play-sharp-fill

സംഭവങ്ങളിൽ തനിക്ക് അറിവോ പങ്കോ ഇല്ല; നടിയെ ആക്രമിച്ച കേസിലേയും ദിലീപ് പ്രതിയായ വധ ഗൂഢാലോചനാ കേസിലേയും ചോദ്യം ചെയ്യലിൽ ആരോപണങ്ങൾ നിഷേധിച്ച് കാവ്യാ മാധവൻ

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിലേയും ദിലീപ് പ്രതിയായ വധ ഗൂഢാലോചനാ കേസിലേയും ആരോപണങ്ങൾ നിഷേധിച്ച് കാവ്യാ മാധവൻ. സംഭവങ്ങളിൽ തനിക്ക് അറിവോ പങ്കോ ഇല്ലെന്ന് കാവ്യാ മാധവൻ അന്വേഷണ സംഘത്തോട് പറഞ്ഞു. ഇന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ആരോപണങ്ങൾ കാവ്യ നിഷേധിച്ചത്. നാലര മണിക്കൂറോളം നേരം ക്രൈംബ്രാഞ്ച് കാവ്യയെ ചോദ്യം ചെയ്തിരുന്നു. ദിലീപിന്റെ സഹോദരിയുടെ ഭർത്താവ് സൂരജിന്റെ ശബ്ദ സന്ദേശം അടക്കമുള്ളവയുടെ അടിസ്ഥാനത്തിലാണ് കാവ്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. ആലുവയിലെ പത്മസരോവരം വീട്ടിൽ ഉച്ചയ്‌ക്ക് 12 മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ […]

നടി ആക്രമിക്കപ്പെട്ട കേസ്; മാഡത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അടുത്ത ദിവസങ്ങളില്‍ പുറത്തുവരും; എല്ലാം പ്ലാന്‍ ചെയ്തത് കാവ്യ മാധവന്‍ അടക്കമുള്ള മൂന്ന് സ്ത്രീകള്‍; തെളിവുകള്‍ പോലീസി​ന്റെ പക്കലുണ്ട്; ബൈജു കൊട്ടാരക്കരയുടെ വെളിപ്പെടുത്തൽ

സ്വന്തം ലേഖകൻ കൊച്ചി: മാഡത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അടുത്ത ദിവസങ്ങളില്‍ പുറത്തുവരും. എല്ലാം പ്ലാന്‍ ചെയ്തത് കാവ്യ മാധവന്‍ അടക്കമുള്ള മൂന്ന് സ്ത്രീകള്‍. തെളിവുകള്‍ പോലീസി​ന്റെ പക്കലുണ്ട്. വെളിപ്പെടുത്തലുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര സാഗര്‍ ദിലീപില്‍ നിന്ന് പണം വാങ്ങിയതും കൂടുതല്‍ ചോദിച്ചപ്പോള്‍ ഉണ്ടായ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പോലീസിനു ലഭിച്ചിട്ടുള്ളത്. പള്‍സര്‍ സുനി ആര്‍ക്ക് കൊടുക്കാനാണ് പെന്‍ഡ്രൈവും ആയി വന്നത് എന്നും ഇത് ആരുടെ കയ്യിലാണ് കൊടുക്കേണ്ടത് എന്നും ലക്ഷ്യ എന്ന സ്ഥാപനത്തില്‍ ഇത് എങ്ങനെ എത്തി എന്നും ആരുടെ നിര്‍ദ്ദേശ […]

വിദേശത്തെ ജോലിക്ക് ഇനി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തരില്ല: പകരം ‘കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ല’ എന്ന സർട്ടിഫിക്കറ്റ്: സ്വഭാവം നല്ലതാണെന്ന സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം കേന്ദ്രസർക്കാരിനുമാത്രമാണെന്ന് ഹൈക്കോടതി

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിദേശരാജ്യങ്ങളിലെ ജോലിയാവശ്യത്തിനും മറ്റും സംസ്ഥാന പോലീസ് ഇനി ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകില്ല. സ്വഭാവം നല്ലതാണെന്ന സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം കേന്ദ്രസർക്കാരിനുമാത്രമാണെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്. സംസ്ഥാന പോലീസ് മേധാവി ഇതേക്കുറിച്ച് സർക്കുലർ ഇറക്കി. ‘പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്’ എന്നതിനുപകരം ‘കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ല’ എന്ന സർട്ടിഫിക്കറ്റാകും ഇനിനൽകുക. ഇതാകട്ടെ, സംസ്ഥാനത്തിനകത്തുള്ള ജോലിക്കായോ മറ്റോ മാത്രമാകും നൽകുക. ഈ സർട്ടിഫിക്കറ്റിനായി അപേക്ഷകൻ ജില്ലാ പോലീസ് മേധാവിക്കോ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കോ അപേക്ഷ നൽകണം. മതിയായ കാരണങ്ങളുണ്ടെങ്കിൽ, നേരിട്ടല്ലാതെ മറ്റൊരാളെ ചുമതലപ്പെടുത്തിയും സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം. […]

ബന്ധുക്കള്‍ തമ്മില്‍ വഴിത്തര്‍ക്കം; ആലപ്പുഴയില്‍ ഗൃഹനാഥനെ കുത്തിക്കൊന്നു: 3 പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ ആലപ്പുഴ: കുടുംബ വഴക്കിനെ തുടർന്ന് ഗൃഹനാഥനെ ബന്ധുക്കള്‍ കുത്തിക്കൊലപ്പെടുത്തി. തുറവൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ ടോണി ലോറസ് ആണ് മരണപ്പെട്ടത്. 46 വയസായിരുന്നു. കുടുംബക്കാര്‍ തമ്മിലുള്ള വഴിത്തര്‍ക്കത്തിനൊടുവിലാണ് ടോണി ലോറസിന് കുത്തേറ്റതെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായ് ബന്ധപെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടോണിയുടെ ബന്ധുക്കളായ അനിൽ, മുരളി, വിഷ്ണു എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. സംഘർഷത്തിൽ ഇവർക്കും പരിക്കേറ്റിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ എടുത്ത ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഷിബു ബേബി ജോണിന്റെ കൊല്ലത്തെ വസതിയിൽ മോഷണം; 50 പവനുമായി തമിഴ്‌നാട്‌ സ്വദേശി പിടിയിൽ

സ്വന്തം ലേഖകൻ കൊല്ലം: മുൻ മന്ത്രിയും ആർഎസ്പി നേതാവുമായ ഷിബു ബേബി ജോണിന്റെ കൊല്ലത്തെ വസതിയിൽ മോഷണം. തമിഴ്നാട് സ്വദേശി രമേഷ് എന്ന രാസാത്തി രമേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്ന് 50 പവനോളം സ്വർണം പിടിച്ചെടുത്തു. 35 പവൻ സ്വർണാഭരണങ്ങളും 15 പവൻ സ്വർണം ഉരുക്കിയ നിലയിലുമാണ് കണ്ടെത്തിയത്. ഷിബു ബേബി ജോണിന്റെ ഉപാസന നഗറിലെ വയലിൽ വീടും മോഷണം നടന്ന കുടുംബ വീടും ഒരേ പുരയിടത്തിലാണ്. കഴിഞ്ഞ ദിവസം രാത്രി 12 മണിക്കു ശേഷമാണ് മോഷണം നടന്നതെന്നു കരുതുന്നു. […]

ജമ്മുകശ്മീരില്‍ മേഘവിസ്‌ഫോടനം; അമ്മയും രണ്ട് മക്കളും മരിച്ചു; പ്രദേശത്തെ ഇരുപത്തിയഞ്ചോളം കെട്ടിടങ്ങള്‍ തകർന്നു

സ്വന്തം ലേഖിക ന്യൂഡൽഹി :ജമ്മുകശ്മീരില്‍ ബുഡ്ഗാമിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ അമ്മയും രണ്ട് മക്കളും മരിച്ചു. ചന്ദപോര ഗ്രാമത്തിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ ഖ്വാദയ് സ്വദേശികളായ ബൂരി ബീഗം(45) മക്കളായ മുഹമ്മദ് റയീസ് മന്‍സൂരി (21), കൈസ് മന്‍സൂരി (17) എന്നിവരാണ് മരിച്ചത്. ഇവര്‍ മേഘവിസ്‌ഫോടനമുണ്ടായ പ്രദേശത്തെ ഒരു ഇഷ്ടിക ചൂളയില്‍ ജോലി ചെയ്ത് വരികയായിരുന്നു.മൂന്നുപേരെയും ഉടന്‍ തന്നെ ബുഡ്ഗാമിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. മേഘവിസ്‌ഫോടനത്തില്‍ പ്രദേശത്തെ 25ഓളം കെട്ടിടങ്ങള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്.

വിവാദ പ്രസംഗം ;അമ്പത് ലക്ഷം നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് പിസി ജോര്‍ജിന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്

സ്വന്തം ലേഖിക കോഴിക്കോട്: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ പരാമര്‍ശങ്ങളിലൂടെ സംഘടനയെ അപകീര്‍ത്തിപ്പെടുത്തിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുന്‍ എംഎല്‍എ പിസി ജോര്‍ജിന് ജമാഅത്തെ ഇസ്ലാമി കേരളാ ഘടകം വക്കീല്‍ നോട്ടീസ് അയച്ചു. വിവാദമായ വംശീയ പ്രസംഗത്തില്‍ കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തില്‍ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്ന തരത്തില്‍ പിസി ജോര്‍ജ് പരാമര്‍ശം നടത്തിയിരുന്നു. ജമാഅത്തെ ഇസ്ലാമി കൊലപാതക രാഷ്ട്രീയം നിര്‍ത്തണം എന്ന തരത്തിലായിരുന്നു പരാമര്‍ശം. സംഘടന ഇന്നേവരെ ഒരു കൊലപാതക കേസിലോ ക്രിമിനല്‍ കേസിലോ ആരോപണം പോലും നേരിട്ടിട്ടില്ല.ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ മത സമൂഹങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിച്ച് രാഷ്ട്രീയ […]

കായംകുളം ടൗണില്‍ യുവതിയുടെ ആത്മഹത്യ ശ്രമം;ബിഎസ്എന്‍എല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവതി ടവറിലെ കടന്നല്‍ കൂട് ഇളകിയപ്പോള്‍ താഴേക്ക് ചാടി

സ്വന്തം ലേഖിക ആലപ്പുഴ :കായംകുളം ടൗണില്‍ യുവതിയുടെ ആത്മഹത്യ ശ്രമം. ബിഎസ്എന്‍എല്‍ ടവറില്‍ കയറി യുവതി ആത്മഹത്യാ ഭീഷണി മുഴക്കി. കുട്ടിയെ വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടാണ് യുവതി ടവറില്‍ കയറിയത്. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. ടവറിലെ കടന്നല്‍ കൂട് ഇളകിയതിനെ തുടര്‍ന്ന് യുവതി താഴെക്ക് ചാടി. എന്നാല്‍ ഫയര്‍ ഫോഴ്‌സ് വിരിച്ച വലയിലേക്കാണ് യുവതി വീണത്. യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ക്കും രക്ഷാ പ്രവര്‍ത്തനത്തിനിടെ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കും കടന്നലിന്റെ കുത്തേറ്റു.

അമ്പലവയലിൽ ഹോം സ്റ്റേയില്‍ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത പ്രധാന പ്രതികൾ പിടിയിൽ

സ്വന്തം ലേഖകൻ കൽപ്പറ്റ: വയനാട് അമ്പലവയലിലെ ഹോം സ്റ്റേയില്‍ വെച്ച് കര്‍ണാടക സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും സ്ഥാപനത്തില്‍ കവര്‍ച്ച നടത്തുകയും ചെയ്ത കേസിലെ പ്രധാന പ്രതികൾ പിടിയിൽ. ഉള്ളൂര്‍ കുന്നത്തറ പടിക്കല്‍ വീട്ടില്‍ ലെനിന്‍ (35), കൊയിലാണ്ടി സ്വദേശികളായ അത്താസ് വളപ്പില്‍ മുഹമ്മദ് ആഷിഖ് (30), വലിയാണ്ടി വളപ്പില്‍ റെയീസ് (31) എന്നിവരാണ് പിടിയിലായത്. പെരുവണ്ണാമുഴി മരുതോങ്കരയില്‍ നിന്നുമാണ് ഇവരെ ബത്തേരി ഡിവൈഎസ്പി അബ്ദുള്‍ ഷെരീഫും സംഘവും അറസ്റ്റ് ചെയ്തത്. യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ഹോം സ്റ്റേയിലെ എട്ട് മൊബൈല്‍ ഫോണുകളും, […]

കോട്ടയം ജില്ലയിൽ 12 വയസു മുതൽ 14 വയസുവരെ പ്രായമുള്ള കുട്ടികൾക്കായി മേയ് 10, 12 തീയതികളിൽ പ്രത്യേക കോവിഡ് വാക്‌സിനേഷൻ ക്യാമ്പ്

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 12 വയസു മുതൽ 14 വയസുവരെ പ്രായമുള്ള കുട്ടികൾക്കായി മേയ് 10, 12 തീയതികളിൽ പ്രത്യേക കോവിഡ് വാക്‌സിനേഷൻ ക്യാമ്പുകൾ നടത്തുന്നു. 2008 മേയ് 9 മുതൽ 2010 മേയ് 9 വരെ ജനിച്ച കുട്ടികൾക്ക് ക്യാമ്പുകളിൽ വാക്‌സിൻ സ്വീകരിക്കാം. എല്ലാ സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഈ ദിവസങ്ങളിൽ കുട്ടികൾക്ക് മാത്രമായി കോവിഡിനെതിരെ വാക്‌സിനേഷൻ നൽകും. മുൻകൂട്ടി ബുക്ക് ചെയ്യുകയോ രജിസ്റ്റർ ചെയ്യുകയോ വേണ്ട. ആധാർകാർഡ് നിർബന്ധമായും കൊണ്ടുവരണം. ഈ അവസരം പ്രയോജനപ്പെടുത്തി വാക്‌സിൻ ഇതുവരെ സ്വീകരിക്കാത്തവരും […]