play-sharp-fill

മാ​ഹി​യി​ല്‍നിന്ന് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തു​ന്ന​ത് കോ​ടി​ക​ളു​ടെ ഇ​ന്ധ​നം: നി​കു​തി ഇ​ള​വോ​ടു കൂ​ടി മാ​ഹി​യി​ലെ പമ്പുക​ളി​ല്‍ ല​ഭി​ക്കു​ന്ന ഇ​ന്ധ​നം രാ​ത്രി​യി​ല്‍ കേരളത്തിലേക്ക് ഒഴുകുന്നു: പെ​ട്രോ​ളി​ന് മാ​ഹി​യി​ല്‍ കേ​ര​ള​ത്തേ​ക്കാ​ള്‍ 13 രൂ​പ 33 പൈ​സ​യും ഡീ​സ​ലി​ന് 11.94 പൈ​സ​യും കു​റ​വ്

സ്വന്തം ലേഖകൻ ത​ല​ശേ​രി: പെ​ട്രോ​ളി​നും ഡീ​സ​ലി​നും വി​ല​ക്കു​റ​വു​ള്ള മാ​ഹി​യി​ല്‍ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ദി​നം പ്ര​തി ക​ട​ത്തു​ന്ന​ത് കോ​ടി​ക​ളു​ടെ ഇ​ന്ധ​നം. മാ​ഹി, പ​ള്ളൂ​ര്‍, പ​ന്ത​ക്ക​ല്‍ മേ​ഖ​ല​ക​ളി​ലെ പ​ന്പു​ക​ളി​ല്‍ നി​ന്നും ടാ​ങ്ക​ര്‍ ലോ​റി​ക​ളി​ലാ​ണ് രാ​ത്രി​യു​ടെ മ​റ​വി​ല്‍ പെ​ട്രോ​ളും ഡീ​സ​ലും ക​ട​ത്തു​ന്ന​ത്. ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ്, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലേ​ക്കാ​ണ് വ​ന്‍​തോ​തി​ല്‍ നി​കു​തി വെ​ട്ടി​ച്ചു​ള്ള ഇ​ന്ധ​ന​ക്ക​ട​ത്ത് ന​ട​ത്തു​ന്ന​ത്. നി​കു​തി ഇ​ള​വോ​ടു കൂ​ടി മാ​ഹി​യി​ലെ പമ്പു​ക​ളി​ല്‍ ല​ഭി​ക്കു​ന്ന ഇ​ന്ധ​നം രാ​ത്രി​യി​ല്‍ പ​ന്പു​ക​ളി​ലെ സം​ഭ​ര​ണ ടാ​ങ്കു​ക​ളി​ല്‍ നി​ന്ന് നേ​രി​ട്ട് ടാ​ങ്ക​ര്‍ ലോ​റി​ക​ളി​ലേ​ക്ക് മോ​ട്ടോ​ര്‍ വ​ച്ച്‌ അ​ടി​ച്ചു ക​യ​റ്റി​യാ​ണ് ക​ട​ത്ത്. വാ​ഹ​ന പ​രി​ശോ​ധ​ന സ​മ​യ​ങ്ങ​ളി​ല്‍ […]

ബ​സ് ബൈ​ക്കി​ലി​ടി​ച്ച്‌ യു​വാ​വിന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ കോ​ഴി​ക്കോ​ട്: കാ​ക്കൂ​രി​ല്‍ ബ​സ് ബൈ​ക്കി​ലി​ടി​ച്ച്‌ യു​വാ​വ് മ​രി​ച്ചു. ത​ല​യാ​ട് കോ​ള​നി​യി​ല്‍ ശ​ശി​യു​ടെ മ​ക​ന്‍ അ​നീ​ദ് (19) ആ​ണ് മ​രി​ച്ച​ത്. ഇന്നലെ വൈകുന്നേരം ആണ് അപകടം നടന്നത്. കോഴിക്കോട് വീര്യമ്ബ്രം റൂട്ടിലോടുന്ന ഷാന്‍ ബസാണ് യുവാക്കള്‍ സഞ്ചരിച്ച ബൈക്കിലിടിച്ച്‌ അപകടത്തില്‍പ്പെട്ടത്. അ​നീ​ദിന്റെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കൂരാച്ചുണ്ട് സ്വദേശി അശ്വന്തിനെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത യുവാക്കളെ മര്‍ദിച്ചു; നമ്ബര്‍ 18 ഹോട്ടലുടമ റോയ് വയലാറ്റ് അറസ്റ്റില്‍

സ്വന്തം ലേഖകൻ കൊച്ചി: ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത യുവാക്കളെ മര്‍ദിച്ച കേസില്‍ നമ്ബര്‍ 18 ഹോട്ടലുടമ റോയ് വയലാറ്റും ജീവനക്കാരും അറസ്റ്റില്‍. ഫോര്‍ട്ട് കൊച്ചി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. മറ്റു പ്രതികള്‍ക്കായ് പൊലീസ് തെരച്ചില്‍ നടത്തുകയാണ്. അതേസമയം റോയ് വയലാറ്റിന്റെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കാനാണ് പൊലീസ് തീരുമാനം. ചേര്‍ത്തല സ്വദേശി ഫയാസിന്റെ പരാതിയിലാണു നടപടി. ഫയാസിനെ മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഡിജെ പാര്‍ട്ടിക്കിടെ നൃത്തം ചെയ്യരുതെന്ന് ഫയാസിനോട് റോയ് വയലാറ്റും മറ്റുള്ളവരും ആവശ്യപ്പെട്ടു. പിന്നാലെ, ഡിജെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ നല്‍കിയ […]

വിവാഹത്തിന് മുൻപ് പ്രതിശ്രുത വരന്‍ തട്ടിപ്പുകാരനാണെന്നറിഞ്ഞു; വഞ്ചനാക്കുറ്റത്തിന് വരനെ അഴിക്കുള്ളിലാക്കി വനിതാ പൊലീസ്

സ്വന്തം ലേഖകൻ ഗുവാഹത്തി: വിവാഹത്തിന് മുൻപ് പ്രതിശ്രുത വരന്‍ തട്ടിപ്പുകാരനാണെന്നറിഞ്ഞതോടെ അഴിക്കുള്ളിലാക്കി വനിതാ പൊലീസ്. വഞ്ചനാക്കുറ്റത്തിനാണ് പ്രതിശ്രുത വരനെ അസം പൊലീസില്‍ സബ് ഇന്‍സ്പെക്ടറായ ജുന്‍മോണി റാഭ അറസ്റ്റ് ചെയ്തത്. വ്യാജ വിവരങ്ങള്‍ നല്‍കി എസ്‌ഐയെ വഞ്ചിക്കുകയും വ്യാജ ജോലി വാഗ്ദാനം നല്‍കി ഒട്ടേറെപ്പേരില്‍നിന്നു പണം കൈപ്പറ്റുകയും ചെയ്ത കുറ്റത്തിനാണ് ഭാവി വരനായ റാണ പഗാഗിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒഎന്‍ജിസിയില്‍ പിആര്‍ ഓഫിസറാണെന്നു കള്ളം പറഞ്ഞാണ് ഇയാള്‍ വനിതാ എസ്‌ഐയുമായി വിവാഹം നിശ്ചയിച്ചത്. ഇയാള്‍, ഒഎന്‍ജിസി ജീവനക്കാരനല്ലെന്നു ചിലര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ […]

ദേശീയപാതയിൽ കാറും കണ്ടയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച്‌ അപകടം; കാര്‍ ഡ്രൈവര്‍ക്കും കാല്‍നട യാത്രക്കാരായ രണ്ടു പേര്‍ക്കും ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ ഓച്ചിറ: കാറും കണ്ടയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച്‌ കാര്‍ ഡ്രൈവര്‍ക്കും കാല്‍നട യാത്രക്കാരായ രണ്ടു പേര്‍ക്കും ഗുരുതര പരിക്ക്. ദേശീയപാതയില്‍ ഓച്ചിറ പ്രമീയര്‍ ജംഗ്ഷന് സമീപം ഇന്നലെ രാവിലെ 6.30നായിരുന്നു അപകടം. സാരമായി പരിക്കേറ്റ കാര്‍ ഡ്രൈവര്‍ ആലപ്പുഴ പുന്നപ്ര തയ്യില്‍ വീട്ടില്‍ റിസാഫ് അലി, കാല്‍നടക്കാരായ കായംകുളം കൃഷ്ണപുരം ചേങ്ങറ തെക്കതില്‍ രവി (45), ബന്ധു ചേങ്ങറ തെക്കതില്‍ ശരത് (32) എന്നിവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവര്‍ ഇടുക്കി നെടുംകണ്ടം പച്ചടി മുതിയിടത്ത് ചേങ്ങര […]

ആധാരം പകര്‍പ്പിന് 25000 രൂപ കൈക്കൂലി: സബ് രജിസ്ട്രാര്‍ ഓഫീസിലെ അറ്റന്‍ഡര്‍മാരായ 2 പേര്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ കൊണ്ടോട്ടി: ആധാരത്തിന്റെ പകര്‍പ്പു നല്‍കാന്‍ കൈക്കൂലി ആവശ്യപ്പെട്ട കൊണ്ടോട്ടി സബ് രജിസ്ട്രാര്‍ ഓഫീസിലെ അറ്റന്‍ഡര്‍മാരായ കെ.കൃഷ്ണദാസ്, കെ. ചന്ദ്രന്‍ എന്നിവരെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. 1980നു മുമ്ബുള്ള ആധാര വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രയാസമുണ്ടെന്നും 50,000 രൂപ നല്‍കണമെന്നും കൃഷ്ണദാസും ചന്ദ്രനും അപേക്ഷകനായ അരിമ്ബ്ര സ്വദേശി അച്യുതന്‍കുട്ടിയോട് പറഞ്ഞെന്നാണ് പരാതി. പിന്നീട് 25,000 രൂപയാക്കി കുറച്ചു. വിജിലന്‍സില്‍ അറിയിച്ച ശേഷം ആദ്യഗഡുവായ 10,000 രൂപ കൈമാറുന്നതിനിടെയാണ് മഫ്തിയിലെത്തിയ വിജിലന്‍സ് സംഘം പ്രതികളെ പിടികൂടിയത്. ഇരുവരെയും കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.

കോഴിക്കടകളിൽ മുക്കാൽ പങ്കും അനധികൃതം; ഭക്ഷ്യസുരക്ഷാ നിയമമനുസരിച്ച് മരക്കുറ്റിയിൽ ഇറച്ചി വെട്ടരുത്: കണ്ണടച്ച് അധികാരികൾ

സ്വന്തം ലേഖകൻ കണ്ണൂർ: ഒരുകത്തിയും മരക്കുറ്റിയുമുണ്ടെങ്കിൽ ആർക്കും എവിടെയും കോഴിയിറച്ചി വിൽപ്പന കേന്ദ്രം തുടങ്ങാം. കോഴിക്കടകൾ തുടങ്ങുന്നതിന് കർശനമായ ചട്ടങ്ങളും വ്യവസ്ഥയുമുണ്ടെങ്കിലും അതൊന്നും നടപ്പാവുന്നില്ലെന്ന് മാത്രം. കേരളത്തിൽ 26,000 കോഴിക്കടകളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. അതിൽ അഞ്ച് ശതമാനത്തിൽ താഴെ മാത്രമേ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ അനുമതിയുള്ളൂ. സംസ്ഥാന ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ 2013-ലെ കണക്കനുസരിച്ച് 15,680 കോഴിക്കടകളാണ് ഉണ്ടായിരുന്നത്. ഇതിൽ രജിസ്ട്രേഷനില്ലാത്തവ 75.30 ശതമാനമായിരുന്നു. ലൈസൻസുള്ളതിൽ 32 ശതമാനത്തിന് തദ്ദേശസ്ഥാപനങ്ങളുടെയും 3.2 ശതമാനത്തിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും 23.8 ശതമാനത്തിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെയും അനുമതിയുണ്ട്. എല്ലാ […]

വെള്ളിമണ്‍ ചെറുകുളത്ത്‌ മണ്ണിടിഞ്ഞ്‌ കിണറ്റില്‍ അകപ്പെട്ട തൊഴിലാളി മരിച്ചു; അ​ഗ്നിരക്ഷാസേനാ അംഗങ്ങളും നാട്ടുകാരും കൈമെയ് മറന്ന് അധ്വാനിച്ചത് 17 മണിക്കൂര്‍

സ്വന്തം ലേഖകൻ കൊല്ലം: വെള്ളിമണ്‍ ചെറുകുളത്ത്‌ മണ്ണിടിഞ്ഞ്‌ കിണറ്റില്‍ അകപ്പെട്ട തൊഴിലാളി എഴുകോണ്‍ ഇരുമ്പനങ്ങാട്‌ കൊച്ചുവിളവീട്ടില്‍ ഗിരീഷ്‌കുമാര്‍ (ബാബു, 47)മരിച്ചു. 17 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ വ്യാഴം രാവിലെ 9.30ന്‌ മൃതദേഹം കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം പകല്‍ 2.30ന്‌ വീട്ടുവളപ്പില്‍ സംസ്കരിച്ചു. ബുധന്‍ വൈകിട്ട്‌ 5.30 ഓടെ ചെറുകുളത്തെ രാധാദേവിയുടെ വീട്ടുമുറ്റത്തെ കിണര്‍ വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. ഗിരീഷ്‌ ഉള്‍പ്പെടെ മൂന്നുപേരാണ്‌ കിണര്‍ വൃത്തിയാക്കാന്‍ എത്തിയത്‌. ഗിരീഷ്‌ മാത്രമാണ്‌ കിണറ്റിലിറങ്ങിയത്‌. കിണര്‍ വൃത്തിയാക്കി തിരികെക്കയറുന്നതിനിടെ തൊടിയും മണ്ണും ഇടിഞ്ഞുവീഴുകയായിരുന്നു. കിണറിന്റെ മുകള്‍ഭാഗം ഇടിച്ചുമാറ്റി മൂന്നുവശങ്ങളിലെ മണ്ണ്‌ […]

പെരിന്തല്‍മണ്ണയില്‍ ഭാര്യയെയും മകളെയും ​ഗുഡ്സ് ഓട്ടോയില്‍ സ്ഫോടനം നടത്തി കൊലപ്പെടുത്തിയ സംഭവം; മുഹമ്മദ് പോക്സോ കേസ് പ്രതി

സ്വന്തം ലേഖകൻ മലപ്പുറം: പെരിന്തല്‍മണ്ണയിൽ ഭാര്യയെയും മകളെയും ​ഗുഡ്സ് ഓട്ടോയില്‍ സ്ഫോടനം നടത്തി കൊലപ്പെടുത്തിയ മുഹമ്മദ് പോക്സോ കേസ് പ്രതിയെന്ന് പൊലീസ്. ആസൂത്രിതമായാണ് ഭാര്യയെയും മകളെയും കൊലപ്പെടുത്തിയതെന്നും പെരിന്തല്‍മണ്ണ ഡിവൈഎസ്പി സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞു. കാസര്‍കോടാണ് മുഹമ്മദിനെതിരെ പോക്സോ കേസുള്ളത്. ഇയാള്‍ മറ്റൊരു വിവാഹം കഴിച്ചെന്നും സൂചനയുണ്ടെന്നും പൊലീസ് പറഞ്ഞു. ഭാര്യയെയും കുട്ടികളെയും കൂട്ടത്തോടെ കൊല്ലാനാണ് ഇയാള്‍ പദ്ധതിയിട്ടത്. അതിനായി എല്ലാ സജ്ജീകരണങ്ങളുമുണ്ടായിരുന്നു. ​ഗുഡ്സ് ഓട്ടോയില്‍ സ്ഫോടക വസ്തുക്കളായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. പരിക്കേറ്റ മറ്റൊരു കുട്ടി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. പാണ്ടിക്കാട് പലയന്തോള്‍ മുഹമ്മദാണ് […]

സം​ഘ​ര്‍​ഷ​സ്ഥ​ല​ത്തു കൂ​ടി ക​ട​ന്നു​പോ​യ പൊലീസ് മേ​ധാ​വി​യെ സ​ല്യൂ​ട്ട് ചെ​യ്തി​ല്ല; ക​ണ്ണൂ​രി​ല്‍ പ​തി​ന​ഞ്ചോ​ളം പൊലീ​സു​കാ​ര്‍​ക്ക് നല്ല നടപ്പ് ശി​ക്ഷ: പൊലീസ് മേധാവിക്കെതിരെ രൂക്ഷവിമർശനവുമായി ഗ്രൂപ്പുകൾ

സ്വ​ന്തം ലേ​ഖ​ക​ന്‍ ക​ണ്ണൂ​ര്‍: സം​ഘ​ര്‍​ഷ​സ്ഥ​ല​ത്തു കൂ​ടി ക​ട​ന്നു​പോ​യ ഡി​ഐ​ജി​യെ സ​ല്യൂ​ട്ട് ചെയ്യാത്തതിന്​ ക​ണ്ണൂ​രി​ല്‍ പ​തി​ന​ഞ്ചോ​ളം പൊലീസ് ​കാ​ര്‍​ക്ക് ശി​ക്ഷ വി​ധി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 11ഓ​ടെ​യാ​ണ് സം​ഭ​വം. കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ള്‍ ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ വ​ള​പ്പി​ല്‍ ന​ട​ത്തി വ​ന്ന ഹോ​ട്ട​ല്‍ പൊ​ളി​ച്ചു​മാ​റ്റി​യ​തി​നെ​തി​രേ കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍ മേ​യ​ര്‍‌ ടി.​ഒ. മോ​ഹ​ന​നെ ഇ​ന്ന​ലെ രാ​വി​ലെ കോ​ര്‍​പ​റേ​ഷ​ന്‍ വ​ള​പ്പി​ല്‍ വ​ച്ച്‌ ത​ട​ഞ്ഞി​രു​ന്നു. ഇ​തു സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന്,പൊലീസ് എ​ത്തി​യാ​ണ് സ​മ​ര​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി​യ​ത്. സം​ഘ​ര്‍​ഷ സ​മ​യ​ത്ത് ഡി​ഐ​ജി രാ​ഹു​ല്‍ ആ​ര്‍. നാ​യ​ര്‍ ക്യാമ്പ് ഓ​ഫീ​സി​ല്‍ നി​ന്നും കോ​ര്‍​പ​റേ​ഷ​നു സ​മീ​പ​ത്തു​കൂ​ടെ ഓ​ഫീ​സി​ലേ​ക്ക് […]