play-sharp-fill

ഉത്സവത്തിന് കൊണ്ടുവന്ന ആനയോട് യുവാക്കളുടെ പരാക്രമം;ശല്യം സഹിക്കാനാകാതെ ഇടഞ്ഞ ആന മണിക്കൂറുകളോളം നടുറോഡിൽ പരിഭ്രാന്തി പരത്തി ,സംഭവത്തിൽ ഉത്സവ കമ്മിറ്റിക്കെതിരെ കേസ്

സ്വന്തം ലേഖിക തിരുവനന്തപുരം: തിരുവനന്തപുരം കാരക്കോണത്ത് ഉത്സവ എഴുന്നള്ളിപ്പിനെത്തിച്ച ആനയോട് യുവാക്കളുടെ പരാക്രമം. ശല്യം സഹിക്കാനാകാതെ ഇടഞ്ഞ ആന മണിക്കൂറുകളോളം നടുറോഡിൽ പരിഭ്രാന്തി സൃഷ്ടിച്ചു. കഴിഞ്ഞ ദിവസം കാരക്കോണം മുര്യാതോട്ടത്തായിരുന്നു സംഭവം. ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച ഘോഷയാത്രക്ക് തിടമ്പേറ്റാൻ കൊല്ലത്ത് നിന്ന് എത്തിച്ച ആനയാണ് ഇടഞ്ഞ് പരിദ്രാന്തി സൃഷ്ടിച്ചത്. ഘോഷയാത്രയുടെ മുൻനിരയിലായിരുന്നു ആന. തിടമ്പേറ്റി യാത്ര ക്ഷേത്രത്തിലെത്തിയ ശേഷം തിരിച്ച് പോകുന്നതിനിടെയാണ് സംഭവം. നെറ്റിപ്പട്ടം അഴിച്ച് വച്ച് വാഹനത്തിൽ കയറ്റാൻ പാപ്പാൻ ആനയെ കൊണ്ട് പോകുന്നതിനിടെയാണ് ഷോഘയാത്രക്ക് പിൻനിരയിലുണ്ടായിരുന്ന ശബ്ദഘോഷങ്ങളും ഉച്ചഭാഷിണിയും എല്ലാം ആനക്ക് […]

വീട്ടിൽ അതിക്രമിച്ച് കയറി വീ‌‌‌‌‌ട്ടമ്മയെ ബലാത്സം​ഗം ചെയ്തതായി പരാതി; രണ്ടുപേ‌‍‍ർ അറസ്റ്റിൽ

സ്വന്തം ലേഖിക വയനാട്: വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ബലാത്സം​ഗം ചെയ്തെന്ന പരാതിയിൽ രണ്ടുപേ‍‍ർ അറസ്റ്റിൽ. മാനന്തവാടി ഗോരിമൂല കുളത്തിൽ വീട്ടിൽ വിപിൻ ജോർജ് ( 37), കോട്ടയം രാമപുരം സ്വദേശി രാഹുൽ രാജൻ (36) എന്നിവരെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്.ഈ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് 48കാരിയായ വീട്ടമ്മ അതിക്രമത്തിന് ഇരയായത്. മാനന്തവാടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.

ഇന്നത്തെ (5-05-2022) കാരുണ്യാ പ്ലസ് ലോട്ടറി ഫലം ഇവിടെ കാണാം

ഇന്നത്തെ കാരുണ്യാ പ്ലസ് ലോട്ടറി ഫലം ഇവിടെ കാണാം 1st Prize – ₹80,00,000/- PZ 145893 (KOLLAM) Consolation Prize – ₹8,000/- PN 145893 PO 145893 PP 145893 PR 145893 PS 145893 PT 145893 PU 145893 PV 145893 PW 145893 PX 145893 PY 145893 2nd Prize – ₹10,00,000/- PR 244146 (PALAKKAD) 3rd Prize – ₹1,00,000/- PN 529095 PO 677322 PP 189301 PR 127511 PS […]

കോവിഡിന്റെ പേരിൽ നിർത്തലാക്കിയ യാത്രാസൗകര്യങ്ങൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫ്രണ്ട്‌സ് ഓൺ റെയിൽസ് ന്റെ നേതൃത്വത്തിൽ കൊല്ലം മുതൽ കോട്ടയം വരെ സ്റ്റേഷനുകളിൽ യാത്രക്കാർ ബാഡ്ജുകൾ ധരിച്ചും ബോർഡുകളും ഉയർത്തിയും പ്രതിഷേധ സംഗമം നടത്തി

സ്വന്തം ലേഖിക കോട്ടയം :കോവിഡിന്റെ പേരിൽ നിർത്തലാക്കിയ യാത്രാസൗകര്യങ്ങൾ പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി ഫ്രണ്ട്‌സ് ഓൺ റെയിൽസ് ന്റെ നേതൃത്വത്തിൽ കൊല്ലം മുതൽ കോട്ടയം വരെ സ്റ്റേഷനുകളിൽ യാത്രക്കാർ ബാഡ്ജുകളും ധരിച്ചും ബോർഡുകളും ഉയർത്തിയും പ്രതിഷേധ സംഗമം നടത്തി. ജനപ്രതിനിധികളുടെ സാനിധ്യത്തിൽ നടന്ന പ്രതിഷേധത്തിൽ പല സ്റ്റേഷനുകളിലായി ആയിരങ്ങൾ പങ്കെടുത്തു. നിർത്തലാക്കിയ പാസഞ്ചർ /മെമു സർവീസുകൾ ആരംഭിക്കണമെന്നും ആനുകൂല്യങ്ങൾ പുനസ്ഥാപിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു. പരശുറാം കൊല്ലത്ത് എത്തുന്നതിന് മുമ്പേ യാത്രക്കാർ ഇന്ന് സ്റ്റേഷനിൽ സംഘടിച്ചിരുന്നു. സാധാരണ ജനങ്ങളിൽ നിന്നും മെമുവിന് എക്സ്പ്രസ്സ്‌ നിരക്ക് ഈടാക്കുന്ന റെയിൽവേ […]

വിതുരയില്‍ ഭാര്യാപിതാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതി കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി നാളെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിതുരയില്‍ ഭാര്യാപിതാവ് സുന്ദരനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. സുന്ദരന്‍റെ മകളുടെ ഭര്‍ത്താവും ചുള്ളിമാനൂര്‍ സ്വദേശിയുമായ രാകേഷിനെയാണ് തിരുവനന്തപുരം ആറാം അഡീഷണല്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2017 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹശേഷം ഭാര്യയുടെ വീട്ടിലായിരുന്നു രാകേഷ് താമസം. രാകേഷിന് ഉച്ചഭക്ഷണം കൊടുക്കാന്‍ വൈകിയതിന് മകളെ കയ്യേറ്റം ചെയ്തത് തടയാന്‍ ശ്രമിച്ചപ്പോഴാണ് സുന്ദരന് കുത്തേറ്റത്. ശിക്ഷ നാളെ വിധിക്കും.

വട്ടവടയിൽ കാണാതായ യുവാവിനെ സമീപത്തെ കൃഷിയിടത്തിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി

സ്വന്തം ലേഖിക മൂന്നാർ: ദിവസങ്ങൾക്ക് മുൻപ് കാണാതായ യുവാവിനെ കൃഷിയിടത്തിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. വട്ടവട കോവിലൂർ സ്വദേശികളായ രംഗസ്വാമി – മണിയമ്മ ദമ്പതികളുടെ മകൻ മുരുകൻ (38) ആണ് മരിച്ചത്. മെയ് ഒന്നിനാണ് ഇയാളെ വീട്ടിൽ നിന്നും കാണാതായത്. ബന്ധുക്കൾ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തിയില്ല. ഇയാളുടെ മൊബൈൽ ഫോണിൻ്റെ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ നിന്ന് ഇയാൾ ഊർക്കാടിനു സമീപം ഞാവലാറിൽ ഉള്ളതായി കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഞാവലാറിലെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തായി വിഷക്കുപ്പിയും കണ്ടെത്തി. ദേവികുളം […]

പി സി ജോര്‍ജിന്‍റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി

സ്വന്തം ലേഖകൻ കൊച്ചി: മതവിദ്വേഷ കേസില്‍ പി സി ജോര്‍ജിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചു. പ്രോസിക്യൂഷനെ കേള്‍ക്കാന്‍ കോടതി തയ്യാറായില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരായില്ല എന്ന ജാമ്യ ഉത്തരവിലെ വാദം ശരിയല്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി സര്‍ക്കുലര്‍ പാലിക്കപ്പെട്ടില്ല. പി സി ജോര്‍ജ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചു എന്നും ഹര്‍ജിയില്‍ പറയുന്നു. സര്‍ക്കാരിന്‍റെ അപേക്ഷ ഫയലില്‍ സ്വീകരിച്ച തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി, കേസ് അടുത്ത ബുധനാഴ്ച […]

പാലം നിര്‍മ്മാണത്തിലെ ക്രമക്കേട് ചോദ്യം ചെയ്തവരെ മര്‍ദ്ദിച്ച സംഭവം; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

സ്വന്തം ലേഖകൻ കണ്ണൂര്‍: പയ്യന്നൂരില്‍ പാലം നിര്‍മ്മാണത്തിലെ ക്രമക്കേട് ചോദ്യം ചെയ്തവരെ മര്‍ദ്ദിച്ച സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായി. പയ്യന്നൂര്‍ കണ്ടങ്കാളി ബ്രാഞ്ച് സെക്രട്ടറി പി പി പവിത്രനെയാണ് അറസ്റ്റ് ചെയ്തത്. ലിജേഷിനെ മര്‍ദ്ദിച്ച നാലുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സ്റ്റേഷന്‍ ജാമ്യം കിട്ടുന്ന വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. പയ്യന്നൂരില്‍ പാലം നിര്‍മ്മാണത്തിലെ തട്ടിപ്പ് വിവരാവകാശ രേഖ വഴി പുറത്തുവിട്ട യുവാക്കള്‍ക്ക് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് മര്‍ദ്ദനം നേരിടേണ്ടി വന്നത്. ലിജേഷ്, സുരേഷ് എന്നിവരാണ് ആക്രമിക്കപ്പെട്ടത്. കണ്ടങ്കാളി വട്ടക്കുളം ബ്രാഞ്ച് […]

ഭാഗ്യദേവത കടാക്ഷിച്ചതറിഞ്ഞത് ടിക്കറ്റ് ചവറ്റുകൊട്ടയിലെറിഞ്ഞ ശേഷം; കോട്ടയം മെഡിക്കല്‍ കോളേജിനു മുന്നിലെ മുറുക്കാന്‍ കടക്കാരന് ലോട്ടറി അടിച്ചത് 75 ലക്ഷം രൂപ

സ്വന്തം ലേഖകൻ കോട്ടയം: പ്രാരാബ്ദങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ് ഓരോരുത്തരും ലോട്ടറിയെടുക്കുന്നത്. സമ്മാനം തനിക്കല്ലെന്നറിയുമ്പോള്‍ സങ്കടത്തോടെ ലോട്ടറി വലിച്ചെറിയുന്നവരുമുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജിനു മുന്നില്‍ മുറുക്കാന്‍ കട നടത്തുന്ന ചന്ദ്രബാബുവിനെ ഭാഗ്യദേവത കടാക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച നറുക്കെടുത്ത വി‍ന്‍ വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ എഴുപത്തിയഞ്ച് ലക്ഷം രൂപയാണ് കിട്ടിയത്. ചൊവ്വാഴ്ചയാണ് ചന്ദ്ര ബാബു ഫലം നോക്കിയത്. ചെറിയ തുകകള്‍ മാത്രം നോക്കിയ ശേഷം ടിക്കറ്റ് ചവറ്റുകൊട്ടിയിലിട്ടു. സുഹൃത്ത് തങ്കച്ചന്‍ തന്റെ ടിക്കറ്റ് സമ്മാനത്തിന് അടുത്ത നമ്പര്‍ ആണെന്ന് പറഞ്ഞപ്പോള്‍ സംശയം തോന്നിയ ചന്ദ്ര ബാബു ടിക്കറ്റ് […]

മലപ്പുറം പാണ്ടിക്കാട്ട് ഒരു കുടുംബത്തിലെ രണ്ട് പേരെ ഗുഡ്സ് ഓട്ടോറിക്ഷയിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തി;ഭാര്യയെയും മകളേയും ഓട്ടോയിലിട്ട് കത്തിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം

സ്വന്തം ലേഖിക മലപ്പുറം: മലപ്പുറം പാണ്ടിക്കാട്ട് ഒരു കുടുംബത്തിലെ രണ്ട് പേരെ ഗുഡ്സ് ഓട്ടോറിക്ഷയിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തി. പാണ്ടിക്കാട് പലയന്തോൾ മുഹമ്മദ്‌ ഭാര്യ ജാസ്മിൻ എന്നിവരാണ് മരിച്ചത്. സാരമായി പരിക്കേറ്റ ഇവരുടെ മകളെ ആശുപത്രിയിൽ ഭാര്യയേയും മകളേയും തീകൊളുത്തി ഭർത്താവ് ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം. ജാസ്മിനേയും മകളേയും ഗുഡ്സ് ഓട്ടോയിലിട്ട് കത്തിച്ച ശേഷം ഭർത്താവ് തീ കൊളുത്തി കിണറ്റിൽ ചാടിയെന്നാണ് നിഗമനം. ഭാര്യയുടെ തറവാട് വീട്ടിന് സമീപത് വച്ച് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കാസ‍ർ​ഗോഡ് ആണ് മുഹമ്മദ് ജോലിചെയ്യുന്നതെന്നും ഇന്നുരാവിലെ ഇവിടെ […]