അസലാമു അലൈക്കും പറഞ്ഞ് അന്ന് ആരംഭിച്ച പ്രസം​ഗത്തിൽ എസ്ഡിപിഐയെ പുകഴ്ത്തി പിസി ജോര്‍ജ്; മത്സരം രം​ഗത്തേക്ക് ഇറങ്ങുകയാണ് അങ്ങെന്നെ അനു​ഗ്രഹിക്കണം എന്ന് പറഞ്ഞപ്പോൾ അനു​ഗ്രഹിച്ചത് ഈസ മൗലവി; പി സി ജോർജ്ജിന്റെ രാഷ്ട്രീയ രം​ഗപ്രവേശം വീണ്ടും ചർച്ചയാകുന്നു

സ്വന്തം ലേഖകൻ കാെച്ചി: എസ്ഡിപിഐയെ പുകഴ്ത്തി പിസി ജോര്‍ജ് സംസാരിക്കുന്ന പഴയ പ്രസംഗ വീഡിയോ ചര്‍ച്ചയാവുന്നു. എല്ലാ രാഷ്ട്രീയ സമാവാക്യങ്ങളും തെറ്റിച്ചായിരുന്നു 2016 ല്‍ പൂഞ്ഞാറില്‍ സ്വതന്ത്രനായി മത്സരിച്ച പിസി ജോര്‍ജ് വിജയിച്ചത്. എസ്ഡിപിഐ നല്‍കിയ പിന്തുണയാണ് തന്നെ വിജയിക്കാന്‍ സഹായിച്ചതെന്നാണ് പ്രസംഗത്തില്‍ പിസി ജോര്‍ജ് പറയുന്നത്. എസ്ഡിപിഐയെ വാനോളം പുകഴ്ത്തിയാണ് പിസി ജോര്‍ജ് സംസാരിക്കുന്നത്. അസലാമു അലൈക്കും പറഞ്ഞാണ് പിസി ജോര്‍ജ് പ്രസം​ഗം തുടങ്ങുന്നത്. പ്രസം​ഗമിങ്ങനെ, ‘ഞാന്‍ നന്ദിയുടെ ഹൃദയവുമായാണ് നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത്. കാരണം ആ രാജ്യത്തെ രാഷ്ട്രീയ ഭിക്ഷാംദേഹികള്‍ എല്ലാം […]

മൗനം എല്ലായ്പ്പോഴും ഒരു നല്ല അടവല്ല; നിങ്ങളുടെ പിഴച്ചുപോയ എല്ലാ അടവുകളേക്കാളും ഇപ്പോള്‍ നിങ്ങളെ വരിഞ്ഞുമുറുക്കിയിരിക്കുന്നത് നിങ്ങളുടെ മൗനമാണ്; മഞ്ജു വാര്യരുടെ ജീവന്‍ അപകടത്തിലാണെന്ന് സംശയിക്കുന്നുവെന്ന മുന്‍ വെളിപ്പെടുത്തലിന് ശേഷം മഞ്ജു മൗനം പാലിക്കുന്നതിനെ വിമര്‍ശിച്ച് സംവിധായകന്‍ സനല്‍കുമാര്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം : മൗനം എല്ലായ്പ്പോഴും ഒരു നല്ല അടവല്ല. നിങ്ങളുടെ പിഴച്ചുപോയ എല്ലാ അടവുകളേക്കാളും ഇപ്പോള്‍ നിങ്ങളെ വരിഞ്ഞുമുറുക്കിയിരിക്കുന്നത് നിങ്ങളുടെ മൗനമാണ്. മഞ്ജു വാര്യരുടെ ജീവന്‍ അപകടത്തിലാണെന്ന് സംശയിക്കുന്നുവെന്ന മുന്‍ വെളിപ്പെടുത്തലിന് ശേഷം മഞ്ജു മൗനം പാലിക്കുന്നതിനെ വിമര്‍ശിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരൻ. ഇനി നിങ്ങള്‍ പുറം ലോകം കണ്ടാല്‍ മൗനം ഭഞ്ജിക്കുക. നിങ്ങള്‍ക്ക് വേണ്ടിയും നിങ്ങളെപ്പോലുള്ള നിരവധി ആളുകള്‍ക്ക് വേണ്ടിയും. ജീവനെങ്കിലും അപകടമുണ്ടാവാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുെവന്നും സനല്‍കുമാര്‍ ശശിധരന്‍ കുറിച്ചു. സനല്‍കുമാര്‍ ശശിധരന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പ്രിയപ്പെട്ട മഞ്‍ജു, എന്നെക്കൊണ്ട് […]

കെ.ടി.ഡി.സിയുടെ ബിയര്‍ പാര്‍ലറിലെ മോഷണം; പതിനേഴുകാരനുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ നേമം: പ്രാവച്ചമ്പലത്തെ കെ.ടി.ഡി.സിയുടെ ബിയര്‍ പാര്‍ലറില്‍ മോഷണം നടത്തിയതുള്‍പ്പെടെ നിരവധി കേസിലെ പ്രതികള്‍ അറസ്റ്റില്‍. ശാസ്തമംഗലം മരുതംകുഴി കൃഷ്ണനഗര്‍ ടി.സി 7/746 ചൈതന്യ ഹൗസ് സ്വദേശിയും ഇപ്പോള്‍ പള്ളിച്ചല്‍ പ്രാവച്ചമ്ബലം ജംഗ്ഷന് സമീപം ഔഷധി ഭവനില്‍ താമസിക്കുന്ന അച്ചു, രണ്ടാംപ്രതി പ്രായപൂര്‍ത്തിയാകാത്ത 17 വയസുള്ള കുട്ടിയുമാണ് നേമം പൊലീസിന്റെ പിടിയിലായത്. ഏപ്രിൽ19 നും 24 നും ബിയര്‍ പാര്‍ലറില്‍ നിന്ന് ബിയറുകളും ഡ്രീംസ് സിസ്റ്റംസ് എന്ന സ്ഥാപത്തില്‍ നിന്ന് പണവും കവര്‍ന്ന കേസിലെ പ്രതികളാണിവര്‍. മുഖംമൂടി ധരിച്ചിരുന്നതിനാല്‍ പ്രതികളെ തിരിച്ചറിയാന്‍ പൊലീസിന് […]

കാസര്‍കോട് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് പതിനാറുകാരി മരിച്ച സംഭവം: രണ്ടു പേര്‍ അറസ്റ്റില്‍ ;മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്

സ്വന്തം ലേഖകൻ കാസര്‍കോട്: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് പതിനാറുകാരി മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഐഡിയല്‍ കൂള്‍ ബാര്‍ ഉടമയും ഷവര്‍മ മേക്കറുമാണ് അറസ്റ്റിലായത്. മംഗളൂരു സ്വദേശി അനക്‌സ്, നേപ്പാള്‍ സ്വദേശി സന്ദേശ് റായി എന്നിവരാണ് അറസ്റ്റിലായത്. മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് ചന്തേര പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ കരിവെള്ളൂര്‍ പെരളം സ്വദേശി ദേവനന്ദ(16) യാണ് മരിച്ചത്. ദേവനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. ഭക്ഷ്യ വിഷബാധയേറ്റ് 31 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ് പോയിന്റില്‍ നിന്ന് ഷവര്‍മ […]

പ്രവാസി വ്യവസായിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറി പണവും ലാപ്ടോപ്പും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ മുഖ്യ സൂത്രധാരനടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ നിലമ്ബൂര്&#x200d: പ്രവാസി വ്യവസായി കൈപ്പഞ്ചേരി ഷൈബിന്‍റെ വീട്ടില്‍ അതിക്രമിച്ച്‌ കയറി പണവും ലാപ്ടോപ്പും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ മുഖ്യ സൂത്രധാരനടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ തങ്ങളകത്ത് നൗഷാദ് എന്ന മോനു (41), ചേനക്കല്‍ ഷക്കീര്‍ (41), കരിമ്ബന്‍തൊടി സൈറസ് മുഹമ്മദ് (35), കൂളിപിലാക്കല്‍ നിഷാദ് (33), കടുകത്തൊടി സലീം (36) എന്നിവരെയാണ് നിലമ്ബൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി. വിഷ്ണുവിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. നൗഷാദും ഷക്കീറും സലീമും പരാതിക്കാരന്‍റെ കീഴിലെ ജീവനക്കാരായിരുന്നു. ഇവരെ അകാരണമായി ജോലിയില്‍നിന്ന് […]

ജമ്യം ലഭിച്ച പി സി ജോര്‍ജ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്നാരോപിച്ച്‌ പൊലിസില്‍ പരാതി

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുസ്ലിംകള്‍ക്കെതിരേ വംശീയവിദ്വേഷം പരത്തുന്ന വിദ്വേഷപ്രസംഗം നടത്തിയതിന് കോടതിയില്‍നിന്ന് ജമ്യം ലഭിച്ച പി സി ജോര്‍ജ് ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നാരോപിച്ച്‌ പൊലിസില്‍ പരാതി. അന്‍വര്‍ഷാ പാലോട് ആണ് ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയത്. തിരുവനന്തപുരത്ത് നടന്ന ഹിന്ദുത്വ സമ്മേളനത്തിലാണ് മുസ് ലിംകള്‍ക്കെതിരേ പി സി ജോര്‍ജ് വംശീയവിദ്വേഷം പരത്തുന്ന പ്രസ്താവന നടത്തിയത്. മുസ് ലിംകളുടെ ഹോട്ടലുകളില്‍ ഇതര മതസ്ഥരെ വന്ധ്യംകരിക്കാനുള്ള മരുന്നുപയോഗിക്കുന്നുണ്ടെന്നാണ് ഒരു ആരോപണം. ലുലു മാള്‍ മുതലാളി കൊച്ചിയല്‍ മാള്‍ പണിതത് ഇതര മതസ്ഥരുടെ പണം തട്ടാനാണെന്നാണ് മറ്റൊരു […]

ചെറിയ പെരുന്നാൾ പ്രമാണിച്ചുള്ള സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ഇന്നത്തെ അവധിയിൽ മാറ്റമില്ല: ചൊവ്വാഴ്ചത്തെ അവധിയുടെ കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും

സ്വന്തം ലേഖകൻ തിരുവനന്തപുരം: മാസപ്പിറവി കാണാത്തതിനെ തുടർന്ന് ചെറിയ പെരുന്നാൾ ചൊവ്വാഴച്ചയിലായിരുക്കും. എന്നാൽ ചെറിയ പെരുന്നാൾ പ്രമാണിച്ചുള്ള, സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ഇന്നത്തെ അവധിയിൽ മാറ്റമില്ല. ചൊവ്വാഴ്ചത്തെ അവധിയുടെ കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും.

താമരശ്ശേരി ചുരത്തിൽ പരസ്പരം വാഹനങ്ങള്‍ തട്ടിയെന്ന് പറഞ്ഞ് തര്‍ക്കം: ആംബുലൻസ് ഡ്രൈവറും കാർ ഡ്രൈവറും തമ്മിലുള്ള തർക്കം അവസാനിച്ചത് കൂട്ട അടിപിടിയിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ പരസ്പരം വാഹനങ്ങള്‍ തട്ടിയെന്ന് പറഞ്ഞുള്ള തര്‍ക്കം അടിപിടിയില്‍ കലാശിച്ചു.ചുരത്തിന്‍റെ ഏഴാം വളവില്‍ വെച്ചാണ് സംഭവം. സുല്‍ത്താന്‍ ബത്തേരിയിലെ അലിഫ് ഐസിയു ആംബുലന്‍സിന്റെ ഡ്രൈവര്‍ അജേഷിനാണ് പരിക്കേറ്റത്. ചുരത്തിലെ ഏഴാം വളവിന് സമീപത്ത് വച്ച്‌ രോഗിയെ ഇറക്കി വയനാട്ടിലേക്ക് തിരിച്ചു പോകുകയായിരുന്നു അജേഷ്. ആംബുലന്‍സിന്റെ പിറകില്‍ ഫോര്‍ച്ചൂണര്‍ കാര്‍ വന്നിടിക്കുകയും പിന്നീട് കാര്‍ യാത്രക്കാര്‍ പുറത്തിറങ്ങി ആംബുലന്‍സ് ഡ്രൈവറെ മര്‍ദിക്കുകയായിരുന്നവെന്നാണ് പരാതിയില്‍ പറയുന്നത്. പരിക്കേറ്റ ആംബുലന്‍സ് ഡ്രൈവര്‍ അജേഷിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദനമേറ്റ അജേഷിന്‍റെ മൂക്കില്‍ […]

കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ വന്‍ ദുരിതത്തില്‍: മഴ പെയ്താൽ ചെളി, വെയലാണേൽ പൊടിപടലങ്ങൾ : ഏതൊക്കെ ബസ് എവിടെയൊക്കെ നിര്‍ത്തുമെന്ന് അറിയാതെ നെട്ടോട്ടമോടി യാത്രക്കാർ

സ്വന്തം ലേഖകൻ കോട്ടയം: നവീകരണത്തിനായി കെട്ടിടം പൊളിച്ചുമാറ്റിയ കോട്ടയം കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ വന്‍ ദുരിതത്തില്‍. കെട്ടിടം പൊളിച്ചുമാറ്റുന്നതിന് മുമ്ബായി പകരം സൗകര്യങ്ങള്‍ ഒരുക്കാത്തതിനാല്‍ യാത്രക്കാര്‍ വലയുകയാണ്. യാത്രക്കാര്‍ക്കായി താല്‍ക്കാലിക ഷെഡ് പണിതെങ്കിലും 50ല്‍ കൂടുതല്‍ ആളുകള്‍ക്ക് നില്‍ക്കാന്‍ ഇടമില്ല. സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസും മറ്റും ഓരോ ഭാഗത്തായതിനാല്‍ മറ്റ് ഡിപ്പോകളില്‍നിന്നും എത്തുന്ന ജീവനക്കാരും ഏറെ ബുദ്ധിമുട്ടുന്നു. 52 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് പൊളിച്ചുനീക്കിയത്. ഇതിന് പിന്നാലെ ഒരു മഴ പെയ്താല്‍ സ്റ്റാന്‍ഡ് ചെളിക്കുളമാകുന്ന അവസ്ഥയാണ്. വെയിലായാല്‍ സ്റ്റാന്‍ഡ് […]

ഭക്ഷ്യവിഷബാധയേറ്റ് മരിച്ച ദേവനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് : വെള്ളി, ശനി ദിവസങ്ങളില്‍ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ്മ കഴിച്ചവര്‍ക്കാണ് അവശത : ഭക്ഷ്യവിഷബാധയേറ്റവര്‍ക്കെല്ലാം ഛര്‍ദി, പനി തുടങ്ങിയ ലക്ഷണങ്ങളാണ് പ്രകടം

സ്വന്തം ലേഖകൻ കാഞ്ഞങ്ങാട്: ഷവര്‍മ്മ കഴിച്ച വിദ്യാര്‍ഥിനി മരിച്ച വിവരമറിഞ്ഞ് ചെറുവത്തൂര്‍ ഞെട്ടി. ഷവര്‍മ്മ കഴിച്ചവരെല്ലാം പരിഭ്രാന്തിയിലായതോടെ ലക്ഷണങ്ങളില്ലാത്തവരും ആശുപത്രിയിലേക്കോടി. ഭക്ഷ്യവിഷബാധയേറ്റവര്‍ക്കെല്ലാം ഛര്‍ദി, പനി തുടങ്ങിയ ലക്ഷണങ്ങളാണ് പ്രകടമായത്. നേരിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ പ്രാഥമിക ചികിത്സ ലഭിച്ച ശേഷം വീടുകളിലേക്ക് മടങ്ങി. വിവരമറിഞ്ഞ ഉടന്‍തന്നെ ഡി.എം.ഒ രാംദാസും ജില്ലാ ആശുപത്രി സുപ്രണ്ടും ഡ്യൂട്ടിയിലില്ലാത്ത പരിസരത്തെ മുഴുവര്‍ ഡോക്ടര്‍മാരെയും നഴ്സുമരെയും പാരാമെഡിക്കല്‍ ജീവനക്കാരെയും വിളിച്ചുവരുത്തി എല്ലാവിധ പരിശോധനകളും ചികിത്സകളും സജ്ജമാക്കിയിരുന്നു. വെള്ളി, ശനി ദിവസങ്ങളില്‍ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ്മ കഴിച്ചവര്‍ക്കാണ് അവശത അനുഭവപ്പെട്ടതെന്ന് മനസിലായതോടെ നീരിക്ഷണത്തിലും […]