play-sharp-fill

അജ്മൽബിസ്മിയിൽ തകർപ്പൻ ഓഫറുകളുമായി പെർഫെക്റ്റ് സമ്മർ ഷോപ്പിംഗ് ഡീൽസ്

സ്വന്തം ലേഖകൻ എറണാകുളം: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മിയുടെ കേരളത്തിലുടനീളമുള്ള ഷോറൂമുകളിൽ അത്യാകർഷകമായ ഓഫറുകളുമായി പെർഫെക്റ്റ് സമ്മർ ഷോപ്പിംഗ് ഡീൽസ്. ആരെയും ആകർഷിക്കുന്ന ഓഫറുകളോടെ ഈ അവധിക്കാലം വിലക്കുറവിന്റെ ആഘോഷമാക്കി മാറ്റുവാൻ ഒരുങ്ങുകയാണ് അജ്മൽബിസ്മി. 22990 വിലയിൽ തുടങ്ങുന്ന എ.സികളുടെ വളരെ വിപുലമായ ശേഖരം തന്നെ അജ്‌മൽബിസ്മി ഷോറൂമുകൾ ഒരുക്കിയിട്ടുണ്ട്. തിരെഞ്ഞെടുത്ത എ.സി പർച്ചെയിസുകൾക്കൊപ്പം 2750 രൂപ വിലയുള്ള സ്റ്റെബിലൈസർ സൗജന്യമായി ലഭിക്കുന്നു. അതോടൊപ്പം എയർ കണ്ടീഷണറുകൾക്ക് 50% വരെ വിലക്കുറവുമുണ്ട്. എൽജി,സാംസങ്, വോൾട്ടാസ്,ബ്ലൂസ്റ്റാർ , ഗോദ്‌റെജ്‌, ഡൈകിന് , […]

ബംഗളൂരു ദേശീയ പാതയില്‍ ചര്‍മാടി ചുരത്തില്‍ യാത്രക്കാരെ കൊള്ളയടിക്കുന്ന മൂന്നംഗ സംഘം അറസ്റ്റില്‍

സ്വന്തം ലേഖകൻ ബംഗളൂരു: ബംഗളൂരു-മംഗളൂരു ദേശീയ പാതയില്‍ ചര്‍മാടി ചുരത്തില്‍ യാത്രക്കാരെ കൊള്ളയടിക്കുന്ന മൂന്നംഗ സംഘം അറസ്റ്റില്‍. ബന്ത്‍വാള്‍ സുരികുമേരു സ്വദേശി മുഹമ്മദ് റമീസ് (19), പെന്‍നെ സത്തിക്കല്‍ സ്വദേശി റജീന്‍ (20), കെടില ഗഡിയാര സ്വദേശി മുഹമ്മദ് സവാദ് (19) എന്നിവരാണ് പിടിയിലായത്. അപകടത്തില്‍പെട്ട് കുടുങ്ങിയ കാര്‍ യാത്രികരെയാണ് സംഘം കൊള്ളയടിച്ചത്. കഴിഞ്ഞ ദിവസം കൊട്ടിഗരെയില്‍നിന്ന് ദേവനഹള്ളിയിലേക്ക് പോയ കാര്‍ യാത്രികര്‍ രാത്രി 12.30ഓടെ ചുരത്തില്‍ അപകടത്തില്‍പെടുകയായിരുന്നു. റോഡരികിലെ ബാരിക്കേഡില്‍ കാറിടിച്ചതോടെ യാത്രക്കാര്‍ക്ക് പരിക്കേറ്റു. യാത്രക്കാര്‍ പരസഹായം കാത്തുനില്‍ക്കുന്നതിനിടെ ബൈക്കിലെത്തിയ മൂന്ന് യുവാക്കള്‍ […]

സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ടി കഞ്ചാവ് കടത്ത്; അസിസ്റ്റന്‍റ് ക്യാമറാമാൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ മലപ്പുറം: പൊലീസ് പരിശോധനക്കിടെ വാഹനത്തില്‍നിന്ന് കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്ന് കാര്‍ ഉപേക്ഷിച്ച്‌ രക്ഷപ്പെട്ട പ്രതി പിടിയിൽ. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ടി കഞ്ചാവ് കടത്തിയ കേസില്‍ സിനിമ അസിസ്റ്റന്‍റ്​ ക്യാമറമാനെയാണ് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം കൊട്ടിയം ചിറവിള പുത്തന്‍വീട്ടില്‍ അശോക് എന്ന സുമിത്തിനെയാണ് (22) അറസ്റ്റ് ചെയ്തത്. 2021 നവംബറില്‍ തിരൂര്‍ ആലിങ്ങലില്‍ പൊലീസ് വാഹന പരിശോധനക്കിടെയാണ്​ കേസിനാസ്പദമായ സംഭവം. പ്രതിയും സംഘവും കാറില്‍ കാസര്‍കോട്ടുനിന്ന്​ കൊല്ലത്തേക്ക് പോകുംവഴി ആലിങ്ങലില്‍ വാഹനത്തില്‍നിന്ന് കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്ന് കാര്‍ ഉപേക്ഷിച്ച്‌ […]

തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു രൂപ നല്‍കാത്തതിനെച്ചൊല്ലി യാത്രക്കാരന് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂര മര്‍ദനം; അടുത്തുള്ളയാള്‍ പൈസ തരാമെന്ന് പറഞ്ഞിട്ടും മര്‍ദിച്ചു, വഴിയില്‍ ഇറക്കിവിട്ടുവെന്ന് മർദ്ദനമേറ്റ യുവാവ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരം പേരൂര്‍ക്കടയില്‍ യാത്രക്കാരന് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂര മര്‍ദനം. ഒരു രൂപ നല്‍കാത്തതിനാണ് യാത്രക്കാരനെ മര്‍ദിക്കുകയും ബസില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തത്. കല്ലമ്പലം സ്വദേശി ഷിറാസിനാണ് മര്‍ദനമേറ്റത്. യുവാവിനെ ബസ് ജീവനക്കാരന്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. മറ്റൊരു യാത്രക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തായത്. ഇന്നലെ ഉച്ചക്ക് അമ്പല മുക്കിലെത്തിയപ്പോഴായിരുന്നു ആക്രമണം. യാത്രക്കാരന്‍ തന്നെ മര്‍ദിച്ചെന്ന് ആരോപിച്ച്‌ ബസ് കണ്ടക്ടര്‍ വള്ളക്കടവ് സ്വദേശി സുനില്‍ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കി. ദൃശ്യങ്ങളില്‍ ബസ് ജീവനക്കാരാണ് യാത്രക്കാരനെ മര്‍ദിച്ചതെന്ന് വ്യക്തമായതോടെ […]

മാർക്കറ്റിൽ നിന്നും വാങ്ങിയ മീനിൽ പുഴുവിനെ കണ്ടതായി പരാതി; തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു; ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി പരിശോധന കർശനമാക്കി ആരോ​ഗ്യവകുപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: മാർക്കറ്റിൽ നിന്നും വാങ്ങിയ മീനിൽ പുഴുവിനെ കണ്ടതായി പരാതി. തിരുവനന്തപുരം കല്ലറയിലാണ് സംഭവം. കഴിഞ്ഞ ദിവസം ഇതേ മാർക്കറ്റിൽ നിന്ന മീൻ വാങ്ങിയ ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. മീൻ കഴിച്ചതിനെ തുടർന്നുണ്ടായ ഛർദ്ദിയെയും വയറിളക്കത്തെയും തുടർന്നാണ് ഇവർ ചികിത്സ തേടിയത്. ഇതിന് പിന്നാലെയാണ് ഇന്ന് വൈകിട്ട് എഴുമണിയോടെ മറ്റൊരാൾ വാങ്ങിയ മീനിൽ പുഴുവിനെ കണ്ടെത്തിയത്. പൊലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി എത്തി സാമ്പിൾ ശേഖരിച്ചു. നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ക്യാംമ്പെയിനിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാന […]

കോട്ടയം മെഡിക്കല്‍ കോളജില്‍ രണ്ടാം കരള്‍മാറ്റ ശസ്ത്രക്രിയയും വിജയം; ഹൈക്കോടതിയില്‍ അഭിഭാഷകനായ തലയോലപ്പറമ്പ് സ്വദേശിക്ക് കരൾ പകുത്തു നൽകിയത് സഹോദരി; കൊച്ചി അമൃത ആശുപത്രിയുമായി സഹകരിച്ചായിരുന്നു ശസ്ത്രക്രിയ

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജില്‍ രണ്ടാം കരള്‍മാറ്റ ശസ്ത്രക്രിയയും വിജയം. ഹൈക്കോടതിയില്‍ അഭിഭാഷകനായ തലയോലപ്പറമ്പ് ബ്രഹ്‌മമംഗലം പുതുവേലില്‍ കെ.രണദീപാണ് (43) കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായത്. രണദീപിന്റെ സഹോദരി കെ.ആര്‍.ദീപ്തി(40)യാണ് കരള്‍ പങ്കുവച്ചത്. ഇന്നലെ രാവിലെയോടെ തുടങ്ങിയ ശസ്ത്രക്രിയ രാത്രിയോടെ പൂര്‍ത്തിയായി. മെഡിക്കല്‍ കോളജ് ഗ്യാസ്‌ട്രോ സര്‍ജറി വിഭാഗം മേധാവി ഡോ. ആര്‍.എസ്.സിന്ധുവിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. രണദീപ് ലിവര്‍ സിറോസിസ് ബാധിതനായി ഏറെ നാളായി വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്. […]

തിരുവനന്തപുരത്ത് ബൈക്ക് ഷോറൂമില്‍ തീപിടിത്തം; മുപ്പത്തിരണ്ട് ബൈക്കുകൾ കത്തി നശിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരത്ത് ബൈക്ക് ഷോറൂമില്‍ തീപിടിത്തം. ബൈക്ക് വാടകക്ക് നല്‍കുന്ന ഷോറൂമിലാണ് തീപിടുത്തമുണ്ടായത്. മുട്ടത്തറയിലാണ് സംഭവം നടന്നത്. 32 ബൈക്കുകള്‍ കത്തി നശിച്ചു. ഉദ്ഘാടനം ചെയ്യാനിരുന്ന റോയല്‍ ബ്രദേഴ്‌സ് ബൈക്ക് റെന്റല്‍ എന്ന സ്ഥാപനത്തിലാണ് തീപ്പിടുത്തം ഉണ്ടായത്. ഫയര്‍ഫോഴ്‌സെത്തി തീ അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചാക്ക,ചെങ്കല്‍ ചൂള എന്നിവിടങ്ങളില്‍ നിന്നെത്തിയ 6 അഗ്‌നി ശമന യൂണിറ്റുകളാണ് തീ അണച്ചത്.

കണ്ണൂർ ചൊക്ലിയിൽ യുവതി കുഞ്ഞുമായി കിണറ്റിൽ ചാടിയ സംഭവം; കുഞ്ഞിന് ബുദ്ധിവികാസം കുറവാണെന്ന് സംശയം; തുടർന്ന് ജോത്സനയ്ക്കുണ്ടായ മാനസിക സമ്മര്‍ദ്ദം ആത്മഹത്യയിലെത്തിച്ചുവെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ കണ്ണൂര്‍: ചൊക്ലിയില്‍ യുവതിയേയും കുഞ്ഞിനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്. കുഞ്ഞിന് ബുദ്ധിവികാസം കുറവാണെന്ന സംശയത്തെ തുടര്‍ന്നാണ് യുവതി കുഞ്ഞുമായി ജീവനൊടുക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. യുവതി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്നും പൊലീസ് വ്യക്തമാക്കുന്നു. അടുത്ത ബന്ധുക്കളില്‍ നിന്നാണ് ചൊക്ലി പൊലീസിന് ഇക്കാര്യങ്ങളില്‍ സൂചന ലഭിച്ചത്. ചൊക്ലി നെടുമ്പ്രത്തിനു സമീപം ശനിയാഴ്ച ആറോടെയാണ് അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏഴുമാസം പ്രായമുള്ള ദ്രുവിനുമായി അമ്മ ജ്യോത്സന(27) കിണറ്റില്‍ ചാടുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ വീടിന്റെ വാതില്‍ തുറന്ന് […]

വര്‍ക്കലയില്‍ വീട് ആക്രമിച്ച്‌ എട്ടംഗസംഘം പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയതായി പരാതി; സംഭവത്തിൽ അഞ്ച് പേര്‍ അറസ്റ്റിൽ

സ്വന്തം ലേഖകൻ വര്‍ക്കല: അയിരൂര്‍ ചാവടിമുക്കിന് സമീപം എട്ടംഗസംഘം രാത്രിയില്‍ വീട് ആക്രമിച്ചു പെൺകുട്ടിയെ കടത്തികൊണ്ടുപോയ പരാതിയിന്മേല്‍ അഞ്ച് പേര്‍ അറസ്റ്റിലായി. നടയറ സ്വദേശികളായ റെമീസ്(24), അമീര്‍ഖാന്‍ (24) അഷീബ് (23), ചാവടിമുക്ക് സ്വദേശി മുനീര്‍ (24) , ചിറയിന്‍കീഴ് ശാര്‍ക്കര സ്വദേശി അജയകുമാര്‍ (24) എന്നിവരാണ് അറസ്റ്റിലായത്. മറ്റ് മൂന്ന് പ്രതികള്‍ക്കയുള്ള തിരച്ചില്‍ തുടരുന്നു. അയിരൂര്‍ ഇടയിലാഴികം വീട്ടില്‍ ഗോപകുമാറിന്റെ വീട്ടില്‍ കഴിഞ്ഞദിവസം രാത്രി 11 മണിയോടെയാണ് സംഭവം. വീട്ടിലെ പെൺകുട്ടിയുമായി പ്രണയത്തിലാണെന്നും കുട്ടിയെ ഇറക്കി വിടണമെന്നും ആവശ്യപ്പെട്ടാണ് റമീസും സംഘവും എത്തിയത്. […]

കോട്ടയം ചങ്ങനാശേരിയിൽ കോള്‍ഡ് സ്റ്റോറേജ് ഉടമയെ കാറുൾപ്പെടെ കാണാതായതായി പരാതി

സ്വന്തം ലേഖകൻ കോട്ടയം: ചങ്ങനാശേരി പാറേല്‍ പള്ളി സ്വദേശിയും കോള്‍ഡ് സ്റ്റോറേജ് ഉടമയുമായ വ്യക്തിയെ കാര്‍ ഉൾപ്പെടെ കാണാതായതായി പരാതി. കുരിശുംമൂട്ടിലെ ഡെയ്‌ലി ഫിഷ് മാര്‍ക്കറ്റ് ഉടമ സൈനു സക്കറിയയെയാണ് ഇന്നലെ മുതല്‍ കാണാതായതായി പരാതിയുള്ളത്. കടയിലേക്കുള്ള മീന്‍ വാങ്ങാനായിട്ടാണ് അദ്ദേഹം വീട്ടില്‍നിന്ന് ഇറങ്ങിയത്. മീന്‍ വാങ്ങാനുള്ള മുപ്പതിനായിരത്തോളം രൂപയും അദ്ദേഹത്തിന്‍റെ കൈവശം ഉള്ളതായിട്ടാണ് പറയുന്നത്. അദ്ദേഹത്തിന്‍റെ സ്വിഫ്റ്റ് കാറും കാണാതായിട്ടുണ്ട്. കെഎല്‍ 33 എഫ് 7299 രജിസ്റ്റര്‍ നന്പരിലുള്ളതാണ് കാര്‍. ഇദ്ദേഹത്തിന്‍റെ മൊബൈല്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലാണ്. ചങ്ങനാശേരി പോലീസ് അന്വേഷണം […]