത്തിന് സമീപം നിർത്തിയിട്ടിരുന്ന ബൈക്കിൽ ബോംബ് ഘടിപ്പിച്ചാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ പാകിസ്ഥാൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കോമണ്‍വെല്‍ത്ത് ഗെയിംസ്: നീന്തലില്‍ സാജന്‍ പ്രകാശിന് നിരാശ

ബര്‍മിങ്ങാം: 2022 കോമൺവെൽത്ത് ഗെയിംസിൽ നീന്തലിൽ സാജൻ പ്രകാശിന് നിരാശ. പുരുഷൻമാരുടെ 200 മീറ്റർ ബട്ടർഫ്ലൈയിൽ സാജൻ ഫൈനലിൽ പുറത്തായി. യോഗ്യതാ റൗണ്ടിൽ ഒമ്പതാം സ്ഥാനത്താണ് സാജൻ ഫിനിഷ് ചെയ്തത്. ആദ്യ എട്ടിലുള്ളവർ ഫൈനലിലെത്തും. നേരിയ വ്യത്യാസത്തിലാണ് അദ്ദേഹം ഫൈനലിൽ പുറത്തായത്. 200 മീറ്റർ സാജൻ 1:58.99 സെക്കൻഡിൽ ഫിനിഷ് ചെയ്തു. ഓസ്ട്രേലിയയുടെ ബ്രണ്ടൻ സ്മിത്ത് 1:58.86 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഫൈനലിലെത്തി.

പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വാഹനാപകടം; നിയന്ത്രണം വിട്ട കാര്‍ ക്രാഷ് ബാരിയറിലിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

സ്വന്തം ലേഖിക മണിമല: പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ മണിമലക്കും മൂലേപ്ലാവിനുമിടയില്‍ വാഹനാപകടം. നിയന്ത്രണം വിട്ട കാര്‍ ക്രാഷ് ബാരിയറിലിടിച്ച്‌ മൂന്നുപേര്‍ക്ക് പരിക്കേറ്റു. റാന്നി ചെല്ലക്കാട്ട് വാഴക്കുന്നത്ത് സോണി (48), അയല്‍വാസി സജിനി (49), സജിനിയുടെ മകള്‍ അശ്വതി (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ പോയി മടങ്ങുകയായിരുന്നു ഇവര്‍. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് കരുതുന്നു. പരിക്കേറ്റവരെ തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണിമല പൊലീസും അഗ്നിരക്ഷാസേനയും എത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. അപകടത്തില്‍ കാറിന്‍റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു.