play-sharp-fill

കാഞ്ഞങ്ങാട് ഷി​ഗല്ല സ്ഥിരീകരിച്ചത് ഷവര്‍മയിലൂടെ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടികൾക്ക്; നാലുകുട്ടികളിൽ രോ​ഗം സ്ഥിരീകരിച്ചു; മറ്റുള്ളവർക്കും സമാന ലക്ഷണം

സ്വന്തം ലേഖകൻ കാസര്‍കോട്; കാസര്‍കോട് നാലുകുട്ടികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു. ഷവര്‍മയിലൂടെ ഭക്ഷ്യവിഷബാധയേറ്റ കുട്ടികളിലാണ് രോഗം കണ്ടെത്തിയത്. കുട്ടികള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് കുട്ടികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചത്. എല്ലാവരുടെയും ആരോഗ്യനില ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മറ്റുള്ളവര്‍ക്കും സമാനമായ ലക്ഷണങ്ങളുണ്ട്. 51 പേരാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലുള്ളത്. നിലവില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ സാംപിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയച്ചു നടത്തിയ പരിശോധനയിലാണ് രോഗബാധ ഉറപ്പിച്ചത്. നാല് കുട്ടികളുടെ സാംപിളുകളാണ് കോഴിക്കോട്ടേക്ക് അയച്ചത് ആശുപത്രിയില്‍ […]

കോട്ടയം കടുത്തുരുത്തിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ ബൈക്കിലെത്തിയ സംഘം കുത്തി പരിക്കേല്‍പ്പിച്ചു

സ്വന്തം ലേഖകൻ കടുത്തുരുത്തി: കോട്ടയം കടുത്തുരുത്തിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ ബൈക്കിലെത്തിയ സംഘം കുത്തി പരിക്കേല്‍പ്പിച്ചു. കോതനല്ലൂര്‍ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായ കിഴക്കേപട്ടമന മാത്യുവിനാണ് (53) പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ബൈക്കിലെത്തിയ മൂന്നംഗ സംഘം ഓട്ടോറിക്ഷ തടഞ്ഞശേഷം ഒരാള്‍ കൈവശം കരുതിയ കത്തി ഉപയോഗിച്ച്‌ മാത്യുവിന്റെ വയറിലും കൈയ്യിലും കുത്തുകയായിരുന്നു. നിലവിളി കേട്ട് വീട്ടുകാരും സമീപവാസികളും ഓടിയെത്തിയെങ്കിലും അക്രമിസംഘം ബൈക്കില്‍ രക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ മാത്യു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമികളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. […]

ദുരിത പാളം; കോട്ടയം – കൊല്ലം പാസഞ്ചറിനുള്ള യാത്രക്കാരുടെ ശബ്ദം കനക്കുന്നു

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം – കൊല്ലം പാസഞ്ചറിനുള്ള യാത്രക്കാരുടെ ശബ്ദം കനക്കുന്നു. കോട്ടയത്ത് നിന്ന് കൊല്ലത്തേയ്ക്കുള്ള യാത്രാസൗകര്യങ്ങൾ പുനസ്ഥാപിക്കാത്തതാണ് യാത്രക്കാരുടെ അമർഷത്തിന് ഇടയാക്കിയത്. വൈകുന്നേരം 3.05നുള്ള നാഗർകോവിൽ പരശുറാം കടന്നുപോയാൽ 6.40 നുള്ള വേണാട് മാത്രമാണ് നിലവിൽ കൊല്ലം ഭാഗത്തേയ്ക്കുള്ള ഏക ആശ്രയം. വാതിൽപ്പടി വരെ ആളുകൾ തിങ്ങിനിറഞ്ഞ ജനറൽ കോച്ചുകളുമായാണ് വേണാട് കോട്ടയമെത്തുന്നത്. തിരക്ക് മൂലം പലപ്പോഴും വേണാടിൽ കയറാനാവാതെ 8 മണിക്ക് എത്തിച്ചേരുന്ന മെമുവിനെ ആശ്രയിക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. 6.15 നുള്ള കേരള എക്സ്പ്രസ്സിൽ ജനറൽ കോച്ചുകൾ ഇല്ലാത്തതും വേണാടിൽ […]

ഇടുക്കി തങ്കമണിയിൽ കഞ്ചാവുമായി വന്ന യുവതിയെ എക്സൈസ് സംഘം പിടികൂടി

സ്വന്തം ലേഖിക ഇടുക്കി :തങ്കമണിയിൽ 800 ഗ്രാം കഞ്ചാവുമായി യുവതി പിടിയിൽ . കട്ടപ്പനറേഞ്ചിൻ്റെ അധിക ചുമതലയുള്ള തങ്കമണി എക്സൈസ് ഇൻസ്പെക്ടറും സംഘവുമാണ് പ്രതിയെ പിടികൂടിയത്. കട്ടപ്പന – പുളിയൻമല റോഡിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് തമിഴ്നാട് റോഡ് ട്രാൻസ്പോർട്ട് ബസ്സിൽ നിന്നും സംശയാസ്പദമായ സാഹചര്യത്തിൽ എത്തിയ ഉപ്പുതറ സ്വദേശിനി കണ്ണംപടി കരയിൽ ഇടത്തറ വീട്ടിൽ ബിനു മോളെ കഞ്ചാവുമായി പിടികൂടിയത്. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ സജീവ് കുമാർ എം ഡി, സിവിൽ എക്സ്സൈസ് ഓഫീസർമാരായ ജയിംസ് മാത്യു,Sശ്രീകുമാർ ,ബിജു ജേക്കബ്, വനിത സിവിൽ […]

പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിനോട് അനുബന്ധിച്ച് (05.05.2022 ) മുതല്‍ (07.05.2022 ) വരെ പുതുപ്പള്ളി ടൗൺ ഭാഗത്തേക്കുള്ള വാഹന ഗതാഗതം ക്രമീകരിച്ചു

സ്വന്തം ലേഖിക കോട്ടയം :പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിനോട് അനുബന്ധിച്ച് 05.05.2022 മുതല്‍ 07.05.2022 വരെ പുതുപ്പള്ളി ടൗൺ ഭാഗത്തേക്കുള്ള വാഹന ഗതാഗതം താഴെ പറയുന്ന പ്രകാരം ക്രമീകരിച്ചിരിക്കുന്നു 1. കോട്ടയത്തു നിന്നും കറുകച്ചാല്‍ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ മാങ്ങാനം കലുങ്ക് ജംഗ്ഷനില്‍ നിന്ന് ഇടത്തേയ്ക്ക് തിരിഞ്ഞ് പൂമറ്റം –കാഞ്ഞിരത്തുംമൂട് – ആറാട്ടുചിറ – പയ്യപ്പാടി – നാരകത്തോട് –വെട്ടത്തുകവല – കൈതേപ്പാലം വഴി പോകേണ്ടതാണ്. 2. കോട്ടയത്ത്‌ നിന്നും ഞാലിയാകുഴി – തെങ്ങണ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ കഞ്ഞിക്കുഴിയില്‍ നിന്നും വലത്തേയ്ക്ക് തിരിഞ്ഞ് ദേവലോകം […]

മോഷണം, പിടിച്ചുപറി ഉൾപ്പെടെ സംസ്ഥാനത്ത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ കുപ്രസിദ്ധ കുറ്റവാളികള്‍ പിടിയില്‍

സ്വന്തം ലേഖിക കോട്ടയം : കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ മോഷണം ,പിടിച്ചുപറി ഉൾപ്പടെ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതികളായ രണ്ടു പേരെ പൊലീസ് സംഘം പിടികൂടി. ഈരാറ്റുപേട്ട മന്ദംകുന്ന് പുത്തന്‍പുരക്കല്‍ അഫ്സല്‍ ഹക്കീം (23) ഈരാറ്റുപേട്ട കൊട്ടുകാപള്ളി നടയ്ക്കല്‍ മുളന്താനം വീട്ടില്‍ മനാഫ് ( പുഞ്ചിരി മനാഫ് – 27 ) എന്നിവരെയാണ് തിടനാട് പൊലീസ് അറസ്റ്റ് ചെയ്ത്. അടിപിടി, ഭവനഭേദനം കൊലപാതകശ്രമം എന്നീ വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ട പ്രതികളാണ് ഇരുവരും. ഇത് അടക്കം വിവിധ കേസുകൾ കോടതിയിൽ ഇരുവർക്കും എതിരെ നിലവിലുണ്ട്. പ്രതികളെ കോടതിയിൽ […]

ചാപ്പൽ കുത്തി തുറന്ന് മോഷണം നടത്തിയതടക്കം നിരവധി മോഷണ കേസുകളിൽ പ്രതിയായ കൈപ്പുഴ സ്വദേശി പോലീസ് പിടിയിൽ

സ്വന്തം ലേഖിക കോട്ടയം :കിടങ്ങൂർ എൽ എൽ എം ആശുപത്രി മാനേജർ ഫാദർ സോജോ കെ ജോസെഫിന്റെ ഓഫീസിൽ മുറിയിലും സമീപത്തുള്ള ചാപ്പലും കുത്തി തുറന്ന് മോഷണം നടത്തിയതുൾപ്പടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയായ കൈപ്പുഴ സ്വദേശി പോലീസ് പിടിയിൽ . കൈപ്പുഴ സ്വദേശിയായ കുര്യൻ ചാക്കോയെ ചൊവ്വാഴ്ചയാണ് കിടങ്ങൂർ പൊലീസാണ് പിടികൂടിയത് .സ്റ്റേഷൻ ഇൻസ്‌പെക്ടർ ബിജു കെ ആറിൻ്റെ നേതൃത്വത്തിൽ എസ് ഐ കുര്യൻ മാത്യു, എസ് ഐ അനിൽ കുമാർ എ എസ് ഐ മാരായ ബിജു […]

സംസ്ഥാനത്ത് അഞ്ച് ഇൻസ്പെക്ടർമാർക്ക് ഡിവൈഎസ്പിമാരായി പ്രമോഷൻ; നാല് ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം; കോട്ടയം വിജിലൻസ് ഇൻസ്പെക്ടറായിരുന്ന റെജി എം കുന്നിപറമ്പൻ മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആകും

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് അഞ്ച് ഇൻസ്പെക്ടർമാർ കൂടി ഡിവൈഎസ്പിമാരായി. നാല് ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റവും നല്കി ഉത്തരവിറങ്ങി. കോട്ടയം വിജിലൻസ് ഇൻസ്പെക്ടറായിരുന്ന റെജി എം കുന്നിപറമ്പൻ മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായി നിയമിതനായി. ഇൻസ്പെക്ടർമാരായ കുഞ്ഞിമൊയ്തീൻ കുട്ടി എം സി യെ കൺട്രോൾ റൂം കോഴിക്കോട് സിറ്റിയിലേക്കും, ബിനുകുമാർ സി നാർക്കോട്ടിക് സെൽ മലപ്പുറത്തേക്കും, ശ്രീകുമാർ സി വിജിലൻസ് കോഴിക്കോട് യൂണിറ്റിലേക്കും, മനോജ് വി വി ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് വയനാട്ടിലേക്കും ഡിവൈഎസ്പിമാരായി നിയമിച്ചു. ഡിവൈഎസ്പിമാരായ സക്കറിയ മാത്യുവിനെ ജില്ലാ ക്രൈം ബ്രാഞ്ച് കൊല്ലത്തും, ഷാനവാസ് […]

കോട്ടയം ജില്ലയിൽ ഇന്ന് (4/5/2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ഇന്ന് (4/5/2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. കുറവിലങ്ങാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5:30 വരെ തൊണ്ടു ചിറ , പാട്ടുപുരയ്ക്കൽ , വടക്കേ നിരപ്പ്, ആറാട്ട് കടവ്, കണക്കും ചേരി – എന്നീ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. കുറവിലങ്ങാട് സെക്ഷന്റെ പരിധിയിൽ ഇന്ന് രാവിലെ 8.30 മുതൽ 5:30 വരെ കാട്ടാം പാക്ക് ഭാഗത്ത് വൈദ്യുതി മുടങ്ങും. അയ്മനം സെക്ഷനിൽ വാരിശ്ശേരി ട്രാൻസ്ഫോർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഇന്ന് രാവിലെ […]

പാവപ്പെട്ടവരെ കിടപ്പാടങ്ങളില്‍ നിന്നും കുടിയിറക്കുന്ന സില്‍വര്‍ലൈനെതിരെ പ്രബുദ്ധരായ തൃക്കാക്കരയിലെ ജനങ്ങള്‍വോട്ട് ചെയ്യും ; പി ടിയുടെ നിലപാട് തുടരുമെന്ന് ഉമ തോമസ്

സ്വന്തം ലേഖിക കൊച്ചി :തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യ പ്രതികരണവുമായി ഉമ തോമസ്. തന്നെ തെരഞ്ഞെടുത്ത ഹൈക്കമാന്‍ഡിന് നന്ദി അറിയിച്ചുകൊണ്ടായിരുന്നു ഉമ തോമസിന്റെ പ്രതികരണം. പി ടി തോമസിനൊപ്പം നിന്ന തൃക്കാക്കര തന്നെയും കൈവിടില്ലെന്ന പ്രതീക്ഷയാണ് ഉമ തോമസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പങ്കുവച്ചത്. പാവപ്പെട്ടവരെ കിടപ്പാടങ്ങളില്‍ നിന്നും കുടിയിറക്കുന്ന സില്‍വര്‍ലൈനെതിരെ പ്രബുദ്ധരായ തൃക്കാക്കരയിലെ ജനങ്ങള്‍ വോട്ടുചെയ്യുമെന്ന് ഉമ തോമസ് പറഞ്ഞു. കിടപ്പാടം നഷ്ടപ്പെടുന്നതിനെതിരെ പ്രതികരിക്കുന്ന സ്ത്രീകളെപ്പോലും വലിച്ചിഴയ്ക്കുന്നവര്‍ക്കെതിരെ ജനം തിരിയുമെന്നും ഉമ തോമസ് പറഞ്ഞു.