play-sharp-fill

പയസ്വിനി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് പതിനാറുകാരന്‍ മുങ്ങി മരിച്ചു; ദമ്പതികള്‍ക്കായി തെരച്ചില്‍ തുടരുന്നു

സ്വന്തം ലേഖകൻ കാസര്‍കോട്: പയസ്വിനി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മനീഷ് എന്ന പതിനാറുകാരനാണ് മരിച്ചത്. മനിഷീനൊപ്പം ഒഴുക്കിൽപ്പെട്ട ദമ്പതികള്‍ക്കായി തിരച്ചില്‍ തുടരുന്നു. വൈകീട്ടോടെ തോണിക്കടവിലാണ് സംഭവം. കര്‍ണാടക സ്വദേശികളായ പത്തുപേരാണ് പുഴയില്‍ കുളിക്കാനിറങ്ങിയത്. മനീഷിനൊപ്പം ഉണ്ടായിരുന്ന കോട്ടവയല്‍ സ്വദേശി നിതിന്‍ (31), ഭാര്യ ദക്ഷ (23) എന്നിവരെയാണ് കാണാതായത്. ചുഴിയുള്ള പ്രദേശമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ദമ്പതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ചിക്കൻ മന്തിയിൽ നിന്ന് ഭക്ഷ്യ വിഷബാധ; 8 പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു, മലപ്പുറത്തെ ഹോട്ടൽ അടപ്പിച്ചു

സ്വന്തം ലേഖിക മലപ്പുറം :വേങ്ങരയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന്ഹോട്ടല്‍ അടപ്പിച്ചു.വേങ്ങര ഹൈസ്‌കൂള്‍ പരിസരത്തെ മന്തി ഹൗസാണ് അടപ്പിച്ചത്. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച എട്ട് പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ പശ്ചാത്തലത്തിലാണ് നടപടി. മന്തിയിലെ കോഴി ഇറച്ചിയില്‍ നിന്നാണ് വിഷബാധയുണ്ടായതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ എട്ടുപേരുംആശുപത്രി വിട്ടു വേങ്ങരയിലും പരിസര പ്രദേശങ്ങളിലും ആരോഗ്യ വകുപ്പ് കൂടുതല്‍ പരിശോധനകള്‍ നടത്തിവരികയാണ്. അതേസമയം സംസ്ഥാനത്ത് ഷവര്‍മ നിര്‍മാണത്തിന് ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പലപ്പോഴും പാസ്ചറൈസ് ചെയ്യാത്ത മുട്ടയാണ് ഷവര്‍മ നിര്‍മിക്കാനുപയോഗിക്കുന്നതെന്ന് […]

ശ്രീനിവാസന്‍ വധക്കേസ്; പ്രതികള്‍ എത്തിയ ബൈക്ക് പൊളിച്ചതായി സംശയം

സ്വന്തം ലേഖകൻ പാലക്കാട്: ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികള്‍ എത്തിയ ബൈക്ക് പൊളിച്ചതായി സംശയം. ഇതേത്തുടര്‍ന്ന് പട്ടാമ്പി ഓങ്ങലൂരിലെ പഴയ മാര്‍ക്കറ്റുകളിലെ വര്‍ക്ക് ഷോപ്പുകളില്‍ പൊലീസ് പരിശോധന നടത്തി. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം പരിശോധന നടത്തിയത്. അതിനിടെ ശ്രീനിവാസന്‍ വധക്കേസ് പ്രതിയുടെ വീടിന് നേരെ ഇന്ന് പുലര്‍ച്ചെ ആക്രമണമുണ്ടായി. പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. കേസില്‍ അറസ്റ്റിലായ കാവില്‍പ്പാട് സ്വദേശി ഫിറോസിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ സംഘം ഫിറോസിന്റെ വീടിന് നേരെ പെട്രോള്‍ നിറച്ച […]

സംസ്ഥാനത്ത് ഷവര്‍മ നിർമാണത്തിന് ഏകീകൃത മാനദണ്ഡം കൊണ്ടുവരും; ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

സ്വന്തം ലേഖിക കൊച്ചി :കേരളത്തിൽ ഷവര്‍മ നിര്‍മാണത്തിന് ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പലപ്പോഴും പാസ്ചറൈസ് ചെയ്യാത്ത മുട്ടയാണ് ഷവര്‍മ നിര്‍മിക്കാനുപയോഗിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തിയതായി ആരോഗ്യമന്ത്രി പറഞ്ഞു. കാസര്‍ഗോട്ടെ ഭക്ഷ്യ വിഷബാധയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കണം. നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു. കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 16 കാരി മരിച്ചതിന് പിന്നാലെയാണ് അധികൃതര്‍ നടപടി കടുപ്പിക്കുന്നത്. കാസര്‍ഗോഡ് ചെറുവത്തൂരിലെ നാരായണന്‍- പ്രസന്ന ദമ്പതികളുടെ മകള്‍ 16 […]

ബിസിനസ് ടൂറിലാണെന്ന് വിജയ് ബാബു ; 19ന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാം; സാവാകാശം നല്‍കാനാവില്ലെന്ന് പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി: നടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ വിജയ് ബാബു താന്‍ ബിസിനസ് ടൂറിലാണെന്ന് പൊലീസിനോട്. പൊലീസ് നല്‍കിയ നോട്ടീസിന് ഇമെയില്‍ വഴിയാണ് വിജയ് ബാബു ഹാജരാകുന്നതിന് സാവാകാശം തേടിയത്. താന്‍ എവിടെയാണെന്ന് വ്യക്തമാക്കാതെയാണ് വിജയ്ബാബുവിന്റെ മറുപടി. എന്നാല്‍ ഹാജരാകുന്നതിന് സാവാകാശം നല്‍കാനാവില്ലെന്നാണ് പൊലീസ് മറുപടി നല്‍കി വിജയ് ബാബു ദുബായിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മെയ് 19ന് നാട്ടില്‍ തിരിച്ചെത്തുമെന്നും അപ്പോള്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകുമെന്നാണ് വിജയ് ബാബു പൊലീസിനെ അറിയിച്ചത്. എന്നാല്‍ താന്‍ എവിടെയാണെന്നുള്ള കാര്യത്തില്‍ വിജയ് ബാബു കൃത്യമായി മറുപടി നല്‍കിയിട്ടില്ലെന്നാണ് […]

വർക്കലയിൽ മാതൃസഹോദരന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

സ്വന്തം ലേഖിക വര്‍ക്കല: മാതൃസഹോദരന്റെ വെട്ടേറ്റ് യുവതി മരിച്ചു. ചാവടിമുക്ക് തൈപ്പൂയം വീട്ടില്‍ ഷാലുവാണ് മരിച്ചത്. വെട്ടേറ്റ ഷാലു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 37 വയസായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഷാലുവിന് വെട്ടേറ്റത്. അമ്മയുടെ സഹോദരന്‍ അനിലാണ് ഷാലുവിനെ വെട്ടിയത്. ആക്രമണം നടത്തിയ ഉടന്‍ തന്നെ ഇയാളെ പൊലീസ് പിടികൂടിയിരുന്നു.

പ്ലസ്ടു കെമിസ്ട്രി ഉത്തര സൂചികയില്‍ ഗുരുതരമായ പിഴവ്; മൂല്യനിര്‍ണയ ബഹിഷ്‌കരണത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി കെമിസ്ട്രി മൂല്യനിര്‍ണയ ബഹിഷ്‌കരണത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഉത്തര സൂചികയില്‍ ഗുരുതരമായ പിഴവ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. മൂല്യനിര്‍ണയം ബഹിഷ്‌കരിക്കുന്നതിന് മുന്‍പ് ഒരു സമര അന്തരീക്ഷം സ്വതന്ത്ര സംഘടനയിലെ അധ്യാപകര്‍ ഉണ്ടാക്കുകയും അതിലേക്ക് നിരപരാധികളായവരെ കൂടി വലിച്ചിടുകയുമാണ് ചെയ്തതെന്ന് മന്ത്രി പറഞ്ഞു. ഉത്തര കടലാസുകളുടെ എണ്ണം കുറയ്ക്കാനായിരുന്നു ആദ്യ സമരം. ഈ പ്രശ്‌നം പരിഹരിച്ചതോടെ ക്യാറ്റഗറി സംഘടനകള്‍ക്ക് സമരം ചെയ്യാന്‍ കാരണമില്ലാതായി. വിദ്യാര്‍ത്ഥികളുടെ ഭാവി മറയാക്കി സര്‍ക്കാര്‍ വിരുദ്ധത പ്രചരിപ്പിക്കുകയും വിദ്യാര്‍ത്ഥികള്‍ക്കും […]

റിഫ മെഹ്നുവിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ തീരുമാനം

സ്വന്തം ലേഖിക കോഴിക്കോട്: വ്ലോഗർ റിഫ മെഹ്‍നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനം. അനുമതി ആവശ്യപ്പെട്ട് അന്വേഷണ സംഘം ആർഡിഒയെ സമീപിച്ചു. ദുബായിൽവച്ച് റിഫയുടെ പോസ്റ്റ്മോർട്ടം നടത്തിയിരുന്നില്ല. മാർച്ച് ഒന്നിനാണു ദുബായിലെ ഫ്ലാറ്റിൽ റിഫയെ മരിച്ച നിലയിൽ കണ്ടെത്തിയത്. റിഫയുടെ ഭർത്താവ് മെഹ്നാസിനെതിരെ കാക്കൂർ പൊലീസ് കേസെടുത്തിരുന്നു. 306, 498 എ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ്. മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിനു കാരണമായതായി കാക്കൂർ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണു […]

സന്തോഷ് ട്രോഫി: കേരളം- ബംഗാള്‍ ഫൈനലിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു; നട്ടുച്ചയിലും വരി നിന്ന് ആരാധകര്‍

സ്വന്തം ലേഖകൻ മഞ്ചേരി: സന്തോഷ് ട്രോഫി ഫൈനല്‍ മത്സരത്തിന് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ വിറ്റുകഴിഞ്ഞതോടെയാണ് ഉച്ചക്ക് രണ്ട് മണിക്ക് തന്നെ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിന് സമീപത്തെ ടിക്കറ്റ് കൗണ്ടറുകളിലേക്ക് ഫുട്ബോള്‍ ആരാധകര്‍ എത്തിയത്. കനത്ത ചൂടിനെപോലും വകവെക്കാതെയാണ് ആളുകള്‍ ടിക്കറ്റിനായി വരി നില്‍ക്കുന്നത്. ഇന്ന് രാത്രി എട്ട് മണിക്കാണ് ബംഗാളുമായുള്ള കേരളത്തിന്റെ ഫൈനല്‍ മത്സരം. പയ്യനാട് ഫുട്ബോള്‍ സ്റ്റഡിയം ആരാധകരെക്കൊണ്ട് നിറയുമെന്ന കാര്യം ഉറപ്പാണ്. ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ എടുത്തവര്‍ നാല് മണി മുതല്‍ സ്റ്റേഡിയത്തിന് അകത്തേക്ക് പ്രവേശിച്ച് തുടങ്ങേണ്ടണമെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ […]

വീട്ടുകാരുമായി പിണങ്ങി ഇയോണ്‍ കാറുമായി അനസ് ഇറങ്ങിയത് ആത്മഹത്യ ചെയ്യാൻ; കാറുമായി 150 അടിയിലധികം താഴ്ചയുള്ള പാറക്കുഴിയിലേക്ക് ചാടി; കാറും എന്‍ജിനുമൊക്കെ തവിടുപൊടിയായെങ്കിലും അനസ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

സ്വന്തം ലേഖകൻ പത്തനംതിട്ട: വീട്ടുകാരുമായി പിണങ്ങി ആത്മഹത്യ ചെയ്യാന്‍ പുറപ്പെട്ട യുവാവ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോന്നി സെന്‍ട്രല്‍ ജങ്ഷനില്‍ അസി ഹോട്ടല്‍ നടത്തുന്ന കോന്നി മങ്ങാരം കരിമ്പിലായ്ക്കല്‍ പി.എന്‍.നാസറിന്റെ മകന്‍ അനസ് (20)ആണ് ഇന്നലെ രാവിലെ കാറുമായി 150 അടിയിലധികം താഴ്ചയുള്ള പാറക്കുഴിയിലേക്ക് ചാടിയത്. കാറും എന്‍ജിനുമൊക്കെ തവിടുപൊടിയായെങ്കിലും അനസ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കാലിന് ചെറിയ ഓടിവുകളോടെ തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച്‌ ആശുപത്രിയില്‍ ചികില്‍സയിലാണ്. വീട്ടില്‍ നിന്നും വഴക്കിട്ടാണ് ഇയോണ്‍ കാറുമായി അനസ് ഇറങ്ങിയത്. തുടര്‍ന്ന് അമിത വേഗതയില്‍ കാര്‍ […]