play-sharp-fill

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; ഗതാഗതമന്ത്രി യൂണിയനുകളുമായി ചർച്ച നടത്തും, ശമ്പളം ലഭിച്ചില്ലെങ്കിൽ നാളെ അർധരാത്രി മുതൽ സമരമെന്ന് യൂണിയനുകൾ അറിയിച്ചതിനെ തുടർന്നാണ് തീരുമാനം

സ്വന്തം ലേഖിക തിരുവനന്തപുരം :കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട് യൂണിയനുകളുമായി ഗതാഗത മന്ത്രി ആന്റണി രാജു നാളെ ചർച്ച നടത്തും . ശമ്പളം ലഭിച്ചില്ലെങ്കിൽ നാളെ അർധരാത്രി മുതൽ സമരമെന്ന് യൂണിയനുകൾ അറിയിച്ചതിനെ തുടർന്നാണ് തീരുമാനം. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകേണ്ട ബാധ്യത സർക്കാരിനില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞത് നേരത്തെ ചർച്ചയായിരുന്നു. എല്ലാക്കാലവും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാരിന് ആകില്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങൾ ശമ്പളം കൊടുക്കാനടക്കമുള്ള വരുമാനം സ്വയം കണ്ടെത്തണമെന്നുമായിരുന്നു ആൻ്റണി രാജുവിന്റെ പരാമർശം. ശമ്പളം കൊടുക്കേണ്ടത് കെഎസ്ആർടിസി മാനേജ്മെന്റാണെന്നും […]

തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല;ഇ പി ജയരാജൻ,ആലോചിക്കുന്നേയുള്ളൂവെന്ന് പി രാജീവ്

സ്വന്തം ലേഖിക കൊച്ചി :തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. തീരുമാനമാകുന്നതിന് മുമ്പാണ് മാധ്യമങ്ങൾ വാർത്ത നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. എൽ ഡി എഫിന്റേയും സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെയും അംഗീകാരത്തിന് ശേഷമാകും ഫലപ്രഖ്യാപനമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗമായ അരുണ്‍കുമാർ ഇടതുമുന്നണി സ്ഥാനാർത്ഥിയാകുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് ഇ പി ജയരാജന്റെ പ്രതികരണം. ഡിവൈഎഫ്‌ഐ മുതല്‍ ശിശുക്ഷേമ സമിതി, സിഐടിയു എന്നിവയിലെല്ലാം ഔദ്യോഗിക പദവികള്‍ വഹിച്ച വ്യക്തിയാണ് അരുണ്‍ കുമാര്‍. ടെലിവിഷന്‍ […]

ശ്രീനിവാസന്‍ വധക്കേസ്;നാല് പേര്‍ കൂടി അറസ്റ്റില്‍ ,പിടിയിലായവരുടെ എണ്ണം 20 ആയി

സ്വന്തം ലേഖിക പാലക്കാട് :പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ നാലുപേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി.കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനായ പട്ടാമ്പി സ്വദേശികളും സഹായികളുമായ അബ്ദുള്‍ നാസര്‍, ഹനീഫ, മരുതൂര്‍ സ്വദേശി കാജാ ഹുസൈന്‍ എന്നിവരുടെയും അറസ്റ്റാണ് രേഖപ്പെടുത്തിയത്. ശ്രീനിവാസന്‍ വധക്കേസില്‍ മുഴുവന്‍ പ്രതികളിലേക്കും അതിവേഗത്തില്‍ എത്തുകയാണ് അന്വേഷണ സംഘം. കൃത്യം നടത്താന്‍ ശ്രീനിവാസന്റെ എസ് കെ എസ് ഓട്ടോഴ്‌സിലെത്തിയ ആള്‍ അടക്കം നാല് പ്രതികളുടെ അറസ്റ്റാണ് അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തിയത്. മുഖ്യ ആസൂത്രകനും കൊലപാതകത്തിന് നേതൃത്വം നല്കിയതുമായ പട്ടാമ്പി സ്വദേശിയുടെ തിരിച്ചറിയല്‍ പരേഡ് […]

കോട്ടയം പാണ്ഡവം മൈത്രി റസിഡന്റ്സ് അസോസിയേഷന്റെ പൊതുയോഗം നടന്നു

സ്വന്തം ലേഖകൻ കോട്ടയം: അയ്മനം പാണ്ഡവം മൈത്രി റസിഡന്റ്സ് അസോസിയേഷന്റെ ഈ വർഷത്തെ പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു. വനിതകൾക്കും യുവജനങ്ങൾക്കും പ്രാധാന്യം നൽകിയാണ് ഉൾപ്പെടുത്തിയാണ് 2022- ലെ കമ്മറ്റിക്ക് രൂപം നൽകിയത്. മൈത്രി റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങൾക്കിടയിൽ നിരവധി ക്ഷേമ പ്രവർത്തനങ്ങളാണ് കഴിഞ്ഞ വർഷം നടത്തിയത് കോവിഡിന്റെ ആറാംഘട്ടത്തിൽ പാണ്ഡവം എൻട്രൻസിന്റെ അടുത്ത് കോവിഡുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസ് നടത്തുകയും, ലോക്ഡൗൺ കാലയളവിൽ ഭക്ഷ്യ കിറ്റ് വിതരണം നടത്തുവാനും അസോസിയേഷന് കഴിഞ്ഞു. ആറാട് വഴി കാട് വെട്ടിത്തെളിച്ച് സഞ്ചാരയോഗ്യമാക്കി. അംഗങ്ങളുടെ വീടുകളിൽ പേരും, ഐഡന്റിഫിക്കേഷൻ […]

കാസർകോട് ഭക്ഷ്യ വിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

സ്വന്തം ലേഖകൻ കാസർകോട്: ഭക്ഷ്യ വിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി. സംഭവത്തിൽ നിലപാടറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. ശുചിത്വം ഉറപ്പാക്കാൻ നടപടി ഉണ്ടാകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച കാസർകോട് ചെറുവത്തൂർ ഐഡിയൽ ഫുഡ് പോയിന്റിൽ നിന്ന് ഷവർമ കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാകുകയും ഒരു വിദ്യാർത്ഥി മരിച്ചതും വലിയ വാർത്തയായിരുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കണ്ണൂർ കരിവെള്ളൂർ പെരളം സ്വദേശി ദേവനന്ദയാണ് മരിച്ചത്. മൂന്ന് പേർ പരിയാരം മെഡിക്കൽ കോളേജ് ഐസിയുവിൽ […]

അച്ഛനെ പരിചരിച്ച മെയില്‍ നേഴ്‌സുമായി പ്രണയത്തിലായി; “എനിക്ക് ഈ ജീവിതം മടുത്തു ഞാന്‍ പോകുകയാണ്” എന്ന് കത്തെഴുതി വെച്ച ശേഷം സഭാ വസ്ത്രവും കത്തിച്ച് കളഞ്ഞ് കാമുകനൊപ്പം കന്യാസ്ത്രീ നാടുവിട്ടു;കന്യാസ്ത്രീ സഭാസ്കൂളിലെ വൈസ് പ്രിൻസിപ്പൽ ;കണ്ണൂരിൽ നിന്നും മുങ്ങിയ കന്യാസ്ത്രീയെയും കാമുകനെയും കുണ്ടറയിൽ നിന്ന് പോലീസ് പൊക്കി

സ്വന്തം ലേഖിക കണ്ണൂര്‍: സഭാ വസ്ത്രം കത്തിച്ചു കളഞ്ഞ ശേഷം ആൺ സുഹൃത്തിനൊപ്പം കന്യാസ്ത്രീ നാടുവിട്ടു.കണ്ണൂരിലെ ഒരു സ്‌ക്കൂള്‍ വൈസ് പ്രിന്‍സിപ്പാളാണ് തിരുവസ്ത്രം ഉപേക്ഷിച്ച്‌ കൊല്ലം സ്വദേശിയായ തോമസിനൊപ്പം നാടു വിട്ടത്.ആറു കന്യാസ്ത്രീകള്‍ താമസിക്കുന്ന കോണ്‍വെന്റില്‍ നിന്നും കഴിഞ്ഞ ദിവസമാണ് കന്യാസ്ത്രീ തോമസിനൊപ്പം പോയത്. സഹ കന്യാസ്ത്രീകള്‍ക്കൊപ്പം പള്ളിയിലേക്ക് പോയ ഇവര്‍ ഉച്ചയോടെ തിരികെ തനിയെ കോണ്‍വെന്റിലെത്തുകയും പിന്നീട് കാണാതാകുകയുമായിരുന്നു. കന്യാസ്ത്രീയെ കാണാതായതോടെ നടത്തിയ തിരച്ചിലില്‍ മുറിയില്‍ നിന്നും ‘എനിക്ക് ഈ ജീവിതം മടുത്തു. ഞാന്‍ പോകുകയാണ്’ എന്നെഴുതിയ കത്ത് ലഭിച്ചു. ഇതിനിടയില്‍ സ്വന്തം […]

സ്വർണവിലയിൽ തുടർച്ചയായി വൻ ഇടിവ്; ഒരാഴ്ചയ്ക്കുള്ളില്‍ 1600 രൂപ കുറഞ്ഞു

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 160 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 37600 രൂപയായി. ഇന്നലെ അക്ഷയ ത്രിതീയ ദിനത്തില്‍ സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 1600 രൂപയുടെ ഇടിവാണ് സംഭവിച്ചത്. ഏപ്രില്‍ 30 ന് രണ്ട് തവണയായി 920 രൂപ കുറഞ്ഞിരുന്നു. സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 20 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 […]

ക്രിമിനലുകളെ സെറ്റില്‍ നിന്ന് നീക്കണം, തുല്യവേതനം നല്‍കണം; ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ സാംസ്‌കാരിക വകുപ്പിന്റെ കരട് നിര്‍ദേശം പുറത്ത്

സ്വന്തം ലേഖിക കൊച്ചി :ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സാംസ്‌കാരിക വകുപ്പിന്റെ കരട് നിര്‍ദേശം പുറത്ത്. സിനിമ മേഖലയുടെ പ്രവര്‍ത്തനത്തിനായി സമഗ്ര നിയമത്തിനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഷൂട്ടിംഗ് സെറ്റില്‍ മദ്യം പൂര്‍ണമായി തടയുന്നതും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള ഓഡിഷന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും അടക്കമുള്ള കാര്യങ്ങള്‍ നിര്‍ദേശത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ശുപാര്‍ശയുടെ കരട് സിനിമാ സംഘടനകളുമായുള്ള യോഗത്തില്‍ ചര്‍ച്ച ചെയ്യുകയാണ്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്ത് വിടണമെന്ന് സിനിമയിലെ വനിതാ കൂട്ടായ്മ ഉള്‍പ്പെടെ നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും […]

ഭക്ഷ്യ വിഷബാധയേറ്റതിനെ തുടർന്ന് ദേവനന്ദ മരിച്ചതിനു കാരണം ഷിഗെല്ല; ഹൃദയത്തെയും തലച്ചോറിനെയും ബാക്റ്റീരിയ ബാധിച്ചിരുന്നു

സ്വന്തം ലേഖകൻ കാസർകോട്; ഭക്ഷ്യ വിഷബാധയേറ്റതിനെ തുടർന്ന് ദേവനന്ദ മരിച്ചതിനു കാരണം ഷിഗെല്ല സോണി ബാക്ടീരിയയെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. ദേവനന്ദയുടെ ഹൃദയത്തെയും തലച്ചോറിനെയും ബാക്റ്റീരിയ ബാധിച്ചിരുന്നു. സ്രവങ്ങളുടെ അന്തിമ പരിശോധനാ ഫലം ഇന്നു ലഭിച്ചതിനു ശേഷമാകും കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയെന്ന് കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു. ഷവർമ കഴിച്ചതിനെ തുടർന്നുണ്ടായ ഭഷ്യവിഷബാധയേറ്റ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഭക്ഷ്യ വിഷബാധയ്ക്കു കാരണം ഷിഗെല്ല ബാക്ടീരിയ ആണെന്നു കാസർകോട് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എ.വി.രാംദാസ് അറിയിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ […]

പത്ത് വയസ്സുകാരിയായ മകളെ പീഡിപ്പിച്ച കേസ്; ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് 17 വര്‍ഷം തടവും 16.5 ലക്ഷം പിഴയും വിധിച്ച് തിരുവനന്തപുരം പോക്‌സോ കോടതി

സ്വന്തം ലേഖകൻ തിരുവനന്തപുരം: പത്ത് വയസ്സുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ ഡെപ്യൂട്ടി തഹസില്‍ദാരായ പിതാവിന് 17 വര്‍ഷം തടവുശിക്ഷയും 16.5 ലക്ഷം പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി കെ.വി. രജനീഷിന്റേതാണ് വിധി. 2019-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന മകളെ പിതാവ് പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടി പീഡന വിവരം വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് അധ്യാപകര്‍ നല്‍കിയ പരാതിയിലാണ് പാങ്ങോട് പോലീസ് കേസെടുത്തത്. ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് എ. പ്രമോദ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 19 സാക്ഷികളെ വിസ്തരിച്ചു. […]