play-sharp-fill

ഒറ്റദിവസത്തെ രാത്രികാല പ്രത്യേക പരിശോധനയില്‍ മലപ്പുറത്ത് പിടിയിലായത് മുപ്പത് പിടികിട്ടാപുള്ളികള്‍; രജിസ്റ്റര്‍ ചെയ്തത് 207 കേസുകള്‍; 165 ലോഡ്ജുകള്‍ പരിശോധിച്ചു

സ്വന്തം ലേഖകൻ മലപ്പുറം: ഒരു ദിവസത്തെ രാത്രികാല പരിശോധനയില്‍ മലപ്പുറത്ത് 30 പിടികിട്ടാപുള്ളികള്‍ പിടിയില്‍. വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി മലപ്പുറം ജില്ല പൊലീസ് മേധാവി സുജിത് ദാസിന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലയിലെ മുഴുവന്‍ പൊലീസ് ഉദ്വോഗസ്ഥരും ഏഴിന് രാത്രി 11 മണി മുതല്‍ എട്ടിന് രാവിലെ 6 മണിവരെ ജില്ലയില്‍ രാത്രികാല പ്രത്യേക പരിശോധന നടത്തിയതോടെയാണ് 207 കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം മലപ്പുറം, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, കൊണ്ടോട്ടി, തിരൂര്‍, താനൂര്‍ ഡി വൈ എസ് പി മാരുടെ […]

കോൺഫെഡറേഷൻ ഓഫ് കൺസ്യൂമർ വിജിലൻസ് സെന്റർ പ്രഥമ അഡ്വ: ജോസ് വിതയത്തിൽ പുരസ്കാരത്തിന് അഡ്വ: രേണു പി.ഗോപാലൻ അർഹയായി

സ്വന്തം ലേഖകൻ കോട്ടയം: കോൺഫെഡറേഷൻ ഓഫ് കൺസ്യൂമർ വിജിലൻസ് സെന്റർ ഏർപ്പെടുത്തിയ പ്രഥമ അഡ്വ: ജോസ് വിതയത്തിൽ പുരസ്ക്കാരത്തിന് അഡ്വ: രേണു പി.ഗോപാലൻ അർഹയായി. തിരുവനന്തപുരത്ത് എംഎൻവിജി അടിയോടി ഹാളിൽ വച്ച് നടന്ന യോഗത്തിൽ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണൽ ചെയർമാൻ ജസ്റ്റീസ് .സി .കെ . അബ്ദുൾ റഹിം കോട്ടയം ജില്ലാ കൺസ്യൂമർ കോടതിയിലെ മുൻ ജുഡീഷ്യൽ മെമ്പറായിരുന്ന അഡ്വ: രേണു. പി.ഗോപാലന് സമ്മാനിച്ചു. കേരളത്തിലെ കൺസ്യൂമർ കോടതികളിലെ ജുഡീഷ്യൽ ഓഫീസേഴ്സിൽ ഏറ്റവും മികച്ച രീതിയിൽ വിധിയെഴുതി സമഗ്ര സംഭാവന കണക്കിലെടുത്താണ് അഡ്വ: രേണുവിന് […]

ആറന്മുളയിൽ സ്കൂട്ടർ ബൈക്കിലിടിച്ച് അപകടം ;ബൈക്കിൽ നിന്നും റോഡിലേയ്ക്ക് തെറിച്ച് വീണ വീട്ടമ്മ കാർ കയറി മരിച്ചു ;ഭർത്താവിനും മകൾക്കും പരിക്ക്

സ്വന്തം ലേഖിക ആറന്മുള: ആറന്മുളയിൽ സ്കൂട്ടറിടിച്ച് തെറിച്ചുവീണ വീട്ടമ്മ കാർ ദേഹത്തുകയറി മരിച്ചു. കിഴക്കനോതറ ആശ്രമത്തിങ്കൽ പ്രിയ മധു (39) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭർത്താവ് മധു (47) മകൾ അപർണ (12) എന്നിവർക്ക് പരിക്കേറ്റു. ഇരുവരും കോഴഞ്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഞായറാഴ്ച രാത്രിയിൽ ആറന്മുളയിൽ ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ വിളക്കുമാടം കൊട്ടാരത്തിന് സമീപത്ത് വെച്ചായിരുന്നു അപകടം .എതിർ ദിശയിൽ വന്ന സ്കൂട്ടർ ഇവരുടെ ബൈക്കിൽ ഇടിയ്ക്കുകയായിരുന്നു .ഇടിയുടെ ആഘാതത്തിൽ റോഡിലേയ്ക്ക് തെറിച്ച് വീണ പ്രിയ പുറകെ വന്ന കാറിന്റെ അടിയിൽപ്പെടുകയായിരുന്നു.

കോട്ടയത്ത് ഗാനമേളയ്‌ക്കിടെ ഗായകൻ കുഴഞ്ഞ് വീണ് മരിച്ചു ;വിട വാങ്ങിയത് ഗാനമേളവേദികളില്‍ സ്ത്രീശബ്ദം അനുകരിച്ച് പാടി ശ്രദ്ധേയനായ ഗായകന്‍ കൊല്ലം ശരത്ത് ;മരണം ബന്ധുവിന്റെ വിവാഹാഘോഷത്തിൽ പങ്കെടുക്കുന്നിതിനിടെ

സ്വന്തം ലേഖിക കൊല്ലം: ഗാനമേളവേദികളില്‍ സ്ത്രീശബ്ദം അനുകരിച്ച് പാടി ശ്രദ്ധേയനായ ഗായകന്‍ കൊല്ലം ശരത്ത് (എ.ആര്‍.ശരത്ചന്ദ്രന്‍ നായര്‍-52) അന്തരിച്ചു. കോട്ടയത്ത് അടുത്തബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തിരുവനന്തപുരം സരിഗയിലെ ഗായകനായിരുന്നു. എസ്.ജാനകിയുടെ ശബ്ദം അനുകരിച്ചു പാടുന്നതിലൂടെ പ്രശസ്തനായിരുന്നു. കോട്ടയത്ത് അടുത്തബന്ധുവിന്റെ വിവാഹപാര്‍ട്ടിക്കിടെ ഗാനമേളയില്‍ ആറാമത്തെ പാട്ടുപാടികൊണ്ടിരിക്കെ ഞായറാഴ്ച വൈകീട്ട് അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.അടുത്തബന്ധുവിന്റെ അഭ്യര്‍ഥനപ്രകാരം ചാന്തുപൊട്ടിലെ ‘ആഴക്കടലിന്റെ….’ എന്ന പാട്ടുപാടിക്കൊണ്ടിരിക്കെ പക്ഷാഘാതംവന്ന് തളര്‍ന്നുവീഴുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. തിരുവനന്തപുരം സരിഗയിലെ അറിയപ്പെടുന്ന ഗായകനായ ശരത് സ്ത്രീശബ്ദത്തില്‍ പാട്ടുപാടി […]

കാവ്യാ മാധവന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്;11 മണിക്ക് ഹാജരാകാന്‍ നിര്‍ദേശം; ഹാജരായേക്കില്ലെന്നു സൂചന

സ്വന്തം ലേഖിക കൊച്ചി :നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. രാവിലെ 11 മണിക്ക് ഹാജരാകണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കാവ്യ മാധവന്‍ ഹാജരായേക്കില്ലെന്നാണ് സൂചന.ഹാജരാകുന്ന സ്ഥലം അറിയിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആലുവയിലെ വസതി പത്മ സരോവരത്തില്‍ ഹാജരാകാമെന്ന് കാവ്യ മറുപടി പറഞ്ഞതായും സൂചനയുണ്ട്. നടിയെ ആക്രമിച്ച കേസില്‍ കാവ്യയുടെ പങ്കിനെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ഫോണ്‍ രേഖകളില്‍ നിന്ന് വെളിപ്പെട്ട കാര്യങ്ങളെക്കുറിച്ചും ക്രൈംബ്രാഞ്ച് കാവ്യയില്‍ നിന്ന് വിശദീകരണം തേടും. അന്വേഷണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കോടതി നിര്‍ദേശം കൂടി […]

തിരുവനന്തപുരത്ത് 572 സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ പരിശോധന; പഴകിയ 6069 കിലോ മീന്‍, 180 കിലോ മാംസം പിടിച്ചെടുത്തു; 152 കടകള്‍ക്കെതിരെ നടപടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ക്യാമ്പെയിനിന്റെ ഭാഗമായി ഞായറാഴ്ച ഭക്ഷ്യസുരക്ഷാ വകുപ്പ്‌ 572 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 10 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 65 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 18 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. നാല് സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ഈ മാസം 2 മുതല്‍ ഇന്നുവരെ കഴിഞ്ഞ ഏഴു ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1704 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ റജിസ്‌ട്രേഷനോ ഇല്ലാത്ത 152 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. […]

പഴകിയ പഴങ്ങളും ഇറച്ചിയും വ്യാപകമായി മാർക്കറ്റിലെത്തുന്നു; മാരക വിഷം ചേർത്ത മാമ്പഴം വഴി നീളെ വിൽപ്പനയ്ക്ക്; പഴകിയതും ഉപയോഗശൂന്യമായതുമായ പഴങ്ങൾ ജ്യൂസുകടകളിലേക്ക്; നടപടിയെടുക്കാതെ അധികൃതർ

സ്വന്തം ലേഖകൻ കോട്ടയം: മായവും മാലിന്യവും മീനില്‍ മാത്രമോ? ഇറച്ചി മുതല്‍ പഴം വരെയുള്ള ഇതര മേഖലകളിലും മായംചേര്‍ക്കല്‍ വ്യാപകമാണ്. എന്നാല്‍, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ മത്സ്യമാര്‍ക്കറ്റുകളിലും ഏതാനും ഹോട്ടലുകളിലും മാത്രമായി ചുരുങ്ങുകയാണ്. പഴകിയ മീന്‍പോലെ തന്നെ, ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതാണു പഴകിയ ഇറച്ചിയും പഴകിയ പഴങ്ങളും. പുതുപ്പള്ളിയ്ക്ക് സമീപം കൈതേ പാലത്തുള്ള കെ.കെ വെജിറ്റബിൾസ് എന്ന കടയിൽ നിന്നും കഴിഞ്ഞ ദിവസം കറുകച്ചാൽ സ്വദേശിയായ യുവാവ് വാങ്ങിയ മാമ്പഴത്തിൽ നിറയെ പുഴു ആയിരുന്നു. പഴക്കം മൂലം മാമ്പഴമടക്കമുള്ള പഴങ്ങളിൽ പുഴു പിടിച്ചിട്ടും വില്പന നടത്തി […]

സംസ്ഥാനത്ത് ഇന്നത്തെ (9-05-2022) സ്വർണ വിലയിൽ വർധന ;പവന് 80 രൂപ കൂടി 38000 രൂപയിലെത്തി

കൊച്ചി :സംസ്ഥാനത്ത് ഇന്നത്തെ സ്വർണ വിലയിൽ വർധന .പവന് 80 രൂപ കൂടി 38000 രൂപയിലെത്തി.ഗ്രാമിന് 10 രൂപ കൂടി 4750 രൂപയിലെത്തി അരുൺസ് മരിയാ ഗോൾഡ് പവന് – 38000 ഗ്രാമിന് -4750

പണിമുടക്കില്‍ പങ്കെടുത്തില്ല ;വയനാട്ടിൽ കെഎസ്‌ആര്‍ടിസി ജീവനക്കാരന് നാലംഗ സംഘത്തിന്റെ മർദ്ദനം

സ്വന്തം ലേഖിക കല്‍പ്പറ്റ: ശമ്പള വിതരണവുമായി ബന്ധപ്പെട്ട് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ നടത്തിയ പണിമുടക്കില്‍ പങ്കെടുക്കാത്തതിന് വയനാട്ടിൽ കെഎസ്‌ആര്‍ടിസി ജീവനക്കാരന് മര്‍ദ്ദനമേറ്റതായി പരാതി.ഡ്രൈവര്‍ കം കണ്ടക്ടര്‍ ആയ കല്ലോടി സ്വദേശി എന്‍ എ ഷാജിക്കാണ് മര്‍ദ്ദനമേറ്റത്. കല്ലുകൊണ്ടുളള മര്‍ദ്ദനത്തില്‍ ഷാജിയുടെ ഇടതു കണ്ണിനും നെറ്റിയിലും പരുക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് ഷാജിയെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി ഏഴരയോടൊയാണ് സംഭവം. രണ്ട് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ ഉള്‍പ്പെട്ട സംഘമാണ് തന്നെ മര്‍ദ്ദിച്ചതെന്നാണ് ഷാജി പറയുന്നത്. ശമ്പള വിതരണവുമായി ബന്ധപ്പെട്ട് ശനിയാഴ്ച ജീവനക്കാര്‍ നടത്തിയ പ്രതിഷേധത്തില്‍ ഷാജി […]

ഒമാനിലെ വാഹനാപകടം; മരിച്ച മലയാളി യുവതിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; സംസ്കാരം നാളെ

സ്വന്തം ലേഖകൻ മസ്‌കറ്റ്: ഒമാനിലെ ഹൈമയില്‍ വെച്ച്‌ റോഡപകടത്തില്‍ മരണപ്പെട്ട മലയാളി യുവതി ഷേബ മേരി തോമസിന്റെ (33) മൃതദേഹം തിങ്കളാഴ്‍ച നാട്ടിലെത്തിക്കും. ഒമാന്‍ സമയം രാവിലെ 11 മണിക്ക് മസ്കറ്റിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. ചൊവാഴ്‍ച ഉച്ചക്ക് രണ്ട് മണിയോടെ ചേപ്പാട് സേക്രട്ട് ഹാര്‍ട്ട് കത്തോലിക്കാ പള്ളി സെമിത്തേരിയില്‍ സംസ്‍കരിക്കും. ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ ചിലവഴിക്കുവാനായി യുഎഇയില്‍ നിന്ന് ഒമാനിലെത്തിയതായിരുന്നു ഷേബയും കുടുംബവും. ഏഴുപേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഒമാനിലെ ഹൈമക്ക് […]