play-sharp-fill

ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജി വച്ചു; അക്രമ സംഭവത്തെ തുടര്‍ന്ന് രാജ്യത്ത് കര്‍ഫ്യു ഏര്‍പ്പെടുത്തി

സ്വന്തം ലേഖകൻ കൊളംബോ: ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജി വച്ചു. ജനകീയ പ്രതിഷേധത്തെ തുടര്‍ന്നാണ് രാജി. കൊളംബോയില്‍ സമരക്കാരെ ഇന്ന് മഹിന്ദ അനുകൂലികള്‍ ആക്രമിച്ചിരുന്നു. പ്രതിപക്ഷ നേതാവിന് നേരെയും ആക്രമണമുണ്ടായി. പിന്നാലെ രാജ്യത്താകെ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. സംഘര്‍ഷമുണ്ടായ സമരവേദിയില്‍ സൈന്യത്തെ വിന്യസിച്ചു. സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധി അതിരൂക്ഷമായി തുടരുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ ശ്രീലങ്കയില്‍ ജനരോഷം തണുപ്പിക്കാന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ ഉടന്‍ രാജിവച്ചേക്കുമെന്ന് സൂചനകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. വെള്ളിയാഴ്ച പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രത്യേക ക്യാബിനറ്റ് […]

തിരുവല്ലത്ത് വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

സ്വന്തം ലേഖിക തിരുവനന്തപുരം: തിരുവല്ലത്ത് വീട്ടുവളപ്പിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. പാലപ്പൂർ സ്വദേശി നിർമ്മലയാണ് മരിച്ചത്. 57 വയസ്സായിരുന്നു. മൂന്നു മക്കളുടെ അമ്മയായ നിർമ്മല രണ്ടാമത്തെ മകനൊപ്പമാണ് താമസിക്കുന്നത്. ഭർത്താവ് വർഷങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു. പുലർച്ചെയാണ് നിർമ്മലയുടെ മൃതദേഹം വീട്ടുവളപ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ വിവരം തിരുവല്ലം പൊലീസിനെ അറിയിക്കുന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണയാണ് ശരീരത്തിൽ ഒഴിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. തിരുവല്ലം പൊലീസ് അന്വേഷണം തുടങ്ങി. ഫൊറൻസിക് വിഭാഗം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

ലൈംഗിക അധിക്ഷേപം, പിഴ, ടോയ്ലറ്റ് കഴുകൽ, ചെരുപ്പ് വൃത്തിയാക്കൽ ;ചേര്‍ത്തല എസ്എച്ച് കോളജിലെ വിദ്യാര്‍ത്ഥികളുടെ മൊഴിയെടുത്തു,പരാതികൾ ആവർത്തിച്ച് വിദ്യാർഥികൾ

സ്വന്തം ലേഖിക ആലപ്പുഴ :ചേർത്തല എസ്എച്ച് കോളജിലെ നഴ്‌സിങ് വിദ്യാര്‍ത്ഥികളുടെ മൊഴിയെടുത്തു. നഴ്‌സിങ് കൗണ്‍സില്‍ അംഗങ്ങളോട് പറഞ്ഞ പരാതികള്‍ വിദ്യാര്‍ത്ഥികള്‍ ആവര്‍ത്തിച്ചു. നഴ്‌സിങ് വിദ്യാഭ്യാസ ഡീനിന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുക്കല്‍. ചേര്‍ത്തല സേക്രട്ട് ഹാര്‍ട്ട് കോളജ് ഓഫ് നഴ്‌സിങിലെ വിദ്യാര്‍ത്ഥികളാണ് കോളജ് വൈസ് പ്രിന്‍സിപ്പലിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. വിദ്യാര്‍ത്ഥികളെ ലൈംഗികമായി അധിക്ഷേപിച്ചു, രണ്ട് വിദ്യാര്‍ത്ഥിനികള്‍ ഒരുമിച്ചുനടന്നാല്‍ സ്വവര്‍ഗാനുരാഗികളാണെന്ന് പറയും എന്നതടക്കമുള്ള ആരോപണങ്ങള്‍ വൈസ് പ്രിന്‍സിപ്പലിന്റെ ഭാഗത്ത് നിന്നുണ്ടായതായി വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. നഴ്‌സിങ് കൗണ്‍സില്‍ അംഗങ്ങള്‍ കോളത്തിലെത്തിയപ്പോഴാണ് വിദ്യാര്‍ത്ഥിനികള്‍ ചൂഷണങ്ങളെ കുറിച്ച് തുറന്നുപറഞ്ഞത്. വിദ്യാര്‍ത്ഥിനികളെ കൊണ്ട് […]

ഇന്നത്തെ (9-05-2022) വിൻ വിൻ ലോട്ടറി ഫലം ഇവിടെ കാണാം

1st Prize – ₹75,00,000/- WW 749821 Consolation Prize – ₹8,000/- WN 749821 WO 749821 WP 749821 WR 749821 WS 749821 WT 749821 WU 749821 WV 749821 WX 749821 WY 749821 WZ 749821 2nd Prize – ₹5,00,000/- WX 817749 3rd Prize – ₹1,00,000/- WN 997239 WO 417377 WP 783770 WR 469853 WS 189840 WT 570452 WU 958854 WV 174778 WW 164210 […]

മലയാളി ബാസ്ക്കറ്റ് ബോൾ താരം കെ.സി. ലിതാരയുടെ ദുരൂഹമരണം; പിന്നിൽ കോച്ച് രവിസിംഗെന്ന് കുടുംബം

സ്വന്തം ലേഖിക കൊച്ചി :മലയാളി ബാസ്ക്കറ്റ് ബോൾ താരം കെ.സി. ലിതാരയുടെ ദുരൂഹമരണത്തിന് പിന്നിൽ കോച്ച് രവിസിംഗിന്റെ പീഡനമാണെന്ന ആരോപണവുമായി കുടുംബം രം​ഗത്ത്. ബിഹാർ മുഖ്യമന്ത്രി ഇടപെട്ടിട്ടും കോച്ചിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണം ഇഴയുകയാണ്. പാറ്റ്നയിലെ ഫ്ളാറ്റിൽ ഏപ്രിൽ 26നാണ് ലിതാരയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബാസ്കറ്റ് ബോളിൽ കേരളത്തിലും ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ട റെയിൽവേയുടെ താരമാണ് കെ.സി. ലിതാര. ഇക്കഴിഞ്ഞ ഏപ്രിൽ 26നാണ് ബിഹാറിലെ പാറ്റ്നയിൽ ഫ്ലാറ്റിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ഇരുപത്തിമൂന്നുകാരിയെ കണ്ടെത്തിയത്. കേരളത്തിലെ കുഗ്രാമമായ പാതിരിപ്പറ്റയിൽ നിന്നാണ് ഇന്ത്യയറിയുന്ന കായികതാരമായി ലിതാര വളർന്നത്. […]

ഇന്ധനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില ക്രമാതീതമായി വര്‍ധിക്കുന്നു ;രാജ്യം പട്ടിണിയിലകപ്പെടാതിരിക്കാന്‍ സമൂഹം മൗനം വെടിയണം; വിമന്‍ ഇന്ത്യ മൂവ്‌മെന്റ്

സ്വന്തം ലേഖിക കൊച്ചി: രാജ്യത്തെ ജനജീവിതം ദുസ്സഹമാക്കി ഇന്ധനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില ക്രമാതീതമായി വര്‍ധിക്കുകയാണെന്നും രാജ്യം പട്ടിണിയിലകപ്പെടാതിരിക്കാന്‍ സമൂഹം മൗനം വെടിയണമെന്നും വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന സമിതി പറഞ്ഞു . അടുക്കളകള്‍ പോലും പൂട്ടുന്ന അവസ്ഥയിലേക്കാണ് പാചകവാതക വില അനുദിനം വര്‍ധിക്കുന്നത്. കഴിഞ്ഞ ഒമ്പതു മാസത്തിനിടെ ഗാര്‍ഹിക പാചക വാതക സിലിണ്ടറിന് 255 രൂപയാണ് വര്‍ധിച്ചത്. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ 405 രൂപയായിരുന്ന സിലിണ്ടറിന് ഇന്ന് 1020 രൂപയിലധികം നല്‍കണം. ശനിയാഴ്ച മാത്രം 50 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. കൊവിഡിനെ മറയാക്കി സബ്‌സിഡി […]

സംസ്ഥാനത്തെ വിവിധയിടങ്ങളിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ പരിശോധന; വീഴ്ച കണ്ടെത്തിയ ഹോട്ടലുകൾക്ക് നോട്ടിസ്

സ്വന്തം ലേഖിക കൊച്ചി :സംസ്ഥാനത്ത് വിവിധയിടങ്ങളിലെ ഹോട്ടലുകളിൽ ഇന്നും ഭക്ഷ്യസുരക്ഷാ പരിശോധന. തിരുവനന്തപുരം, വയനാട്, കണ്ണൂർ ജില്ലകളിൽ നടന്ന പരിശോധനകളിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. വീഴ്ച കണ്ടെത്തിയ ഹോട്ടലുകൾക്ക് നോട്ടിസ് നൽകി. തിരുവനന്തപുരം കല്ലറയിൽ വ്യാപക ഭക്ഷ്യ സുരക്ഷാ പരിശോധനയാണ് ഇന്ന് നടന്നത്. ബേക്കറികളിലും ഹോട്ടലുകളിലും കോഴിക്കടകളിലും നടത്തിയ പരിശോധനയിൽ പഴകിയ മാംസം പിടികൂടി. ശനിയാഴ്ച കല്ലറയിൽ നിന്ന് മീൻ വാങ്ങി കഴിച്ച 4 പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ആലപ്പുഴ ഹരിപ്പാട് 25 […]

കൊല്ലത്ത് വൻ കഞ്ചാവ് വേട്ട; നാൽപ്പത് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

സ്വന്തം ലേഖിക കൊല്ലം :ശാസ്താംകോട്ടയിൽ വൻ കഞ്ചാവ് വേട്ട. നാൽപ്പത് കിലോ കഞ്ചാവുമായി രണ്ട് പേരാണ് പിടിയിലായത്. മുളവന പേരയം സ്വദേശി അശ്വിൻ, കോട്ടത്തല മൈലം സ്വദേശി അജയകുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ അർധരാത്രിയാണ് റൂറൽ എസ്.പിയ്ക്ക് ലഭിച്ച രഹസ്വ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയത്. ശാസ്താംകോട്ട, കുണ്ടറ പൊലീസിൻ്റെയും എസ്.പിയുടെ സ്ക്വാഡിൻ്റെയും സംയുക്ത നേതൃത്വത്തിലായിരുന്നു പരിശോധന. ശാസ്താംകോട്ടയിലും പരിസരപ്രദേശങ്ങളിലും സ്കൂൾ, കോളേജ് പരിസരങ്ങൾ കേന്ദ്രീകരിച്ച് വൻ തോതിൽ ലഹരിമരുന്ന് വിതരണം നടക്കുന്നതായി പരാതി ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രദേശത്ത് പരിശോധന വ്യാപകമാക്കിയത്. പുതിയകാവിൽ […]

ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥനെന്ന വ്യാജേന ജോലി വാഗ്‌ദാനം നല്‍കി ശ്രീകാര്യം സ്വദേശിയില്‍ നിന്നും 13 ലക്ഷം രൂപ തട്ടിയെടുത്തു; തിരുവനന്തപുരത്ത് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ജോലി വാഗ്‌ദാനം നല്‍കി ശ്രീകാര്യം സ്വദേശിയില്‍ നിന്നും 13 ലക്ഷം രൂപ തട്ടിയ യുവാവ് അറസ്‌റ്റില്‍. വെള്ളായണി പാലപ്പൂര് സ്വദേശി ഷിബിന്‍ രാജ് (34) ആണ് ശ്രീകാര്യം പൊലീസിന്‍റെ പിടിയിലായത്. തിരുവനന്തപുരത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അധ്യാപകനായിരുന്നു പിടിയിലായ പ്രതി. ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ജോലി വാഗ്‌ദാനം നല്‍കി തട്ടിപ്പ് നടത്തിയ യുവാവ് അറസ്‌റ്റില്‍ ശ്രീകാര്യം സ്വദേശി ശ്രീകണ്‌ഠന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം പ്രതിയെ കസ്‌റ്റഡിയിലെടുത്തത്. പലപ്പോഴായാണ് പ്രതി യുവാവില്‍ നിന്നും 13 ലക്ഷം രൂപ […]

തൃക്കാക്കരയിൽ എൽഡിഎഫ്- യുഡിഎഫ് സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു;ട്വന്റി ട്വന്റി വോട്ടിൽ പ്രതീക്ഷ വെച്ച് ഇരുമുന്നണികളും

സ്വന്തം ലേഖിക കൊച്ചി :തൃക്കാക്കരയിൽ എൽഡിഎഫ്- യുഡിഎഫ് സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം പ്രകടനമായെത്തിയാണ് ഇരു സ്ഥാനാർത്ഥികളും നാമനിർദേശ പത്രിക സമർപ്പിച്ചത്. ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് സൈക്കിൾ റിക്ഷയിലാണ് നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയത്. എൻഡിഎ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണൻ നാളെ പത്രിക സമർപ്പിക്കും. കാക്കനാട് നിന്ന് പ്രകടനമായാണ് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.ജോ ജോസഫ് നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയത്. മന്ത്രി പി രാജീവ്, എം.സ്വരാജ്, ജോസ് കെ മാണി, കടന്നപ്പള്ളി രാമചന്ദ്രൻ, സി.എൻ.മോഹനൻ, പി.രാജു തുടങ്ങിയ […]