play-sharp-fill

ഇടുക്കി വണ്ടന്‍മേട്ടിൽ പോക്സോ കേസ് ഇര കുളത്തിൽ വീണു മരിച്ചു

സ്വന്തം ലേഖകൻ ഇടുക്കി: വണ്ടന്‍മേട് വാഴവീടിന് സമീപം പതിനാറ് ഏക്കറില്‍ പെണ്‍കുട്ടി കുളത്തില്‍ വീണ് മരിച്ചു. തോട്ടം തൊഴിലാളികളുടെ മകളായ എട്ട് വയസുകാരിയാണ് മരിച്ചത്. കളിച്ച് കൊണ്ടിരുന്നപ്പോള്‍ കാല്‍ വഴുതി കുളത്തില്‍ വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. പോക്‌സോ കേസിലെ ഇരയായിരുന്നു കുട്ടി. കേസില്‍ പ്രതിയായ അമ്പത്തിരണ്ടുകാരനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ മരണത്തില്‍ നിലവില്‍ ദുരൂഹതയൊന്നും ഇല്ലെന്നാണ് പൊലീസിന്റെ നിഗമനം.

മമ്മൂട്ടിയെ കണ്ട് വോട്ടു തേടി തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്; ആശംസയും പിന്തുണയും നൽകി മമ്മൂട്ടി

സ്വന്തം ലേഖകൻ കൊച്ചി: നടന്‍ മമ്മൂട്ടിയെ കണ്ട് വോട്ടു തേടി തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. ഹൈബി ഈഡന്‍ എംപിയോടൊപ്പമാണ് സ്ഥാനാര്‍ത്ഥി മമ്മൂട്ടിയുടെ വീട്ടിലെത്തിയത്. നടനും സംവിധായകനുമായി രമേഷ് പിഷാരടിയും അവിടെയുണ്ടായിരുന്നു. തൃക്കാക്കരയിലെ വോട്ടറാണ് മമ്മൂട്ടിയും കുടുംബവും. എക്കാലത്തും പി.ടി ക്ക് പൂർണ പിന്തുണ നൽകിയ വ്യക്തിയാണ് മമ്മൂട്ടിയെന്നും അത് തനിക്കും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മ തോമസ് ട്വന്റിഫോറിനോട് പറഞ്ഞു. പി.ടി തോമസിന്റെ പരമാവധി സുഹൃത്തുക്കളെ നേരിൽ കാണാൻ ശ്രമിക്കുമെന്നുമ ഉമാ തോമസ് പറഞ്ഞു.

കോട്ടയം നഗരത്തിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന; പത്ത് ഹോട്ടലുകളിൽ പരിശോധന നടത്തിയ സംഘം നാലിടത്തു നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു; സംസ്ഥാനമൊട്ടുക്കും വ്യാപക റെയ്ഡുകൾ നടക്കുമ്പോഴും യാതൊരു കൂസലുമില്ലാതെ കോട്ടയത്തെ ഹോട്ടലുകാർ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരത്തിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം മിന്നൽ പരിശോധന നടത്തി. പത്തു ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ നാലിടത്തു നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പഴയ ചോറ്, ചിക്കൻ ഫ്രൈ, ഫ്രൈഡ് റൈസ്, അച്ചാറുകൾ എന്നിവയാണ് ഹോട്ടലുകളിൽ നിന്നും പിടിച്ചെടുത്തത്. പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ശുചിത്വം ഉറപ്പുവരുത്തണമമെന്നും അല്ലാത്തപക്ഷം കർശന നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പും നല്കി. കെ.എസ്.ആർ.ടി.സി കാന്റിൻ, ഹോട്ടൽ ഇംപീരിയൽ, ബസന്ത് ഹോട്ടൽ, ഹോട്ടൽ കോസി തുടങ്ങിയ ഹോട്ടലുകളിൽ നിന്നുമാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. […]

നയൻതാരയും സംവിധായകൻ വിഗ്നേഷ് ശിവനും വിവാഹിതരാകുന്നു; വിവാഹതീയതി ജൂൺ 9

സ്വന്തം ലേഖകൻ തെന്നിന്ത്യൻ താരം നയൻതാരയും സംവിധായകൻ വിഗ്നേഷ് ശിവനും വിവാഹിതരാവുകയാണ്. ജൂൺ 9 നാണ് വിവാഹം. ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിലായിരിക്കും വിവാഹമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. വീട്ടുകാരും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലാകും ഇരുവരും വിവാഹിതരാവുക. പിന്നീട് മാലിദ്വീപിൽ സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായി വിരുന്നൊരുക്കും. ആറ് വർഷത്തെ പ്രണയത്തിന് ശേഷം 2022 ൽ ഇരുവരും നേരത്തെ രഹസ്യമായി വിവാഹിതരായെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചെന്നൈ കലികമ്പാൾ ക്ഷേത്രത്തിൽ ഇരുവരും എത്തിയതോടെയാണ് ഇക്കാര്യം ആരാധകർ സ്ഥിരീകരിച്ചത്. നയൻതാര സിന്ദൂരം തൊട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു […]

ഓൺലൈൻ ലോൺ ആപ്പുകൾക്കെതിരെ വീണ്ടും പരാതികൾ വ്യാപകമാകുന്നു; പെൺകുട്ടിയുടെ ഫോട്ടോ വെച്ച് ഒരു രാത്രിക്ക് 500 രൂപ’ എന്ന അടിക്കുറിപ്പോടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സന്ദേശം; പഠനാവശ്യത്തിന് ലോൺ എടുത്ത തിരുവനന്തപുരം സ്വദേശിനിയായ പെൺകുട്ടി മാനഹാനി ഭയന്ന് പൊലീസിൽ പരാതി നൽകി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഓൺലൈൻ ലോൺ ആപ്പുകൾക്കെതിരെ വ്യാപകമായി മുന്നറിയിപ്പുകൾ അധികൃതർ നൽകിയിട്ടുണ്ടെങ്കിലും ഈ ചതിക്കുഴിയിൽ വീഴുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. അത്യാവശ്യ ഘട്ടത്തിൽ ആപ്പുകൾ വഴി കുറഞ്ഞ തുക വായ്‌പയെടുക്കുന്നവരിൽ കൂടുതലും വീട്ടമ്മമാരും യുവാക്കളുമാണ്. ഇൻസ്‌റ്റന്റ് ലോൺ ആപ്പായ ‘ക്വിക്ക് ലോൺ’ വഴി 2000 രൂപ വായ്‌പയെടുത്ത യുവതിയുടേതാണ് ഒടുവിൽ റിപ്പോർട് ചെയ്‌ത കേസ്. തിരുവനന്തപുരം സ്വദേശിയായ യുവതിയെ വായ്‌പയെടുത്ത കമ്പനി നിരന്തരം ബ്‌ളാക്ക്‌ മെയിൽ ചെയ്യുന്നതായാണ് പരാതി. ലോൺ തിരിച്ചടക്കേണ്ട സമയപരിധി കഴിഞ്ഞതോടെ യുവതിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പരിചയക്കാർക്ക് വാട്‍സ്‌ആപ്പ് സന്ദേശം […]

കണ്ണൂരില്‍ അമ്മയും ഏഴുമാസം പ്രായമുള്ള കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍

സ്വന്തം ലേഖകൻ കണ്ണൂര്‍: കണ്ണൂരില്‍ അമ്മയും ഏഴുമാസം പ്രായമുള്ള കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍. ചൊക്ലി നെടുമ്പ്രം സ്വദേശി ജോസ്‌നയും മകന്‍ ധ്രുവുമാണ് മരിച്ചത്. രാവിലെ ആറുമണിയോടെയാണ് ഇവര്‍ താമസിക്കുന്ന വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. വീടിന്റെ വാതില്‍ തുറന്നുകിടക്കുന്നതും ജോസ്‌നയെയും കുഞ്ഞിനെയും കാണാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുഞ്ഞിന് വളര്‍ച്ചാപ്രശ്‌നങ്ങള്‍ ഉണ്ടെന്ന തോന്നല്‍ ജോസ്‌നയ്ക്ക് ഉണ്ടായിരുന്നതായും, അതുമായി ബന്ധപ്പെട്ട മാനസിക പ്രശ്‌നങ്ങളാണ് മരണത്തിന് കാരണമായതെന്നുമാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

സംസ്ഥാനത്ത് ഇന്ന് ( 07/05/2022) സ്വര്‍ണ വില ഉയർന്നു; പവന് 240 രൂപ വർധിച്ച് 37,920 രൂപയിലെത്തി

സ്വന്തം ലേഖകൻ കൊച്ചി: ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 240 രൂപയാണ് കൂടിയത്. ഇന്നത്തെ പവന്‍ വില 37,920 രൂപ. ഗ്രാമിന് 30 രൂപ കൂടി 4740 ആയി. കോട്ടയത്തെ ഇന്നത്തെ സ്വർണവില അരുൺസ് മരിയ ​ഗോൾഡ് പവന്- 37,920 ​ഗ്രാമിന്- 4740

പന്തളത്ത് തോട്ടിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു; പന്തളം മുളങ്കുഴ സ്വദേശിയാണ് മരിച്ചത്; സംഭവം കൊലപാതകമെന്ന് പൊലീസ്

സ്വന്തം ലേഖകൻ പത്തനംതിട്ട: പന്തളത്ത് കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. പന്തളം മുളമ്പുഴ വലിയ തറയിൽ മൊട്ട വർഗീസ് എന്ന് വിളിക്കുന്ന വർഗീസ് ഫിലിപ്പാണ് (42) മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം. കുന്നിക്കുഴി ജംഗ്ഷനിൽ പാറപ്പാട്ട് വയലിന് സമീപമുള്ള തോട്ടിൽ രാവിലെ 7 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഡോഗ് സ്‌ക്വാഡും വിരൽ അടയാള വിദഗ്ദരും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് മൃതദേഹം തിരിച്ചറിയാനായത്. സംഘർഷത്തിനിടെ പരിക്കേറ്റതിന്റെ ലക്ഷണങ്ങൾ മൃതദേഹത്തിൽ കണ്ടെത്തിയിരുന്നു. ഇതാണ് കൊലപാതകമാണെന്ന നിരീക്ഷണത്തിൽ പോലീസ് എത്തിച്ചേരാൻ കാരണമായത്. നിലവിൽ […]

വ്ലോഗർ റി​ഫ മെ​ഹ്നു​വി​ന്റെ മൃതദേഹം പുറത്തെടുത്തു; പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു; ഖബറിടത്തിലേക്ക് മാധ്യമ പ്രവർത്തകർക്കോ നാട്ടുകാർക്കോ പ്രവേശനമില്ല; ദു​ബൈ​യി​ല്‍വെ​ച്ച് പോ​സ്റ്റ്‌​മോ​ര്‍ട്ടം ന​ട​ത്തി​യെ​ന്ന് പറഞ്ഞ് ഭ​ര്‍ത്താ​വ് മെ​ഹ്നാ​സും സു​ഹൃ​ത്തു​ക്ക​ളും ക​ബ​ളി​പ്പി​ച്ചെ​ന്ന് റി​ഫ​യു​ടെ കു​ടും​ബം ആരോപിച്ചതിനെത്തുടർന്നാണ് നടപടി

സ്വന്തം ലേഖകൻ കോഴിക്കോട്: വ്ലോഗർ റി​ഫ മെ​ഹ്നു​വി​ന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. മൃതദേഹം ഖബറടക്കിയ പാ​വ​ണ്ടൂ​ർ ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ കോ​ഴി​ക്കോ​ട് ത​ഹ​സി​ൽ​ദാ​ർ പ്രേം​ലാ​ലി​ന്റെ സാ​ന്നി​ധ്യ​ത്തിൽ ഫോറൻസിക് മേധാവി ഡോ. ലിസ, എ.ഡി.എം ചെൽസാ സിനി, താമരശ്ശേരി ഡി.വൈ.എസ്.പി.ടി.കെ അഷറഫ് എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റ് മോർട്ടം നടപടികൾ. ഖബറിടത്തിലേക്ക് മാധ്യമ പ്രവർത്തകർക്കോ നാട്ടുകാർക്കോ പ്രവേശനമില്ല. രാവിലെ 9.30 ഓടെയാണ് നടപടികൾ ആരംഭിച്ചത്. രാവിലെ 8 മണിയോടെ പൊലീസുകാർ സ്ഥലത്തെത്തി ക്യാമ്പ് ചെയ്തിരുന്നു. ദു​ബൈ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ റി​ഫ​യെ ഇക്കഴിഞ്ഞ മാർച്ച് മൂന്നിനാണ് പാ​വ​ണ്ടൂരിൽ […]

ആലപ്പുഴ മാന്നാറിലെ ബേക്കറികളില്‍ മിന്നല്‍ പരിശോധന; കണ്ടെത്തിയത് പഴകിയ ഭക്ഷണ സാധനങ്ങള്‍; സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം

സ്വന്തം ലേഖകൻ ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ മാന്നാറിലെ ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധന. മാന്നാര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറിയില്‍ നിന്ന് പഴകിയ അസംസ്‌കൃത വസ്തുക്കളാണ് കണ്ടെത്തിയത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ പഴകിയ ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ച കട ഉടമകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു. വൃത്തി ഹീനമായും ലൈസന്‍സ് ഇല്ലാതെയും പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. മാന്നാര്‍ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്ന തമിഴ് നാട് സ്വദേശിയുടെ ബോര്‍മ്മയും, ഏഴാം വാര്‍ഡില്‍ ഐടിഐക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന ബോര്‍മ്മയും ആരോഗ്യവകുപ്പ് അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കി. […]