play-sharp-fill

ഇന്നത്തെ (2-05-2022) വിൻ വിൻ ലോട്ടറി ഫലം ഇവിടെ കാണാം

ഇന്നത്തെ വിൻ വിൻ ലോട്ടറി ഫലം ഇവിടെ കാണാം 1st Prize – ₹75,00,000/- WG 354473 (KOTTAYAM) Consolation Prize – ₹8,000/- WA 354473 WB 354473 WC 354473 WD 354473 WE 354473 WF 354473 WH 354473 WJ 354473 WK 354473 WL 354473 WM 354473 2nd Prize – ₹5,00,000/- WG 493890 (KARUNAGAPPALLY) 3rd Prize – ₹ 1,00,000/- WA 679118 WB 504855 WC 589977 WD 741925 […]

കോതമംഗലം ഇഞ്ചത്തൊട്ടിയിൽ തൂക്കുപാലത്തിന് സമീപം ഫൈബർ വള്ളം മറിഞ്ഞ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു

സ്വന്തം ലേഖകൻ കോതമംഗലം : ഇഞ്ചത്തൊട്ടിയിൽ തൂക്കുപാലത്തിനു സമീപം ഫൈബർ വള്ളം മറിഞ്ഞ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി ജീവ (26) യാണ് മരിച്ചത്. കോതമംഗലം സ്കൂബ ടീം സ്ഥലത്തെത്തി ഒരു മണിക്കൂറോളം തെരച്ചിൽ നടത്തിയതിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നു പേരാണ് ഫൈബർ വള്ളത്തിൽ ഉണ്ടായിരുന്നത്. പ്രദേശവാസിയായ വർഗീസിനും മറ്റൊരു അന്യസംസ്ഥാന തൊഴിലാളിക്കുമൊപ്പം ഫൈബർ വെള്ളത്തിൽ യാത്ര ചെയ്യുന്നതിനിടയിലാണ് അപകടം നടന്നത്. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. അപസ്മാരം ഉണ്ടായതാണ് അപകടത്തിനു കാരണമെന്ന് കൂടെയുണ്ടായിരുന്ന യാത്രക്കാരൻ വർഗീസ് പറഞ്ഞു. സുരക്ഷാ […]

വയനാട്ടിലെ റിസോര്‍ട്ടില്‍ യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാള്‍ കൂടി അറസ്റ്റില്‍; റിസോര്‍ട്ടിലേക്ക് അതിക്രമിച്ചുകയറിയ മുഖംമൂടിധാരികളായ എട്ടംഗസംഘത്തിലെ നാലുപേർ ചേർന്നാണ് യുവതിയെ പീഡിപ്പിച്ചത്

സ്വന്തം ലേഖിക ബത്തേരി: കര്‍ണാടക സ്വദേശിനിയായ യുവതി വയനാട്ടിലെ റിസോര്‍ട്ടില്‍ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. റിസോര്‍ട്ട് നടത്തിപ്പുകാരുടെ സഹായിയായ താമരശ്ശേരി മലപുറം പാറക്കണ്ടി ജുനൈദ് (32) ആണ് അറസ്റ്റിലായത്. യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇയാള്‍ക്ക് നേരിട്ട് ബന്ധമില്ലെങ്കിലും റിസോര്‍ട്ടിലേക്ക് അനാശാസ്യത്തിന് ഇടപാടുകാരെ എത്തിച്ചിരുന്നത് ജുനൈദായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഏപ്രില്‍ 20 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അമ്പലവയല്‍ പൊട്ടംകൊല്ലിയില്‍ പ്രവര്‍ത്തിക്കുന്ന ‘ഇന്ത്യന്‍ ഹോളിഡേ’ റിസോര്‍ട്ടില്‍ ജോലിക്കായി എത്തിച്ച പെണ്‍കുട്ടിയാണ് ലൈംഗീക അതിക്രമത്തിന് ഇരയായത്. റിസോര്‍ട്ടിലേക്ക് അതിക്രമിച്ചുകയറിയ […]

നിയന്ത്രണം വിട്ട കാര്‍ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിനു മുകളിലേക്കു മറിഞ്ഞ് അപകടം; പിഞ്ചുകുഞ്ഞുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്

സ്വന്തം ലേഖകൻ പത്തനംതിട്ട: കാര്‍ നിയന്ത്രണംവിട്ട് വീട്ടുമുറ്റത്ത് കിടന്ന മറ്റൊരു കാറിനു മുകളിലേക്കുമറിഞ്ഞ് പിഞ്ചുകുഞ്ഞുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക് . ഞായറാഴ്ച രാത്രി ഏഴരയോടെ മന്ദമരുതി-വെച്ചൂച്ചിറ റോഡില്‍ ആനമാടത്തിന് സമീപമാണ് അപകടം. മൂന്നുമാസം പ്രായമായ കുഞ്ഞ് വീട്ടുമുറ്റത്തേക്ക് തെറിച്ചുവീണു. മണ്ണടിശാല മേരികോട്ടേജ് ലീലാമ്മ ഡിക്രൂസ്, മകന്‍ ബിബിന്‍ ഡിക്രൂസ്, ഭാര്യയും രണ്ടുമക്കളുമയിരുന്നു കാറിലുണ്ടായിരുന്നത്. ഇവര്‍ റാന്നിയില്‍ നിന്ന് മണ്ണടിശാലയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ 25 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പുത്തന്‍പുരയ്ക്കല്‍ മോഹന്‍ ജേക്കബിന്റെ വീടിന്റെ മുറ്റത്തേക്കാണ് കാര്‍ മറിഞ്ഞത്. അപകടസമയം വീട്ടുകാര്‍ ആരുംതന്നെ […]

കാസർകോട്ടെ ഭക്ഷ്യവിഷബാധ; ചിക്കൻ എത്തിച്ചു നൽകിയ സ്ഥാപനം പൂട്ടിച്ചു; ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റേതാണ് നടപടി

സ്വന്തം ലേഖിക കാസർകോഡ് :ഭക്ഷ്യ വിഷബാധയെ തുടർന്ന് പതിനാറുകാരി മരിച്ച സംഭവത്തിൽ നടപടി കടുപ്പിച്ച് അധികൃതർ. ഐഡിയൽ കൂൾബാറിലേക്ക് ചിക്കൻ എത്തിച്ചു നൽകിയ ബദരിയ ചിക്കൻ സെന്റർ അധികൃതർ പൂട്ടിച്ചു. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റേതാണ് നടപടി. സംഭവത്തിൽ ശാസ്ത്രീയ പരിശോധന തുടരുകയാണെന്ന് ഫുഡ് സേഫ്റ്റി ഓഫിസർ സുജയൻ.കെ പറഞ്ഞു ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തിൽ അനധികൃത ഇറച്ചിക്കടകൾക്കെതിരെ കർശന നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അധികൃതർ. കോഴിയിറച്ചിയിൽ അണുബാധയുണ്ടാകുന്നത് ഇറച്ചിക്കടകളിൽ നിന്നാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇറച്ചിക്കടകളിൽ നിന്ന് ബാക്ടീരിയ ബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മരക്കുറ്റികളിൽ ഇറച്ചിവെട്ടുന്നത് നിരോധിച്ചിട്ടും […]

പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ യുഎഇയില്‍ നിന്ന് ഒമാനിലെത്തിയ മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു ; ആലപ്പുഴ സ്വദേശിനിയായ നേഴ്സ് മരിച്ചു; ഏഴുപേർക്ക് പരിക്ക്

സ്വന്തം ലേഖകൻ മസ്‌കറ്റ്: പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ യുഎഇയില്‍ നിന്ന് ഒമാനിലെത്തിയ മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു. ആലപ്പുഴ കായകുളം ചേപ്പാട് സ്വദേശിനി പള്ളിതെക്കേതില്‍ ശാലോമില്‍ തോമസിന്റെ മകള്‍ ഷേബ മേരി (33) ആണ് മരിച്ചത്. ഏഴു പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ഹൈമയില്‍ ഇവർ സഞ്ചരിച്ച വാഹനം മറിഞ്ഞായിരുന്നു അപകടം. അബുദാബി ക്ലീവ് ലാന്‍ഡ് ആശുപത്രിയിലെ നഴ്‌സായ ഷേബ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് ഒമാനില്‍ എത്തിയത്. ഭര്‍ത്താവ് ശാന്തിനിവാസില്‍ സജിമോന്‍ അബുദാബിയില്‍ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനാണ്.

അനധികൃത ഇറച്ചിക്കടകൾക്കെതിരെ കർശന നടപടിയുമായി അധികൃതർ;കാസർഗോഡ് ചെറുവത്തൂരിൽ ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 16 കാരി മരിച്ചതിന് പിന്നാലെയാണ് അധികൃതർ നടപടി കടുപ്പിക്കുന്നത്

സ്വന്തം ലേഖിക കൊച്ചി :അനധികൃത ഇറച്ചിക്കടകൾക്കെതിരെ കർശന നടപടിയുമായി അധികൃതർ. കോഴിയിറച്ചിയിൽ അണുബാധയുണ്ടാകുന്നത് ഇറച്ചിക്കടകളിൽ നിന്നാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി ഇറച്ചിക്കടകളിൽ നിന്ന് ബാക്ടീരിയ ബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മരക്കുറ്റികളിൽ ഇറച്ചിവെട്ടുന്നത് നിരോധിച്ചിട്ടും നിർലോഭം തുടരുന്നുണ്ടെന്നും ആരോപണമുണ്ട്. പകുതി വേവിക്കുന്ന ഷവർമ്മ ഇറച്ചിയിൽ ബാക്ടീരിയകൾ നശിക്കുന്നില്ലെന്നും ശുചിത്വ മിഷൻ മാസ്റ്റർ ഫാക്കൽറ്റിയും മൃഗസംരക്ഷണ വകുപ്പ് റിട്ട. അസി ഡയറക്ടറുമായ ഡോ.പി.വി മോഹൻ പറഞ്ഞു. കാസർഗോഡ് ചെറുവത്തൂരിൽ ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 16 കാരി മരിച്ചതിന് പിന്നാലെയാണ് അധികൃതർ നടപടി കടുപ്പിക്കുന്നത്. കാസർഗോഡ് ചെറുവത്തൂരിലെ […]

ചെറിയ പെരുന്നാൾ ; പിഎസ്‌സി നാളെ നടത്താനിരുന്ന സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ മാറ്റിവച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് മെയ് മൂന്നിന് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചതിനാല്‍ പിഎസ്‌സി നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍, സര്‍വീസ് വെരിഫിക്കേഷന്‍ എന്നിവ മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന അക്കൗണ്ട് ടെസ്റ്റ് ഫോര്‍ എക്‌സിക്യൂട്ടിവ് ഓഫിസര്‍ (കേരള സര്‍വ്വീസ് റൂള്‍സ്) വകുപ്പുതല പരീക്ഷ മെയ് 9 ലേക്ക് മാറ്റിവച്ചു.

പൊൻപള്ളി പള്ളിയിൽ വലിയ പെരുന്നാൾ; കൊടിമരഘോഷയാത്രയും, കൊടി ഉയർത്തൽ ചടങ്ങും നടത്തി

സ്വന്തം ലേഖകൻ പൊൻപള്ളി : വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് തീർത്ഥാടന കേന്ദ്രമായ പൊൻപള്ളി പള്ളിയിൽ വലിയ പെരുന്നാൾ 2022 മെയ് 9, 10 തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടത്തപ്പെടുകയാണ്. അതിന്റെ മുന്നോടിയായ കൊടിമര ഘോഷയാത്ര ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് തെക്കനാട്ട് സാജു ഈപ്പന്റെ ഭവനാങ്കണത്തിൽ നിന്നും 15 കുടുംബയൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടി സ്വീകരണങ്ങൾ ഏറ്റുവാങ്ങി പള്ളിയിൽ എത്തിച്ചേർന്നു. അതിനെ തുടർന്ന് ഇടുക്കി ഭദ്രാസനാധിപനും തൂത്തൂട്ടി മോർ ​ഗ്രി​ഗോറിയൻ റിട്രീറ്റ് സെൻറർ ഡയറക്ടറുമായ അഭി. സഖറിയാസ് മോർ പീലക്സിനോസ് തിരുമേനി […]

പുനലൂരില്‍ നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം ; മരിച്ചത് തിരുവനന്തപുരം സ്വദേശിയായ യുവാവ്

സ്വന്തം ലേഖിക പുനലൂർ :പുനലൂർ ചുടുകട്ടയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം തട്ടത്തുമല നെടുമ്പറ സ്വദേശി സജീവാണ് മരിച്ചത്. അമിതവേഗതയിൽ തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനം വളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് സമീപത്തെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് അപകടം ഉണ്ടായത്