play-sharp-fill

ആലപ്പുഴയിൽ യുവാവ് ഹൗസ് ബോട്ടിൽ നിന്ന് വീണു മരിച്ചു; പത്തനംതിട്ട ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥനായ പന്തളം സ്വദേശിയാണ് മരിച്ചത്; വിനോദസഞ്ചാരത്തിനെത്തിയ യുവാവ് ഫോട്ടോ എടുക്കുന്നതിനിടെ വെള്ളത്തിൽ വീഴുകയായിരുന്നു

സ്വന്തം ലേഖകൻ ആലപ്പുഴ: പുളിങ്കുന്നിൽ വിനോദസഞ്ചാരത്തിനെത്തിയ യുവാവ് ഹൗസ് ബോട്ടിൽ നിന്ന് കായലിൽ വീണുമരിച്ചു. പത്തനംതിട്ടയിൽ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥനായ പന്തളം സ്വദേശി അബ്ദുൾ മനാഫ് (42 ) ആണ് മരിച്ചത്. ഹൗസ് ബോട്ടിൽ നിന്ന് ഫോട്ടോയെടുക്കുന്നതിനിടെ പുളിങ്കുന്ന് മതികായൽ ഭാഗത്ത് വെള്ളത്തിൽ വീഴുകയായിരുന്നു. ആലപ്പുഴയിൽ നിന്നെത്തിയ അഗ്നിശമന സേനയുടെ സ്കൂബാ ടീമും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി.

കാസർകോട് ന​ഗരത്തിൽ പ്രവർത്തിച്ചിരുന്ന ഷവർമ്മ സെന്റർ പൂട്ടിച്ചു; ഭക്ഷ്യസുരക്ഷാ വിഭാ​ഗത്തിന്റെ പരിശോധനയിലാണ് സെന്റർ പൂട്ടിച്ചത്

സ്വന്തം ലേഖകൻ കാസർ​കോഡ്: ന​ഗരത്തിൽ പ്രവർത്തിച്ചിരുന്ന ഷവർമ്മ സെന്റർ പൂട്ടിച്ചു. ഭക്ഷ്യസുരക്ഷാ വിഭാ​ഗത്തിന്റെ പരിശോധനയിലാണ് സെന്റർ പൂട്ടിച്ചത്. ഏതാനും ദിവസം മുമ്പ് കാസർ​കോഡ് ചെറുവത്തൂർ ഐഡിയൽ കൂൾബാറിൽ നിന്ന് ഷവർമ്മ കഴിച്ച വിദ്യാർത്ഥി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചിരുന്നു. ചെറുവത്തൂരിലെ നാരായണൻ – പ്രസന്ന ദമ്പതികളുടെ മകൾ പതിനേഴ് വയസുള്ള ദേവനന്ദയാണ് മരിച്ചത്. അതിന് ശേഷം പരിശോധന കർശനമാക്കിയതിന്റെ ഭാ​ഗമായാണ് വൃത്തിയില്ലാത്ത സെന്ററുകൾ പൂട്ടിക്കുന്നത്. ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തിൽ അനധികൃത ഇറച്ചിക്കടകൾക്കെതിരെ കർശന നടപടിയുമായി അധികൃതർ രം​ഗത്തെത്തിയിരുന്നു. കോഴിയിറച്ചിയിൽ അണുബാധയുണ്ടാകുന്നത് ഇറച്ചിക്കടകളിൽ നിന്നാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇറച്ചിക്കടകളിൽ […]

ലഹരിമരുന്ന് വില്‍ക്കുന്ന സംഘത്തെ പിടികൂടാനെത്തിയ എക്സസൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രതികള്‍ വാള്‍ വീശി; രണ്ടുപേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം : വിഴിഞ്ഞത്ത് എക്സൈസ് സംഘത്തിന് നേരെ ലഹരി വില്‍പ്പനക്കാരുടെ ആക്രമണം. പ്രതികളായ രണ്ടുപേരെ അറസ്റ്റുചെയ്തു. കഠിനംകുളം ശാന്തിപുരം ജോണ്‍ ഹൗസില്‍ സാജന്‍ (19), ഇയാളുടെ സുഹൃത്തും കരുംകുളം പുല്ലുവിള പുതിയതുറ പുരയിടത്തില്‍ ഷിജോ സാമുവേല്‍(22) എന്നിവരെയാണ് എക്‌സൈസിന്റെ നെയ്യാറ്റിന്‍കര റെയ്ഞ്ചിലെ ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തത്. എംഡിഎംഎ ലഹരിമരുന്ന് വില്‍ക്കുന്ന സംഘത്തെ പിടികൂടാനെത്തിയ എക്സസൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രതികള്‍ വാള്‍ വീശി. ബലപ്രയോഗത്തിലൂടെ പ്രതികളിലൊരാളെ കീഴ്പ്പെടുത്തുന്നതിടയില്‍ ഉദ്യോഗസ്ഥന്റെ കൈയ്ക്ക് മുറിവേറ്റു. പിടിയിലായ സാജനാണ് ഉദ്യോഗസ്ഥനുനേരേ വാള്‍ വീശി ആക്രമിച്ചത്. ഇവരുടെ പക്കല്‍നിന്ന് നാലുഗ്രാം […]

വിവാഹം ചെയ്തതായി തെറ്റിദ്ധരിപ്പിച്ച്‌ ഒന്നിച്ച്‌ താമസിക്കുന്നതിനിടെ യുവതിയെ പീഡിപ്പിച്ചു; ഭര്‍ത്താവ് ‘ അടക്കം നാല് പേര്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ ആറ്റിങ്ങല്‍ : വിവാഹം ചെയ്തതായി തെറ്റിദ്ധരിപ്പിച്ച്‌ ഒന്നിച്ച്‌ താമസിക്കുന്നതിനിടെ യുവതിയെ പീഡിപ്പിച്ച ‘ഭര്‍ത്താവ് ‘ അടക്കം നാല് പേര്‍ അറസ്റ്റില്‍. തോട്ടയ്ക്കാട് ചാത്തമ്പറ വാവറ വീട്ടില്‍ ബേബി എന്നു വിളിക്കുന്ന രഞ്ജിത്ത് (56), ഇയാള്‍ക്ക് കൂട്ടുനിന്ന ചാത്തമ്പാറ കുന്നുവാരം വലിയവിള പുത്തന്‍ വീട്ടില്‍ ശശിധരന്‍ (56), കടയ്ക്കല്‍ കുറ്റിക്കാട് വാചീക്കോണം ചിന്നു ഭവനില്‍ വിക്രമന്‍ (64), തോട്ടയ്ക്കാട് പാണന്‍ വിള പുത്തന്‍ വീട്ടില്‍ മോഹനന്‍ പിള്ള (65) എന്നിവരെയാണ് ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തത്. അമ്പത്തിയാറുകാരനായ രഞ്ജിത്ത് യുവതിയുമായി പ്രണയത്തിലാവുകയും ഇവരെ […]

ഉത്തരാഖണ്ഡിൽ വിവാഹഷോപ്പിങ് കഴിഞ്ഞ് മടങ്ങവേ നിയന്ത്രണംവിട്ട കാര്‍ കൊക്കയിലേക്ക് മറിഞ്ഞു; അഞ്ചുപേര്‍ മരിച്ചു

സ്വന്തം ലേഖകൻ ഉത്തരാഖണ്ഡ്: വിവാഹഷോപ്പിങ് കഴിഞ്ഞ് മടങ്ങിയ യുവതിയും സംഘവും സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ മരിച്ചു. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. ഉത്തരാഖണ്ഡിലെ ഋഷികേശ്-ബദ്രിനാഥ് ഹൈവേയിലെ തോടാഘാട്ടിയിലാണ് സംഭവം. ഭാന്‍ ഗ്രാമത്തില്‍ താമസിക്കുന്ന പിങ്കി(25), പ്രതാപ് സിങ്(40), ഭാര്യ ഭഗീരഥി ദേവി(36), മക്കളായ വിജയ്(15), മഞ്ജു(12) എന്നിവരാണ് മരിച്ചത്. മരിച്ച പിങ്കിയുടെ വിവാഹം മെയ് 12-ാം തീയതി നടത്താന്‍ നിശ്ചയിച്ചിരുന്നു. വിവാഹത്തിനുള്ള ഷോപ്പിങ് കഴിഞ്ഞ് മടങ്ങുകയായിരുന്നു പിങ്കിയും കാറിലുണ്ടായിരുന്ന മറ്റുളളവരും. ഋഷികേശില്‍നിന്ന് ചാമോലിയിലേക്ക് പോവുകയായിരുന്നു ഇവര്‍. ഇതിനിടെ വാഹനം നിയന്ത്രണംവിട്ട് 250 […]

മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു; തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശികളാണ് മരിച്ചത്; മല്ലപ്പള്ളി വടക്കന്‍കടവിലായിരുന്നു അപകടം

സ്വന്തം ലേഖകൻ തിരുവല്ല: മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശികളായ കാര്‍ത്തിക്(15), ശബരീഷ്(15) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 3.30-ഓടെ മല്ലപ്പള്ളി വടക്കന്‍കടവിലായിരുന്നു അപകടം. മരിച്ച രണ്ടുപേരും തിരുനെല്‍വേലിയില്‍നിന്ന് കുടുംബാംഗങ്ങള്‍ക്കൊപ്പം മല്ലപ്പള്ളിയിലെ ബന്ധുവീട്ടില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു. ഇവിടെനിന്നാണ് എട്ട് കുട്ടികളടങ്ങുന്ന സംഘം മല്ലപ്പള്ളി പാലത്തിന് സമീപം വടക്കന്‍കടവില്‍ കുളിക്കാനിറങ്ങിയത്. ഇതിനിടെ മൂന്നുപേര്‍ ഒഴുക്കില്‍പ്പെട്ടെങ്കിലും ഒരാള്‍ നീന്തി രക്ഷപ്പെട്ടു. എന്നാല്‍ മറ്റുരണ്ടുപേരെ രക്ഷിക്കാനായില്ല. കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ സമീപവാസികളാണ് പുഴയിലിറങ്ങി തിരച്ചില്‍ നടത്തിയത്.

ആദായനികുതി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ജോലി വാഗ്ദാനം: തട്ടിയെടുത്തത് പതിമൂന്ന് ലക്ഷം രൂപ; യുവാവ് അറസ്റ്റില്‍

സ്വന്തം ലേഖിക തിരുവനന്തപുരം: ശ്രീകാര്യത്ത് ആദായനികുതി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ജോലി വാഗ്ദാനം നല്‍കി 13 ലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റില്‍. വെള്ളായണി പാലപ്പൂര്‍ സ്വദേശി ഷിബിന്‍ രാജ് ആണ് ശ്രീകാര്യം പൊലീസിന്‍റെ പിടിയിലായത്. ശ്രീകാര്യം സ്വദേശി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഡൽഹിയിലെ ഉന്നത ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. ഇതിനായി വ്യാജ ഐഡി കാര്‍ഡുകളും നിര്‍മ്മിച്ചു. വിവിധ കേന്ദ്രസ‍ര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് ജോലി വാഗ്ദാനം ചെയ്തത്. പാളയത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകനായിരുന്നു ഷിബിന്‍ രാജ്. തിരുവല്ലം സ്റ്റേഷന്‍ പരിധിയില്‍ 15 ലക്ഷംരൂപയുടെ തട്ടിപ്പ് നടത്തിയതായും […]

തൃശൂര്‍ പൂരത്തിലെ ആസാദി കുടയില്‍ ഇടം നേടി സവര്‍ക്കറും; സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ തര്‍ക്കം

സ്വന്തം ലേഖിക തൃശൂര്‍: തൃശൂര്‍ പൂരത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ ഇക്കുറി കുടമാറ്റത്തില്‍ ആസാദി കുടയും. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരും, രാജ്യത്തെ നവോത്ഥാന നായകരുടേയും ചിത്രങ്ങളുള്ള കുടയാണ് ആസാദി കുട. ആര്‍ എസ് എസ് ആചാര്യന്‍ വി ഡി സവര്‍ക്കറുടെ ചിത്രവും കുടയിലുണ്ട്. തൃശൂര്‍ പൂരത്തോടനുബന്ധിച്ച്‌ പാറമേക്കാവ് വിഭാഗത്തിന്റ ആന ചമയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് ബി ജെ പി നേതാവ് സുരേഷ് ഗോപിയാണ് ആസാദിക്കുട പ്രദര്‍ശിപ്പിച്ചത്. ഇതോടെ ആസാദി കുടയില്‍ വി ഡി സവര്‍ക്കര്‍ ഇടം നേടിയതിനെ ചൊല്ലി സമൂഹമാദ്ധ്യമങ്ങളില്‍ വാദപ്രതിവാദങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. […]

തൃക്കാക്കരയിൽ ത്രികോണ മത്സരമായിരിക്കും; വികസന മുദ്രാവാക്യം ഉയർത്തും ,വിലക്കയറ്റമടക്കമുള്ള വിഷയങ്ങൾ ചർച്ചയാകുമെന്നും എൻ ഡി എ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്‌ണൻ

സ്വന്തം ലേഖിക കൊച്ചി :തൃക്കാക്കരയിൽ ത്രികോണ മത്സരമായിരിക്കുമെന്ന് എൻ ഡി എ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്‌ണൻ. വികസന മുദ്രാവാക്യം ഉയർത്തും. വിലക്കയറ്റമടക്കമുള്ള വിഷയങ്ങൾ ചർച്ചയാകും. തികഞ്ഞ വിജയപ്രതീക്ഷയാണ് തൃക്കാക്കരയിൽ ഉളളതെന്ന് അദ്ദേഹം പറഞ്ഞു കൊച്ചി നഗരത്തിന് വേണ്ടി നരേന്ദ്രമോദി സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വികസന പദ്ധതികളാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മുന്നോട്ടുവയ്ക്കുക. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 20,000 ത്തിന് മുകളിൽ വോട്ടുകൾ ബിജെപിക്ക് മണ്ഡലത്തിൽ ലഭിച്ചിരുന്നു. തദ്ദേശ തെരഞ്ഞെുപ്പിലും 20000 ത്തിന് മുകളിൽ വോട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു സംസ്ഥാന സർക്കാരിന്റെ പോരായ്മകൾ ജനങ്ങളെ ധരിപ്പിക്കും. മഞ്ഞക്കുറ്റിയടിക്കുന്ന […]

വയനാട് നിര്‍ത്തിയിട്ട ബൈക്ക് കത്തി നശിച്ചു; കമ്പളക്കാട് സ്റ്റേഷന്‍ പരിധിയിലെ രണ്ടാമത്തെ സംഭവമാണിത് ,സാമൂഹിക വിരുദ്ധര്‍ കത്തിച്ചതാണെന്ന് സംശയിക്കുന്നതായി വീട്ടുകാർ ആരോപിച്ചു

സ്വന്തം ലേഖിക കല്‍പ്പറ്റ: പനമരത്തിനടുത്ത് പച്ചിലക്കാട് വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് കത്തി നശിച്ചു. പച്ചിലക്കാട് സ്വദേശി കാരികുയ്യന്‍ ലുക്മാന്റെ പള്‍സര്‍ ബൈക്കാണ് പൂര്‍ണ്ണമായും കത്തിനശിച്ചത്. ഇന്നലെ രാത്രി ഒന്നരയോടെയാണ് സംഭവമെന്ന് വീട്ടുകാര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. സാമൂഹിക വിരുദ്ധര്‍ കത്തിച്ചതാണെന്ന് സംശയിക്കുന്നതായി വീട്ടുകാര്‍ പറഞ്ഞു. കമ്പളക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കമ്പളക്കാട് സ്റ്റേഷന്‍ പരിധിയില്‍ സമാനരീതിയിലുള്ള രണ്ടാമത്തെ സംഭവമാണ് നടക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് കണിയാമ്പറ്റയിലും വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബൈക്ക് ദുരൂഹ സാഹചര്യത്തില്‍ അഗ്നിക്കിരയായിരുന്നു.