play-sharp-fill

അക്ഷര നഗരിയിലെ നിറസാന്നിധ്യമായിരുന്ന ഹരിച​​ന്ദ്രന്റെ ഓർമ്മയിൽ ഇന്ന് ഹരിചന്ദനം

സ്വന്തം ലേഖകൻ കോ​​ട്ട​​യം: ജില്ലയിലെ പൊ​​തു​​പ്ര​​വ​​ര്‍​​ത്ത​​ക​​രി​​ല്‍ ഏ​​റെ പ്രി​​യ​​ങ്ക​​ര​​നാ​​യി​​രു​​ന്ന എ​​ന്‍.​​എ​​സ്. ഹ​​രി​​ച​​ന്ദ്ര​​ന്‍റെ ഓ​​ര്‍​​മ​​യ്ക്കാ​​യി ഹ​​രി​​യു​​ടെ കൂ​​ട്ടു​​കാ​​ര്‍ ഇ​​ന്ന് ഒ​​ത്തു​​കൂ​​ടും. “ഹ​​രി​​ച​​ന്ദ​​ന”​​മെ​​ന്ന പേ​​രി​​ലാ​​ണു കൂ​​ട്ടു​​കാ​​ര്‍ ഹ​​രി​​ച​​ന്ദ്ര​​ന്‍റെ ഓ​​ര്‍​​മ​​ക​ളു​മാ​യി വൈ​​കു​​ന്നേ​​രം ആ​​റി​​നു കോ​​ട്ട​​യം പ​​ബ്ലി​​ക് ലൈ​​ബ്ര​​റി അ​​ങ്ക​​ണ​​ത്തി​​ല്‍ ഒ​​ത്തു​​കൂ​​ടു​​ന്ന​​ത്. കോ​​ട്ട​​യം ഡി​​സി​​സി ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി​​യും മു​​ന്‍ ന​​ഗ​​ര​​സ​​ഭാ സ്റ്റാ​​ന്‍​ഡിം​​ഗ് ക​​മ്മി​​റ്റി അ​​ധ്യ​​ക്ഷ​​നു​​മാ​​യി പ്ര​​വ​​ര്‍​​ത്തി​​ക്കു​​ന്പോ​​ഴും വി​​ശാ​​ല​​മാ​​യ സൗ​​ഹൃ​​ദ​​ത്തി​​നു​​ട​​മ​​യാ​​യി​​രു​​ന്നു ഹ​​രി​​ച​​ന്ദ്ര​​ന്‍. അ​​തി​​നാ​​ല്‍​ത്ത​​ന്നെ ഹ​​രി​​ച​​ന്ദ്ര​​ന്‍റെ ഒ​​ന്നാം ച​​ര​​മ​​വ​​ര്‍​​ഷി​​ക​​ത്തി​​ല്‍ ഒ​​ത്തു​​ചേ​​രു​​ന്ന കൂ​​ട്ടു​​കാ​​രി​​ല്‍ എ​​ല്ലാ രാ​​ഷ്‌​ട്രീ​​യ​​ത്തി​​ലു​​മു​​ള്ള പൊ​​തു​​പ്ര​​വ​​ര്‍​​ത്ത​​ക​​രും കൂ​​ട്ടു​​കാ​​രു​​മു​​ണ്ടാ​​കും. കോ​​വി​​ഡ് ബാ​​ധി​​ച്ച​​തി​​നെ​​ത്തു​​ട​​ര്‍​​ന്നു വ​​ള​​രെ ആ​​ക​​സ്മി​​ക​​മാ​​യി​​രു​​ന്നു ഹ​​രി​​യു​​ടെ വേ​​ര്‍​​പാ​​ട്. കോ​​ട്ട​​യം ന​​ഗ​​ര​​ത്തി​​ലെ ഓ​​രോ ച​​ല​​ന​​ത്തി​​ലും പ​​തി​​റ്റാ​​ണ്ടു​​ക​​ളാ​​യി […]

കോ​ഴി​ക്കോ​ട് ബ​സ് ബൈ​ക്കി​ലി​ടി​ച്ച് അപകടം; യു​വാ​വിന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ കോ​ഴി​ക്കോ​ട്: കാ​ക്കൂ​രി​ൽ ബ​സ് ബൈ​ക്കി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ത​ല​യാ​ട് കോ​ള​നി​യി​ൽ ശ​ശി​യു​ടെ മ​ക​ൻ അ​നീ​ദ് (19) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി​യെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കോട്ടയം നഗരത്തിൽ ജാമ്യത്തിലിറങ്ങിയ കാപ്പ കേസ് പ്രതിയുടെ അക്രമ ഭീഷണി; വടിവാളുമായി മാർക്കറ്റിലെത്തി ഭീഷണി ഉയർത്തിയത് മണിക്കൂറുകൾ; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം നഗരത്തിൽ ജാമ്യത്തിലിറങ്ങിയ കാപ്പ കേസ് പ്രതിയുടെ അക്രമ ഭീഷണി. വടിവാളുമായി മാർക്കറ്റിലെത്തി മണിക്കൂറുകളോളം ഭീഷണി ഉയർത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര വില്ലൂന്നി ലക്ഷം വീട് കോളനിയിൽ പേരോത്ത് വീട്ടിൽ ജിബിൻ ബിനോയി (26) യെയാണ് കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത ത്. നിരവധി കഞ്ചാവ് – വധശ്രമ കേസുകളിലെ പ്രതിയാണ് ജിബിൻ. റിമാൻഡിൽ കഴിഞ്ഞ പ്രതി , കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. തുടർന്ന് , […]

ഓൺലൈൻ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുമ്പോള്‍ ചതിക്കുഴികളും ഒട്ടേറെ; വ്യക്തിഗത വിവരങ്ങൾ ആപ്ലിക്കേഷൻ ദാതാക്കൾ ചോർത്തിയെടുക്കുന്നു; സ്ത്രീകളാണ് ലോൺ എടുക്കുന്നതെങ്കിൽ ഫോട്ടോ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തൽ; ലോൺ ആപ്ലിക്കേഷനുകൾ ഫോണിൽ ഇൻസ്റ്റോൾ ചെയ്യുമ്പോഴും, ഉപയോഗിക്കുമ്പോഴും അതീവ ജാഗ്രത പാലിക്കണം

സ്വന്തം ലേഖകൻ കൊച്ചി: മൊബൈൽ ഫോൺ മുഖേന വളരെ എളുപ്പത്തിൽ നടപടിക്രമങ്ങളില്ലാതെ ലോൺ എടുക്കാമെന്നുള്ളതുകൊണ്ട് കൂടുതൽ പേരും ലോൺ ആപ്ലിക്കേഷനുകളിൽ ആകൃഷ്ടരാകാറുണ്ട്. ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുന്നതു വഴി ഫോണിൽ സൂക്ഷിച്ചിരിക്കുന്ന ഫോൺ നമ്പരുകളും, ഫോട്ടോകളും ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ഈ ആപ്ലിക്കേഷൻ ദാതാക്കൾ ചോർത്തിയെടുക്കാറുണ്ട്. ഇത്തരത്തിൽ ചോർത്തിയെടുക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് തിരിച്ചടവ് മുടങ്ങിയാലും ഇല്ലെങ്കിലും ഉപഭോക്താവിന്റെ കോണ്ടാക്ട് ലിസ്റ്റിലുളളവർക്കും മറ്റ് നമ്പരുകളിലേയ്ക്കും വിളിച്ച് ലോണ് എടുത്തയാള് ജാമ്യം തന്നിരിക്കുന്നത് നിങ്ങളെയാണെന്നും തുക തിരികെ അടച്ചില്ലെങ്കില് നിയമ നടപടി സ്വീകരിക്കുമെന്നും ഭീഷണിപ്പെടുത്തും. സ്ത്രീകളാണ് ലോൺ […]

വിവാഹ വാഗ്ദാനം നൽകി ഭാര്യാഭർത്താക്കന്മാരായി ജീവിതം; യുവതിയുടെ സ്വർണവും ലക്ഷക്കണക്കിന് രൂപയും കൈക്കലാക്കിയശേഷം മറ്റൊരു യുവതിയുമായി വിവാഹം; പാലായിലെ വിവാഹ വീരനെ പീഡനക്കേസിൽ പൊലീസ് പൊക്കി

സ്വന്തം ലേഖകൻ പാലാ: വിവാഹ വാഗ്ദാനം നൽകി ഭാര്യാഭർത്താക്കന്മാരായി ജീവിതം. യുവതിയുടെ സ്വർണവും ലക്ഷക്കണക്കിന് രൂപയും കൈക്കലാക്കിയശേഷം മറ്റൊരു യുവതിയുമായി വിവാഹം. പാലായിൽ പീഡനക്കേസിൽ യുവാവ് അറസ്റ്റിൽ. കടപ്പാട്ടൂർ കരയിൽ കത്തീഡ്രൽ പള്ളിക്ക് സമീപം താമസിക്കുന്ന അയർക്കുന്നം സ്വദേശിയായ സോനു രാജ (29) നെയാണ് പാലാ എസ് എച്ച് ഒ കെ പി തോംസൺ അറസ്റ്റ് ചെയ്തത്. 2020 മുതൽ പ്രതിയും പരാതിക്കാരിയും ഭാര്യ ഭർത്താക്കന്മാരായി കടപ്പാട്ടൂർ കരയിൽ കത്രീഡൽ പള്ളിക്ക് പുറകുവശത്തായി വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഈ താമസ കാലയളവിൽ പ്രതി പലപ്പോഴായി പരാതികാരിയുടെ […]

സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെയുള്ള നടി മഞ്ജു വാര്യരുടെ പരാതിയെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പുറത്ത്: ടീനേജില്‍ നില്‍ക്കുന്ന കോളേജ് കാമുകന്‍ തന്റെ കാമുകിയെ വര്‍ണ്ണിച്ച കത്തെഴുതുന്നത് പോലെയാണ് സംവിധായകന്‍ മഞ്ജു വാര്യര്‍ക്ക് അയച്ച മെയിലിന്റെ ഉള്ളടക്കം: മെസേജുകളുടെയും മെയിലിന്റെയും സ്‌ക്രീന്‍ഷോട്ടും റെക്കോഡുകളും സഹിതമാണ് മഞ്ജു പരാതി നല്‍കിയത്

സ്വന്തം ലേഖകൻ കൊച്ചി: സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെയുള്ള നടി മഞ്ജു വാര്യരുടെ പരാതിയെ സംബന്ധിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്ത്.സംവിധായകനില്‍ നിന്നുള്ള നിരന്തരമായ ശല്യം സഹിക്കവയ്യാതെയാണ് നടി കമ്മീഷണര്‍ ഓഫീസില്‍ പരാതി നല്‍കിയത്. മഞ്ജു വാര്യരുടെ ഒപ്പം പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്കെതിരെ സനല്‍ കുമാര്‍ ശശിധരന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍ മഞ്ജു വാര്യരോട് അടുത്ത വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്, സംവിധായകനായ സനലിന്റെ ‘കയറ്റം’ എന്ന സിനിമയില്‍ അഭിനയിച്ചതോടെയാണ് പ്രശ്ങ്ങളുടെ തുടക്കമെന്നാണ്. ലൊക്കേഷനില്‍ മഞ്ജു വാര്യരോട് തോന്നിയ പ്രണയം സംവിധായകന്‍ തുറന്നു […]

ഡാൻസ് നമ്പർ പാട്ടുമായി ശ്രീശാന്ത് : ഗായകനായി ശ്രീശാന്തിന്റെ പുതിയ ചുവട് വെയ്പ്

സ്വന്തം ലേഖകൻ അഭിനയവും ഡാൻസ് നമ്പറുകളുമായി ബിഗ്‌സ്‌ക്രീനിലും മിനി സ്ക്രീനിലും ഒരേ സമയം തിളങ്ങുന്ന ശ്രീശാന്ത് മറ്റൊരു മേഖലയിൽ കൂടി ചുവട് വെയ്ക്കുന്നു. ഗായകനായിട്ടാണ് ശ്രീശാന്തിന്റെ പുതിയ ചുവട് വെയ്പ്. എൻ എൻ ജി ഫിലിംസിനു വേണ്ടി നിരുപ് ഗുപ്ത നിർമ്മിച്ച് പാലൂരാൻ സംവിധാനം ചെയ്യുന്ന ” ഐറ്റം നമ്പർ വൺ ” എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ക്രിക്കറ്റർ ശ്രീശാന്ത് പിന്നണി ഗായകനാകുന്നത്. ചിത്രത്തിലൊരു കേന്ദ്ര കഥാപാത്രത്തെയും ശ്രീശാന്ത് അവതരിപ്പിക്കുന്നുണ്ട്. “ആളുകൾ ഇഷ്ടപ്പെടുന്ന, വൈറലാകാൻ സാധ്യതയുള്ള പാട്ടാണ്. ഡാൻസ് ഓറിയന്റഡ് എന്റർടെയ്നറെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രത്തിൽ […]

കോൺഗ്രസ് ബ്ലോക്ക് ഓഫീസ് സിപിഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിന് പിന്നാലെ നൂറനാട് വീണ്ടും സംഘർഷം, സിപിഐ ഓഫീസിലേക്ക് കോൺഗ്രസ് പ്രകടനം

സ്വന്തം ലേഖകൻ ആലപ്പുഴ: കായംകുളം നൂറനാട് കോൺഗ്രസ് ബ്ലോക്ക് ഓഫീസ് സിപിഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിന് പിന്നാലെ സ്ഥലത്തുണ്ടായ സംഘർഷാവസ്ഥ തുടരുന്നു. വൈകിട്ട് സിപിഐ ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് പൊലീസിടപെട്ട് തടഞ്ഞതോടെയാണ് വീണ്ടും സംഘർഷമുണ്ടായത്. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സ്ഥലം സന്ദർശിച്ചിരുന്നു. അദ്ദേഹം മടങ്ങിയതിന് പിന്നാലെ സംഘടിച്ചെത്തിയ കോൺഗ്രസ് പ്രവർത്തകർ സിപിഐ ഓഫീസിലേക്ക് പ്രകടനം നടത്തി. എന്നാൽ പൊലീസ് വാഹനം കുറുകെയിട്ട് പ്രകടനം തടഞ്ഞു. തുടർന്ന് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് ലാത്തി വീശി. ലാത്തിച്ചാർജിൽ […]

കോട്ടയം ജില്ലയിൽ ഇന്ന് (06/05/2022) വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ഇന്ന് (06/05/2022) വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ചാമപ്പാറ, വെള്ളാനി എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ് അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ കുറ്റിയാക്കവല, പൂഴിക്കനട എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും. മീനടം സെക്ഷൻ പരിധിയിൽ ഉള്ള വട്ടോലി,രാജമറ്റം, നെടു മറ്റം, മാടത്താനി ട്രാൻസ്ഫോർമറുകളിൽ ഇന്ന് 9 :30 മുതൽ […]

തിരുവനന്തപുരത്ത് ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണപൊതിയില്‍ പാമ്പിന്റെ തോല്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണപൊതിയില്‍ പാമ്ബിന്റെ തോല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോട്ടല്‍ അടപ്പിച്ചു. നെടുമങ്ങാട് പൂവത്തുര്‍ ചെല്ലാംകോട് സ്വദേശി പ്രസാദിന്റെ ഭാര്യ പ്രിയ മകള്‍ക്കായി വാങ്ങിയ പൊറോട്ട പൊതിയിലാണ് പാമ്ബിന്റെ അവശിഷ്ടം കണ്ടെത്തിയത്. നെടുമങ്ങാട് ചന്തമുക്കില്‍ പ്രവര്‍ത്തിച്ച്‌ വരുന്ന ഷാലിമാര്‍ ഹോട്ടലില്‍ നിന്നാണ് ഇത് വാങ്ങിയത്. മകള്‍ ഭക്ഷണം കുറച്ചു കഴിച്ച ശേഷമാണ് അവശിഷ്ടം കണ്ടെത്തിയതെന്നും തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലും നെടുമങ്ങാട് നഗരസഭയിലും അറിയിച്ചുവെന്നും പ്രിയ പറഞ്ഞു. തുടര്‍ന്ന് അധികൃതര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ ഇത് പാമ്ബിന്റെ തോലാണെന്ന് കണ്ടെത്തി. […]