play-sharp-fill

ആലപ്പുഴ പൊലീസ് ക്വാർട്ടേഴ്സിൽ ഭാര്യയെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് സിവിൽ പൊലീസ് ഓഫീസറുടെ കുടുംബം ;മക്കളെ കൊന്ന ശേഷം അമ്മ തൂങ്ങി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം

സ്വന്തം ലേഖിക ആലപ്പുഴ : ആലപ്പുഴയിൽ പൊലീസ് ക്വാർട്ടേഴ്സിൽ ഭാര്യയെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. പൊലീസുകാരന്റെ കുടുംബമാണ് മരിച്ചത്. മക്കളെ കൊന്ന ശേഷം അമ്മ തൂങ്ങി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സിപിഒ റെനീസിന്റെ ഭാര്യ ജില, മക്കളായ ടിപ്പു സുൽത്താൻ ,മജില എന്നിവരെയാണ്‌ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പൊലീസ് വ്യക്തമാക്കി.

പോപ്പുലറിനും തറയിലിനും പിന്നാലെ മറ്റൊരു ധനകാര്യ സ്ഥാപനം കൂടി പൂട്ടി ഉടമകൾ മുങ്ങി: പരാതി കിട്ടിയിട്ടും നടപടിയെടുക്കാതെ പുനലൂര്‍ പൊലീസ്; പെൺമക്കളുടെ വിവാഹം ആവശ്യത്തിനായുള്ള പണമടക്കം നിക്ഷേപിച്ചവർ തീരാദുരിതത്തിലായി; അനക്കമില്ലാതെ പൊലീസ്

സ്വന്തം ലേഖകൻ പുനലൂര്‍: മറ്റൊരു സാമ്പത്തിക സ്ഥാപനം കൂടി ഇടപാടുകാരെ പറ്റിച്ചു മുങ്ങി. പുനലൂര്‍ ആസ്ഥാനമായ കേച്ചേരി ചിട്ടിഫണ്ട് ഉടമകളാണ് ലക്ഷങ്ങളുടെ ആസ്തിയുമായി മുങ്ങിയിരിക്കുന്നത്. ഉടമ പുനലൂര്‍ കാര്യറ ഹരിഭവനില്‍ വേണുഗോപാല്‍, ഭാര്യ ബിന്ദു, മകന്‍ വിഘ്നേഷ്, ഡ്രൈവര്‍ മനോജ്, വേണുഗോപാലിന്റെ അസിസ്റ്റന്റ് സുധീഷ് എന്നിവരാണ് മെയ്‌ ഒന്നു മുതല്‍ വീടും പൂട്ടി സ്ഥലം വിട്ടിരിക്കുന്നത്. ഉടമകള്‍ മുങ്ങിയെങ്കിലും ചിട്ടി ഓഫീസുകള്‍ തുറക്കുന്നുണ്ടെന്നാണ് പൊലീസിന്റെ ഭാഷ്യം. ചിട്ടി വട്ടമെത്തിയിട്ടും പണം കിട്ടാതെ വന്ന നിരവധി പേര്‍ പരാതിയുമായി പുനലൂര്‍ പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍, ഇതു […]

ചോദ്യപേപ്പര്‍ വിവാദം; കണ്ണൂർ സർവ്വകലാശാലാ പരീക്ഷാ കൺട്രോളർ സ്ഥാനമൊഴിയുന്നു;പരീക്ഷ നടത്തിപ്പിലെ ഗുരുതര പിഴവിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനമൊഴിയുന്നതെന്നാണ് സൂചന

സ്വന്തം ലേഖിക കണ്ണൂർ :കണ്ണൂർ സർവ്വകലാശാലാ പരീക്ഷാ കൺട്രോളർ പിജെ വിൻസൻ്റ് സ്ഥാനമൊഴിയുന്നു. ഡെപ്യൂട്ടേഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പിജെ വിൻസൻ്റ് വിസിക്ക് കത്ത് നൽകിയിരിക്കുകയാണ്. ചോദ്യപ്പേപ്പർ ആവർത്തന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പിന്മാറ്റം. പരീക്ഷ നടത്തിപ്പിലെ ഗുരുതര പിഴവിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് സ്ഥാനമൊഴിയുന്നതെന്നാണ് വിവരം. പഴയ ചോദ്യപ്പേപ്പര്‍ ഉപയോഗിച്ച് പരീക്ഷ നടത്തിയത് വിവാദമായിരുന്നു. സൈക്കോളജി, ബോട്ടണി പരീക്ഷകളുടെ ചോദ്യപ്പേപ്പറാണ് 2020തിലെതിന് സമാനമായി ആവർത്തിക്കപ്പെട്ടത്. കഴിഞ്ഞ കൊല്ലത്തെ അതേ ചോദ്യപേപ്പർ ഉപയോഗിച്ച് വർഷം മാത്രം മാറ്റിയാണ് പരീക്ഷ നടത്തിയത്. വിവാദമായതോടെ സർവകലാശാല പരീക്ഷകൾ റദ്ദാക്കിയിരുന്നു.ചോദ്യപ്പേപ്പർ ആവർത്തിച്ച സംഭവം […]

പീഡിപ്പിക്കപ്പെട്ട നടിയുമായി വ്യക്തി വിരോധം ഉണ്ടായിരുന്നില്ല; ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചു പീഡിപ്പിച്ചതില്‍ സാമ്പത്തിക ആരോപണമെന്ന ചോദ്യവും നിഷേധിച്ചു; പല ചോദ്യങ്ങള്‍ക്കും അറിയില്ലെന്നും, ഓർമ്മയില്ലെന്നും മറുപടി; നാലര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ കുടുങ്ങി കാവ്യാ മാധവൻ

സ്വന്തം ലേഖിക കൊച്ചി :നടിയെ ആക്രമിച്ച കേസിലും ദിലീപ് പ്രതിയായ വധഗൂഢാലോചനാ കേസിലും തനിക്ക് പങ്കില്ലെന്ന് നടി കാവ്യാ മാധവന്‍. ചോദ്യംചെയ്യലിലാണ് തനിക്കെതിരായ ആരോപണങ്ങള്‍ അവര്‍ നിഷേധിച്ചത്. കേസില്‍ ഇന്നലെ നാലര മണിക്കൂറാണ് ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. നടിയെ ആക്രമിച്ചതിന് പിന്നിലെ യഥാര്‍ഥ കാരണം സാമ്പത്തിക കാര്യം എന്നതിന് ഉപരിയായി എന്തെങ്കിലും ഉണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്. ഇതിലേക്ക് നയിക്കുന്ന തെളിവുകള്‍ ലഭിക്കുമോ എന്ന സാധ്യതയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തേടിയതും. ഇന്നലത്തെ ചോദ്യം ചെയ്യലില്‍ ക്വട്ടേഷന്‍ […]

തൃശൂര്‍ പൂരത്തിനിടെ ആന ഇടഞ്ഞു; മിനിറ്റുകള്‍ക്കുള്ളില്‍ തളച്ച്‌ എലിഫന്റ് ടാസ്‌ക് ഫോഴ്സ്; പരിഭ്രാന്തരായി ജനങ്ങള്‍; സ്ഥലത്ത് അനിഷ്ട സംഭവങ്ങള്‍ ഇല്ലെന്ന് മന്ത്രി

സ്വന്തം ലേഖകൻ തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ ആന ഇടഞ്ഞു. ഘടകപൂരങ്ങള്‍ക്കൊപ്പം എഴുന്നള്ളിയ ആനയാണ് ഇടഞ്ഞത്. ശ്രീമൂലസ്ഥാനത്ത് വെച്ചായിരുന്നു സംഭവം. ആളുകള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ച ആനയെ കുറച്ച്‌ നേരങ്ങള്‍ക്ക് ശേഷം തളച്ചു. പൂരത്തില്‍ ആദ്യം എത്തുന്ന കണിമംഗലം ശാസ്താവിന്റെ കൂട്ടാനയായ മച്ചാട് ധര്‍മ്മന്‍ എന്ന ആനയാണ് വിരണ്ടത് . ജനങ്ങള്‍ വന്‍തോതില്‍ എത്തി തുടങ്ങാത്തതിനാല്‍ അപകടമൊഴിവാക്കിക്കൊണ്ട് ആനയെ തളക്കാനായി. നിരവധി പേര്‍ ആനയെ പിന്തുടര്‍ന്നത് ആശങ്ക സൃഷ്ടിച്ചു. എലിഫന്റ് ടാസ്‌ക് ഫോഴ്സെത്തിയാണ് ആനയെ തളച്ചത്. തളച്ച ആനയെ പ്രദേശത്ത് നിന്നും മാറ്റിയിട്ടുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും പിണങ്ങിയ […]

ഓമശ്ശേരിയിൽ ഹോട്ടലുകളിൽ വ്യാപകറെയ്ഡ്; രണ്ട് ഹോട്ടലുകൾഅടപ്പിച്ചു; വൃത്തിഹീനമായ സാഹചര്യത്തിൽ പതിനേഴായിരം രൂപയോളം പിഴചുമത്തി ഭക്ഷ്യ സുരക്ഷ വകുപ്പ്

സ്വന്തം ലേഖിക കോഴിക്കോട് : ഭക്ഷ്യവിഷബാധ തടയുന്നതിന് സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്ന ഭക്ഷ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി ഓമശ്ശേരി കടുംബാരോഗ്യ കേന്ദ്രവും ഓമശ്ശേരി ഗ്രാമപഞ്ചായത്തും നടത്തിയ റെയ്ഡിൽ ഗുരുതര വീഴ്ച കണ്ടെത്തിയ രണ്ട് ഹോട്ടലുകൾ അടപ്പിച്ചു. ഗ്രാമ പഞ്ചായത്തിൻ്റെ ലൈസൻസ് ഇല്ലാതെയും അനധികൃതമായും പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിലും പ്രവർത്തിച്ച ഓമശ്ശേരി ടൗണിലെ രണ്ട് ഹോട്ടലുകളാണ് അടപ്പിച്ചത്. പഴകിയ പൊറോട്ടയും ഈച്ചകൾ പൊതിഞ്ഞിരിക്കുന്ന പാകം ചെയ്ത ഇറച്ചിയും പഴകിയ ചപ്പാത്തിയും, ഇറച്ചി ഫ്രൈയും, പഴകിയ മാംസവും കണ്ടെത്തി വിൽപ്പന തടഞ്ഞു. ദുർഗന്ധം വമിക്കുന്ന ഫ്രീസറിലാണ് […]

കെ എസ് ആര്‍ ടി സി ശമ്പളക്കാര്യത്തില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ല; സമരം നടത്തിയതോടെ ഉറപ്പിന് പ്രസക്തിയില്ലാതായി; കൈയൊഴിഞ്ഞ് ഗതാഗത മന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ശമ്പളക്കാര്യത്തില്‍ ഇനി സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സമരം ചെയ്യില്ലെന്ന വാഗ്ദാനം യൂണിയനുകള്‍ ലംഘിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സമരം ചെയ്യില്ലെന്ന ഉറപ്പിലാണ് പത്താം തീയതിക്കകം ശമ്പളം നല്‍കാമെന്ന് പറഞ്ഞത്. സമരം നടത്തിയതോടെ ആ ഉറപ്പിന് പ്രസക്തിയില്ലാതായി. ഇനി സര്‍ക്കാരിന് ഉത്തരവാദിത്തമില്ല. യൂണിയനുകളും മാനേജുമെന്റുകളും തീരുമാനിക്കട്ടെയെന്നും മന്ത്രി പറഞ്ഞു. 100 പൊതുമേഖല സ്ഥാപനങ്ങളിലൊന്ന് മാത്രമാണ് കെ എസ് ആര്‍ ടി സിയെന്നും മനേജ്‌മെന്റാണ് ശമ്പളം നല്‍കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൃത്യസമയത്ത് ശമ്പളം നല്‍കാത്തതില്‍ […]

സംസ്ഥാനത്ത് ഇന്ന് (10-05-2022 )സ്വർണ വില കുറഞ്ഞു ;പവന് 320 രൂപ കുറഞ്ഞ് 37,680 രൂപയിലെത്തി

കൊച്ചി :സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു .പവന് 320 രൂപ കുറഞ്ഞ് 37,680 രൂപയിലെത്തി.ഗ്രാമിന് 40 രൂപ കുറഞ്ഞ് 4710 രൂപയിലെത്തി . അരുൺസ് മരിയ ഗോൾഡ് പവന് -37,680 ഗ്രാമിന് -4710

ചിറ ഭാഗം അയ്യപ്പ – ഭൂവനേശ്വരി ക്ഷേത്രത്തിൽ പ്രതിഷ്ഠാ മഹോത്സവം ഇന്ന് തുടക്കമാകും

സ്വന്തം ലേഖകൻ കോട്ടയം: പാറത്തോട് – അഖില ഭാരത അയ്യപ്പ സേവാ സംഘം 205ാം നമ്പർ ശാഖയിലെ അയ്യപ്പന്റേയും ശ്രീഭുവനേശ്വരി ദേവിയുടെയും 9-ാമത് പ്രതിഷ്ഠാ മഹോത്സവും പരിഹാര ക്രിയകളും മെയ് 10, 11, 12,  (മേടo- 27 – 28-29, – ചൊവ്വാ – ബുധൻ – വ്യാഴം) എന്നീ തിയതികളിൽ നടത്തുന്നതാണ്. ക്ഷേത്രം തന്ത്രി താഴ്മൺമഠം കണ്ഠരര്  മോഹനരുടേയും മേൽശാന്തി കോയിക്കൽ ഇല്ലത്ത് തുളസീധരൻ പോറ്റിയുടേയും നേതൃത്വത്തിൽ പൂജാധി കർമ്മങ്ങൾ നടക്കും. ഒന്നാം ദിവസം 5 ന് പള്ളി യൂണർത്തൽ, 5 – 10 […]

പൂരാവേശത്തില്‍ തൃശൂർ ; കണിമംഗലം ശാസ്താവിന്‍റെ പുറപ്പാട് ആരംഭിച്ചു;വൈകിട്ട് ചരിത്രപ്രസിദ്ധമായ കുടമാറ്റം

സ്വന്തം ലേഖിക തൃശൂർ : പൂരാവേശത്തിൽ തൃശൂർ . ശക്തന്റെ തട്ടകമിന്ന് പൂര ലഹരിയിൽ . കണിമംഗലം ശാസ്താവ് തട്ടകത്തിൽ നിന്ന് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി.അൽപ്പസമയത്തിനകം തെക്കേ ഗോപുരത്തിലൂടെ ശാസ്താവ് വടക്കുംനാഥ ക്ഷേത്രത്തിനകത്തേക്ക് കയറും. ദേവഗുരു പ്രതിഷ്ഠ ആയതിനാൽ വടക്കുന്നാഥനെ വണങ്ങാത്ത ഏക ദേവതയാണ് ശാസ്താവ്. കണിമംഗലം ശാസ്താവ് എഴുന്നള്ളത്തോടെ പൂരത്തിന് ആരംഭം കുറിക്കുകയാണ്. തൃശൂർ പൂരത്തിന് തുടക്കം കുറിച്ച് നെയ്തിലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേഗോപുര വാതിൽ തള്ളി തുറന്നെത്തിയ മനോഹര കാഴ്ചയോടെ ഇന്നലെ പൂരവിളംബരത്തിന് തുടക്കമായി. വടക്കുംനാഥനെ വലംവച്ചുകൊണ്ടാണ് നെയ്തലക്കാവിലമ്മ എത്തിയത്. […]