play-sharp-fill

‘ഖത്തറിന്‍റെ കരുതലില്‍ സുരക്ഷിതര്‍,നഴ്സുമാര്‍ക്കുമേല്‍ ആര്‍ക്കും കയറി മേയാമെന്നാണോ ധാരണ ; പ്രവാസി നഴ്‌സുമാരെ അധിക്ഷേപിച്ചു നടത്തിയ വിദ്വേഷ പരാമര്‍ശത്തിനെതിരെ മറുപടിയുമായി മലയാളി നഴ്സ്

സ്വന്തം ലേഖിക ദോഹ: തിരുവനന്തപുരത്ത് നടന്ന ഹിന്ദുമഹാ സമ്മേളനത്തില്‍ പ്രവാസി നഴ്‌സുമാരെ അധിക്ഷേപിച്ചു നടത്തിയ വിദ്വേഷ പരാമര്‍ശത്തിനെതിരെ ഖത്തറില്‍ ജോലി ചെയ്യുന്ന സ്മിത ദീപു എന്ന നഴ്സ് രംഗത്ത്.നഴ്സുമാര്‍ക്കുമേല്‍ ആര്‍ക്കും കയറി മേയാമെന്നാണോ ധാരണയെന്ന് സ്മിത ചോദിക്കുന്നു. മതപരിവര്‍ത്തനത്തിനായും തീവ്രവാദികള്‍ക്ക് ലൈംഗിക സേവക്കായും നഴ്‌സുമാരെ ഗള്‍ഫിലേക്ക് റിക്രൂട്ട് ചെയ്യുന്നുവെന്ന് ദുര്‍ഗാദാസ് എന്നയാള്‍ ഹിന്ദുമഹാ സമ്മേളനത്തില്‍ പറയുന്ന വീഡിയോ പങ്കുവെച്ചാണ് സ്മിതയുടെ പ്രതികരണം. 12 വര്‍ഷമായി താന്‍ ഖത്തറില്‍ നഴ്സായി ജോലി ചെയ്യുകയാണെന്നും ഒരു അംഗീകൃത നഴ്സിംഗ് സംഘടനയുടെ ഭാരവാഹിയാണെന്നും സ്മിത ദീപു ഫേസ് ബുക്കില്‍ […]

മൂ​വാ​റ്റു​പു​ഴയിൽ പി​ക്ക​പ്പ് വാ​നും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു അ​ധ്യാ​പ​ക​ന്‍ മ​രി​ച്ചു

സ്വന്തം ലേഖകൻ മൂ​വാ​റ്റു​പു​ഴ: പി​ക്ക​പ്പ് വാ​നും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു അ​ധ്യാ​പ​ക​ന്‍ മ​രി​ച്ചു.​ വ​ഴി​ത്ത​ല ശാ​ന്തി​ഗി​രി കോ​ളേജി​ലെ എം​എ​സ്​ഡ​ബ്ല്യു വി​ഭാ​ഗം അ​ധ്യാ​പ​ക​ന്‍ പാ​ണേ​ലി കൊ​ന്പ​നാ​ട് ക​ണ്ണാ​ട​ന്‍ വീ​ട്ടി​ല്‍ ആ​ന​ന്ദ് (26)ആ​ണ് മ​രി​ച്ച​ത്.​ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ പെ​രു​മ്പല്ലൂ​ര്‍ വി.​പ​ത്താം പീ​യു​സ് പ​ള്ളി​യ്ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.​ മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്ത് നി​ന്നും എ​ത്തി​യ പി​ക്ക​പ്പ് വാ​നും,ആ​ര​ക്കു​ഴ ഭാ​ഗ​ത്ത് നി​ന്നും വ​ന്ന ബൈ​ക്കും ത​മ്മി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ ആ​ന​ന്ദി​നെ മൂ​വാ​റ്റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.​ പി​താ​വ് : ലി​ന്‍​സി.​ മാ​താ​വ് : സ്നോ​ബി,സ​ഹോ​ദ​രി​മാ​ര്‍ :ശ്രു​തി,സാ​ന്ദ്ര.​മൃ​ത​ദേ​ഹം പോ​സ്റ്റ് […]

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് വാളുകളുമായി കൊല്ലപ്പണിക്കാരന്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ നാദാപുരം: വളയം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വാണിമേലില്‍ മൂന്ന് വാളുകളുമായി കൊല്ലപ്പണിക്കാരന്‍ അറസ്റ്റില്‍. വാണിമേല്‍ പുഴമൂല തൂക്ക് പാലം സ്വദേശി കുനിയില്‍ കുമാര(52)നെയാണ് വളയം എസ്.ഐ അനീഷ് വടക്കേടത്ത് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐയുടെ നേതൃത്വത്തില്‍ കൊല്ലപ്പണിക്കാരന്റെ ആലയില്‍ ബുധനാഴ്ച വൈകുന്നേരം ആറു മണിയോടെ നടത്തിയ പരിശോധനയിലാണ് പണിതീര്‍ത്ത് സൂക്ഷിച്ച നിലയില്‍ മൂര്‍ച്ചയേറിയതും, മരപ്പിടിയിലും ഇരുമ്ബ് ചുറ്റ് പിടിയില്‍ തീര്‍ത്തതുമായ 84 സെന്റി മീറ്റര്‍ നീളവും, ഒന്നേ മുക്കാല്‍ ഇഞ്ച് വീതിയും ഉള്ള വാളുകള്‍ പിടികൂടിയത്. നാദാപുരം ഡിവൈ.എസ്. പി […]

കാഞ്ഞിരപ്പള്ളിയിൽ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ വന്‍ കവര്‍ച്ച; ഒരു ലക്ഷം രൂപയുടെ പ്ലംബിങ്, വയറിങ് സാധനങ്ങള്‍ മോഷണം പോയി

സ്വന്തം ലേഖകൻ കോട്ടയം: നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ വന്‍ കവര്‍ച്ച. കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. പനന്താനത്തില്‍ ഹന്‍സല്‍ പി നാസറിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. ഇവിടെ നിന്ന് ഒരു ലക്ഷത്തിലേറെ രൂപയുടെ വയറിംങ്, പ്ലംബിംങ്ങ് സാധനങ്ങള്‍ മോഷണം പോയി. തമ്പലക്കാട്- ആനക്കല്ല് റോഡിലുള്ള ഹന്‍സല്‍ പി നാസറിന്‍റെ നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ നിന്നാണ് വയറിംങ്, പ്ലംമ്പിംങ്ങ് സാധനങ്ങള്‍ കവര്‍ന്നത്. ഇരുനില വീടിന്‍റെ നിര്‍മ്മാണത്തിനായി 1.15 ലക്ഷം രൂപയുടെ വയറിംങ്, പ്ലംബിംങ്ങ് സാധനങ്ങളാണ് വീട്ടുകാര്‍ വാങ്ങിയിരുന്നത്. ഇവയെല്ലാം നിര്‍മ്മാണം നടക്കുന്ന വീട്ടിനുള്ളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതില്‍ ഭൂരിഭാഗവും മോഷ്ടാക്കള്‍ കൊണ്ടുപോയി. […]

ചിരിയിൽ ചിന്ത പടർത്തിയ ആത്മീയ ആചാര്യൻ ഓർമ്മയായിട്ട് ഒരു കൊല്ലം;മരണ ശേഷം അസാന്നിധ്യത്തിലും വിശ്വാസിയുടെ മനം നിറക്കാൻ ക്രിസോസ്റ്റം തിരുമേനിക്ക് കഴിഞ്ഞു; വലിയ മെത്രാപ്പൊലീത്ത ഇല്ലാതെ കടന്നു പോയ ഇക്കഴിഞ്ഞ മാരാമൺ കൺവൻഷനിലും നിറഞ്ഞ് നിന്നത് അദ്ദേഹത്തിന്റെ ഓർമ്മകൾ

സ്വന്തം ലേഖിക കൊച്ചി :ലോകത്ത് ഇതുപോലൊരു ആത്മീയ ആചാര്യന്‍ ക്രിസോസ്റ്റം വലിയ മെത്രൊപ്പൊലീത്ത മാത്രമായിരിക്കും. അതുകൊണ്ടാണ് വളരെ ചുരുങ്ങിയ അംഗസംഖ്യമാത്രമുള്ളൊരു സഭയുടെ ബിഷപ്പിനെ ലോകം അടയാളപ്പെടുത്തിയത്. ജിവിതത്തിലുടെ നീളം നര്‍മ്മം പകരുംമ്പോഴും തികഞ്ഞ ജനാധിപത്യ ബോധമായിരുന്നു ക്രിസോസ്റ്റത്തെ നയിച്ചത്. 2021 മെയ് അഞ്ചിന് പുലർച്ചെ വലിയ മെത്രാപ്പൊലീത്ത 104 ആം വയസില്‍ ജീവിതത്തോട് യാത്ര പറഞ്ഞപ്പോള്‍ കൊവിഡ് നിയന്ത്രണങ്ങളെല്ലാം മറികടന്ന് തിരു വല്ലയിലേക്ക് ഒഴുകിയെത്തിയ ജനകൂട്ടം ആ വിശാല ഹൃദയത്തിന്റെ സ്നേഹം അനുഭവിച്ചവരുടെ എണ്ണം അനന്തമാണെന്ന് തെളിയിക്കുന്നതായിരുന്നു. മരണ ശേഷം അസാന്നിധ്യത്തിലും വിശ്വസിയുടെ മനം […]

കവർന്നത് 100 പവന്റെ സ്വര്‍ണ വജ്രാഭരണങ്ങൾ : അന്വേഷണം മോഷ്ടാവ് കടന്ന ഓട്ടോ റിക്ഷയെ കേന്ദ്രീകരിച്ചാണെങ്കിലും ഇതുവരെ വണ്ടി കണ്ടെത്താനായിട്ടില്ല : പ്രതിയെ പിടിക്കാനാകാതെ പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി: പ്രായം ഏകദേശം 30-35. മെലിഞ്ഞ ശരീര പ്രകൃതം. തൊപ്പിവച്ചയാള്‍… കടന്നത് ഓട്ടോയില്‍ ! എറണാകുളം സരിതാ തീയേറ്ററിന് സമീപത്തെ വ്യവസായിയുടെ വീട് കുത്തിപ്പൊളിച്ച്‌ പട്ടാപകല്‍ നടന്ന വമ്ബന്‍ കൊള്ളയടിക്ക് പിന്നിലെ അജ്ഞാതനെക്കുറിച്ച്‌ പൊലീസിന് ലഭിച്ച തുമ്ബുകളാണിത്. അന്വേഷണം മോഷ്ടാവ് കടന്ന ഓട്ടോ റിക്ഷയെ കേന്ദ്രീകരിച്ചാണെങ്കിലും ഇതുവരെ ഈ വണ്ടി കണ്ടെത്താനായിട്ടില്ല. ദൃശ്യം വ്യക്തമല്ലാത്തതാണ് അന്വേഷണത്തിന് പ്രതികൂലമായി ബാധിച്ചത്. ഒരു മാസത്തിനിടെ നഗരത്തില്‍ അരങ്ങേറിയ ഒമ്ബത് കൊള്ളയടികളില്‍ ആദ്യത്തേതായിരുന്നു ഇത്. എട്ട് കേസുകളില്‍ മോഷ്ടാക്കളെ കണ്ടെത്തിയതിന്റെ ആശ്വാസം പൊലീസിനുണ്ടെങ്കിലും ഈ കേസ് […]

2018 പ്രളയകാലത്ത് രക്ഷപ്രവര്‍ത്തനത്തിനിടെ ശ്രദ്ധ നേടിയ ജൈസൽ അറസ്റ്റിൽ : കാറില്‍ ഇരുന്ന പുരുഷന്റെയും സ്ത്രീയുടെയും ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലാണ് അറസ്റ്റ്

സ്വന്തം ലേഖകൻ മലപ്പുറം: താനൂര്‍ തൂവല്‍ തീരം ബീച്ചില്‍ ഇരിക്കുകയായിരുന്ന യുവാവിനെയും ഒപ്പമുണ്ടായ വനിതയെയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസിൽ 2018 പ്രളയകാലത്ത് രക്ഷപ്രവര്‍ത്തനത്തിനിടെ ശ്രദ്ധ നേടിയ പരപ്പനങ്ങാടി ബീച്ച്‌ സ്വദേശി ജൈസലിനെ അറസ്റ്റ് ചെയ്തു. 2021 ഏപ്രില്‍ 15 നായിരുന്നു കേസിന് ആസ്പദമായ സംഭവം. ഐപിസി 385 പ്രകാരം ആണ് കേസ് എടുത്തിരിക്കുന്നത്. താനൂര്‍ ഒട്ടുംപുറം തൂവല്‍ തീരത്ത് കാറില്‍ ഇരിക്കുകയായിരുന്ന പുരുഷനെയും സ്ത്രീയെയും മൊബൈലില്‍ ഫോട്ടോയെടുത്ത് മോര്‍ഫ് ചെയ്തു പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ഒരു ലക്ഷം രൂപ കൊടുത്തില്ലെങ്കില്‍ ചിത്രങ്ങള്‍ സോഷ്യല്‍ […]

റിപ്പര്‍ മോഡൽ ആക്രമണം: കുടുംബത്തെ ചുറ്റിക കൊണ്ട് ആക്രമിച്ച സംഭവത്തില്‍ ഒരു പ്രതി കൂടി അറസ്റ്റിൽ

സ്വന്തം ലേഖകൻ പുനലൂർ: കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുബത്തെ റിപ്പര്‍ മോഡലില്‍ ചുറ്റിക കൊണ്ട് അക്രമിച്ച സംഭവത്തില്‍ ഒരു പ്രതി കൂടി പൊലീസിന്റെ പിടിയിലായി. പഴകുളം പള്ളിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കക്കോട് ബദരിയ ഹൗസില്‍ ഹാരിസിനാണ് ചുറ്റിക കൊണ്ടുളള ആക്രമണത്തില്‍ തലയ്ക്ക് പരുക്കേറ്റത്. പുനലൂര്‍ ചൗക്ക റോഡില്‍വെച്ചായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ അപകടകരമായ നിലയില്‍ കാറിനെ ഇടിക്കാന്‍ പോയതിനെ ചോദ്യം ചെയ്തതില്‍ പ്രകോപിതരായ പ്രതികളാണ് ഹാരിസിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്‌ പരിക്കേല്‍പ്പിച്ചത്. ഇത് തടയാന്‍ ശ്രമിച്ച മാതാപിതാക്കള്‍ക്കും ക്രൂരമര്‍ദ്ദനമേറ്റിരുന്നു. സംഭവസ്ഥലത്ത് […]

ആലപ്പുഴ ചാരുംമൂട് സംഘര്‍ഷം; സിപിഐ, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ ആലപ്പുഴ: ചാരുംമൂട് സംഘര്‍ഷത്തില്‍ സി പി ഐ, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. പൊലീസിനെ ആക്രമിച്ചതിനും ജോലി തടസപ്പെടുത്തിയതിനുമടക്കം നാല് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ഇന്ന് ഹര്‍ത്താലാണ്. ചാരുംമൂടില്‍ നൂറനാട് കോണ്‍ഗ്രസ് ബ്ലോക്ക് ഓഫീസിന് സമീപത്തായിരുന്നു കോണ്‍ഗ്രസ്-സിപിഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. സിപിഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ബ്ലോക്ക് ഓഫീസ് അടിച്ചു തകര്‍ത്തു. സംഘര്‍ഷത്തില്‍ 12 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് ഓഫീസ് പ്രസിഡന്റ് ഷറഫുദ്ദീന്റെ വീടിനോട് ചേര്‍ന്ന് ഒരു കടമുറി വാടകയ്‌ക്ക് നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇവിടെ […]

കോഴിക്കോട് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

സ്വന്തം ലേഖകൻ കോഴിക്കോട്: രാമനാട്ടുകരയില്‍ മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ് തോട്ടുങ്ങല്‍ നീലിത്തോട് പാലത്തിന് സമീപത്തെ നടവഴിയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. പ്രാഥമിക പരിശോധന നടത്തിയ ശേഷം കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനെ ആരാണ് ഉപേക്ഷിച്ചതെന്നറിയാന്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. ആശുപത്രികള്‍ കേന്ദ്രീകരിച്ച്‌ അടുത്തിടെ നടന്ന ജനനങ്ങള്‍ സംബന്ധിച്ചും അന്വേഷണം നടത്തും.