play-sharp-fill

വിമാന യാത്രാ നിരക്ക് വർധന; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ;ചെറിയ പെരുന്നാൾ പ്രമാണിച്ച് കൂടുതൽ പ്രവാസി മലയാളികൾ നാട്ടിൽ എത്തുന്ന സമയത്താണ്‌ വിമാന ടിക്കറ്റ് ചാർജ്‌ കൂട്ടിയത്

സ്വന്തം ലേഖിക കൊച്ചി :വിമാന യാത്രാ നിരക്ക് വർധനയിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിരക്ക് വർധന പ്രവാസികളെ സാരമായി ബാധിക്കുന്നെന്ന് മുഖ്യമന്ത്രി കത്തിലൂടെ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടൽ ആവശ്യമെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. ചെറിയ പെരുന്നാൾ പ്രമാണിച്ച് കൂടുതൽ പ്രവാസി മലയാളികൾ നാട്ടിൽ എത്തുന്ന സമയത്താണ്‌ വിമാന ടിക്കറ്റ് ചാർജ്‌ കൂട്ടിയത്.കേന്ദ്ര സർക്കാരും സിവിൽ വ്യോമ മന്ത്രാലയവും നൽകിയ അനുമതിയുടെ ബലത്തിലാണ് പ്രവാസികളെ വലയ്‌ക്കുന്ന വർധന വരുത്തിയിട്ടുള്ളത്. അതേസമയം, മറ്റ് സംസ്ഥാനങ്ങളിലേത് പോലെ സംസ്ഥാനത്ത് അഴിഞ്ഞാടാൻ ചില വർഗീയ […]

വിമാന യാത്രാ നിരക്ക് വർധന; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ;ചെറിയ പെരുന്നാൾ പ്രമാണിച്ച് കൂടുതൽ പ്രവാസി മലയാളികൾ നാട്ടിൽ എത്തുന്ന സമയത്താണ്‌ വിമാന ടിക്കറ്റ് ചാർജ്‌ കൂട്ടിയത്

സ്വന്തം ലേഖിക കൊച്ചി :വിമാന യാത്രാ നിരക്ക് വർധനയിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിരക്ക് വർധന പ്രവാസികളെ സാരമായി ബാധിക്കുന്നെന്ന് മുഖ്യമന്ത്രി കത്തിലൂടെ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടൽ ആവശ്യമെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. ചെറിയ പെരുന്നാൾ പ്രമാണിച്ച് കൂടുതൽ പ്രവാസി മലയാളികൾ നാട്ടിൽ എത്തുന്ന സമയത്താണ്‌ വിമാന ടിക്കറ്റ് ചാർജ്‌ കൂട്ടിയത്.കേന്ദ്ര സർക്കാരും സിവിൽ വ്യോമ മന്ത്രാലയവും നൽകിയ അനുമതിയുടെ ബലത്തിലാണ് പ്രവാസികളെ വലയ്‌ക്കുന്ന വർധന വരുത്തിയിട്ടുള്ളത്. അതേസമയം, മറ്റ് സംസ്ഥാനങ്ങളിലേത് പോലെ സംസ്ഥാനത്ത് അഴിഞ്ഞാടാൻ ചില വർഗീയ […]

പാടത്ത് കളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

സ്വന്തം ലേഖകൻ തൃശൂര്‍: പാടത്ത് കളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. വട്ടംകുളം സ്വദേശി ഷാഹുല്‍ (16), പൊറത്തൂര്‍ സ്വദേശി ശ്രീഹരി (12) എന്നിവരാണ് മരിച്ചത്. വെള്ളത്തില്‍ വീണ മറ്റു രണ്ടുപേരെ രക്ഷപ്പെടുത്തി. തോളൂര്‍ മുള്ളൂരില്‍ പാടത്താണ് സംഭവം. കളിക്കാനിറങ്ങിയ സമയത്താണ് അപകടം ഉണ്ടായത്.

തിരുവനന്തപുരത്ത് ദമ്പതികൾക്ക് ‘സദാചാര’ ആക്രമണം; ഒരാൾ കസ്റ്റഡിയിൽ,ജോലി കഴിഞ്ഞ് ഇറങ്ങിയ നഴ്‌സിനും കൂട്ടിക്കൊണ്ട് പോകാനെത്തിയ ഭർത്താവിനും നേരെയായിരുന്നു സദാചാര ആക്രമണമുണ്ടായത്

സ്വന്തം ലേഖിക തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ദമ്പതികൾക്ക് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെഞ്ഞാറമൂട് സ്വദേശിയായ മോഹനനാണ് പിടിയിലായത്. ഇയാളുടെ സുഹൃത്തുക്കളും കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ജോലി കഴിഞ്ഞ് ഇറങ്ങിയ നഴ്‌സിനും കൂട്ടിക്കൊണ്ട് പോകാനെത്തിയ ഭർത്താവിനും നേരെയായിരുന്നു സദാചാര ആക്രമണം. ഇന്നലെ രാത്രി എട്ട് മണിയോടെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിലായിരുന്നു സംഭവം

ആമസോണ്‍ സമ്മര്‍ സെയില്‍ നാളെ മുതല്‍; വീട്ടുപകരണങ്ങള്‍, സ്മാര്‍ട്ട്ഫോണുകള്‍, സ്മാര്‍ട്ട് ടിവികള്‍, ഗെയിമിംഗ് ആക്‌സസറികള്‍, മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവയ്ക്ക് വന്‍ വിലക്കുറവ്

സ്വന്തം ലേഖകൻ കൊച്ചി: ആമസോണ്‍ സമ്മര്‍ സെയില്‍ മെയ് 4 ന് ആരംഭിക്കും. ഈ പ്രത്യേക സെയില്‍ സമയത്ത് വീട്ടുപകരണങ്ങള്‍, സ്മാര്‍ട്ട്ഫോണുകള്‍, സ്മാര്‍ട്ട് ടിവികള്‍, ഗെയിമിംഗ് ആക്‌സസറികള്‍, മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവയ്ക്ക് വന്‍ വിലക്കുറവാണ് ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആപ്പിള്‍, ഐക്യൂ, ഐടെല്‍ , വണ്‍പ്ലസ്, ഓപ്പോ , റിയല്‍മി, റെഡ്മി , സാംസങ് , ടെക്നോ, വിവോ , ഷവോമി തുടങ്ങിയ ബ്രാന്‍ഡുകളിലുള്ള ഫോണുകള്‍ വലിയ വിലക്കുറവില്‍ വാങ്ങാന്‍ പറ്റിയ അവസരമാണ് ആമസോണ്‍ ഒരുക്കിയിരിക്കുന്നത്. 79,990 രൂപക്ക് അവതരിപ്പിച്ച ആപ്പിളിന്റെ ഐഫോണ്‍ 13 […]

കാസര്‍കോട് ഭക്ഷ്യവിഷബാധയേറ്റ നാല് കുട്ടികളിൽ ഷിഗെല്ല സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ കാസര്‍കോട്: കാസര്‍കോട് നാല് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ഷവര്‍മയിലൂടെ ഭക്ഷ്യവിഷബാധയേറ്റ കുട്ടികളിലാണ് രോഗം കണ്ടെത്തിയത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള നാല് കുട്ടികള്‍ക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ മാസം വീണ്ടും ഷിഗെല്ല വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോഴിക്കോട് നഗരത്തിലെ പുതിയാപ്പയിലാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ രോഗവ്യാപനമുണ്ടായിട്ടില്ലെന്നും ഒരാളില്‍ മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്നലെയാണ് പുതിയാപ്പ സ്വദേശിയില്‍ രോഗം സ്ഥിരീകരിച്ചത്.

യാത്ര ദുരിതത്തിന് പരിഹാരമാകുന്നു,കൊവിഡ് വ്യാപന സമയത്ത് ഉപേക്ഷിച്ച റിസ‍ർവേഷൻ ഇല്ലാത്ത ജനറൽ കോച്ചുകൾ പുനഃസ്ഥാപിച്ച് റെയിൽവെ

സ്വന്തം ലേഖിക തിരുവനന്തപുരം: കൊവിഡ് വ്യാപന സമയത്ത് ഉപേക്ഷിച്ച റിസ‍ർവേഷൻ ഇല്ലാത്ത ജനറൽ കോച്ചുകൾ തിരിച്ചുകൊണ്ടുവന്ന് റെയിൽവെ. ഇന്നലെയോടെയാണ് ജനറൽ കോച്ചുകൾ പൂർണ്ണമായും പുനഃസ്ഥാപിച്ചത്. വേണാട്, പരശുറാം, ഇന്റ‍ർസിറ്റി, വഞ്ചിനാട് എന്നിവയ്ക്കാണ് കൂടുതൽ ജനറൽ കോച്ചുകൾ അനുവദിച്ചിരിക്കുന്നത്. യാത്രക്കാ‍ർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഈ ട്രെയിനുകളെയാണ്. ഇനി വേണാട്, പരശുറാം എക്സ്പ്രസുകളിൽ 15 ജനറൽ കോച്ചുകളിൽ യാത്രക്കാർക്ക് റിസർവേഷൻ കൂടാതെ യാത്ര ചെയ്യാം. ഏഴ് ഘട്ടങ്ങളിലായാണ് കൊവിഡ് കാലത്ത് നി‍ർത്തിയ ജനറൽ കോച്ചുകൾ തിരുച്ചുവന്നത്. ഇതോടെ നേരത്തെയുണ്ടായിരുന്ന യാത്രാ സൗകര്യം പൂ‍ർണ്ണമായും പുനഃസഥാപിക്കപ്പെട്ടിരിക്കുകയാണ്. മാർച്ച് […]

കോട്ടയത്ത് പി.സി ജോർജിനെ എ ഐ വൈ എഫ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയത്ത് പി.സി ജോർജിനെ എ ഐ വൈ എഫ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ക്രൈസ്തവ സംഘടനയുടെ സ്വീകരണ പരിപാടിക്കെത്തിയതായിരുന്നു. കഴിഞ്ഞ ദിവസം അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെ മുൻ എം.എൽ.എ. പി.സി.ജോർജ് നടത്തിയ മതവിദ്വേഷ പ്രസംഗം ഏറെ വിവാദമായിരുന്നു. ഇതിൻ്റെ പ്രതിഷേധമായാണ് എ ഐ വൈ എഫ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.

ഷവര്‍മ്മ കഴിക്കുന്നത് അപകടമാണോ? ഷവര്‍മ്മ എങ്ങനെ മരണകാരണമാകുന്നു? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..

സ്വന്തം ലേഖിക കൊച്ചി :ഷവര്‍മ്മയില്‍ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. സാല്‍മൊണല്ല ആണ് പ്രധാന വില്ലന്‍. ലോകത്തുള്ള 80.3% ഭക്ഷ്യ വിഷബാധയും ഈ ബാക്റ്റീരിയ കാരണമാണ്. ചിക്കന്‍ പൂര്‍ണ്ണമായി വെന്തില്ലെങ്കില്‍ സാല്‍മൊണെല്ല ശരീരത്തില്‍ കയറും. പഴകിയ ചിക്കന്‍ ആവണം എന്നില്ല, ഫ്രഷ് ചിക്കനിലും ഉണ്ടാവും. ശരീരത്തില്‍ കയറി നാലഞ്ച് മണിക്കൂറിനുള്ളില്‍ അവന്‍ പണി തുടങ്ങും. താഴെ പറയുന്നവയാണ് കാരണങ്ങള്‍. 1. കമ്ബിയില്‍ കോര്‍ത്ത് വെച്ച്‌ ചെറിയ ചൂട് തട്ടിയാല്‍ തന്നെ അതിനുള്ളിലെ ദ്രവങ്ങള്‍ താഴെയുള്ള പ്ലെയിറ്റില്‍ വീഴും. പൂര്‍ണ്ണമായും 100 ഡിഗ്രി സെന്റിഗ്രേഡില്‍ […]

വയനാട്ടില്‍ ഭക്ഷ്യവിഷബാധ; കമ്പളക്കാട്ടെ ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

സ്വന്തം ലേഖിക വയനാട് :തിരുവനന്തപുരത്ത് നിന്ന് വയനാട്ടില്‍ എത്തിയ വിനോദ സഞ്ചാരികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തെതുര്‍ന്ന് ഹോട്ടലില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. വയനാട് കമ്പളക്കാട് സ്വകാര്യ ഹോട്ടലില്‍ നിന്നാണ് ഇവര്‍ ഭക്ഷണം കഴിച്ചത്. ഇവിടെ ആര്യോഗവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ക്കായി സംഘം സാമ്പിളുകള്‍ ശേഖരിച്ചു. എന്നാല്‍ ഇന്നലെ അങ്ങനെ പുറത്തു നിന്നെത്തിയവര്‍ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് ഹോട്ടലുടമയും മൊഴി നല്‍കി. ഭക്ഷ്യ ബാധയെ തുടര്‍ന്ന് ആറ് പേരെ കോഴിക്കോട് താമരശ്ശേരി […]