play-sharp-fill

വാഗമണ്ണിലെ ഓഫ് റോഡ് റൈഡ്; നടൻ ജോജു ജോർജിന് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നല്‍കും: അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനാണ് നടപടി

സ്വന്തം ലേഖകൻ തൊടുപുഴ:വാഗമണ്ണിലെ ഓഫ് റോഡ് റൈഡില്‍ പങ്കെടുത്ത നടൻ ജോജു ജോർജ്ജിന് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകും. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനാണ് നടപടി. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജോയിൻറ് ആർടിഒയെ നിയോഗിക്കുമെന്നും ഇടുക്കി ആർടിഒ അറിയിച്ചു. കെ എസ് യുവിൻറെ പരാതിയെ തുടർന്നാണ് നടപടി. ജോജു ജോർജ്ജ് അപകടകരമായ രീതിയിൽ ഓഫ് റോഡ് റൈഡിൽ വാഹനം ഓടിക്കുന്നത് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ജോജുവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ് യു ഇടുക്കി ജില്ല പ്രസിഡൻറ് ടോണി തോമസ് മോട്ടോർ […]

വാറന്‍റിയുള്ള ഫോണ്‍ സര്‍വ്വീസ് ചെയ്തില്ല; 18,902 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

സ്വന്തം ലേഖകൻ കല്‍പറ്റ: വാറന്‍റി കാലാവധിയില്‍ തകരാറിലായ മൊബൈല്‍ ഫോണിന്‍റെ ആദ്യ സര്‍വ്വീസിനു പണം ഈടാക്കുകയും വീണ്ടും കേടായപ്പോള്‍ അറ്റകുറ്റപ്പണിക്ക് വിസമ്മതിക്കുകയും ചെയ്തെന്ന പരാതിയില്‍ ഉപഭോക്താവിന് അനുകൂലമായി വയനാട് ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി വിധി. 18,902 രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് കോടതിവിധി. കടയുടമയും സര്‍വ്വീസ് സെന്‍റര്‍ മാനേജറും 1:3 എന്ന അനുപാതത്തില്‍ നഷ്ടപരിഹാരമായി 10,000 രൂപ നല്‍കണം. കൂടാതെ, ഫോണിന്റെ വിലയും ആദ്യ സര്‍വിസിന് ഈടാക്കിയ 302 രൂപയും സഹിതം 4902 രൂപയും പരാതി ചെലവിനത്തില്‍ 4,000 രൂപയും ഇതേ അനുപാതത്തില്‍ നല്‍കണമെന്ന് കോടതി […]

റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ ഇടപെടല്‍ കാരണം വീടുവില്‍ക്കാന്‍ സമ്മാനക്കൂപ്പണ്‍ വിറ്റ് ദമ്പതികൾ; 2000 രൂപയുടെ ടോക്കണ്‍ നറുക്കെടുപ്പിലൂടെ സ്വന്തമാകുന്നത് മൂന്ന് സെന്റ് സ്ഥലവും 1300 സ്വകയര്‍ഫീറ്റ് വീടും: ടോക്കണ്‍ വില്‍പ്പന നിയമവിരുദ്ധമെന്ന് ലോട്ടറി വകുപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ ഇടപെടല്‍ കാരണം സ്വന്തം വീടും സ്ഥലവും നറുക്കെടുപ്പിലൂടെ വില്‍ക്കാന്‍ തീരുമാനിച്ച അന്ന – ജോ ദമ്പതികൾകളുടെ വാര്‍ത്ത ഏറെ ചര്‍ച്ചയായിരുന്നു. കടക്കെണി കാരണം വീട് വില്‍ക്കാന്‍ തീരുമാനിച്ച കുടുംബത്തിന്‍റ സാമ്ബത്തിക ബാധ്യത മുതലെടുക്കാന്‍ റിയല്‍ എസ്റ്റേറ്റ് മാഫിയ രംഗത്ത് എത്തിയിരുന്നു. ഇതിനെ മറികടക്കാന്‍ 2000 രൂപയുടെ ടോക്കണ്‍ നറുക്കെടുപ്പിലൂടെ വീടും സ്ഥലവും വില്‍ക്കാന്‍ ദമ്ബതികള്‍ തീരുമാനിക്കുകയായിരുന്നു. ദമ്ബതികളുടെ ശ്രമം അറിഞ്ഞ ലോട്ടറി വകുപ്പാണ് ടോക്കണ്‍ വില്‍പ്പനക്കെതിരെ നിലവില്‍ രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ ടോക്കണ്‍ വില്‍പ്പന താത്കാലികമായി […]

കോട്ടയം ജില്ലയിൽ ഇന്ന് (10/5/2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ഇന്ന് (10/5/2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ ക്യാഷ് കൗണ്ടർ രാവിലെ 8 മണി മുതൽ വൈകുന്നേരം ആറു മണി വരെ തുറന്നു പ്രവർത്തിക്കുന്നതാണ്. സെക്ഷൻ പരിധിയിൽ വരുന്ന കോടിമത, ഓഫീസ്, ബോട്ട് ജെട്ടി, കാരാപ്പുഴ, അമ്പലക്കടവ്, ശാസ്താം കാവ്, തിരുവാതുക്കൽ, എന്നീ ഭാഗങ്ങളിൽ ചൊവ്വാഴ്ച ഭാഗികമായി വൈദ്യുതി മുടങ്ങും. കോട്ടയം 66 KV സബ് സ്റ്റേഷനിൽ വാർഷിക മെയിന്റൻസ് നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മണി മുതൽ 5 മണി വരെ […]

വിവാഹ വാഗ്ദാനം നല്‍കി പത്ത് വര്‍ഷമായി പീഡിപ്പിക്കുന്നു; എഴുത്തുകാരന്‍ നീലോല്‍പ്പല്‍ മൃണാളിനെതിരെ ലൈംഗിക പീഡനക്കേസ്

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: എഴുത്തുകാരന്‍ നീലോത്പല്‍ മൃണാളിനെതിരെ ലൈംഗിക പീഡനക്കേസ്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി തിമാര്‍പൂര്‍ പൊലീസ് ആണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി നീലോത്പല്‍ കഴിഞ്ഞ 10 വര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി യുവതി പരാതിയില്‍ പറയുന്നു. യുപിയിലെ ഗോരഖ്പൂര്‍ സ്വദേശിനിയായ 32 കാരിയാണ് സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. യുപിഎസ്സി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനായി കഴിഞ്ഞ പത്തു വര്‍ഷമായി ഡല്‍ഹി മുഖര്‍ജി നഗറില്‍ വാടകയ്ക്ക് താമസിക്കുകയാണ് പരാതിക്കാരി. ഫെയ്‌സ്ബുക്കിലൂടെയാണ് നീലോത്പലിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് സൗഹൃദം ശക്തമാകുകയും, […]

25 വര്‍ഷത്തെ സന്യാസജീവിതം അവസാനിപ്പിച്ച് മഠത്തില്‍ നിന്നും അദ്ധ്യാപികയായ കന്യാസ്ത്രി പോയത് ഭാര്യയും രണ്ടു മക്കളുമുള്ള കാമുകനൊപ്പം: സ്വന്തം ഇഷ്ടത്തിന് ജീവിക്കാന്‍ അനുവാദം നൽകി കോടതി: സഭാസ്ഥാപനത്തില്‍ നിന്നും കന്യാസ്ത്രിയായ സഹോദരിയെ കാണ്മാനില്ല എന്ന സഹോദരന്റെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് കാമുകനൊപ്പം സുഖ ജീവിതം നയിക്കുന്ന കന്യാസ്ത്രിയെ: തിരുവസ്ത്രം കത്തിച്ച് കുടുംബ ജീവിതം നയിക്കാൻ പോയ കന്യാസ്ത്രിക്ക് ആശംസ നേർന്ന് സോഷ്യൽ മീഡിയ

സ്വന്തം ലേഖകൻ കണ്ണൂര്‍: സഭയുടെ തിരുവസ്ത്രമൂരി കന്യാസ്ത്രി മഠത്തില്‍ നിന്നും പോയത് കാമുകനൊപ്പം പോയതിന് കോടതിയുടെ അംഗീകാരം ലഭിച്ചു.25 വര്‍ഷത്തെ സന്യാസജീവിതം അവസാനിപ്പിച്ചാണ് കാസര്‍കോട് കടുമേനി സ്വദേശിനി ഭാര്യയും രണ്ടു മക്കളുമുള്ള കാമുകനൊപ്പം ജീവിക്കാന്‍ തീരുമാനിച്ചത്. കണ്ണൂരിലെ സഭാസ്ഥാപനത്തില്‍ നിന്നും കാണാതായ ഇവര്‍ക്കായി സഹോദരന്റെ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുകയും കാമുകനൊപ്പം കുടുംബ ജീവിതം നയിക്കുന്നുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് കണ്ണൂര്‍ കോടതിയില്‍ ഹാജരായത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ ആഗ്രഹമറിയിച്ചപ്പോള്‍ കണ്ണൂര്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് എസ്. അമ്ബിളി അതിന് […]

കാസര്‍ഗോഡ് ഷവർമ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; കടയുടമയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

സ്വന്തം ലേഖകൻ കാസര്‍കോട്: ഷവര്‍മ്മയില്‍ നിന്ന് വിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ കാസര്‍കോട്ടെ കടയുടമയ്ക്കെതിരെ പൊലീസിന്‍റെ ലുക്കൗട്ട് നോട്ടീസ്. ചെറുവത്തൂരിലെ ഐഡിയൽ കൂൾബാർ ഉടമ കുഞ്ഞഹമ്മദിനെതിരെയാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. കുഞ്ഞഹമ്മദിന്റെ കൂൾബാറിൽനിന്ന് ഷവർമ കഴിച്ചാണ് പ്ലസ് വൺ വിദ്യാർഥിനി ദേവനന്ദ മരിച്ചതും 59 പേർ ആശുപത്രിയിലായതും. കേസിൽ കൂൾബാർ മാനേജർ, മാനേജിങ് പാർട്ണർ, ഷവർമ ഉണ്ടാക്കിയ നേപ്പാൾ സ്വദേശി എന്നിവർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. സംസ്ഥാനത്തെ പല സ്ഥലങ്ങളിലും ഭഷ്യ സുരക്ഷാ വകുപ്പിന്റെ റെയിഡ് നടക്കുകയും വിവിധ തരത്തിലുള്ള ഭഷ്യ ക്രമക്കേടുകൾ കണ്ടുപിടിക്കുകയും […]

തിരുവാർപ്പ് പഞ്ചായത്തിലെ ഇടക്കരിച്ചിറ കല്ലുങ്കിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു

സ്വന്തം ലേഖകൻ തിരുവാർപ്പ്: തിരുവാർപ്പ് പഞ്ചായത്തിലെ മൂന്നാം വാർഡിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച ഇടക്കരിച്ചിറ കല്ലുങ്കിൻ്റെ ഉദ്ഘാടനം വാർഡ് മെമ്പർ റെയ്ച്ചൽ ജേക്കബ് നിർവ്വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ലിജോ പാറെക്കുന്നുംപുറം, കോൺഗ്രസ് വാർഡ് സെക്രട്ടറി ജേക്കബ് ഇടക്കരിച്ചിറ, സിഡിഎസ് മെമ്പർ രാജി രമേശൻ, തൊഴിലുറപ്പ് മേറ്റുമാരായ അമ്പിളി രജിമോൻ, രമ്യ ബിനു ,ഉഷാ രഘു എന്നിവർ പങ്കെടുത്തു.

കണ്ണൂരില്‍ വീണ്ടും പഴകിയ ഭക്ഷണം പിടികൂടി; കോര്‍പറേഷന്‍ ആരോഗ്യ വകുപ്പ് പരിശോധന തുടരുന്നു

സ്വന്തം ലേഖകൻ കണ്ണൂർ: നഗരത്തിലെ ഹോട്ടലുകളിലും റസ്റ്റോറൻ്റുകളിലും കോര്‍പറേഷന്‍ ആരോഗ്യ വകുപ്പ് വിഭാഗത്തിൻ്റെ പരിശോധന തുടരുന്നു. എസ്.എന്‍.പാര്‍ക്ക് റോഡിലെ 9 ഓളം കടകളില്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ പ്രേമരാജൻ്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച കാലത്ത് നടത്തിയ പരിശോധനയില്‍ പഴകിയ പൊറോട്ടെ, ഫ്രൈഡ് റൈസ്, നൂഡില്‍സ് എന്നിവ പിടിച്ചെടുത്തു. ഹോട്ടല്‍ സാഗര്‍, ബ്ലൂ നൈല്‍ എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടിയത്. എം.വി.കെ.റസ്റ്റോറന്‍റില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക് കവറുകളും പിടിച്ചെടുത്തിട്ടുണ്ട്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ ഉദയകുമാര്‍, റിനില്‍ രാജ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

ആണ്‍സുഹൃത്തിനൊപ്പം ലോഡ്‌ജില്‍ മുറിയെടുത്ത പെണ്‍കുട്ടിയെ പൊലീസ് ചമഞ്ഞ് പീഡിപ്പിക്കാന്‍ ശ്രമം; മൂന്ന് പേര്‍ പിടിയില്‍

സ്വന്തം ലേഖകൻ പട്ടാമ്പി: പൊലീസ് ചമഞ്ഞ് ഇരുപതുകാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. പെണ്‍കുട്ടിയുടെ പരാതിയില്‍ വല്ലപ്പുഴ സ്വദേശി അബ്ദുള്‍ വഹാബ്(31)​,​ മട്ടാഞ്ചേരി സ്വദേശി സജു കെ സമദ്(35)​, തൃശൂര്‍ സ്വദേശി മുഹമ്മദ് ഫാസില്‍ (27)​ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലങ്കോട് സ്വദേശിയായ പെണ്‍കുട്ടി പട്ടാമ്പിയിലെ സ്വകാര്യ ലോഡ്‌ജില്‍ ആണ്‍സുഹൃത്തിനൊപ്പമായിരുന്നു താമസം. ഇതേ ലോഡ്ജില്‍ ഉണ്ടായിരുന്ന അഞ്ചംഗസംഘം പൊലീസുകാരാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നാലെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. മേയ് രണ്ടിനായിരുന്നു പെണ്‍കുട്ടി സുഹൃത്തിനൊപ്പം പട്ടാമ്പി […]