സംസ്ഥാനത്ത് ഇന്ന് (2-05-2022) സ്വർണവില കുറഞ്ഞു ;പവന്160 രൂപ കുറഞ്ഞ് 37760 രൂപയിലെത്തി

കൊച്ചി :സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു .പവന് 160 രൂപ കുറഞ്ഞ് 37760 രൂപയിലെത്തി .ഗ്രാമിന് 20 രൂപ കുറഞ്ഞ് 4720 രൂപയിലെത്തി . അരുൺസ് മരിയ ഗോൾഡ് ഗ്രാമിന് -4720 പവന് -37760

വിജയ് ബാബുവിനെതിരെ നടപടിയില്ല; ‘അമ്മ’ യുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് മാലാ പാര്‍വതി രാജിവച്ചു; അമ്മയില്‍ തര്‍ക്കം രൂക്ഷം

സ്വന്തം ലേഖകൻ കൊച്ചി: ‘അമ്മ’ യുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് മാലാ പാര്‍വതി രാജിവച്ചു. ബലാത്സംഗ കേസില്‍ പ്രതിയായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. നടനെതിരെ നടപടി വേണമെന്ന് ശ്വേത മേനോന്‍ ചെയര്‍പേഴ്സനായ ഇന്‍റേണല്‍ കംപ്ലെയിന്‍റ്സ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ഇന്നലെ ചേര്‍ന്ന യോഗം ശുപാര്‍ശ തള്ളിയതില്‍ സമിതിയിലെ മറ്റ് അംഗങ്ങള്‍ക്കും അമര്‍ഷമുണ്ട്. കേസ് തീരുംവരെ വിജയ് ബാബുവിനെ നിര്‍വാഹക സമിതിയില്‍ നിന്നും മാറ്റിനിര്‍ത്താനായിരുന്നു കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ എക്സിക്യുട്ടീവ് യോഗത്തിലെ തീരുമാനം. നിരപരാധിത്തം തെളിയും വരെ മാറി നില്‍ക്കാമെന്ന് […]

വൈക്കത്തപ്പന് 400കിലോ പച്ചക്കറി സമർപ്പിച്ച് ചേർത്തലയിലെ ജൈവ കർഷകർ;തിരുവിഴ മഹാദേവ ദേവസ്വത്തിന്റെ പതിനഞ്ച് എക്കർ സ്ഥലത്ത് തിരുവിഴ ഫാം ടൂറിസം കേന്ദ്രത്തിൽ നിന്നും വിളവെടുത്ത പച്ചക്കറികൾ ആണ് ഭഗവാന് സമർപ്പിച്ചത്

സ്വന്തം ലേഖിക ആലപ്പുഴ: വൈക്കത്തപ്പന് 400കിലോ പച്ചക്കറി സമർപ്പിച്ച് ചേർത്തലയിലെ ജൈവ കർഷകർ. പൂർണ്ണമായും ജൈവ രീതിയിൽ കൃഷി ചെയ്തു വിളവെടുത്ത മത്തങ്ങാ, കുമ്പളങ്ങ വൈക്കത്തപ്പന് കൊടിമര ചുവട്ടിൽ സമർപ്പിച്ചത്. തിരുവിഴ മഹാദേവ ദേവസ്വത്തിന്റെ പതിനഞ്ച് എക്കർ സ്ഥലത്തു നടന്നു വരുന്ന തിരുവിഴ ഫാം ടൂറിസം കേന്ദ്രത്തിൽ നിന്നും വിളവെടുത്ത പച്ചക്കറികൾ ആണ് സമർപ്പിച്ചത്. കോയമ്പത്തൂർ അമൃത യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ പീയുഷിന്റെ അച്ഛന്റ അമ്മ ദേവകി ഓർമ്മയ്ക്കയാണ് അദ്ദേഹത്തിന്റെ സഹകരണത്തോടെ പച്ചക്കറികൾ സമർപ്പിച്ചത്. ചേർത്തല കരപ്പുറത്തെ ജൈവ കർഷകരായ ജ്യോതിസ്, അനിലാൽ, അഭിലാഷ് എന്നിവർ […]

ശ്രീനിവാസന്‍ കൊലക്കേസിലെ പ്രതിയുടെ വീടിനു നേരെ ആക്രമണം; പ്രദേശത്ത് സുരക്ഷ ശക്തമാക്കി പൊലീസ്

സ്വന്തം ലേഖകൻ പാലക്കാട്: പാലക്കാട്ടെ ആര്‍ എസ് എസ് നേതാവായിരുന്ന ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വീടിന് നേരെ പെട്രോള്‍ നിറച്ച കുപ്പിയെറിഞ്ഞു. പ്രതി കാവില്‍പ്പാട് സ്വദേശി ഫിറോസിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. ബിയര്‍ കുപ്പിയില്‍ പെട്രോള്‍ മണമുണ്ടെങ്കിലും കത്തിയിട്ടില്ലെന്ന് ഹേമാംബിക നഗര്‍ പൊലീസ് അറിയിച്ചു. പുലര്‍ച്ചെ ഒന്നരയോടെ ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ ഹേമാംബിക നഗര്‍ പൊലീസ് കേസെടുത്തു. പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കി ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസന്‍ വധകേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റിലായി. പാലക്കാട് മുണ്ടൂര്‍ സ്വദേശി നിഷാദ്, […]

പെട്രോള്‍ പമ്പില്‍ യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു;തൃശൂർ കുന്നംകുളത്താണ് സംഭവം ,പഴുന്നാന സ്വദേശിയായ 19 കാരനാണ് കുത്തേറ്റത്

സ്വന്തം ലേഖിക തൃശ്ശൂര്‍: കുന്നംകുളം പെട്രോള്‍ പമ്പില്‍ യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. പഴുന്നാന സ്വദേശി 19 വയസ്സുള്ള അനസിനാണ് കുത്തേറ്റത്. ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് അനസും മറ്റൊരു സുഹൃത്ത് കൂടി പെട്രോൾ അടിക്കുന്നതിനായി എത്തിയതായിരുന്നു. പമ്പിലേക്ക് കടക്കുമ്പോൾ ബൈക്ക് മുന്നിലിട്ട് വെട്ടിച്ചത് ചോദ്യം ചെയ്ത് കൊണ്ട് പുറമേനിന്ന് എത്തിയ രണ്ടുപേർ ഇവരുമായി തർക്കമുണ്ടാകുകയും സംഘർഷത്തിൽ എത്തുകയും ആയിരുന്നു. സംഘർഷത്തിനിടെ യാണ് അനസിന് കുത്തേറ്റത്. സംഭവത്തോടനുബന്ധിച്ച് ചെറുകുന്ന് സ്വദേശിയായ പ്രദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്തെ പൂരത്തോടനുബന്ധിച്ച് സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന […]

തലകുത്തി മറിഞ്ഞ് വീണു, ജീന്‍സും ടോപ്പുമൊക്കെ കീറി, പിന്നാലെ നടുറോഡില്‍ ഇരുന്ന് കരഞ്ഞു ;മനസ് തുറന്ന് ഭാവന

സ്വന്തം ലേഖിക കൊച്ചി :മലയാളികളുടെ പ്രിയ നടിയാണ് ഭാവന .കുഞ്ചാക്കോ ബോബന്‍, മീര ജാസ്മിന്‍, പൃഥ്വിരാജ്, ജയസൂര്യ, ഭാവന തുടങ്ങിയ വലിയ താര നിര അണിനിരന്ന ചിത്രമായിരുന്നു ‘സ്വപ്നക്കൂട്’.2003ല്‍ പുറത്തിറങ്ങിയ ചിത്രം വലിയ പ്രേക്ഷകപ്രീതി നേടിയിരുന്നു. കമലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധേ നേടി. പതിനാറാം വയസിലാണ് ഭാവന ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇപ്പോളിതാ, ചിത്രത്തിലെ കറുപ്പിനഴക് എന്ന ഗാനരംഗം ചിത്രീകരിച്ചതിന്റെ ഓര്‍മകള്‍ പങ്കുവെയ്ക്കുകയാണ് മലയാളികളുടെ പ്രിയനടി ഭാവന. ഗാനത്തിനായി സൈക്കിള്‍ ചവിട്ടുന്ന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ വീണതും റോഡില്‍ കിടന്ന് കരഞ്ഞതുമൊക്കെ […]

വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില കൂട്ടി; കൂടിയത് 103 രൂപ; വീട്ടാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല

സ്വന്തം ലേഖകൻ കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില വീണ്ടും കൂട്ടി. ഒറ്റയടിക്ക് 103 രൂപ കൂട്ടിയതോടെ കൊച്ചിയില്‍ വില 2359 രൂപയായി. ഈ വര്‍ഷം ഇതുവരെ കൂട്ടിയത് 365 രൂപയാണ്. അതേസമയം വീട്ടാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ശ്രീലങ്കയിലും ഇന്ത്യയിലും എല്‍പിജി വില ഒപ്പത്തിനൊപ്പമാണ് എല്‍പിജി സിലിണ്ടറിന്റെ വില കുതിച്ചുയര്‍ന്നത് ഇടത്തരക്കാരുടെയും പാവപ്പെട്ടവരുടെയും ജീവിതം ദുരിതപൂര്‍ണമാക്കിയിരിക്കുകയാണ്. പാചകവാതകത്തിന്റെ വില 949.50 രൂപയായാണ് വര്‍ധിപ്പിച്ചത്. 50 രൂപയായിരുന്നു അവസാനത്തെ വര്‍ധന. ഇന്ത്യയില്‍ തന്നെ പല നഗരങ്ങളിലും വില ആയിരത്തിന് മുകളിലേക്ക് ഉയര്‍ന്നിട്ടുണ്ട്. പാറ്റ്ന, ഗ്വാളിയോര്‍, മൊറേന […]

മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ ഇടുന്നവര്‍ക്കെതിരെ കര്‍ശന നടപടി: പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നവര്‍ സൈബര്‍ പൊലീസിന്‍റെ നിരീക്ഷണത്തിൽ; കോട്ടയം ജില്ലാ പോലീസ് മേധാവി

സ്വന്തം ലേഖകൻ കോട്ടയം: മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ ഇടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി. ഇത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നവര്‍ സൈബര്‍ പൊലീസിന്‍റെ നിരീക്ഷണത്തിലാണെന്നും ജില്ലാ പോലീസ് മേധാവി ശില്‍പ്പ ഐ.പി.എസ് അറിയിച്ചു. അറിയിപ്പ് “ജില്ലയില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നതും സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കുന്നതുമായ തരത്തിലുള്ള സന്ദേശങ്ങള്‍ ചില സാമൂഹിക വിരുദ്ധര്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം പ്രചാരണം നടത്തുന്നവര്‍ സൈബര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കുന്നതാണ്”

‘എന്റെ വീട്ടിലാണ് അന്ന് ആ പെണ്‍കുട്ടി കരഞ്ഞ് ഓടിയെത്തിയത്. ഇത്തരക്കാരെ സംഘടനയില്‍ നിന്ന് തന്നെ പുറത്താക്കണം’; വിജയ് ബാബുവിനെതിരെ നടപടിയെടുക്കണമെന്ന് അമ്മ യോ​ഗത്തില്‍ ലാല്‍

സ്വന്തം ലേഖകൻ കൊച്ചി: ലൈം​ഗിക പീഡന പരാതിയില്‍ നിര്‍മാതാവും നടനുമായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാന്‍ അമ്മ ഭാരവാഹി യോ​ഗത്തില്‍ ശക്തമായി ആവശ്യമുന്നയിച്ച്‌ നടന്‍ ലാല്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതികളാവുന്നവരെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് ലാല്‍ യോ​ഗത്തില്‍ വ്യക്തമാക്കി. 2017 ല്‍ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം ഓര്‍മ്മപ്പെടുത്തിയാണ് ലാല്‍ ഈ ആവശ്യം ഉന്നയിച്ചത്. ‘എന്റെ വീട്ടിലാണ് അന്ന് ആ പെണ്‍കുട്ടി കരഞ്ഞ് ഓടിയെത്തിയത്. ഇത്തരക്കാരെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന അഭിപ്രായമാണെനിക്കുള്ളത്,’ എന്ന് ലാല്‍ യോ​ഗത്തില്‍ പറഞ്ഞു. ആക്രമിക്കപ്പെട്ട നടി അതിക്രമം നടന്ന ശേഷം ആദ്യമെത്തിയത് […]

പാകം ചെയ്യുന്ന രീതി മുതല്‍ മയോണൈസ് വരെ; മലയാളികളുടെ ഇഷ്ടവിഭവമായ ഷവര്‍മയില്‍ നിന്ന് ഭക്ഷ്യ വിഷബാധാ സാധ്യതകള്‍ ഏറെ….!!

സ്വന്തം ലേഖകൻ കൊച്ചി: അറേബ്യന്‍ നാടുകളുമായുള്ള നമ്മുടെ അടുത്ത വിനിമയത്തെത്തുടര്‍ന്നാണ് അവിടങ്ങളില്‍ പ്രചാരമുള്ള ഷവര്‍മ നമ്മുടെ നാട്ടില്‍ എത്തുന്നതും നമ്മുടെ പ്രിയ ഭക്ഷണങ്ങളില്‍ ഒന്നായി മാറിയതും. എന്നാൽ അതുപോലെ തന്നെ ഷവർമയിൽ നിന്നുള്ള ഭക്ഷ്യവിഷബാധാ സാധ്യതകളും ഏറെയാണ്. ഷവര്‍മ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഇറച്ചി ശരിയായ രീതിയില്‍ സൂക്ഷിക്കാത്തത് മുതല്‍ റോഡരികിലെ പാകം ചെയ്യലും മയോണൈസിന് ഉപയോഗിക്കുന്ന കോഴിമുട്ടയുടെ തെരഞ്ഞെടുപ്പും വരെ ഷവര്‍മ വഴി ഭക്ഷ്യവിഷബാധ ഉണ്ടാവാന്‍ കാരണമാവുന്നു. കോഴി ഇറച്ചിയില്‍ കൂടുതലായി കണ്ടുവരുന്ന ഒരു ബാക്ടീരിയയാണ് സാല്‍മൊണല്ല. 80 ഡ്രിഗ്രീ ചൂടിലെങ്കിലും കോഴിയിറച്ചി വേവിച്ചാലേ […]