play-sharp-fill

മലപ്പുറം പെരിന്തൽമണ്ണയ്ക്കടുത്ത് ഗുഡ്സ് ഓട്ടോയിൽ സ്‌ഫോടനം;ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

സ്വന്തം ലേഖിക മലപ്പുറം :പെരിന്തൽമണ്ണയ്ക്കടുത്ത് ഗുഡ്സ് ഓട്ടോയിൽ സ്‌ഫോടനം.ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മുഹമ്മദ്, ഭാര്യ ജാസ്മിന്‍, മകള്‍ ഫാത്തിമത്ത് സഫ എന്നിവര്‍ ആണ് മരിച്ചത്. 5 വയസുള്ള ഒരു കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യയേയും മകളേയും തീകൊളുത്തി ഭർത്താവ് ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം. ജാസ്മിനേയും മകളേയും ഗുഡ്സ് ഓട്ടോയിലിട്ട് കത്തിച്ച ശേഷം ഭർത്താവ് തീ കൊളുത്തി കിണറ്റിൽ ചാടിയെന്നാണ് നിഗമനം. ഭാര്യയുടെ തറവാട് വീട്ടിന് സമീപത് വച്ചാണ് സംഭവം

രാമനാട്ടുകരയിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച സംഭവം: അമ്മ കസ്റ്റഡിയില്‍;ഭർത്താവ് ഉപേക്ഷിച്ചതിനാൽ കുഞ്ഞ് ബാധ്യത ആവുമെന്ന് കരുതിയെന്ന് യുവതി പൊലീസിന് മൊഴി നൽകി

സ്വന്തം ലേഖിക കൊച്ചി :രാമനാട്ടുകരയിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി ഫാത്തിമയാണ് പൊലീസ് പിടിയിലായത്. ഒരു മാസത്തിൽ താഴെ മാത്രം പ്രായമുള്ള ആൺകുഞ്ഞിനെയാണ് റോഡരികിൽ ഉപേക്ഷിച്ചനിലയിൽ ഇന്ന് കണ്ടെത്തിയത്. ഭർത്താവ് ഉപേക്ഷിച്ചത് കാരണം കുഞ്ഞ് ബാധ്യത ആവുമെന്ന് കരുതിയെന്ന് ഫാത്തിമ പൊലീസിനോട് പറഞ്ഞു പുലർച്ചെ അഞ്ചുമണിക്ക് ഇതര സംസ്ഥാന തൊഴിലാളികളാണ് തോട്ടുങ്ങൽ നീലിത്തോട് പാലത്തിന് സമീപം വഴിയരികിൽ പിഞ്ചുകുഞ്ഞിനെ ആദ്യം കണ്ടത്. തുടർന്ന് സമീപവാസികളെയും പൊലീസിനെയും വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഫറോക്ക് പൊലീസ് കുഞ്ഞിനെ ആദ്യം താലൂക്ക് […]

കൈക്കൂലി വാങ്ങുന്നതിനിടെ ഇറിഗേഷൻ വകുപ്പിലെ വനിതാ അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ ബിനു ജോസ് വിജിലൻസ് പിടിയിൽ; ചങ്ങനാശേരിക്കാരിയായി എഞ്ചിനീയർ ഇറിഗേഷൻ വകുപ്പിലെ കൊള്ളക്കാരി

സ്വന്തം ലേഖകൻ കോട്ടയം: കരാറുകാരനോട് പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മൈനർ ഇറിഗേഷൻ വകുപ്പിലെ വനിതാ അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ. കോട്ടയം ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റിലെ സബ് ഡിവിഷൻ അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ ചങ്ങനാശേരി പെരുന്ന സ്വദേശിനി ബിനു ജോസ് ആണ് പിടിയിലായത്. 2017 കാലഘട്ടത്തിൽ അനുവദിച്ച അഞ്ച് ലിഫ്റ്റ് ഇറിഗേഷൻ വർക്ക് ചെയ്തതിൻ്റെ സെക്യുരിറ്റി ഡെപ്പോസിറ്റ് തുകയായ 2,25000 രൂപ മാറി നൽകുന്നിതിനെ കോട്ടയം സ്വദേശിയായ കോൺട്രാക്ടറിൽ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കോട്ടയം തിരുനക്കരയിലുള്ള മിനി സിവിൽ സ്റ്റേഷനിലെ […]

ചൂടിനെ ചെറുക്കാൻ ഓട്ടോയിൽ ഉദ്യാനം ഒരുക്കി ഡ്രൈവർ ;“സഞ്ചരിക്കുന്ന ഗാർഡൻ” എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന് യാതൊരു വിധ കേടുപാടുകളും സംഭവിക്കാത്ത രീതിയിലാണ് ഓട്ടോയിൽ ചെടികൾ വെച്ചുപിടിപ്പിച്ചിരിക്കുന്നത്

സ്വന്തം ലേഖിക ന്യൂഡൽഹി :കൊടുംചൂടാണ് ഈ വർഷം അനുഭവപ്പെട്ടത്. ചൂടിനെ അതിജീവിക്കാൻ പല വഴികളും നമ്മൾ തേടുന്നുണ്ട്. ഈ ചൂടിൽ നിന്ന് രക്ഷനേടാൻ വ്യത്യസ്തമായ ആശയമാണ് ഡല്‍ഹിയിലെ ഓട്ടോ ഡ്രൈവറായ മഹേന്ദ്ര കുമാര്‍ പിന്തുടർന്നത്. സാധാരണയായി നമ്മൾ തണുത്ത പാനീയങ്ങളും ഭക്ഷണങ്ങളും കഴിക്കുക, പരമാവധി ഉച്ച സമയങ്ങളിൽ പുറത്തിറങ്ങാതിരിക്കുക ഇങ്ങനെയല്ലാമാണ് ചെയ്യാറ്. എന്നാൽ മഹേന്ദ്ര കുമാറിന്റെ ആശയം കുറച്ച് വ്യത്യസ്തമായിരുന്നു. തന്റെ ഓട്ടോറിക്ഷയുടെ റൂഫിൽ ഉദ്യാനം ഒരുക്കിയാണ് അദ്ദേഹം ചൂടിനെ പ്രതിരോധിക്കാനുള്ള വഴി തേടിയത്. ഈ വിദ്യ മഹേന്ദ്രകുമാറിന് മാത്രമല്ല തന്റെ ഓട്ടോയിൽ കയറുന്ന […]

പത്തനംതിട്ടയിൽ പെണ്‍മക്കളെ അച്ഛന്‍ ലൈംഗീകമായി പീഡിപ്പിച്ചെന്ന അമ്മയുടെ പരാതി; കേസ് വ്യാജമെന്ന് വിധിച്ച്‌ കോടതി

സ്വന്തം ലേഖകൻ പത്തനംതിട്ട: പെണ്‍കുട്ടികളെ അച്ഛന്‍ ലൈംഗീകമായി പീഡിപ്പിച്ചെന്ന് അമ്മ നല്‍കിയ പരാതിയില്‍ അച്ഛനെ വെറുതെ വിടാന്‍ ഉത്തരവിട്ട് പോക്‌സോ കോടതി. വൈദ്യപരിശോധനഫലം ഉള്‍പ്പെടെ അടിസ്ഥാനമാക്കിയാണ് പത്തനംതിട്ട പോക്‌സോ സ്‌പെഷ്യല്‍ കോടതി ഈ ഉത്തരവിട്ടത്. പത്തും ഏഴും വയസ്സ് പ്രായമുള്ള കുട്ടികളെ ഭര്‍ത്താവ് തുടര്‍ച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കുന്നു എന്നായിരുന്നു ഭര്‍ത്താവിനെതിരെ ഭാര്യ നല്‍കിയ പരാതി. എന്നാല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ പരാതി വ്യാജമാണെന്ന് തെളിഞ്ഞു. എന്നാല്‍ കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നുള്ള ആരോപണങ്ങളാണെന്നും, ഭാര്യ ഉന്നയിച്ച വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു. 2017ല്‍ പീഡനം […]

കൂമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബു കഞ്ചാവിന് അടിമയോ; ലഹരി മൂത്ത് അക്രമാസക്തനാകുന്നതിന്റെ വീഡിയോ പുറത്ത്

സ്വന്തം ലേഖകൻ പാലക്കാട്: മലമ്പുഴ കൂമ്പാച്ചി ചെറാട് മലയില്‍ കുടുങ്ങിയ ബാബു കഞ്ചാവിന് അടിമയെന്ന് റിപ്പോര്‍ട്ട്. യുവാവ് കഞ്ചാവ് ഉപയോ​ഗിച്ച ശേഷം ലഹരി മൂത്ത് അക്രമാസക്തനാകുന്നതിന്റെയും സ്വന്തം അമ്മയെ ഉള്‍പ്പെടെ കേട്ടാലറയ്ക്കുന്ന തെറി വിളിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. ലഹരി മൂത്ത ബാബു തന്നെ നിയന്ത്രിക്കാനെത്തിയ ചെറുപ്പക്കാരെയും ആക്രമിക്കുന്നുണ്ട്. താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നു എന്നലറിക്കൊണ്ടാണ് ബാബു അക്രമം കാട്ടുന്നത്. ബാബു പരാക്രമം കാട്ടുന്ന വീഡിയോകള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുകയാണ്. കഞ്ചാവ് അമിതമായി ഉപയോ​ഗിച്ചതിന്റെ പരാക്രമമാണ് ബാബു കാട്ടുന്നത് എന്നാണ് ഭൂരിപക്ഷം ആളുകളും […]

ഏറ്റുമാനൂർ-കോട്ടയം റെയിൽപ്പാത ഇരട്ടിപ്പിക്കുന്നതിനാൽ നാളെ മുതൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം; നിരവധി തീവണ്ടികൾ വഴി തിരിച്ചുവിടും

സ്വാന്തനം ലേഖിക തിരുവനന്തപുരം: ഏറ്റുമാനൂർ-കോട്ടയം-ചിങ്ങവനം വരെയുള്ള റെയിൽപ്പാത ഇരട്ടിപ്പിക്കുന്നതിനാൽ നാളെ മുതൽ 29 വരെ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം. കോട്ടയത്ത് നിന്നും കൊല്ലത്തേക്കുള്ള പാസഞ്ചർ എക്സ്പ്രസ് ഏഴു മുതൽ 29 വരെ റദ്ദാക്കി. നാഗർകോവിൽ-കോട്ടയം പാസഞ്ചർ എക്സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. കോട്ടയം-നിലമ്പൂർ പാസഞ്ചർ എക്സ്പ്രസ് എറണാകുളം ടൗണിൽ നിന്നും സർവീസ് നടത്തും. തിരുവനന്തപുരത്തേക്കുള്ള ശബരി എക്സ്പ്രസ് 10 നും നാഗർകോവിലിലേക്കുള്ള ഷാലിമാർ എക്സ്പ്രസ് നാളെയും ബാംഗ്ലൂരിലേക്കുള്ള ഐലൻഡ് എക്സ്പ്രസ് 6,9 തീയതികളിലും അരമണിക്കൂറോളം വൈകും. ഡൽഹിയിലേക്കുള്ള കേരള എക്സ്പ്രസ്, നാഗർകോവിലിലേക്കുള്ള പരശുറാം എക്സ്പ്രസ് […]

അയല്‍വാസിയായ പൊലീസുകാരനെതിരെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ പരാതി

സ്വന്തം ലേഖകൻ തിരുവനന്തപുരം: അയല്‍വാസിയായ പൊലീസുകാരനെതിരെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ പരാതി. കഴിഞ്ഞ ദിവസമാണ് വീട്ടില്‍ തിരുവനന്തപുരം മൈലക്കര സ്വദേശി തസ്ലീമ തൂങ്ങിമരിച്ചത്. അയല്‍വാസിയായ പൊലീസുകാരന്‍ അഖില്‍ അസഭ്യം പറഞ്ഞതാണ് ആത്മഹത്യക്ക് കാരണം എന്ന് കുടുംബം ആരോപിക്കുന്നു. അഖില്‍ നിരന്തരം വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചിരുന്നതായും കുടുംബം പറയുന്നു. തസ്ലീമയുടെ കുടുംബം എസ്‌എപി ക്യാമ്ബിലെ സിപിഓ അഖിലിനെതിരെ പൊലീസില്‍ പരാതി നല്‍കി. ‘ അഖിലും അച്ഛന്‍ സൈമണുമാണ് എന്റെ മോളുടെ മരണത്തിന് കാരണം’- തസ്ലീമയുടെ അമ്മ പറയുന്നു. തസ്ലീമ തന്നെ ഒരുപാട് വേദനിപ്പിക്കുന്ന […]

മൂവാറ്റുപുഴയിൽ മരം വെട്ടാനായി കയറിയ ആളെ മരത്തിനു മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സ്വന്തം ലേഖിക കൊച്ചി : മരം വെട്ടാനായി കയറിയ ആളെ മരത്തിനു മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂവാറ്റുപുഴ കല്ലൂര്‍ക്കാട് താണിക്കുന്നേല്‍ മാര്‍ട്ടിന്‍ വര്‍​ഗീസി (47) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളാരം കല്ല് ഭാ​ഗത്തെ മരത്തില്‍ കയറിയ മാര്‍ട്ടിന് ഇതിനു പിന്നാലെ അസ്വസ്ഥതയുണ്ടാവുകയും, കുഴഞ്ഞു വീഴുകയുമായിരുന്നു. മരക്കൊമ്പില്‍ തടഞ്ഞുനിന്ന ഇയാളെ, കല്ലൂര്‍ക്കാട് ഫയര്‍ ഫോഴ്സാണ് താഴെ ഇറക്കിയത്. എന്നാല്‍, താഴെ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

“സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അപമാനിക്കുകയും പിന്തുടരുകയും ചെയ്യുന്നു”: മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ പൊലീസ് കസ്റ്റഡിയിലെടുത്തു; കസ്റ്റഡിയിലെടുക്കുന്നതിനെ ചെറുത്ത് സംവിധായകൻ; പാറശ്ശാലയില്‍ അരങ്ങേറിയത് നാടകീയരം​ഗങ്ങള്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളത്ത് നിന്ന് പൊലീസ് നെയ്യാറ്റിന്‍കരയിലെ വീട്ടിലെത്തിയാണ് പാറശ്ശാല പൊലീസ് കസ്റ്റഡിയിലെടുത്തത്. സനല്‍ കുമാര്‍ ശശിധരനെ കസ്റ്റഡിയില്‍ എടുത്തതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച്‌ നാഗരാജു സ്ഥിരീകരിച്ചു. മഞ്ജു വാര്യരുടെ പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസ് എടുത്തു എന്ന് രാവിലെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കമ്മീഷണര്‍ ഓഫീസില്‍ നേരിട്ടെത്തി മഞ്ജു വാര്യര്‍ പരാതി നല്‍കിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും ചെയ്തെന്നാണ് മഞ്ജു വാര്യരുടെ പരാതി. എളമക്കര […]