വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം കോട്ടയം മെഡിക്കൽ കോളേജ് സമീപമുള്ള തട്ടുകടക്കാരന്
സ്വന്തം ലേഖകൻ ഗാന്ധിനഗര്‍: വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം തട്ടുകടക്കാരനു ലഭിച്ചു. മെഡിക്കല്‍ കോളജിന് സമീപം തട്ടുകട നടത്തുന്ന മല്ലപ്പള്ളി വായ്പുര് കൊറ്റമല മേല്‍പ്പുറത്ത് ബാബുവി (56) നെയാണ് ഭാഗ്യദേവത അനുഗ്രഹിച്ചത്. നിരന്തരം ലോട്ടറി ടിക്കറ്റ് എടുക്കാറുണ്ടായിരുന്നു ബാബു. പലപ്പേഴും ചെറിയ സമ്മാനങ്ങളും നേടിയിട്ടുണ്ട്. ഇത്തവണയും നറുക്കെടുപ്പു ഫലം വന്നപ്പോള്‍ ചെറിയ സമ്മാനം എന്തെങ്കിലും കിട്ടിയോ എന്നു പരിശോധിച്ചെങ്കിലും ഒന്നും ഇല്ലാതിരുനതിനാല്‍ ടിക്കറ്റ് ഒഴിഞ്ഞ പ്ലാസ്റ്റിക്ക് കൂടിനുള്ളില്‍ നിക്ഷേപിച്ചു. തുടര്‍ന്ന് മറ്റൊരു സീരിയലില്‍ ഇതേ നമ്പര്‍ ഉണ്ടായിരുന്നയാള്‍ വന്നു സമ്മാനം ഉണ്ടെന്നറിയിച്ചപ്പോഴാണ് […]