play-sharp-fill

മതസൗഹാർദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും നേർക്കാഴ്ചയായി സപ്താഹ ഘോഷയാത്ര;പള്ളിയിൽ ബാങ്കുവിളിയുയർന്നപ്പോൾ മേളം നിർത്തുകയും തൊഴുകയ്യോടെ ബാങ്കുവിളിയെ സ്വീകരിക്കുകയും ചെയ്ത് സപ്താഹ ഘോഷയാത്രയിലെ ജനം

സ്വന്തം ലേഖിക കരുനാ​ഗപ്പള്ളി: മതസൗഹാർദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും നേർക്കാഴ്ചയായി സപ്താഹ ഘോഷയാത്ര. ഘോഷയാത്ര കടന്നുപോകുന്ന സമയത്ത് പള്ളിയില്‍നിന്ന് ബാങ്കുവിളി കേട്ടപ്പോൾ മേളം നിർത്തുകയും തൊഴുകയ്യോടെ ബാങ്കുവിളിയെ സ്വീകരിക്കുകയും ചെയ്ത് സപ്താഹ ഘോഷയാത്രയിലെ ജനം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. വെറ്റമുക്ക് മസ്ജിദ് തഖ്‌വയിൽ നോമ്പ് തുറക്കുന്ന ബാങ്കുവിളി സമയത്താണ് വെറ്റമുക്ക് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ സപ്താഹത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര കടന്നുവന്നത്. പള്ളിയിൽനിന്ന് ബാങ്കുവിളി ഉയർന്നപ്പോൾ വാദ്യമേളങ്ങൾ നിശ്ചലമാക്കി. ചിലർ പള്ളിയിലേക്ക് നോക്കി തൊഴുകയ്യോടെ നടന്നുനീങ്ങി. കേരളത്തിൽ വർഗീയതക്കും വിഭാ​ഗീതയക്കും മണ്ണൊരുക്കാൻ ആര് ശ്രമിച്ചാലും നടക്കില്ലെന്ന് തെളിയിക്കുന്നതാണ് […]

തൃക്കാക്കരയിലെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ പാർട്ടിക്ക് ആശയകുഴപ്പമില്ല ; സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കും; എം സ്വരാജ്

സ്വന്തം ലേഖിക കൊച്ചി :തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് എം സ്വരാജ്. എല്ലാവർക്കും സ്വീകാര്യനായ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. കെ എസ് അരുൺകുമാറിനായി പ്രവർത്തകർ ചുവരെഴുത്ത് തുടങ്ങിയത് മാധ്യമവാർത്തകൾ വിശ്വസിച്ചാണ്. തൃക്കാക്കരയിലെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ പാർട്ടിക്ക് ആശയകുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് കെ എസ് അരുൺ കുമാറിനായി ചുവരെഴുത്ത് തുടങ്ങിയിരുന്നു . എന്നാൽ സ്ഥാനാർത്ഥിയെ തീരുമാനിച്ചില്ലെന്ന വാർത്തയ്ക്ക് പിന്നാലെ ചുവരെഴുത്ത് നിർത്തിവച്ചു. തൃക്കാക്കരയിൽ കെ എസ് അരുൺകുമാർ എൽ ഡി എഫ് സ്ഥാനാർത്ഥിയാകുമെന്ന വാർത്തകൾ വന്നിരുന്നു. എന്നാൽ തൃക്കാക്കരയിലെ സ്ഥാനാർത്ഥിയെ ഔഗ്യോഗികമായി […]

ചെറുവത്തൂരിലെ ‘ഷവര്‍മ്മ’ വിഷബാധ; ഭക്ഷ്യ സാമ്പിളുകളില്‍ ഇകോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം

സ്വന്തം ലേഖിക കാസര്‍കോട്: കാസര്‍കോട് ചെറുവത്തൂരില്‍ ഷവര്‍മ്മയില്‍ നിന്ന് വിഷബാധയുണ്ടായ സംഭവത്തില്‍ ഭക്ഷ്യ സാമ്പിളുകളില്‍ ഇകോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി. ഐഡിയല്‍ ഫുഡ് പോയന്റില്‍ നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച്‌ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിലാണ് ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയത്. ഷവര്‍മ്മ, മയോണൈസ്, ഉപ്പിലിട്ടത്, മസാലപ്പൊടികള്‍ എന്നിവയാണ് കോഴിക്കോട്ടെ റീജ്യണല്‍ അനലറ്റിക്കല്‍ ലാബില്‍ പരിശോധിച്ചത്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ഷിഗെല്ല, സാല്‍മണെല്ല ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ടോ എന്നുള്ള പരിശോധന നടക്കുകയാണ്.

കാസർകോഡ് സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്,അമിത വേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം

സ്വന്തം ലേഖിക കാസർകോഡ് :മട്ടലായിയിൽ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു. കാസർഗോഡ്-കണ്ണൂര്‍ റൂട്ടിലെ സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തിൽ നിരവധി യാത്രക്കാർക്ക് പരുക്കേറ്റു. ബസിൻ്റെ അമിത വേഗത മൂലമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ പരുക്കേറ്റവരെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരുക്ക് ഗുരുതരമല്ല.

ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയവരുടെ കുഞ്ഞിനെ എടുക്കുകയും താലോലിക്കുകയും ചെയ്ത ശേഷം കുഞ്ഞിൻ്റെ സ്വർണ്ണവള അടിച്ച് മാറ്റി യുവതി കടന്നു കളഞ്ഞത് ഇന്ന് രാവിലെ 10 മണിക്ക്; അടിച്ച് മാറ്റിയ സ്വർണ്ണം പണയം വെച്ച ശേഷം 11 മണിയോടു കൂടി ഒന്നരവയസുള്ള കുഞ്ഞുമായി സീബ്രാലൈൻ ക്രോസ് ചെയ്യാൻ ബുദ്ധിമുട്ടി നിന്ന പത്തു വയസുകാരൻ്റെ കൈയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങി ക്രോസ് ചെയ്യുന്നതിനിടെ വള ഊരി മാറ്റി; ഒരു മണിക്കൂറിനിടെ രണ്ട് മോഷണം നടത്തിയ പെരുങ്കള്ളിയെ മണിക്കൂറുകൾക്കകം പിടികൂടി കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോനും സംഘവും

സ്വന്തം ലേഖകൻ കോട്ടയം: ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയവരുടെ കുഞ്ഞിനെ എടുക്കുകയും താലോലിക്കുകയും ചെയ്ത ശേഷം കുട്ടിയുടെ സ്വർണ്ണ വളയുമായി കടന്നു കളഞ്ഞ പെരുങ്കള്ളിയെ കട്ടപ്പന പൊലീസ് മണിക്കൂറുകൾക്കകം പിടികൂടി. കുഴിത്തൊളു സ്വദേശി പനക്കൽ സുശീല (48) ആണ് പൊലീസ് പിടിയിലായത്. ഇന്ന് രാവിലെ 10 മണിക്കായിരുന്നു കട്ടപ്പന സെൻ്റ് ജോൺസ് ഹോസ്പിറ്റലിൽ എത്തിയ യുവതി തന്ത്രപൂർവ്വം ഡോക്ടറെ കാണാനിരുന്ന അമ്മയുടെ കൈയിൽ നിന്ന് കുഞ്ഞിനെ വാങ്ങുകയും കുറച്ച് നേരം താലോലിക്കുകയും ചെയ്ത ശേഷം കുട്ടിയുടെ സ്വർണ്ണവള അടിച്ചു മാറ്റിയ ശേഷം കുഞ്ഞിനെ തിരികെ നൽകി കടന്നുകളഞ്ഞത്. […]

മരണത്തിലെ ദുരൂഹത നീക്കാന്‍ റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‍മോര്‍ട്ടം നടത്താം; ആര്‍ഡിഒ അനുമതി നല്‍കി

സ്വന്തം ലേഖിക കോഴിക്കോട്: മലയാളി വ്ളോഗര്‍ റിഫ മെഹ്നുവിന്‍റെ മരണത്തിലെ ദുരൂഹത നീക്കാന്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ അനുമതി വേണമെന്ന അന്വേഷണസംഘത്തിന്‍റെ ആവശ്യം ആര്‍ഡിഒ അംഗീകരിച്ചു. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താനാണ് ആര്‍ ഡി ഒ അനുമതി നല്‍കിയത്. അടുത്ത ആഴ്ച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയേക്കുമെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസമാണ് റിഫ മെഹ്നുവിന്‍റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ അന്വേഷണ സംഘം ആര്‍ ഡി ഒയ്ക്ക് അപേക്ഷ നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥനായ താമരശേരി ഡിവൈഎസ്പിയാണ് അപേക്ഷ […]

‘സ്ഥിരം കുറ്റവാളി’യെന്ന് പൊലീസ് റിപ്പോര്‍ട്ട്; അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ ശുപാര്‍ശ

സ്വന്തം ലേഖകൻ കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ ശുപാര്‍ശ. കമ്മീഷണര്‍ ആര്‍ ഇളങ്കോ റിപ്പോര്‍ട്ട് ഡി ഐ ജി രാഹുല്‍ ആര്‍ നായര്‍ക്ക് കൈമാറി. സ്വര്‍ണ്ണക്കടത്ത്, ക്വട്ടേഷന്‍ കേസുകളുള്ള അര്‍ജുന്‍ ആയങ്കി സ്ഥിരം കുറ്റവാളിയെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഉത്തരവ് ഇറങ്ങിയാല്‍ ആയങ്കിക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാനാകില്ല. 2021 ജൂണ്‍ 28 നാണ് അ‍ര്‍ജുന്‍ ആയങ്കിയെ കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഓ​ഗസ്റ്റ് 31ന് അര്‍ജുന്‍ ആയങ്കിക്ക് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. […]

അടുത്ത സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുൻപ് എല്ലാ അംഗനവാടികള്‍ക്കും സ്വന്തമായി കെട്ടിടം: മന്ത്രി വീണാ ജോര്‍ജ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: അടുത്ത സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുൻപ് സംസ്ഥാനത്തെ എല്ലാ അംഗനവാടികള്‍ക്കും സ്വന്തമായി കെട്ടിടം സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ 33,115 അംഗനവാടികളില്‍ 24,360 അംഗനവാടികള്‍ സ്വന്തം കെട്ടിടത്തിലും 6498 അംഗനവാടികള്‍ വാടക കെട്ടിടത്തിലുമാണ് പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷത്തോടെ തന്നെ എല്ലാ അംഗനവാടികളും വൈദ്യുതിവത്ക്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പൂജപ്പുരയില്‍ സംസ്ഥാനത്തെ ആദ്യത്തെ സ്മാര്‍ട്ട് അംഗനവാടി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതു വിദ്യാഭ്യാസ രംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങളാണ് നടത്തിയത്. അക്കാഡമിക് സൗകര്യങ്ങളും […]

കുടുംബ ക്ഷേത്രത്തില്‍ താലികെട്ടി നേരെ പഴഞ്ഞി സെന്റ് മേരീസ് കത്തിഡ്രലിലേക്ക്; മതസൗഹാര്‍ദത്തിന്റെ മാതൃക ഉയര്‍ത്തി ഒരു വിവാഹം

സ്വന്തം ലേഖിക തൃശൂർ : തൃശൂര്‍ ജില്ലയിലെ കുന്നംകുളം പഴഞ്ഞി സെന്റ് മേരീസ് കത്തിഡ്രല്‍ മതസൗഹാര്‍ദത്തിന് പേരുകേട്ട പള്ളിയാണ് . കുടുംബ ക്ഷേത്രത്തില്‍ താലി കെട്ടിയ ശേഷം വധൂവരന്‍മാര്‍ പരസ്പരം ഹാരാര്‍പ്പണം നടത്താന്‍ പഴഞ്ഞി മുത്തപ്പന്റെ തിരുനടയിലെത്തിയത് വേറിട്ട കാഴ്ചയായി. ഡോക്ടര്‍ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രൊപ്പൊലീത്തയുടെ സാന്നിധ്യത്തിലായിരുന്നു ഹാരാര്‍പ്പണം. പഴഞ്ഞി ജെറുശലേമിലെ ശിവദാസന്റെ കൈതവളപ്പില്‍ കുടുംബക്കാരാണ് പഴഞ്ഞി സെന്റ് മേരീസ് പള്ളിയിലെ പെരുന്നാളിന് കുത്തുവിളക്കേന്തുന്നത്. ഇത് പാരമ്പര്യ അവകാശമായി ഈ കുടുംബം അനുഷ്ഠിച്ചുവരുന്ന ആചാരമാണ്. അതുകൊണ്ടാണ് മകളുടെ വിവാഹച്ചടങ്ങുകള്‍ കുടുംബക്ഷേത്രത്തില്‍ നടത്തിയ ശേഷം […]

ഇന്നത്തെ (4-05-2022 ) അക്ഷയ ലോട്ടറി ഫലം ഇവിടെ കാണാം

ഇന്നത്തെ അക്ഷയ ലോട്ടറി ഫലം ഇവിടെ കാണാം 1st Prize – ₹70,00,000/- AL 273930 Consolation Prize – ₹8,000/- AA 273930 AB 273930 AC 273930 AD 273930 AE 273930 AF 273930 AG 273930 AH 273930 AJ 273930 AK 273930 AM 273930 2nd Prize – ₹5,00,000/- AC 854559 3rd Prize – ₹ 1,00,000/- AA 498903 AB 118649 AC 916125 AD 414247 AE 826072 AF […]