എ.കെ.ജി സെന്ററിന് നേരെ ബോംബേറ്; രാത്രി 11.25 ന് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് എ.കെ.ജി സെന്ററിനു നേരെ ബോംബെറിഞ്ഞത്; ഇന്ന്‌ സി.പി.എം. വ്യാപക പ്രതിഷേധം സംഘടിപ്പിക്കും; സംസ്‌ഥാനത്ത്‌ ജാഗ്രത ശക്‌തമാക്കി പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: എ.കെ.ജി സെന്ററിനു നേരെ ബോംബേറ്. രാത്രി 11.25 ന് കുന്നുകുഴി ഭാഗത്തു നിന്ന് ബൈക്കിൽ എത്തിയ രണ്ടംഗ സംഘമാണ് ബോംബെറിഞ്ഞത്. എകെജി സെന്ററിന്റെ രണ്ടാമത്തെ ഗേറ്റിലാണ് ബോംബു വീണത്. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനടക്കമുള്ള മുതിർന്ന സിപിഎം നേതാക്കളെല്ലാം സംഭവ സ്ഥലത്തെത്തി. കെ.പി.സി.സി ഓഫീസിനു നേരെ ആക്രമണമുണ്ടായതിനു പിന്നാലെ എ.കെ.ജി സെന്റർ അടക്കമുള്ള പ്രധാന പാർട്ടി ഓഫീസുകൾക്ക് കർശന സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ബോംബ് പൊട്ടിയതോടു കൂടി വലിയ രീതിയിലുള്ള പുക അനുഭവപ്പെട്ടതായും വലിയ ശബ്ദമുണ്ടായതായും ഇ.പി ജയരാജൻ പറഞ്ഞു. ഇത് […]