play-sharp-fill

പത്തനംതിട്ടയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് നാല് മണിക്കൂർ വൈകി; നടപടിയെടുത്ത് മാനേജ്മെന്റ്

സ്വന്തം ലേഖിക പത്തനംതിട്ട :പത്തനംതിട്ടയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വൈകിയതിൽ നടപടിയെടുത്ത് മാനേജ്മെന്റ്. സ്വിഫ്റ്റ് ബസ് വൈകിയതിന് ശേഷം ബദൽ സംവിധാനം ഒരുക്കാൻ വൈകിയതിന് പത്തനംതിട്ട എടിഒയോട് എം.ഡി വിശദീകരണം തേടി. ഇന്നലെ വൈകിട്ട് പുറപ്പെടേണ്ട മം​ഗളൂരു ബസ് ഡ്രൈവർ എത്താത്തതിനാൽ നാല് മണിക്കൂറിലധികം വൈകിയിരുന്നു. സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടറുമാരായ രണ്ടുപേര്‍ ഡ്യൂട്ടിക്ക് വരാതെ മുങ്ങിയതോടെയാണ് യാത്രക്കാര്‍ നാലര മണിക്കൂര്‍ കുടുങ്ങിയത്. പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് മംഗലാപുരത്തേക്ക് വൈകുന്നേരം അഞ്ചുമണിക്ക് പോകേണ്ടിയിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസാണ് ജീവനക്കാരുടെ അനാസ്ഥ കാരണം സ്റ്റാന്റില്‍ കിടന്നത്. […]

ആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണം; ആവശ്യക്കാർ മെയ് പതിനൊന്നിന് മുൻപ് രജിസ്റ്റർ ചെയ്യുക

സ്വന്തം ലേഖകൻ ഗാന്ധിനഗർ : ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് മാസംതോറും നടത്തി വരുന്ന സൗജന്യ ഡയാലിസിസ് കിറ്റ് ആവശ്യമുള്ള നിർധനരായ കിഡ്നി രോഗികൾ മെയ് പതിനൊന്നിന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം. രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും സൗജന്യ ഉച്ചഭക്ഷണവും, സൗജന്യ താമസ സൗകര്യവും നൽമെന്ന് സെക്രട്ടറി ഫാ ജോൺ ഐപ്പ് അറിയിച്ചു. 9400280965

പൂര ലഹരിയിൽ തൃശൂർ ;തെക്കേഗോപുര വാതിൽ തള്ളി തുറന്ന് എറണാകുളം ശിവകുമാർ; പൂര വിളംബരത്തിന് തുടക്കം കുറിച്ച് നെയ്തിലക്കാവിലമ്മയുടെ തിടമ്പേറ്റി ഗജ വീരൻ

സ്വന്തം ലേഖിക തൃശൂർ :പൂരത്തിന് തുടക്കം കുറിച്ച് നെയ്തിലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേഗോപുര വാതിൽ തുറന്നെത്തി. വടക്കുംനാഥനെ വലംവച്ചുകൊണ്ടാണ് നെയ്തലക്കാവിലമ്മ എത്തിയത്. നൂറുകണക്കിനാളുകളാണ് ഈ ചടങ്ങിന് സാക്ഷിയാകാൻ വടക്കുംനാഥ ക്ഷേത്ര സന്നിധിയിലേക്കെത്തിയത്. രാവിലെ എട്ട് മണിയോടെ നെയ്തലക്കാവ് ഭഗവതി കുറ്റൂർ ദേശം വിട്ടിറങ്ങി. എറണാകുളം ശിവകുമാറെന്ന കൊമ്പനാണ് തിടമ്പേറ്റിയത്. വടക്കുംനാഥക്ഷേത്രത്തിലേക്കുള്ള വഴിയരികിൽ ദേവിയെ കാത്തുനിന്നത് നൂറുകണക്കിനാളുകൾ. വാദ്യഘോഷങ്ങളുടെ അകമ്പടിയിലാണ് നെയ്തലക്കാവ് ഭഗവതി തട്ടകംവിട്ടിറങ്ങിയത്. മണികണ്ഠനാലിൽ എത്തിയത് പതിനൊന്ന് മണിയോടെ. ഗണപതിക്ഷേത്രത്തിനടുത്തുനിന്നും മേളം തുടങ്ങി.മേളത്തിന്റെ അകമ്പടിയിൽ മണിക്ഠനാലിൽ നിന്ന് ശ്രീമൂലസ്ഥാനത്തേക്ക്. അവിടെനിന്നും പടിഞ്ഞാറേ ഗോപുരം […]

വ​ഴി​തെ​റ്റി മ​രു​ഭൂ​മി​യി​ലെത്തി; കാ​റി​ന്‍റെ ട​യ​റു​ക​ള്‍ മണലിൽ താഴ്ന്നു; ഒരു രാത്രിയിൽ ഇരുട്ടിലകപ്പെട്ട് മലയാളി കുടുംബം; രക്ഷകരായി ദുബായ് പൊലീസ്

സ്വന്തം ലേഖകൻ ദു​ബായ് : വ​ഴി​തെ​റ്റി മ​രു​ഭൂ​മി​യി​ലെത്തി’ചു​റ്റും ഇ​രു​ട്ട്​ മാ​ത്ര​മാ​യി​രു​ന്നു. കൂ​ടെ​യു​ള്ള​ത്​ ര​ണ്ടു​ കു​ഞ്ഞു​ങ്ങ​ളും ഭാ​ര്യ​യും മാ​ത്രം. വ​ഴി​തെ​റ്റി മ​രു​ഭൂ​മി​യി​ല്‍ കു​ടു​ങ്ങി​യ മ​ല​പ്പു​റം പ​ടി​ക്ക​ല്‍ ആ​യി​ക്ക​ര അ​ബ്​​ദു​ല്‍ റ​ഹീ​മി​നെ​യും ഭാ​ര്യ ജം​ഷി​യ​യെ​യും മൂ​ന്നു​ വ​യ​സ്സു​കാ​ര​ന്‍ മു​ഹ​മ്മ​ദ്​ ര​ഷ്​​ദാ​നെ​യും എ​ട്ടു വ​യ​സ്സു​കാ​രി റിം​ഷ ഫാ​ത്തി​മ​യെ​യും ആ​റു​മ​ണി​ക്കൂ​റോ​ളം നീ​ണ്ട ഓ​പ​റേ​ഷ​നൊ​ടു​വി​ലാ​ണ്​ ദു​ബൈ ​പൊ​ലീ​സ്​ ര​ക്ഷി​ച്ച​ത്. കാ​റി​ന്‍റെ ട​യ​റു​ക​ള്‍ പൂ​ര്‍​ണ​മാ​യും മ​ണ​ലി​ല്‍ പൂ​ണ്ടു​ക​ഴി​ഞ്ഞു. സ​മ​യം ക​ഴി​യു​ന്തോ​റും ക​ണ്ണി​ലും ഇ​രു​ട്ട്​ ക​യ​റു​ന്ന​തു​പോ​ലെ. ദു​ബായ് പൊ​ലീ​സി​ന്‍റെ 999 എ​ന്ന നമ്പ​റി​ല്‍ വി​ളി​ച്ചാ​ല്‍ സ​ഹാ​യ​മെ​ത്തും എ​ന്ന്​ ഏ​തോ വി​ഡി​യോ​യി​ല്‍ ക​ണ്ട ഓ​ര്‍​മ​യു​ണ്ട്. ഇ​ട​ക്കി​ടെ […]

ചേർത്തലയിൽ ഭാര്യയും ഭർത്താവും ഷോക്കേറ്റ് മരിച്ചു; ശരീരത്ത് വയർ ചുറ്റി സ്വയം ഷോക്കേൽപ്പിച്ചതാണെന്നാണ് നിഗമനം

സ്വന്തം ലേഖിക ആലപ്പുഴ: ചേർത്തലയിൽ ദമ്പതികളെ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. മായിത്തറ ഭാഗ്യസദനത്തിൽ ഹരിദാസ്(65), ഭാര്യ ശ്യാമള(60) എന്നിവരാണ് മരിച്ചത്.വീടിനോട് ചേർന്നുള്ള ഷെഡിലാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. ദേഹത്ത് വയർ ചുറ്റിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. ദേഹത്ത് വയർ ചുറ്റി സ്വയം ഷോക്കേൽപ്പിച്ചതാണെന്നാണ് സൂചന. അർത്തുങ്കൽ പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബിഎസ്എൻഎൽ മുൻ ജീവനക്കാരനാണ് ഹരിദാസ്. മകൾ: ഭാഗ്യ.

ക്രൈം ബ്രാഞ്ച് സംഘം പത്മസരോവരത്തിൽ; കാവ്യാ മാധവനെ ഉടൻ ചോദ്യം ചെയ്യും,നടിയെ ആക്രമിച്ച കേസില്‍ കാവ്യയുടെ പങ്കിനെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍

സ്വന്തം ലേഖിക കൊച്ചി :നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് സംഘം ആലുവയിലെ ദിലീപിന്റെ വീടായ പത്മസരോവരത്തിലെത്തി. അല്‍പ സമയത്തിനുള്ളില്‍ അന്വേഷണ സംഘം കാവ്യയെ ചോദ്യം ചെയ്യും.ഈ മാസം 31ന് മുന്‍പായി അന്വേഷണം പൂര്‍ത്തിയാക്കണമെന്ന കോടതി നിര്‍ദേശം നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ചിന്റെ ഈ നീക്കം. നടിയെ ആക്രമിച്ച കേസില്‍ കാവ്യയുടെ പങ്കിനെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ഫോണ്‍ രേഖകളില്‍ നിന്ന് വെളിപ്പെട്ട കാര്യങ്ങളെക്കുറിച്ചും ക്രൈംബ്രാഞ്ച് കാവ്യയില്‍ നിന്ന് വിശദീകരണം തേടും. അന്വേഷണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കോടതി […]

കുറ്റകൃത്യങ്ങളഉടെ വർധനവ്; മലപ്പുറത്ത് രാത്രികാല പൊലീസ് പരിശോധന കർശനമാക്കി; ഒരു ദിവസം മാത്രം അറസ്റ്റിലായത് മുപ്പത് പിടികിട്ടാപ്പുള്ളികൾ

സ്വന്തം ലേഖകൻ മലപ്പുറം: വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി മലപ്പുറം ജില്ല പൊലീസ് നടത്തിയ രാത്രി കാല പരിശോധനയില്‍ അറസ്റ്റിലായത് മുപ്പത് പിടികിട്ടാപ്പുള്ളികൾ. ജില്ല പൊലീസ് മേധാവി സുജിത് ദാസിന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലയിലെ മുഴുവന്‍ പൊലീസ് ഉദ്വോഗസ്ഥരും ഏഴിന് രാത്രി 11 മുതല്‍ എട്ടിനു രാവിലെ 6 മണിവരെ ജില്ലയില്‍ രാത്രികാല പ്രത്യേക പരിശോധന നടത്തിയതോടെയാണ് മലപ്പുറം ജില്ലയിലെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും നടത്തിയ രാത്രികാല പ്രത്യേക പരിശോധനയില്‍ ആകെ 207 കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം മലപ്പുറം, […]

സൈക്കിളില്‍ നിന്ന് വീണ് പരിക്കേറ്റു; വീട്ടില്‍ നിന്ന് വഴക്ക് കേള്‍ക്കാതിരിക്കാന്‍ കുട്ടി ഉണ്ടാക്കിയ കള്ളക്കഥയില്‍ ബലിയാടായത് അയല്‍വാസി

സ്വന്തം ലേഖകൻ തൊടുപുഴ: സൈക്കിളില്‍ നിന്ന് വീണ് പരിക്കേറ്റ കുട്ടി വീട്ടില്‍ നിന്ന് വഴക്ക് കേള്‍ക്കാതിരിക്കാന്‍ ഉണ്ടാക്കിയ കള്ളക്കഥയില്‍ ബലിയാടായത് അയല്‍വാസി. ഇടുക്കി നെടുങ്കണ്ടതണ് സംഭവം. സൈക്കിളില്‍നിന്ന് തള്ളിത്താഴെയിട്ട് സന്തോഷ് തന്നെ കോണ്‍ക്രീറ്റ് റോഡിലൂടെ വലിച്ചിഴച്ചെന്നായിരുന്നു കുട്ടിയുടെ പരാതി. ഈ പരാതി വ്യാജമാണെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. ആരോപണ വിധേയനായിരുന്ന നെടുങ്കണ്ടം സ്വദേശി പുളിക്കപ്പറമ്ബില്‍ സന്തോഷ് നിരപരാധിയാണെന്ന് തെളിഞ്ഞു. വ്യാജ പരാതിയില്‍ സന്തോഷിനെതിരേ എടുത്ത കേസ് അടിസ്ഥാനമില്ലാത്തതാണെന്ന് കാട്ടി കോടതിയിലേക്ക് റഫര്‍ ചെയ്യുമെന്ന് നെടുങ്കണ്ടം പൊലീസ് അറിയിച്ചു. സൈക്കിളില്‍നിന്ന് വീണ് പരിക്ക് പറ്റിയതിന് വീട്ടില്‍നിന്ന് വഴക്ക് […]

വയനാട്ടിൽ ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്നു; കൊലപാതകം പനമരത്തെ ബന്ധു വീട്ടിൽ വെച്ച്

സ്വന്തം ലേഖിക കൽപ്പറ്റ: വയനാട്ടിൽ ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്നു. കോഴിക്കോട് കൊളത്തറ സ്വദേശി അബൂബക്കർ സിദ്ദിഖിന്റെ ഭാര്യ നിതാ ഷെറിനാണ് കൊല്ലപ്പെട്ടത്. നിതയുടെ പനമരത്തെ ബന്ധു വീട്ടിൽ വച്ചാണ് കൊലപാതകം നടന്നത്. പനമരം പൊലീസ് സ്ഥലത്തെത്തി സിദ്ദിഖിനെ കസ്റ്റഡിയിലെടുത്തു. കഴുത്ത് ഞെരിച്ചാണ് നിതാ ഷെറിനെ കൊന്നതാണെന്നാണ് സൂചന. പനമരത്തെ ബന്ധുവീട്ടിൽ ഇന്നലെ രാത്രിയാണ് ഇവർ രണ്ട് വയസുള്ള മകനൊപ്പം വിരുന്നിനെത്തിയത്. കുടുംബപരമായ പ്രശ്നങ്ങൾ കൊലപാതകത്തിലേക്ക് നയിച്ചെന്നാണ് പൊലീസ് അറിയിച്ചത്. പ്രതി അബൂബക്കർ തന്നെയാണ് പോലീസിനെ വിവരമറിയിച്ചത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം […]

കുടുംബശ്രീ വനിതകൾ തയ്യാറാക്കുന്ന കൃത്രിമ ചേരുവകളില്ലാത്ത തനി നാടൻ “ഫിഷ് കറി ഊണ് ” കോട്ടയം നഗരത്തിൽ

സ്വന്തം ലേഖകൻ കോട്ടയം: കുടുംബശ്രീ വനിതകൾ തയ്യാറാക്കുന്ന തനി നാടൻ ഫിഷ്കറി ഊണ് കോട്ടയം ശാസ്ത്രീ റോഡിൽ കണ്ടത്തിൽ ടൂറിസ്റ്റ് ഹോമിൽ പ്രവർത്തിക്കുന്ന കേരളാ റസ്റ്റോറന്റിൽ ലഭിക്കും. കൃത്രിമ ചേരുവകളൊന്നുമില്ലാതെ കുടുംബശ്രീ വനിതകളാണ് ഭക്ഷണം തയ്യാറാക്കുന്നത്. രാവിലെ 11.30 മുതൽ ബിരിയാണിയും, ഊണും പാഴ്സലായും ലഭ്യമാണ്. രാവിലെ എട്ട് മണി മുതൽ പൊറോട്ട, അപ്പം, ചപ്പാത്തി, കപ്പ, ചിക്കൻകറി, ബീഫ്കറി, മീൻകറി, വെജിറ്റബിൾ കറി, മുട്ടറോസ്റ്റ് തുടങ്ങിയവയും, രുചികരമായി കൃത്രിമ ചേരുവകളൊന്നുമില്ലാതെ തയ്യാറാക്കി നല്കുന്നു.