അറസ്റ്റ് ചെയ്ത മുന്‍ എംഎല്‍എ പിസി ജോര്‍ജിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരാവാത്തതിനെതിരെ സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുസ്ലിം സമൂഹത്തിനെതിരേ വിദ്വേഷപരാമര്‍ശനം നടത്തിയതിന് നല്‍കിയ കേസില്‍ അറസ്റ്റ് ചെയ്ത മുന്‍ എംഎല്‍എ പിസി ജോര്‍ജിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരാവാത്തതിനെതിരേ സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനം. ഇടത് പക്ഷപ്രവര്‍ത്തകര്‍ അടക്കം ഇതിനെതിരേ രംഗത്തുവന്നു. പിസി ജോര്‍ജിനെ രക്ഷിക്കാന്‍ ഒത്തുകളിക്കുകയായിരുന്നു കേരള പോലിസെന്നാണ് പ്രധാനവിമര്‍ശനം. അറസ്റ്റ് ചെയ്യണമെന്ന ആവശ്യം പരിഗണിച്ചുവെന്ന് വരുത്തിത്തീര്‍ത്ത് ജോര്‍ജിന് സഹായം ചെയ്യുകയായിരുന്നു സര്‍ക്കാരെന്നും പല സാമൂഹികമാധ്യമ ആക്റ്റിവിസ്റ്റുകളും പ്രതികരിച്ചു. ജോര്‍ജിനെ മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ അസി.പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരായില്ല എന്ന് വാര്‍ത്ത. ഹാജരാകാന്‍ പോലിസ് […]

പഴയ ബിസിനസ് പാര്‍ട്ണര്‍ സാന്ദ്രാ തോമസ് സൈക്കോ എന്ന ഒറ്റ വാക്കില്‍ ഇപ്പോൾ വിജയ് ബാബുവിനെ വിശേഷിപ്പിച്ചതോടെ അന്ന് ഫ്രൈഡേ ഫിലിംസ് നിര്‍മ്മാണ കമ്ബനിയില്‍ നടന്ന സംഘര്‍ഷവും ചര്‍ച്ചയാകുന്നു : സാന്ദ്രയുടെ വിവാഹത്തിനുശേഷം നിര്‍മാണ കമ്ബനിയുടെ ഉടമസ്‌ഥാവകാശം സംബന്ധിച്ചുള്ള തര്‍ക്കങ്ങൾ പരിഹരിക്കാൻ ഓഫീസിലെത്തിയ സാന്ദ്രയെ വിജയ് ബാബു മര്‍ദ്ദിക്കുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു എന്നായിരുന്നു പരാതി

സ്വന്തം ലേഖകൻ പഴയ ബിസിനസ് പാര്‍ട്ണര്‍ സാന്ദ്രാ തോമസ് സൈക്കോ എന്ന ഒറ്റ വാക്കില്‍ വിജയ് ബാബുവിനെ വിശേഷിപ്പിച്ചതോടെ ഇരുവരും തമ്മിലുള്ള പഴയ തര്‍ക്കങ്ങള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. തങ്ങളുടെ നിര്‍മ്മാണ കമ്ബനിയുമായുള്ള തര്‍ക്കങ്ങളുടെ പേരില്‍ വിജയ് ബാബു തന്നെ ക്രൂരമായി ആക്രമിച്ചിരുന്നു എന്ന് ആദ്യം പരാതി നല്‍കിയെങ്കിലും പിന്നീട് അത് പെട്ടെന്നുണ്ടായ ക്ഷോഭത്തിലെ സ്വാഭാവിക പ്രതികരണം എന്ന നിലയില്‍ സാന്ദ്രാ തോമസ് തന്നെ ലഘൂകരിച്ച്‌ പറഞ്ഞിരുന്നു. എന്നാല്‍, സൈക്കോയാണ് വിജയ് ബാബു എന്ന് ഇപ്പോള്‍ സാന്ദ്രാ തോമസ് പ്രതികരിച്ചതോടെ അന്ന് ഫ്രൈഡേ ഫിലിംസ് നിര്‍മ്മാണ […]

സിബിഐ 5; ദ ബ്രെയിന്‍’ പ്രദര്‍ശനത്തിനെത്തി : സേതുരാമയ്യരുടെ അഞ്ചാം വരവ് പ്രേക്ഷകര്‍ ആഘോഷിക്കുന്നു : ട്രെയ്‌ലറില്‍ പറഞ്ഞപോലെ ഗംഭീരമായ ആ 20 മിനിറ്റ് പ്രേക്ഷകര്‍ എടുത്ത് പറയുന്നു : നീണ്ട ഇടവേളക്ക് ശേഷമുള്ള ജഗതി ശ്രീകുമാറിന്റെ സ്‌ക്രീന്‍ പ്രസന്‍സും പ്രേക്ഷകരിൽ ശ്രദ്ധ നേടുന്നു

സ്വന്തം ലേഖകൻ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായ സിബിഐ സീരീസിലെ അഞ്ചാം ഭാഗം ‘സിബിഐ5; ദ ബ്രെയിന്‍’ പ്രദര്‍ശനത്തിനെത്തി മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സേതുരാമയ്യരുടെ അഞ്ചാം വരവ് പ്രേക്ഷകര്‍ ആഘോഷിക്കുകയാണ്. ചെറിയ ലാഗ് ഉണ്ടെന്നതൊഴിച്ചാല്‍ കഥ, തിരക്കഥ, കാസ്റ്റിങ്, ബിജിഎം, ക്ലൈമാക്‌സ് തുടങ്ങിയവയെക്കുറിച്ച്‌ മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും ഉണ്ടാകുന്നത് സിബിഐ സീരീസിലെ മറ്റൊരു ത്രില്ലര്‍ വിജയ ചിത്രം, മികച്ച ആദ്യ ഭാഗവും ഗംഭീരമായ രണ്ടാം ഭാഗവും, എപ്പോഴത്തേയും പോലെ മമ്മൂട്ടിയുടെ മികച്ച അവതരണം, ട്രെയ്‌ലറില്‍ പറഞ്ഞപോലെ ഗംഭീരമായ ആ 20 മിനിറ്റ്, ഇങ്ങനെ പോകുന്ന […]

ആത്മകഥയിൽ തനിക്കെതിരായി നടത്തിയ പരാമർശം; ടിക്കാറാം മീണയ്ക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് പി.ശശി; പരാമർശം പിൻവലിച്ച് നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കിൽ 50 ലക്ഷം രൂപ നഷ്ടപരിഹാരം തരണമെന്നാണ് നോട്ടീസിൽ ആവശ്യം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ടിക്കാറാം മീണയ്ക്കെതിരെ പി.ശശി വക്കീൽ നോട്ടീസ് അയച്ചു. മീണയുടെ ആത്മകഥയിൽ തനിക്കെതിരായി നടത്തിയ പരാമർശത്തിലാണ് നോട്ടീസ്. പരാമർശം പിൻവലിച്ച് നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കിൽ 50 ലക്ഷം രൂപ നഷ്ടപരിഹാരം തരണമെന്നാണ് നോട്ടീസിൽ പറയുന്നത്. നായനാർ സർക്കാരിന്റെ കാലത്ത് തന്നെ അകാരണമായി സസ്പെന്റ് ചെയ്തതിനും സ്ഥലം മാറ്റിയതിനും പിന്നിൽ അന്നത്തെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി.ശശിയായിരുന്നു എന്നാണ് ആത്മകഥയിൽ മീണയുടെ ആരോപണം. തൃശ്ശൂർ കളക്ടറായിരിക്കെ വ്യാജകള്ള് നിർമ്മാതാക്കൾക്കെതിരെ നടപടിയെടുത്തതിന്റെ പേരിൽ ഇ.കെ.നയനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി.ശശി ഇടപെട്ട് തന്നെ സ്ഥലം മാറ്റിയെന്നാണ് […]

ലൈംഗിക പീഡനക്കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്തപക്ഷം അമ്മയിൽ നിന്നും രാജി വെക്കും; ഉറച്ച നിലപാടുമായി ബാബുരാജും ശ്വേതാ മേനോനും

സ്വന്തം ലേഖകൻ കൊച്ചി: ലൈംഗിക പീഡനക്കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്തപക്ഷം അമ്മയിൽ നിന്നും രാജി വെക്കും. ഉറച്ച നിലപാടുമായി ബാബുരാജും ശ്വേതാ മേനോനും. വിജയ് ബാബുവിനെതിരെ ശക്തമായ നടപടി ഉണ്ടായില്ലെങ്കിൽ എക്സിക്യൂട്ടീവ് സ്ഥാനത്ത് നിന്ന് രാജിവെക്കുമെന്ന് ബാബുരാജ് വ്യക്തമാക്കി. ഇന്ത്യയിൽ ആദ്യമായാണ് ഒരു ഐസി കമ്മിറ്റി ഇത്തരമൊരു തീരുമാനം എടുത്തത്. അതിൽ നടപടിയുണ്ടായില്ലെങ്കിൽ രാജിവെക്കുമെന്ന് ഇരുവരും അറിയിച്ചു. വിജയ് ബാബുവിനെ തത്കാലം പുറത്താക്കേണ്ടതില്ല എന്ന് ചില അംഗങ്ങൾ അഭിപ്രായപ്പെട്ടിരുന്നു. വിജയ് ബാബുവിന് 15 ദിവസം സമയം അനുവദിക്കണം. കോടതി ജാമ്യാപേക്ഷ […]

കാസർകോട് കടപ്പുറത്തുനിന്ന് ഐസ്ക്രീം വാങ്ങിക്കഴിച്ച് ഭക്ഷ്യവിഷബാധ; സഹോദരങ്ങൾ ആശുപത്രിയിൽ

സ്വന്തം ലേഖകൻ കാസർകോട്∙ചെറുവത്തൂരിനു സമീപം പടന്ന കടപ്പുറത്തുനിന്ന് ഐസ്ക്രീം വാങ്ങിക്കഴിച്ച സഹോദരങ്ങൾ ചികിത്സയിൽ. കാസർകോട് മാവിലക്കടപ്പുറം സ്വദേശികളായ അനന്ദു, അനുരാഗ് എന്നിവർക്കാണു ഭക്ഷ്യവിഷബാധയേറ്റത്. അതേസമയം, ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ വിദ്യാർഥിനി മരിച്ചു. കരിവെള്ളൂരിലെ നാരായണൻ– പ്രസന്ന ദമ്പതികളുടെ മകൾ ദേവനന്ദ (16) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരണം. ഭക്ഷ്യവിഷബാധയേറ്റ 14 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.

ചരിത്രബോധമില്ലാത്ത വിഡ്ഡി എം.എം.മണി; ആദിവാസി ക്ഷേമസമിതി ജില്ലാ സമ്മേളനത്തിൽ ഇടമലക്കുടിയിലെ മുതുവാൻ സമുദായത്തെയാകമാനം അപമാനിച്ച എം.എം.മണി പരസ്യമായി മാപ്പ് പറയണം.; ബി ജെ പി നേതാവ് എൻ.ഹരി

സ്വന്തം ലേഖകൻ ഇടുക്കി: ആദിവാസി ക്ഷേമസമിതി ജില്ലാ സമ്മേളനത്തിൽ ഇടമലക്കുടിയിലെ മുതുവാൻ സമുദായത്തെയാകമാനം അപമാനിച്ച സി.പി.എം നേതാവ് എം.എം.മണി പരസ്യമായി മാപ്പ് പറയണം. കഴിഞ്ഞ എഴുപതു കൊല്ലക്കാലം ഇരുണ്ടയുഗത്തിൽ കഴിഞ്ഞ ആദിവാസി സമൂഹത്തിന് വികസനമെന്താണെന്ന് കാണിച്ചു കൊടുക്കുവാൻ ബി.ജെ.പിയും നരേന്ദ്രമോദിയും വേണ്ടിവന്നു. കമ്യൂണിസ്റ്റ് ഭീകരതയുടെ കഴിഞ്ഞകാല ഓർമ്മകളെ പാടെതള്ളിയ ഇടമലക്കുടിയിലെ വനവാസി സമൂഹം ബി.ജെ.പിയുടെ പിന്നാലെ അണിനിരക്കുന്നതിൽ വിറളിപൂണ്ടാണ് സമനിലതെറ്റിയ മണിയുടെ ജൽപ്പനം. ചരിത്രബോധമില്ലാത്ത വിഡ്ഢികൾ കമ്യൂണിസ്റ്റുക്കാരാണ്. കേരളത്തിൽ കമ്യൂണിസത്തിൻ്റെ വിഷവിത്ത് പാകുന്നതിനുമുൻപെ നടന്ന വിപ്ലവങ്ങളുടെ ഗർഭാവകാശി തങ്ങളാണെന്ന് സമൂഹത്തിൽ ഉറക്കെ വിളിച്ചു പറയുന്ന […]

തുടർച്ചയായ മൂന്നാം ദിവസവും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി;ഷാർജയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിയാണ് പിടിയിലായത് , വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്

സ്വന്തം ലേഖിക മലപ്പുറം :തുടർച്ചയായ മൂന്നാം ദിവസവും കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി. ഷാർജയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി നജീം വരയിലാണ് പിടിയിലായത്. ഇയാളിൽ നിന്നും 2.027 കിലോ സ്വർണമിശ്രിതം കസ്റ്റംസ് പിടികൂടി. വസ്ത്രത്തിന് ഉള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്. കഴിഞ്ഞ ദിവസം ഏഴു കിലോയിലധികം സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കസ്റ്റംസ് പിടികൂടിയിരുന്നു.

സ്കൂട്ടർ ഡിവൈഡറിലിടിച്ച്‌ അപകടം: യുവതിക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ പേരൂര്‍ക്കട: സ്കൂട്ടർ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. വട്ടിയൂര്‍ക്കാവ് നേതാജി റോഡ് എന്‍ ആര്‍ ആര്‍ എ-ഡി-1ല്‍ നന്ദ അനീഷ് (25) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒൻപതുമണിയോടെ പേരൂര്‍ക്കട-അമ്പലംമുക്ക് റോഡില്‍ തങ്കമ്മ സ്റ്റേഡിയത്തിനു മുന്നിലായിരുന്നു അപകടം. അമ്ബലംമുക്ക് ഭാഗത്തേക്കു പോകുകയായിരുന്നു നന്ദ. സ്‌കൂടറില്‍നിന്നു തെറിച്ചുവീണ നന്ദ അനീഷിന്റെ തലയ്ക്കു ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം വൈകിട്ട് ആറുമണിയോടെ ശാന്തികവാടത്തില്‍ സംസ്‌കരിച്ചു. ഭര്‍ത്താവ്: കെ അനീഷ് കുമാര്‍. മകള്‍: തനുശ്രീ.

ചിറ്റൂരിൽ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന ഹാഷിഷ് ഓയിലുമായി യുവതിയടക്കം രണ്ടുപേർ പിടിയിൽ

സ്വന്തം ലേഖകൻ കൊച്ചി: ചിറ്റൂരില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന ഹാഷിഷ് ഓയിലുമായി യുവതിയും യുവാവും പിടിയില്‍. പാലക്കാട് കറുവാട്ടൂര്‍ സ്വദേശിനി എ.പി. ശ്രീഷ്മ (23), വയനാട് കണിയാമ്ബറ്റ പൂത്തോട്ടക്കുന്ന് സ്വദേശി പി.സി. അജീഷ് (32) എന്നിവരാണ് ചിറ്റൂര്‍ സ്‌കൂള്‍പ്പടി ജങ്ഷനില്‍ പിടിയിലായത്. എറണാകുളം നോര്‍ത്ത് പോലീസും കൊച്ചി സിറ്റി ഡാന്‍സാഫും ചേര്‍ന്നായിരുന്നു പരിശോധന. അജീഷിന്റെ പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്ന് 62.80 ഗ്രാം ഹാഷിഷ് ഓയില്‍ പോലീസ് കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നായരമ്ബലം സ്വദേശിയായ രാഹുല്‍ (27) 30 മില്ലി ഗ്രാം എം.ഡി.എം.എ.യുമായി പിടിയിലായി. ഇയാളെ […]