play-sharp-fill

തൃശ്ശൂർ പീച്ചി അണക്കെട്ട് കാണാനെത്തി; ഏഴു വയസ്സുകാരൻ വെള്ളത്തിൽ വീണ് മരിച്ചു

സ്വന്തം ലേഖകൻ തൃശൂർ: പീച്ചി അണക്കെട്ടിലെ വെള്ളത്തിൽ വീണു കുട്ടി മരിച്ചു. പുതുക്കോട് സ്വദേശി റിയാസിന്റെ മകൻ ഇസ്മയിൽ (7) ആണ് മരിച്ചത്. വാണിയമ്പാറയിലുള്ള അമ്മ വീട്ടിലേക്കു വന്ന കുട്ടി വീട്ടുകാരോടോത്ത് പീച്ചി അണക്കെട്ട് കാണാൻ എത്തിയതായിരുന്നു. വെള്ളത്തിൽ വീണ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊല്ലത്ത് കിണർ വൃത്തിയാക്കുന്നതിനിടെ ചുറ്റുമുളള തൊടിയിടിഞ്ഞ് വീണ് തൊഴിലാളിയെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

സ്വന്തം ലേഖകൻ കൊല്ലം: കിണർ വൃത്തിയാക്കുന്നതിനിടെ ചുറ്റുമുളള തൊടിയിടിഞ്ഞ് വീണ് തൊഴിലാളിയെ കാണാതായി. എഴുകോൺ സ്വദേശി കൊച്ചുതുണ്ടില്‍ വീട്ടില്‍ ഗിരീഷ് കുമാറിനെ (47) ആണ് കാണാതായത്. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ പെരിനാട് വെള്ളിമൺ ഹൈസ്കൂളിനു സമീപമാണ് അപകടം. സ്വകാര്യവ്യക്തിയുടെ വീട്ടിലെ കിണര്‍ വൃത്തിയാക്കുന്നതിനിടെ കിണറിന് ചുറ്റുമുളള തൊടി ഇടിഞ്ഞുവീഴുകയായിരുന്നു. രക്ഷാ പ്രവർത്തനം രാത്രി വൈകിയും തുടർന്നിരുന്നു. കാണാതായ ഗിരീഷ് കുമാറും വെള്ളിമണ്‍ സ്വദേശി ഹരിയും കിണർ വൃത്തിയാക്കുന്നതിന് ഉണ്ടായിരുന്നത്. ​ ഗിരീഷ് കുമാർ കിണറിലിറങ്ങി വെള്ളംവറ്റിച്ച് കിണര്‍ വൃത്തിയാക്കിയ ശേഷം തിരിച്ചുകയറുന്നതിനിടെ മണ്ണിടിയുകയായിരുന്നു. രണ്ടു […]

ആലപ്പുഴ ചാരുംമൂട്ടിൽ സിപിഐ – കോൺഗ്രസ് സംഘർഷം; ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ

സ്വന്തം ലേഖകൻ ആലപ്പുഴ: കൊടിമരത്തെ ചൊല്ലി ചാരുംമൂട്ടിൽ സിപിഐയുടെയും കോൺഗ്രസിന്റെയും പ്രവർത്തകർ ചേരിതിരിഞ്ഞ് തമ്മിൽത്തല്ലിയതിന് പിന്നാലെ ആലപ്പുഴയിലെ അഞ്ച് പഞ്ചായത്തുകളിൽ ഇന്ന് ഹർത്താല്‍. കോൺഗ്രസ് ഓഫീസിന് സമീപം സിപിഐ കൊടിമരം നാട്ടിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണമായത്. സംഘർഷത്തിൽ പൊലൂസുകാരുൾപ്പെടെ 25 പേർക്ക് പരിക്കേറ്റു. നിരവധി പൊലീസുകാർക്കും പരിക്കുണ്ട്. നേരത്തെ സിപിഐ സ്ഥാപിച്ച കൊടിമരം കോൺഗ്രസ് നേതാക്കൾ പരാതി നൽകി പിഴുതുമാറ്റിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കോൺഗ്രസ് ഓഫീസിന് മുന്നിൽ വീണ്ടും സിപിഐ കൊടിമരം സ്ഥാപിച്ചു. പരാതിയുമായി കോൺഗ്രസ് റവന്യു അധികൃതരെ സമീപിച്ചു. ഇവർ […]

കോട്ടയം കോടിമത നാലുവരിപ്പാതയിൽ വാഹനങ്ങളുടെ കൂട്ടയിടി; നിയന്ത്രണംവിട്ട കാർ നിർത്തിയിട്ടിരുന്ന പെട്ടി ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ചു; ആളപായമില്ല

സ്വന്തം ലേഖകൻ കോട്ടയ: കോടിമത നാലുവരിപ്പാതയിൽ വീണ്ടും വാഹനാപകടം. കാറിടിച്ച് രണ്ടു വാഹനങ്ങൾ തകർന്നു.അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. ഡ്രൈവറെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു. ഇയ്യാൾ മദ്യലഹരിയിലായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇന്ന് രാത്രി 7.45 ന് കോടിമത നാലുവരിപ്പാതയിലായിരുന്നു അപകടം. ചിങ്ങവനം ഭാഗത്തു നിന്നും എത്തിയ കാർ നിയന്ത്രണം വിട്ട് റോഡരികിലെ ബജിക്കടയ്ക്കു മുന്നിൽ നിർത്തിയിട്ടിരുന്ന പെട്ടി ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും, പെട്ടി ഓട്ടോറിക്ഷ ഭാഗീകമായും തകർന്നു. ഡ്രൈവറെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു. ഇയ്യാൾ മദ്യലഹരിയിലായിരുന്നു […]

കോട്ടയം ജില്ലയിൽ ഇന്ന് (5/5/2022) വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ഇന്ന് (5/5/2022) വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കേരള ബാങ്ക്, അഞ്ചൽകുറ്റി No.1, നടപ്പുറം എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. സെക്ഷൻ പരിധിയിൽ വരുന്ന തേവരുപാറ ടൗൺ ട്രാൻസ്ഫോർമറിന്റെ കീഴിലുള്ള ഭാഗങ്ങളിൽ രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്. മീനടം സെക്ഷൻ പരിധിയിൽ ഉള്ള നെല്ലിക്കാക്കുഴി, കാളച്ചന്ത ട്രാൻസ്ഫോർമറുകളിൽ വൈകിട്ട് 3 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. രാവിലെ […]

നിയമപാലകരിലെ ക്രിമിനലുകൾക്കെതിരെ നടപടി വേണം: കെപിഎംഎസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഫോർട്ട്‌ സ്റ്റേഷനിൽ ലോക്കപ്പിൽ നിരപരാധിയായ യുവാവിനെ മർദ്ദിച്ചു നട്ടെല്ല് തകർത്ത പോലീസുകാർക്കെതിരെ സർക്കാർ നടപടിവേണമെന്നാവശ്യപ്പെട്ടു കമ്മീഷണർ ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാർച്ച്‌ കെ പി എം എസ് സ്റ്റേറ്റ് പ്രസിഡന്റ്‌ എൽ രമേശൻ ഉദ്ഘാടനം ചെയ്തു. ഓട്ടോറിക്ഷ തൊഴിലാളിയായ ആർ കുമാറിനാണ് മർദ്ദനമേറ്റത്. നട്ടെല്ലിന് സരമായി പരിക്കേറ്റ കുമാറിന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സർക്കാരേൽക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജി വിജയൻ ( തിരുവനന്തപുരം യൂണിയൻ പ്രസിഡന്റ് ) ന്റെ ആധക്ഷതയിൽ സംസ്ഥാനകമ്മിറ്റി അംഗങ്ങളായ സാബു കാരശ്ശേരി, ഡോ. വിജയകുമാർ […]

ബഹളം കേട്ടതോടെ ആയല്‍വാസിയുടെ വീട്ടിലേക്കോടി; പിന്നാലെ വീട്ടിൽ നിന്നും അലർച്ച കേട്ടു; തിരിച്ചെത്തിയ മോഹനന്‍ പിള്ള കണ്ടത് രക്തത്തില്‍ കുളിച്ച്‌ കിടക്കുന്ന ഭാര്യയെ; എട്ട് വയസുകാരന്റെ തല അടിച്ച്‌ പൊളിച്ച നിലയിലും; നാടിനെ നടുക്കിയ കൊലപാതക ത്തിൻ്റെ ഞെട്ടൽ മാറാതെ കോതച്ചിറ നിവാസികള്‍

സ്വന്തം ലേഖകൻ പത്തനംതിട്ട: പത്തനംതിട്ട, കോട്ടയം ജില്ലകള്‍ അതിര്‍ത്തി പങ്കിടുന്ന കോതച്ചിറ നിവാസികള്‍ക്ക് ഇപ്പോഴും ദാരുണമായ കൊലപാതകത്തിന്‍റെ ഞെട്ടല്‍ മാറിയിട്ടില്ല. വെറും ഒരു മണിക്കൂറിനുള്ളിൽ നാടിനെ നടുക്കിയ ആക്രമണങ്ങൾ. അയല്‍വാസിയായ കാക്കനാട്ട്കുഴിയില്‍ പരുത്തിക്കാട്ടില്‍ പി കെ സുരേന്ദ്രന്റെ വീട്ടിലെ ബഹളം കേട്ടായിരുന്നു മോഹനന്‍ പിള്ള ഒടിച്ചെന്നത്. അപ്പോളേക്കും സുരേന്ദ്രനെ പ്രദീപ് കത്തികൊണ്ട് കുത്തിവീഴിത്തിയിരുന്നു. പെട്ടെന്ന് മോഹനന്‍ പിള്ളയുടെ വീട്ടില്‍ നിന്നും അലര്‍ച്ച കേള്‍ക്കുന്നു. ഓടിയെത്തിയ മോഹനന്‍ പിള്ള കണ്ടത് ചോരയില്‍ കുളിച്ച്‌ കിടക്കുന്ന ഭാര്യ വിജയമ്മയെയാണ്. ഇരുകാലുകളിലെ തുടകളിലും നെഞ്ചിലും അതിക്രൂരമായി കത്തി കുത്തിയിറക്കിയിരിക്കുന്നു. […]

“അവിടെ അടക്കം ചെയ്യപ്പെട്ടിരിക്കുന്നവരും പലരുടെയും പ്രിയപ്പെട്ടവരാണ്… ഒരു പക്ഷേ കോണ്‍ഗ്രസിന് വോട്ട് ചെയ്തവരും ആയിരിക്കും….; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ വിമര്‍ശനം

സ്വന്തം ലേഖകൻ കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉമ തോമസിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ, കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. മുന്‍എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പിടി തോമസിന്റെ കല്ലറയില്‍ പ്രണാമം അര്‍പ്പിക്കാന്‍ അദ്ദേഹത്തിന്റെ വിധവയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ഉമ തോമസ് എത്തിയിരുന്നു. ഈ സമയത്ത്, ഉമാ തോമസിനൊപ്പം ചാനല്‍ ക്യാമറകളില്‍ പതിയാനായി ഒരു കൂട്ടം കോണ്‍ഗ്രസ് നേതാക്കള്‍ സമീപത്തുള്ള കല്ലറകള്‍ക്ക് മുകളില്‍ ചവിട്ടി നടന്നിരുന്നു. ഇതിനെതിരെയാണ് രൂക്ഷമായ വിമര്‍ശനം ഉയരുന്നത്. സഹതാപം വോട്ടാക്കി മാറ്റാന്‍ മുന്‍ ജനപ്രതിനിധിയുടെ കല്ലറയില്‍ പ്രണാമം അര്‍പ്പിക്കുന്നതിനിടെ, […]

കോട്ടയം ജില്ലയിൽ നാളെ (5/5/2022) വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ നാളെ (5/5/2022) വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കേരള ബാങ്ക്, അഞ്ചൽകുറ്റി No.1, നടപ്പുറം എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. സെക്ഷൻ പരിധിയിൽ വരുന്ന തേവരുപാറ ടൗൺ ട്രാൻസ്ഫോർമറിന്റെ കീഴിലുള്ള ഭാഗങ്ങളിൽ നാളെ രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്. മീനടം സെക്ഷൻ പരിധിയിൽ ഉള്ള നെല്ലിക്കാക്കുഴി, കാളച്ചന്ത ട്രാൻസ്ഫോർമറുകളിൽ നാളെ 3 മുതൽ 5 വരെ വൈദ്യുതി […]

പത്തനംതിട്ടയിലെ ട്രഷറി തട്ടിപ്പ്; മുഖ്യപ്രതി പിടിയില്‍

സ്വന്തം ലേഖകൻ പത്തനംതിട്ട: പത്തനംതിട്ട ജില്ലാ ട്രഷറിയിലും പെരുനാട്, മല്ലപ്പള്ളി, എരുമേലി സബ് ട്രഷറികളില്‍ നടന്ന തട്ടിപ്പുകളിലെ മുഖ്യപ്രതി കസ്റ്റഡിയില്‍. പെരുനാട് സബ്ട്രഷറിയിലെ കാഷ്യറായിരുന്ന സി.ടി.ഷഹറീനെയാണ് ജില്ലാ ക്രൈംബ്രാഞ്ച് പിടികൂടിയത്. സി.ടി.ഷഹീര്‍ ഉള്‍പ്പെടെ അ‍ഞ്ച് ഉദ്യോ​ഗസ്ഥരെ നേരത്തെ സസ്പെന്‍‍ഡ് ചെയ്തിരുന്നു. മരിച്ചുപോയ ആളുടെ സ്ഥിര നിക്ഷേപത്തില്‍ നിന്നാണ് തട്ടിപ്പ് നടന്നത്. വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് പണം തട്ടിയെടുത്തത്. 8.13 ലക്ഷത്തോളം രൂപയാണ് ഇത്തരത്തില്‍ തട്ടിയെടുത്തത്. കണ്ണൂരിലും തിരുവനന്തപുരത്തുമടക്കം സംസ്ഥാനത്തെ ട്രഷറികളില്‍ നേരത്തെയും സമാനമായ തട്ടിപ്പുകള്‍ നടന്നിട്ടുണ്ട് . കണ്ണൂര്‍ ജില്ലാ ട്രഷറിയില്‍ തട്ടിപ്പ് നടത്തിയ […]