play-sharp-fill

കെഎസ്ആര്‍ടിസി സമരം തുടര്‍ന്നാല്‍ ബദല്‍ സംവിധാനങ്ങളിലേക്ക് പോകേണ്ടി വരും;ആന്റണി രാജു , പത്താം തീയതി ശമ്പളം നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടും സമരം തുടരുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും ഗതാഗത മന്ത്രി

സ്വന്തം ലേഖിക കൊച്ചി :കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരത്തെ വിമര്‍ശിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. സമരം തുടര്‍ന്നാല്‍ ബദല്‍ സംവിധാനങ്ങളിലേക്ക് പോകേണ്ടി വരും. 10 തീയതി ശമ്പളം നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടും നടക്കുന്ന സമരം തെറ്റായ സന്ദേശം നല്‍കുന്നതാണെന്നും മന്ത്രി പറഞ്ഞു. സമരംമൂലം കെഎസ്ആര്‍ടിസിയ്ക്ക് ഉണ്ടാകുന്ന നഷ്ടം ചെറുതല്ല. സമരം അര്‍ധരാത്രി മുതലാണ് ആരംഭിച്ചതെങ്കിലും അതിന് 12 മണിക്കൂര്‍ മുമ്പ് തന്നെ സര്‍വീസ് അവസാനിപ്പിച്ചിരുന്നു. ഇനി സമരം രാത്രി അവസാനിച്ചാലും 12 മണിക്കൂര്‍ കഴിഞ്ഞേ സര്‍വീസ് പുനഃക്രമീകരിക്കപ്പെടു. ചുരുക്കത്തില്‍ ഒരു ദിവസത്തെ സമരം കാരണം മൂന്ന് […]

ചൈനയില്‍ വീണ്ടും കോവിഡ് വ്യാപനം; ‌സെപ്തംബറില്‍ നടക്കേണ്ടിയിരുന്ന ഏഷ്യന്‍ ഗെയിംസ് മാറ്റി വെച്ചു

സ്വന്തം ലേഖകൻ ബെയ്ജിങ്: ഈ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ് മാറ്റി വെച്ചു. 19ാം ഏഷ്യന്‍ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ചൈനയിലെ ഹാന്‍ചൗ നഗരത്തിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് നടപടി. സെപ്തംബര്‍ 10 മുതല്‍ 25 വരെയാണ് ഏഷ്യന്‍ ഗെയിംസ് നിശ്ചയിച്ചിരുന്നത്. മാറ്റി വെച്ച വിവരം ചൈനീസ് ദേശിയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യ സ്ഥിരീകരിച്ചു. പകരം തിയതി പ്രഖ്യാപിച്ചിട്ടില്ല. ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായ്ക്ക് സമീപമുള്ള നഗരമാണ് ഹാന്‍ചൗ . ഇവിടെ കോവിഡ് വ്യാപനം രൂക്ഷമായതോടെ ആഴ്ചകള്‍ […]

കെ.എം. ഷാജിക്ക് ആശ്വാസം; ഭാര്യയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഇഡി ഉത്തരവിന് സ്റ്റേ

സ്വന്തം ലേഖകൻ കൊച്ചി: കെ എം ഷാജിയുടെ ഭാര്യയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടല്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. അന്വേഷണവുമായി ഇഡിക്ക് മുന്നോട്ട് പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി. അഴീക്കോട് പ്ലസ്ടു കോഴക്കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ ഭാര്യ ആശയുടെ 25 ലക്ഷം രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. കോഴപ്പണം ഉപയോഗിച്ച് ഷാജി ഭാര്യയുടെ പേരില്‍ നിർമ്മിച്ചെന്ന് ഇഡി കണ്ടെത്തിയ കക്കോടിയിലെ വീടടക്കമുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. അഴീക്കോട് എംഎല്‍എയായിരിക്കെ 2016 ല്‍ കെ എം ഷാജി അഴീക്കോട് സ്കൂളില്‍ പ്ലസ്ടു കോഴ്സ് അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴവാങ്ങിയെന്ന് […]

നടൻ ധർമ്മജൻ ബോൾ​ഗാട്ടിക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്;മൂവാറ്റുപുഴ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി

സ്വന്തം ലേഖിക കൊച്ചി :നടൻ ധർമ്മജൻ ബോൾ​ഗാട്ടിക്കെതിരെ വഞ്ചനാക്കുറ്റത്തിന് പൊലീസ് കേസെടുത്തു. മൂവാറ്റുപുഴ സ്വദേശി അസീസിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. ധർമ്മജൻ ബോൾ​ഗാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലേയ്ക്ക് 43 ലക്ഷം രൂപ നിക്ഷേപിച്ചെന്നും ഈ സ്ഥാപനത്തിന്റെ പ്രവർത്തനമൊന്നും നടത്താതെ തന്നെ കബളിപ്പിക്കുകയാണെന്നുമാണ് അസീസിന്റെ പരാതി. മൂവാറ്റുപുഴ സ്വദേശി അസീസ് നൽകിയ പരാതിയിൽ കഴമ്പുണ്ടെന്ന് മനസിലായതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്. ഏതാനും മാസങ്ങൾക്ക് മുമ്പ് ധർമ്മജൻ പറഞ്ഞതനുസരിച്ചാണ് പണം നിക്ഷേപിച്ചതെന്നും തന്നെ അദ്ദേഹം പറ്റിക്കുകയാണെന്നും മൂവാറ്റുപുഴ സ്വദേശി അസീസ് പറയുന്നു. എറണാകുളം പൊലീസ് സ്റ്റേഷനിൽ […]

തൃക്കാക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് ചങ്ങനാശേരി എന്‍എസ്എസ് ആസ്ഥാനത്ത്; ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പിതൃതുല്യനാണെന്നും അനുഗ്രഹം വാങ്ങാനാണ് താന്‍ എത്തിയതെന്നും ഉമ തോമസ്

സ്വന്തം ലേഖകൻ കോട്ടയം: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് ചങ്ങനാശ്ശേരി പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് എത്തി. രാവിലെ എത്തിയ സ്ഥാനാര്‍ത്ഥി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. അനുഗ്രഹം വാങ്ങാനാണ് താന്‍ പെരുന്നയില്‍ എത്തിയതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പിതൃതുല്യനാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ഉമ തോമസ് പറഞ്ഞു. പിടിയുമായി ആത്മബന്ധമുള്ളയാളാണ് സുകുമാരന്‍ നായരെന്നും അവര്‍ പറഞ്ഞു. മത- സാമുദായിക വോട്ടുകള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന്റെ പെരുന്ന […]

വധഗൂഢാലോചനക്കേസ്; സായ് ശങ്കർ മാപ്പു സാക്ഷിയാകും ,നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്

സ്വന്തം ലേഖിക കൊച്ചി :വധഗൂഢാലോചനക്കേസിൽ ഏഴാം പ്രതി സായ് ശങ്കർ മാപ്പു സാക്ഷിയാകും. ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ക്രൈം ബ്രാഞ്ച് അപേക്ഷ നൽകി. നാളെ വൈകിട്ട് മൂന്ന് മണിക്ക് ഹാജരാവാൻ ആവശ്യപ്പെട്ട് സായ് ശങ്കറിന് കോടതി നോട്ടീസ് നൽകി. സായ് ശങ്കറിൻ്റെ മൊഴികളൊക്കെ ദിലീപിനെതിരായ തെളിവുകളായി ശേഖരിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം. ദീലീപിന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് ഫോണിലെ വിവരങ്ങൾ നീക്കം ചെയ്തതെന്ന് സായ് ശങ്കർ മൊഴി നൽകിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ പങ്കാളിത്തം തെളിയിക്കാനും ഏറ്റവും നിർണായകമാകാൻ പോകുന്ന ഡിജിറ്റൽ തെളിവുകളാണ് സായ് ശങ്കർ […]

കുണ്ടറയിൽ ബാർ ജീവനക്കാരുടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു

സ്വന്തം ലേഖകൻ കൊല്ലം: ബാർ ജീവനക്കാരുടെ മർദ്ദനമേറ്റ അതിഥി തൊഴിലാളി മരിച്ചു. പർവിൻ രാജുവാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കുണ്ടറയിലെ ബാറിൽ വെച്ച് ജീവനക്കാർ ഇയാളെ മർദ്ദിച്ചിരുന്നു. സാരമായി പരിക്കേറ്റ പർവിൻ രാജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ചികിൽസക്കിടെ ഇന്ന് പുലർച്ചയോടെയാണ് പർവിൻ രാജു മരിച്ചത്. അതേസമയം, ബാറിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞതായും, ഇവരെ ഉടൻ അറസ്‌റ്റ് ചെയ്യുമെന്നും കുണ്ടറ പോലീസ് അറിയിച്ചു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വധ ഭീഷണി; ബിജെപി നേതാവ് അറസ്റ്റിൽ

സ്വന്തം ലേഖിക ന്യൂഡൽഹി :ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വധ ഭീഷണി മുഴക്കുകയും, ജാതിയുടെ അടിസ്ഥാനത്തിൽ സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തുവെന്ന കേസിൽ ബിജെപി നേതാവ് തേജേന്ദ്ര പാൽ സിംഗ് ബഗ്ഗയെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു സംഭവത്തിൽ പ്രതിഷേധിച്ച് പഞ്ചാബ് സർക്കാരിനെതിരെ ബിജെപി രംഗത്തെത്തി. ബിജെപിയുടെ യുവജന വിഭാഗത്തിന്റെ ദേശീയ സെക്രട്ടറിയാണ് ബഗ്ഗ. അരവിന്ദ് കെജ്രിവാളിനെ ജീവിക്കാൻ അനുവദിക്കില്ലെന്നായിരുന്നു ബഗ്ഗയുടെ ഭീഷണി. എഎപിയുടെ പരാതിയെ തുടർന്ന് കേസെടുത്ത പൊലീസ്, ഡൽഹിയിൽ എത്തിയാണ് ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തത്. നടപടിക്ക് പിന്നാലെ പഞ്ചാബ് സർക്കാരിനെതിരെ […]

കോട്ടയം ചിങ്ങവനം ഗോമതിക്കവലയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരിയായ യുവതിയ്ക്ക് പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: ചിങ്ങവനം ഗോമതിക്കവലയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരിയായ യുവതിയ്ക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെ 9.15 ഓടെയായിരുന്നു അപകടം. ഗോമതിക്കവലയിലെ പെയിന്റ് കടയിൽ നിന്നും സാധനം വാങ്ങിയ ശേഷം പുറത്തേയ്ക്കിറങ്ങിയ കാറും, ചിങ്ങവനം ഭാഗത്തേയ്ക്കു പോകുകയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്നു ബൈക്കിന്റെ പിന്നിലിരുന്ന വീട്ടമ്മ റോഡിലേക്ക് വീണു. ഇവരെ കോട്ടയം ഭാരത് ആശുപത്രിയിൽ എത്തിച്ചു. അപകടത്തെ തുടർന്നു എം.സി റോഡിൽ ചിങ്ങവനത്ത് വൻ ഗതാഗതക്കുരുക്കുണ്ടായി. ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് ( 06/05/2022) സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 240 രൂപ കുറഞ്ഞ് 37,680 രൂപയിലെത്തി

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 37,680 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4710 രൂപ. കോട്ടയത്തെ ഇന്നത്തെ സ്വർണവില അരുൺസ് മരിയ ​ഗോൾഡ് പവന്- 37,680 ​ഗ്രാമിന്- 4710