ആ​​റു വ​​യ​​സു​​കാ​​ര​​ന്‍ ജെ​​റോ​​മി​​ന് മ​​ജ്ജ മാ​​റ്റി​​വ​​യ്ക്ക​​ല്‍ ശ​​സ്ത്ര​​ക്രി​​യയ്ക്കായി ജീ​​വ​​ന്‍ ര​​ക്ഷാ​​സ​​മി​​തി ചോ​​ദി​​ച്ച​​ത് 30 ല​​ക്ഷം രൂ​​പ; ഒരു കോടിയോളം രൂപ സമാഹരിച്ച് നല്കി അതിരമ്പുഴ നിവാസികൾ

സ്വന്തം ലേഖകൻ അ​​തി​​ര​​മ്പുഴ: ആ​​റു വ​​യ​​സു​​കാ​​ര​​ന്‍ ജെ​​റോ​​മി​​ന് മ​​ജ്ജ മാ​​റ്റി​​വ​​യ്ക്ക​​ല്‍ ശ​​സ്ത്ര​​ക്രി​​യയ്ക്കായി ജീ​​വ​​ന്‍ ര​​ക്ഷാ​​സ​​മി​​തി ചോ​​ദി​​ച്ച​​ത് 30 ല​​ക്ഷം രൂ​​പ. ഒരു കോടിയോളം രൂപ സമാഹരിച്ച് നല്കി അതിരമ്പുഴ നിവാസികൾ മാതൃകയായി. അ​​ക്യൂ​​ട്ട് ലിം​​ഫോ​​ബ്ലാ​​സ്റ്റി​​ക് ലു​​ക്കീ​​മി​​യ (ബ്ല​​ഡ് കാ​​ന്‍​​സ​​ര്‍) ബാ​​ധി​​ച്ച ആ​​റു വ​​യ​​സു​​കാ​​ര​​ന്‍ ജെ​​റോ​​മി​​ന് മ​​ജ്ജ മാ​​റ്റി​​വ​​യ്ക്ക​​ല്‍ ശ​​സ്ത്ര​​ക്രി​​യ​​യ്ക്കും തു​​ട​​ര്‍ ചി​​കി​​ത്സ​​യ്ക്കു​​മാ​​യാണ് ജീ​​വ​​ന്‍ ര​​ക്ഷാ​​സ​​മി​​തി ധന സമാഹരണത്തിനായി പ്രവർത്തിച്ചത്. അ​​തി​​ര​​മ്പു​​ഴ പ​​ഞ്ചാ​​യ​​ത്ത് ഒ​​ന്നാം വാ​​ര്‍​​ഡി​​ല്‍ കീ​​ഴേ​​ട​​ത്ത് ജ​​സ്റ്റി​​ന്‍റെ​​യും ജി​​ന്‍​​സി​​യു​​ടെ​​യും മ​​ക​​നാ​​യ ജ​​റോ​​മി​​ന്‍റെ ചി​​കി​​ത്സ​​യ്ക്കാ​​യാ​​ണ് ജീ​​വ​​ന്‍ ര​​ക്ഷാ​​സ​​മി​​തി​​യും അ​​തി​​ര​​മ്പു​​ഴ പ​​ഞ്ചാ​​യ​​ത്തും ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ പു​​ന്ന​​ശേ​​രി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള […]

കോട്ടയം ജില്ലയിൽ ഇന്ന് (02/05/2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ മെയ് 2 തിങ്കളാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന K.K റോഡ്, കളരിയ്ക്കൽ ബസാർ ,കല്യാൺ ജുവല്ലറി, ജോയിസ് ആർക്കേഡ്, മുൻസിപ്പാലിറ്റി, തിരുനക്കര മൈതാനം, ഗാന്ധി സ്ക്വയർഎന്നീ ഭാഗങ്ങളിൽ 2/5/2022 രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും

​​കാറ് വി​​ല്‍​​ക്കാ​​ന്‍ സ​​ഹാ​​യി​​ക്കാ​​മെ​​ന്ന് പ​​റ​​ഞ്ഞ് അ​​ധ്യാ​​പി​​ക​​യി​​ല്‍​​നി​​ന്നും യൂ​​സ​​ഡ് കാ​​ര്‍ ഷോ​​റൂം ഉ​​ട​​മ​​യി​​ല്‍ നി​​ന്നും നാ​​ല​​ര​​ല​​ക്ഷ​​ത്തോ​​ളം രൂ​​പ ത​​ട്ടി​​യെ​​ടു​​ത്ത​​ ചങ്ങനാശേരി സ്വദേശി അറസ്റ്റിൽ

​​സ്വന്തം ലേഖകൻ ഏറ്റു​​മാ​​നൂ​​ര്‍: കാ​​ര്‍ വി​​ല്‍​​പ്പ​​ന ന​​ട​​ത്താ​​നെ​​ന്ന വ്യാ​​ജേ​​ന ത​​ട്ടി​​പ്പു ന​​ട​​ത്തി​​യ​​ ചങ്ങ​​നാ​​ശേ​​രി വാ​​ഴ​​പ്പ​​ള്ളി പാ​​റ​​ക്കു​​ള​​ത്തി​​ല്‍ ജീ​​മോ​​ന്‍ കു​​ര്യ​​നെ​​ ഏ​​റ്റു​​മാ​​നൂ​​ര്‍ എ​​സ്‌എ​​ച്ച്‌ഒ സി.​​അ​​ര്‍. രാ​​ജേ​​ഷ് കു​​മാ​​റി​​ന്‍റ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘം അ​​റ​​സ്റ്റ് ചെ​​യ്തു. കാ​​റ് വി​​ല്‍​​ക്കാ​​ന്‍ സ​​ഹാ​​യി​​ക്കാ​​മെ​​ന്ന് പ​​റ​​ഞ്ഞ് അ​​ധ്യാ​​പി​​ക​​യി​​ല്‍​​നി​​ന്നും യൂ​​സ​​ഡ് കാ​​ര്‍ ഷോ​​റൂം ഉ​​ട​​മ​​യി​​ല്‍ നി​​ന്നും നാ​​ല​​ര​​ല​​ക്ഷ​​ത്തോ​​ളം രൂ​​പ ത​​ട്ടി​​യെ​​ടു​​ത്ത​​താ​​യാ​​ണ് കേ​​സ്. 2021 – സെ​​പ്തം​​ബ​​റി​​ല്‍ ഏ​​റ്റു​​മാ​​നൂ​​ര്‍ സ്വ​​ദേ​​ശി​​യാ​​യ അ​​ധ്യാ​​പി​​ക​​യു​​ടെ കാ​​ര്‍, യൂ​​സ​​ഡ് കാ​​ര്‍ ഷോ​​മി​​ല്‍ വി​​ല്‍​​പ്പ​​ന ന​​ട​​ത്താ​​മെ​​ന്ന് പ​​റ​​ഞ്ഞാ​​ണ് ജീ​​മോ​​ന്‍ വാ​​ങ്ങി​​യ​​ത്. എ​​ഴ് ല​​ക്ഷം രൂ​​പ​​യോ​​ളം സ്വ​​കാ​​ര്യ ധ​​ന​​കാ​​ര്യ സ്ഥാ​​പ​​ന​​ത്തി​​ല്‍​നി​​ന്നും വാ​​യ്പ​​യെ​​ടു​​ത്താ​​ണ് അ​​ധ്യാ​​പി​​ക […]

കുട്ടിക്കാനം മുണ്ടക്കയം റോഡിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടം;യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

സ്വന്തം ലേഖകൻ ഇടുക്കി :കുട്ടിക്കാനം മുണ്ടക്കയം റോഡിൽ ചുഴുപ്പിന് സമീപം കാർ താഴേക്ക്‌ മറിഞ്ഞ് അപകടം. യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. കുട്ടിക്കാനത്തുനിന്നും മുണ്ടക്കയം ഭാഗത്തേയ്ക്ക് വരുന്ന കാർ ആണ് അപകടത്തിൽ പെട്ടത്, വലിയ വളവ് ആയതിനാൾ കാർ നിയത്രണം വിട്ട് മറിയുകയായിരുന്നു.

കടല്‍കടന്നൊരു സാന്ത്വനം : ഓട്ടിസം ബാധിച്ച്‌ ജന്മനാതന്നെ ഭിന്നശേഷിക്കാരിയായ കുരുന്നിനെ ദത്തെടുത്ത് വിദേശ ദമ്പതികൾ

സ്വന്തം ലേഖകൻ കോഴിക്കോട്: ഓട്ടിസം ബാധിച്ച്‌ ജന്മനാതന്നെ ഭിന്നശേഷിക്കാരിയായ കുരുന്നിനെ ദത്തെടുത്ത് ഓഹായോവില്‍ നിന്നുള്ള ദമ്പതികൾ ആയ മാത്യുഫഗാനും മിന്‍ഡിയും. മാതാപിതാക്കള്‍ ആരെന്നുപോലും അറിയാതെ, ഉപേക്ഷിക്കപ്പെട്ട ഇവളെ പ്രതീക്ഷയെന്ന് പേരിട്ടുവിളിക്കാം. പ്രത്യേക പരിചരണം വേണ്ട ഈ കുഞ്ഞ്, കോഴിക്കോട് കൊയിലാണ്ടിയിലെ ഭിന്നശേഷിക്കാരുടെ പരിചരണ കേന്ദ്രമായ നെസ്റ്റിലായിരുന്നു ഇത്രയും നാള്‍. ആരോരുമില്ലാത്തവരെ ദത്തെടുക്കാന്‍ ആളുകളുണ്ടാകുമെങ്കിലും പ്രത്യേക പരിചരണം ആവശ്യമുളള ഇത്തരം കുരുന്നുകളെ നോക്കാനാളുണ്ടാകില്ല എന്ന തിരിച്ചറിവ് മാത്യുവിനെ കേരളത്തിലേക്കെത്തിച്ചു. അമേരിക്കന്‍ വൈമാനികനായ മാത്യുഫഗാന്, ഇന്ത്യയും കേരളുമല്ലാം നേരത്തെതന്നെ കേട്ടറിയാം. ഒരുപാടിഷ്ടപ്പെടുന്ന നാട്ടില്‍ നിന്നുതന്നെ തന്‍റെ സന്ദേശവും […]

ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ട് ഇനി പൂരനഗരിയിലേക്കും; തൃശ്ശൂർ ഷോറും ഉദ്ഘാടനം ഇന്ന് രാവിലെ

തൃ​ശൂ​ര്‍: 23 വർഷത്തെ പാരമ്പര്യവുമായി ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ട് പുതിയ ഷോറൂം പൂരന​ഗരിയിലും. ഇന്ന് രാവിലെ പത്ത് മണിക്ക് വ​ട​ക്കേ​സ്റ്റാ​ന്‍​ഡി​ന​ടു​ത്ത് ഓ​ക്സി​ജ​ന്‍റെ തൃ​ശൂ​ര്‍ ഷോ​റൂം തു​റ​ക്കും. ഷോ​റൂം ആ​ശീ​ര്‍​വാ​ദം തൃ​ശൂ​ര്‍ ആ​ര്‍​ച്ച്‌ബി​ഷ​പ് മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത് നി​ര്‍​വ​ഹി​ക്കും. റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. 30 ല​ക്ഷം ഹാ​പ്പി ക​സ്റ്റ​മേ​ഴ്സി​ന്‍റെ സ്നേ​ഹാ​ദ​ര​ങ്ങ​ളോ​ടെ​യാ​ണ് ഡി​ജി​റ്റ​ല്‍ എ​ക്സ്പേ​ര്‍​ട്ട് മേ​ള​പ്പെ​രു​ക്ക​ത്തി​ന്‍റെ നാ​ട്ടി​ലെ​ത്തു​ന്ന​ത്. ദേ​ശീ​യ – അ​ന്ത​ര്‍​ദേ​ശീ​യ ബ്രാ​ന്‍​ഡു​ക​ളു​ടെ ഏ​റ്റ​വും മി​ക​ച്ച ക​ള​ക്ഷ​നോ​ടൊ​പ്പം ആ​ക​ര്‍​ഷ​ക​ങ്ങ​ളാ​യ ഓ​ഫ​റു​ക​ളു​ടെ അ​കമ്പ​ടി​യോ​ടെ​യാ​ണ് ഓ​ക്സി​ജ​ന്‍റെ വ​ര​വ്. ഡി​ജി​റ്റ​ല്‍ ഗാ​ഡ്ജ​റ്റു​ക​ളാ​യ സ്മാ​ര്‍​ട്ട​ഫോ​ണ്‍, ലാ​പ്ടോ​പ്, ടാ​ബ്‌​ല​റ്റ്, ഹോം […]

നഗ്നചിത്രം കാട്ടി സ്ത്രീയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി; മന്ത്രിയുടെ ഗൺമാനെതിരെ ജാമ്യമില്ലാ കേസ്

സ്വന്തം ലേഖകൻ തൃശ്ശൂർ: സ്ത്രീയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ മന്ത്രി ചിഞ്ചുറാണിയുടെ ഗണ്‍മാന്‍ സുജിത്തിനെതിരെ തൃശൂര്‍ റൂറല്‍ പൊലീസ് കേസെടുത്തു. വലപ്പാട് സ്വദേശിനിയുടെ പരാതിയിലാണ് കേസെടുത്തത്. നഗ്ന ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. നിലവിലെടുത്ത വകുപ്പുകള്‍ പ്രകാരം ഗണ്‍മാന് സ്റ്റേഷനില്‍ നിന്ന് ജാമ്യം കിട്ടില്ല. വെള്ളിക്കുളങ്ങര പൊലീസാണ് പരാതി അന്വേഷിക്കുന്നത്. അതേസമയം, പരാതിയില്‍ പറയുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സുജിത്തിന്റെ കുടുംബം പ്രതികരിച്ചു.

നടൻ വിജയ് ബാബുവിനെ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും താൽക്കാലികമായി മാറ്റി; തന്നെ മാറ്റി നിര്‍ത്തണമെന്ന വിജയ് ബാബുവിന്റെ ആവശ്യം ‘അമ്മ’ ഭാരവാഹികള്‍ അംഗീകരിക്കുകയായിരുന്നു

സ്വന്തം ലേഖകൻ കൊച്ചി: ലൈംഗിക പീഡന കേസിൽ ഒളിവില്‍ കഴിയുന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ എക്‌സിക്യൂട്ടിവില്‍ നിന്ന് ഒഴിവാക്കി. തന്നെ മാറ്റി നിര്‍ത്തണമെന്ന വിജയ് ബാബുവിന്റെ ആവശ്യം ‘അമ്മ’ ഭാരവാഹികള്‍ അംഗീകരിക്കുകയായിരുന്നു. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന് സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. തന്നെ മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് വിജയ് ബാബു കത്തു നല്‍കിയിരുന്നു. ആരോപണം സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്നതിനാലാണ് മാറി നില്‍ക്കുന്നത് എന്ന് വിജയ് ബാബു കത്തില്‍ പറഞ്ഞു. വിജയ് ബാബുവിന് എതിരെ നടപടി വേണമെന്ന് […]

ഇന്ന് മാസപ്പിറവി കാണാത്തതിനാൽ കേരളത്തില്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച

സ്വന്തം ലേഖകൻ കോഴിക്കോട്: കേരളത്തില്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച. ഇന്ന് മാസപ്പിറവി കാണാത്തതിനാലാണിത്. ഇതോടെ റമദാന്‍ 30 പൂര്‍ത്തിയാക്കിയാണ് സംസ്ഥാനത്ത് ഇസ്‍ലാം മതനിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുക. അതേസമയം ഗള്‍ഫ് രാജ്യങ്ങളില്‍ നാളെയാണ് ചെറിയ പെരുന്നാള്‍. റമദാനിലെ 30 ദിനങ്ങളും പൂര്‍ത്തിയാക്കിയാണ് ഗള്‍ഫില്‍ നാളെ പെരുന്നാളെത്തുന്നത്. ഒമാനില്‍ ഇന്ന് റമദാന്‍ 29 പൂര്‍ത്തിയാവുകയേ ഉള്ളൂ. ഇതിനാല്‍ ഇന്ന് മാസപ്പിറവി കണ്ടാല്‍ ഒമാനിലും നാളെയാകും പെരുന്നാള്‍.

കോട്ടയം ജില്ലയിൽ നാളെ (02/05/2022) വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന K.K റോഡ്, കളരിയ്ക്കൽ ബസാർ ,കല്യാൺ ജുവല്ലറി, ജോയിസ് ആർക്കേഡ്, മുൻസിപ്പാലിറ്റി, തിരുനക്കര മൈതാനം, ഗാന്ധി സ്ക്വയർഎന്നീ ഭാഗങ്ങളിൽ 2/5/2022 തിങ്കളാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും