play-sharp-fill

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആശുപത്രിയിലെ 11-ാം വാ​ര്‍​ഡി​ൽ മോഷണം: രോ​​ഗി​​യു​​ടെ ബ​​ന്ധു​​വി​​ന്‍റെ പ​​ണ​​മ​​ട​​ങ്ങി​​യ പേഴ്‌സ് നഷ്ടമായി

സ്വന്തം ലേഖകൻ ഗാ​​ന്ധി​​ന​​ഗ​​ര്‍: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ലെ 11-ാം വാ​​ര്‍​​ഡി​​ല്‍ മോ​​ഷ​​ണം. ചി​​കി​​ത്സ​​യി​​ല്‍ ക​​ഴി​​യു​​ന്ന രോ​​ഗി​​യു​​ടെ ബ​​ന്ധു​​വി​​ന്‍റെ പ​​ണ​​മ​​ട​​ങ്ങി​​യ പേ​​ഴ്സാ​​ണ് മോ​​ഷ​​ണം പോ​​യ​​ത്. ഇ​​ടു​​ക്കി വ​​ണ്ട​​ന്‍​​മേ​​ട് പു​​റ്റ​​ടി പു​​ഷ്പാ​​ല​​യ​​ത്തി​​ല്‍ എ​​ല്‍​​സി​​യു​​ടെ പ​​ഴ്സാ​​ണ് മോ​​ഷ​​ണം പോ​​യ​​ത്. 17,000 രൂ​​പ​​യും തി​​രി​​ച്ച​​റി​​യ​​ല്‍ കാ​​ര്‍​​ഡും പേ​​ഴ്സി​​ല്‍ ഉ​​ണ്ടാ​​യി​​രു​​ന്നു. എ​​ല്‍​​സി​​യു​​ടെ മ​​ക​​ന്‍ മാ​​ര്‍​​ട്ടി​​ന്‍ (25) കാ​​റും ബൈ​​ക്കും കൂ​​ട്ടി​​യി​​ടി​​ച്ച​​തി​​നെ തു​​ട​​ര്‍​​ന്ന് കാ​​ലി​​നു പ​​രി​​ക്കേ​​റ്റ് പ​​തി​​നൊ​​ന്നാം വാ​​ര്‍​​ഡി​​ല്‍ ചി​​കി​​ത്സ​​യി​​ലാ​​ണ്. ഇ​​ന്ന​​ലെ 11ന് ​​പ​​ഴ്സ് രോ​​ഗി​​യു​​ടെ ക​​ട്ടി​​ലി​​നു സ​​മീ​​പ​​ത്തെ അ​​ല​​മാ​​രി​​യി​​ല്‍ സൂ​​ക്ഷി​​ച്ച ശേ​​ഷം എ​​ല്‍​​സി കു​​ളി​​ക്കു​​ന്ന​​തി​​നാ​​യി ശു​​ചി​​മു​​റി​​യി​​ല​​ക്ക് പോ​​യി. ഈ ​​സ​​മ​​യം മോ​​ഷ്‌​ടാ​​വ് […]

തി​ട​നാ​ട് സ​ഹ​ക​ര​ണ​ബാ​ങ്ക്; തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ പൊലീസ് ലാ​ത്തി​ച്ചാ​ര്‍​ജ് : പ​ഞ്ചാ​യ​ത്ത് പ്രസിഡന്റടക്കമുള്ളവർക്ക് പരിക്ക്: ഭ​ര​ണം നി​ല​നി​ര്‍​ത്തി ജ​ന​കീ​യ പാ​ന​ല്‍

സ്വന്തം ലേഖകൻ ഈ​രാ​റ്റു​പേ​ട്ട: തി​ട​നാ​ട് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ പോ​ലീ​സ് ലാ​ത്തി​ച്ചാ​ര്‍​ജിനിടെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജി ജോ​ര്‍​ജി​ന് പ​രി​ക്കേ​റ്റു. വി​ജി​യെ പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.ജ​ന​പ​ക്ഷം പി​ന്തു​ണ​യു​ള്ള ജ​ന​കീ​യ പാ​ന​ലും ഇ​ട​തു​പാ​ന​ലാ​യ സ​ഹ​ക​ര​ണ മു​ന്ന​ണി​യും ത​മ്മി​ലാ​ണ് പോ​രാ​ട്ടം ന​ട​ക്കു​ന്ന​ത്. സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ എം​എ​ല്‍​എ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഷോ​ണ്‍ ജോ​ര്‍​ജും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​ര്‍ വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ക്കു​ന്നു​വെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്ത് നി​ന്നു പ്ര​വ​ര്‍​ത്ത​ക​രെ മാ​റ്റ​ണ​മെ​ന്നും എ​ല്‍​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​പ​ക്ഷ​വും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യി. ബാ​ങ്കി​ന് സ​മീ​പം കൂ​ടി നി​ന്ന പ്ര​വ​ര്‍​ത്ത​ക​ര്‍ പി​രി​ഞ്ഞു​പോ​ക​ണ​മെ​ന്ന് […]

സ്വര്‍ണക്കടത്ത്‌ കുറ്റസമ്മതം നടത്തി യുവാവിന്റെ ‘നാടകം’; കണ്ടെടുത്തത് കേസെടുക്കാൻ വകുപ്പില്ലാത്തത്ര ചെറിയ തൂക്കം സ്വർണം: സൂത്രം പിടികിട്ടാതെ തലപുകച്ച്‌ കസ്റ്റംസ്

സ്വന്തം ലേഖകൻ കരിപ്പൂർ: സ്വർണക്കടത്തുകാരനാണെന്ന് കുറ്റസമ്മതം നടത്തി കസ്റ്റംസിനുമുന്നിൽ യുവാവിന്റെ നാടകം. കണ്ടെടുത്തതാകട്ടെ കേസെടുക്കാൻ വകുപ്പില്ലാത്തത്ര ചെറിയ തൂക്കം സ്വർണവും. വയനാട് എല്ലാമാനം പാണ്ടിക്കടവ് പുല്ലമ്പി ഇജാസുൽ ഹഖ് (32)കരിപ്പൂർ കസ്റ്റംസിന്റെ പിടിയിലായെങ്കിലും എന്തിനായിരുന്നു ഈ നാടകമെന്നാലോചിച്ച് തലപുകയ്ക്കുകയാണ് അധികൃതർ. ഞായറാഴ്ച രാവിലെ 6.40-നാണ് സംഭവം. ഷാർജയിൽനിന്നെത്തുന്ന വിമാനത്തിൽ മാനന്തവാടി സ്വദേശി സ്വർണം കടത്തുന്നുണ്ടെന്ന് കരിപ്പൂർ പോലീസ് കസ്റ്റംസ് വിഭാഗത്തെ അറിയിച്ചു. പരിശോധന ശക്തമാക്കിയ കസ്റ്റംസ് നിർഗമന കവാടത്തിനരികെ പുറത്തിറങ്ങാനെന്ന ഭാവത്തിൽ നിന്ന ഇജാസുലിനെ കണ്ടെത്തി. ‌ കസ്റ്റംസിനെ കണ്ടെയുടനെ താൻ കാരിയറാണെന്നും സ്വർണം […]

ഡ്രൈവറും കണ്ടക്ടറും ഫോണ്‍ ഓഫാക്കി മുങ്ങി; സ്വിഫ്റ്റ് ബസിൽ യാത്രക്കാര്‍ കുടുങ്ങിയത് നാലര മണിക്കൂര്‍

സ്വന്തം ലേഖകൻ പത്തനംതിട്ട: ഡ്യൂട്ടിക്ക് വരാതെ സ്വിഫ്റ്റ് ബസ് ഡ്രൈവര്‍ കം കണ്ടക്ടര്‍മാരായ രണ്ടുപേര്‍ ഫോണ്‍ സ്വിച്ച് ഓഫാക്കി മുങ്ങിയതോടെ പത്തനംതിട്ടയില്‍ യാത്രക്കാര്‍ കുടുങ്ങിയത് നാലര മണിക്കൂര്‍. പത്തനംതിട്ട ഡിപ്പോയില്‍ നിന്നും മംഗലാപുരത്തേക്ക് വൈകുന്നേരം അഞ്ച് മണിക്ക് പോവേണ്ടിയിരുന്ന ബസ്സിലെ ബുക്ക് ചെയ്ത യാത്രക്കാരാണ് ഡിപ്പോയില്‍ മണിക്കൂറുകളോളം കുടുങ്ങിയത്. നാലു മണിക്ക്‌ ജോലിയ്‌ക്കെത്തേണ്ട ഇരുവരും വന്നില്ല. ഉദ്യോഗസ്ഥര്‍ മാറി മാറി രണ്ടുപേരേയും ഫോണ്‍വിളിച്ചെങ്കിലും സ്വിച്ച്ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതോടെ യാത്രക്കാര്‍ ബഹളം വെച്ച് സ്റ്റാന്‍ഡില്‍ കുത്തിയിരുന്നു. റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പരീക്ഷയ്ക്ക് പോകുന്ന ഉദ്യോഗാര്‍ഥികള്‍ […]

മുന്‍ മന്ത്രി ഷിബു ബേബി ജോണിന്റെ കുടുംബ വീട്ടില്‍ കവര്‍ച്ച: മോഷണം പോയത് ഏകദേശം 50 പവനോളം

സ്വന്തം ലേഖകൻ കൊല്ലം: മുന്‍ മന്ത്രി ഷിബു ബേബി ജോണിന്റെ കൊല്ലത്തെ കുടുംബ വീട്ടില്‍ കവര്‍ച്ച നടന്നു. സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെ ഇവിടേനിന്ന് മോഷണം പോയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏകദേശം 50 പവനോളം മോഷണം പോയെന്നാണ് പൊലീസ് നല്‍കുന്ന വിവരം. മുന്‍ വാതില്‍ തുറന്ന് ഗ്ലാസ് വാതില്‍ പൊട്ടിച്ച്‌ കവര്‍ച്ച നടത്തിയെന്നാണ് പ്രാഥമിക നിഗമനം. മന്ത്രിയുടെ അമ്മയുടെ താലിമാല അടക്കമാണ് മോഷണംപോയത്. രാത്രിയില്‍ ഈ വീട്ടില്‍ താമസക്കാരുണ്ടാകാറില്ല. പകല്‍ ഇവിടെ അമ്മ ഉണ്ടാകാറുണ്ടെങ്കിലും രാത്രി ഷിബു ബേബി ജോണിന്റെ സ്വന്തം വീട്ടിലേക്ക് […]

പതിനഞ്ചുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തേത്തുടര്‍ന്ന് ശിക്ഷാ നടപടി ഏറ്റുവാങ്ങിയ ആളാണ് സംസ്ഥാന പൊലീസ് മേധാവി; ഡിജിപി അനില്‍ കാന്തിനെതിരെ ഗുരുതരമായ ആരോപണവുമായി റിട്ട. എസ്പി സക്കറിയ

സ്വന്തം ലേഖകൻ കൊച്ചി: ഡിജിപി അനില്‍ കാന്തിനെതിരെ ഗുരുതരമായ ആരോപണവുമായി റിട്ട. എസ്പി സക്കറിയ. ഇപ്പോഴത്തെ സംസ്ഥാന പൊലീസ് മേധാവി 15കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തേത്തുടര്‍ന്ന് ശിക്ഷാ നടപടി ഏറ്റുവാങ്ങിയ ആളാണെന്ന് സക്കറിയ പറഞ്ഞു. 1991ല്‍ കല്‍പറ്റ എഎസ്പിയായിരുന്ന കാലത്താണ് അനില്‍ കാന്തിനെ സേന സസ്‌പെന്‍ഡ് ചെയ്തതെന്ന് സക്കറിയ ജോര്‍ജ് ചൂണ്ടിക്കാട്ടി. അന്നത്തെ മാനന്തവാടി ഡിവൈഎസ്പിയുടെ മകളെ അനില്‍കാന്ത് പീഡിപ്പിച്ചതായും ആരോപണമുണ്ടെന്നും മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ നീതി നടപ്പാകണം എന്നാവശ്യപ്പെട്ട് എറണാകുളം വഞ്ചി സ്‌ക്വയറില്‍ നടന്ന ‘അതിജീവിതയ്‌ക്കൊപ്പം’ ജനകീയ […]

പൊൻപള്ളി പെരുന്നാൾ മെയ് ഒൻപത്, പത്ത് തീയതികളിൽ നടക്കും

സ്വന്തം ലേഖകൻ കോട്ടയം വി. ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് തീർത്ഥാടനകേന്ദ്രമായ സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ വലിയ പെരുന്നാൾ മെയ് 9 10 തീയതികളിൽ ആഘോഷിക്കും. രാവിലെ 7 മണിക്ക് വിശുദ്ധ കുർബാന ഗീവർഗീസ് കോറെപ്പിസ്കോപ്പ ചട്ടത്തിൽ വൈകുന്നേരം 5 30ന് വെച്ചൂട്ട് നേർച്ചക്കുള്ള പന്തിരുനാഴി പുറത്തെടുത്ത് വെച്ചൂട്ട് നേർച്ചയ്ക്കള്ള പാചകം ആരംഭിക്കും. 6 മണിക്ക് സന്ധ്യപ്രാർത്ഥന മാത്യൂസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്തയുടെ കാർമ്മികത്വത്തിൽ നടത്തും. 7 മണിക്ക് കളത്തിപ്പടി മോർ ഗ്രിഗോറിയോസ് നഗറിലേക്ക് റാസ. 9 30ന് ചരിത്രപ്രസിദ്ധമായ ഉരുൾ നീന്തൽ […]

കോട്ടയം ജില്ലയിൽ ഇന്ന് (09/05/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ഇന്ന് (09/05/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പേരച്ചുവട്, കാഞ്ഞിരത്തുംമൂട്, ആറാട്ട് ചിറ, ആക്കാംകുന്ന്, വെള്ളക്കുട്ട, പയ്യപ്പാടി, മല കുന്നം, കൊച്ചു മററം, പാലക്കലോടിപ്പടി, IHRD കോളേജ്, പയ്യപ്പാടി വില്ല ട്രാൻസ്ഫോമറുകളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന റിലയൻസ് പാറേപ്പള്ളി ട്രാൻസ്ഫോർമർ രാവിലെ 9:30 മുതൽ വൈകിട്ട് 4 വരെ വൈദ്യുതി മുടങ്ങും. […]

പന്തളം അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ടു രണ്ട് യുവാക്കള്‍ മരിച്ചു

സ്വന്തം ലേഖകൻ പന്തളം : അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ടു യുവാക്കള്‍ മരിച്ചു. ഏനാത്ത്, ഏഴംകുളം സ്വദേശികളായ വിശാഖ്(20), സുധീഷ് (25)എന്നിവരാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. കൈപ്പട്ടൂര്‍-പന്തളം റോഡരുകില്‍ പരുമല കുരിശടിക്ക് സമീപം കോയിക്കല്‍ കടവിലാണ് സംഭവം. സുധീഷിന്റെ അമ്മായിയുടെ മകന്‍ അരുണിനോട് ഒപ്പം ആണ് ഇവര്‍ കുളിക്കാനായി പോയത്. ഇവര്‍ മുങ്ങിത്താഴുന്നത് കണ്ടു അരുണ്‍ ബഹളം വെച്ചത് കേട്ട് തൊട്ടടുത്ത കടവില്‍ ഉണ്ടായിരുന്ന സമീപവാസിയായ ഒരാള്‍ രക്ഷിക്കുവാന്‍ ശ്രമിച്ചുവെങ്കിലും ഇവര്‍ മുങ്ങി താഴുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു.

ഇടുക്കി വണ്ടൻമേട്ടിൽ ഭര്‍ത്താവിനെ കുടുക്കാന്‍ പഞ്ചായത്ത് അംഗമായിരുന്ന യുവതി വാഹനത്തില്‍ എംഡിഎംഎ ഒളിപ്പിച്ച കേസ്; ഒരാള്‍ കൂടി അറസ്റ്റിൽ

സ്വന്തം ലേഖകൻ ഇടുക്കി : ഭര്‍ത്താവിനെ കുടുക്കാന്‍ എല്‍ഡിഎഫ് പഞ്ചായത്ത് അംഗമായിരുന്ന യുവതി വാഹനത്തില്‍ എംഡിഎംഎ ഒളിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കോഴിക്കോട് പാലാഴി സ്വദേശി സരോവരം വീട്ടില്‍ ശ്യാം റോഷ് (25) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ ഫെബ്രുവരി 24 നാണ് വാഹനത്തില്‍ ലഹരി മരുന്നായ എംഡിഎംഎ ഒളിപ്പിച്ചു വെച്ചത്‌. ഭര്‍ത്താവിനെ കുടുക്കാന്‍ കാമുകനുമായി ചേര്‍ന്ന് ശ്രമിച്ച സംഭവത്തില്‍ വണ്ടന്‍മേട് പഞ്ചായത്തിലെ 11-ാം വാര്‍ഡ് അംഗമായിരുന്ന സൗമ്യ എബ്രഹാം നേരത്തെ അറസ്റ്റിലായിരുന്നു. സൗമ്യയ്ക്ക് എംഡിഎംഎ ലഭ്യമാക്കിയത് ശ്യാം റോഷാണ്. ഇയാള്‍ കോഴിക്കോട് നിന്ന് […]