play-sharp-fill

മെട്രോ റെയില്‍ പില്ലറുകള്‍ക്കിടയില്‍ കഞ്ചാവ് ചെടി; രാജമല്ലിയ്ക്കൊപ്പം തഴച്ച്‌ വളര്‍ന്ന ചെടി കണ്ടെത്തിയത് റിനെ മെഡിസിറ്റി പരിപാലിച്ചു പോന്നിരുന്ന പൂന്തോട്ടത്തില്‍; അന്വേഷണം ആരംഭിച്ച്‌ എക്സൈസ്

സ്വന്തം ലേഖകൻ കൊച്ചി: മെട്രോ റെയില്‍ പില്ലറുകള്‍ക്കിടയില്‍ കഞ്ചാവ് ചെടി കണ്ടെത്തി. റിനെ മെഡിസിറ്റി പരിപാലിച്ചുപോന്നിരുന്ന പൂന്തോട്ടത്തില്‍ ആണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. സംഭവത്തില്‍ എക്സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എറണാകുളം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അന്‍വര്‍ സാദത്തും സംഘവും രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി 11 മണിയോടെ നടത്തിയ പരിശോധനയില്‍ പാലാരിവട്ടം ട്രാഫിക്ക് സിഗ്നലിന്റ തൊട്ടടുത്തുള്ള മെട്രോ പില്ലര്‍ P 517 ന്റേയും P 516 ന്റേയും ഇടയിലുള്ള സ്ഥലത്ത് പരിപാലിച്ചുപോന്നിരുന്ന പൂന്തോട്ടത്തില്‍ നിന്നുമാണ് കഞ്ചാവ് ചെടി കണ്ടെത്തിയിട്ടുള്ളത്. പൂന്തോട്ടം പരിപാലിച്ചിരുന്നതു […]

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ബിജെപി നാമനി‍ർദേശപത്രിക സമ‍ര്‍പ്പിച്ചു;തെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരത്തിനു സാധ്യതയെന്ന് ;കെ സുരേന്ദ്രൻ

സ്വന്തം ലേഖിക കൊച്ചി :തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കാണാൻ പോകുന്നത് ശക്തമായ ത്രികോണ മത്സരമായിരിക്കുമെന്ന് കെ സുരേന്ദ്രൻ. ബിജെപി ഏറ്റവും ശക്തനായ സ്ഥാനാർഥിയെയാണ് രംഗത്തിറക്കിയിരിക്കുന്നത്. മാറിയ സാമൂഹിക സാഹചര്യം ബിജെപിക്കും എൻഡിഎക്കും വളരെ അനുകൂലമാകും. കെ റെയിൽ വരാതെ തടഞ്ഞു നിര്‍ത്തുന്ന കേന്ദ്രസ‍ര്‍ക്കാരിൻ്റെ നിലപാട് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നും തൃക്കാക്കരയിൽ ആം ആദ്മി പാ‍ര്‍ട്ടി മത്സരരംഗത്ത് നിന്നും മാറിയതിനാൽ അതിൻ്റെ ഗുണം ബിജെപിക്ക് ലഭിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും സ്വാഭാവികമായി ചർച്ചയാകും ക്രൈസ്തവ സഭയ്ക്ക് ആശങ്കയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ […]

വാഗമണ്‍ ഓഫ് റോഡ് റേസ്; നടന്‍ ജോജു ജോര്‍ജിനെതിരെ കേസ്; ഒരാഴ്‌ച്ചയ്‌ക്കകം ലൈസന്‍സുമായി ഹാജരാകാൻ നിർദ്ദേശം

സ്വന്തം ലേഖകൻ കൊച്ചി: വാഗമണ്‍ ഓഫ് റോഡ് റേസില്‍ നടന്‍ ജോജു ജോര്‍ജ്ജിനെതിരെ കേസെടുത്തു. ജോജു, സ്ഥലമുടമ, സംഘാടകര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. സംഭവത്തില്‍ നിയമലംഘനം നടന്നതായി ബോധ്യപ്പെട്ടുവെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ ജോജു അടക്കമുള്ളവര്‍ മോട്ടോര്‍വാഹന വകുപ്പിന് മുന്നില്‍ ഹാജരാകണം. വാഹനത്തിന്റെ രേഖകളും ലൈസന്‍സും സഹിതം ആര്‍ടിഒയ്‌ക്ക് മുന്നില്‍ ഒരാഴ്‌ച്ചയ്‌ക്കകം ഹാജരാകണമെന്നാണ് ജോജുവിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയില്‍ ഓഫ് റോഡ് മത്സരത്തിനിടെ തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടാവുന്നതിനാല്‍ ഇത്തരം വിനോദങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. ചില പ്രത്യേക സ്ഥലങ്ങളില്‍ മാത്രമെ ജില്ലയില്‍ ഓഫ് റോഡ് […]

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി നിരവധി പേര്‍ക്ക് പരുക്ക്;കട അവധിയായിരുന്നതിനാല്‍ ഒഴിവായത് വൻ ദുരുന്തം

സ്വന്തം ലേഖിക തിരുവനന്തപുരം: വെടിവച്ചാന്‍ കോവിലില്‍ കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി മുപ്പതോളം പേര്‍ക്ക് പരുക്ക്. തിരുവനന്തപുരത്ത് നിന്ന് നാഗര്‍കോവിലിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു . കട അവധിയായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടത്തില്‍പെട്ടവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല

കണ്ണൂരിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ എയർ ഗണ്ണിൽ നിന്ന് വെടിയേറ്റ് ഒരാൾ മരിച്ചു, മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് ചോദ്യം ചെയ്തതിനാണ് വെടിയുതിർത്തത്

കണ്ണൂർ: അയൽവാസിയുടെ വെടിയേറ്റ് ഒരാൾ മരിച്ചു. കണ്ണൂർ ചെറുപുഴയിലാണ് സംഭവം. അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെയാണ് വെടിവെപ്പുണ്ടായത്. കാനംവയൽ ചേനാട്ട് കൊല്ലിയിലെ കൊങ്ങോലയിൽ സെബാസ്റ്റ്യനാ(ബേബി)ണ് മരിച്ചത്. അയൽവാസി ടോമിയുടെ വെടിയേറ്റാണ് മരണം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് ചോദ്യം ചെയ്തതിനാണ് വെടിയുതിർത്തത്. ഇന്ന് രാവിലെ എട്ട് മണിക്കാണ് സംഭവം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതി ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു

തിരുവനന്തപുരം കാരക്കോണത്ത് മീനില്‍ പുഴു; ആരോഗ്യ വകുപ്പിന്റെ പരിശോധനയില്‍ പിടിച്ചെടുത്തത് 800 കിലോ പഴകിയ മത്സ്യം

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരം കാരക്കോണത്ത് പുഴുവിനെ കണ്ടെത്തിയെന്ന നാട്ടുകാരുടെ പരാതിയില്‍ നടത്തിയ പരിശോധനയില്‍ 800 കിലോ പഴകിയ മത്സ്യം കണ്ടെത്തി. പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഒരു മാസത്തോളം പഴക്കമുള്ള മത്സ്യമാണ് പിടിച്ചെടുത്തത്. മീനില്‍ രാസവസ്തുക്കള്‍ കലര്‍ത്തിയിരുന്നെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നടത്തിയ പരിശോധനയില്‍ കേരളത്തിലുടനീളം നിന്ന് 7000 കിലോയോളം പഴകിയ മത്സ്യമാണ് പിടിച്ചെടുത്തത്. കൂടാതെ പഴകിയ മീന്‍ വിറ്റ 150 കടകളും ഭക്ഷ്യ സുരക്ഷാ വകുപ്പ് പൂട്ടിയിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് പാലക്കാട് നിന്ന് […]

വിജയ് ബാബുവിന്റെ താമസ സ്ഥലം ഇതുവരെ കണ്ടെത്താനായില്ല; ഫോണ്‍ നമ്പറുകള്‍ നിരീക്ഷിച്ച്‌ സൈബര്‍ പൊലീസ്; സഹായത്തിനായി ഇന്റര്‍പോളും ദുബായ് പൊലീസും

സ്വന്തം ലേഖകൻ കൊച്ചി: ബലാത്സംഗ കേസില്‍ പ്രതിയായ നടനും നി‌ര്‍മ്മാതാവുമായ വിജയ് ബാബു വിദേശത്ത് ഒളിവില്‍ കഴിയുന്ന സ്ഥലം കണ്ടെത്താനാകാതെ പൊലീസ്. നടന്‍ ദുബായില്‍ ഉണ്ടെന്ന് നേരത്തെ സ്ഥിരീകരിച്ചുവെങ്കിലും താമസിക്കുന്ന സങ്കേതം കണ്ടത്താനായിട്ടില്ല. ഈ മാസം 24ന് അദ്ദേഹം ദുബായില്‍ എത്തിച്ചേര്‍ന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇന്റര്‍പോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള തയാറെടുപ്പുകളാണ് പൊലീസ് ഇപ്പോള്‍ നടത്തുന്നത്. മജിസ്ട്രേട് കോടതിയില്‍ നിന്ന് കഴിഞ്ഞ ദിവസം ലഭിച്ച അറസ്റ്റ് വാറന്റ് ഇന്റര്‍പോളിനും ദുബായ് പൊലീസിനും കൈമാറിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം വഴിയായിരുന്നു നീക്കം. വിഷയത്തില്‍ തുടര്‍ […]

അമ്പമ്പോ…ഇതെന്തൊരു നാട്‌ …….? കൈക്കൂലി കേസ്‌ പിടികൂടുന്നതിൽ സർവ്വകാല റിക്കാർഡിട്ട്‌ വിജിലൻസ്‌ ; കൈക്കൂലി കൊടുക്കാതെ സർക്കാർ ആഫീസുകളിൽ ഒരുപേപ്പറും ചലിക്കില്ല…. കോവിഡ്‌ പ്രതിസന്ധിയിലും കൈക്കൂലിക്ക്‌ ഒരു കുറവുമില്ല….കൈക്കൂലിയായി പണം മാത്രമല്ല പെണ്ണും വേണം; രണ്ട് വർഷത്തിനിടെ പിടികൂടിയത് 33 കൈക്കൂലിക്കാരെ

സ്വന്തം ലേഖകൻ കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ എം.ജി. സര്‍വകലാശാല കാമ്പസില്‍ നിന്നു ആര്‍പ്പൂക്കര സ്വദേശിനിയായ സര്‍വകലാശാല അസിസ്‌റ്റൻ്റ് എൽസിയേയും, പ്രൊവിഡൻറ് ഫണ്ടിലെ അപാകത പരിഹരിക്കാൻ സമീപിച്ച അധ്യാപികയോട് ലൈംഗികമായി വഴങ്ങണമെന്നാവശ്യപ്പെട്ട പിഎഫ് നോഡൽ ഓഫീസർ വിനോയ് ചന്ദ്രനേയും വിജിലന്‍സ്‌ പിടികൂടിയത് മാസങ്ങൾ മുൻപ് മാത്രമാണ്. കോട്ടയത്തെ ഹോട്ടലില്‍നിന്നാണ്‌ കാസര്‍കോഡ്‌ സ്വദേശിയായ വിനോയ് ചന്ദ്രനെ വിജിലന്‍സ്‌ പൊക്കിയത്‌. കൈക്കൂലി വാങ്ങുന്നതിനിടെ ജലസേചന വകുപ്പിലെ ജീവനക്കാരിയാണ്‌ ഏറ്റവും ഒടുവില്‍ വിജിലന്‍സ്‌ പിടിയിലായത്‌. സബ്‌ ഡിവിഷന്‍ അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എന്‍ജിനിയര്‍ ചങ്ങനാശേരി പെരുന്ന സ്വദേശിനി ബിനു ജോസാണു പിടിയിലായത്‌. […]

പൂരാവേശത്തിൽ കൊട്ടിക്കയറി തൃശൂർ ;തിരുവമ്പാടി ഭഗവതി എഴുന്നള്ളി;പഴയനടക്കാവിൽ മഠത്തിൽ വരവ് പഞ്ചവാദ്യം പുരോഗമിക്കുന്നു

സ്വന്തം ലേഖിക തൃശൂർ : തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിലേക്ക് കൊണ്ടുപോകുന്ന പുറപ്പാട് എഴുന്നള്ളത്തിനു ശേഷം പഴയനടക്കാവിൽ മഠത്തിൽ വരവ് പഞ്ചവാദ്യത്തിനു തുടക്കമായി. കോങ്ങാട് മധുവാണ് പ്രമാണി. 12.30നു പാറമേക്കാവ് അമ്പലത്തിനു മുന്നിൽ ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങിനൊപ്പം പെരുവനം കുട്ടൻമാരാരുടെ ചെമ്പടമേളം. രണ്ടുമണിയോടെ വടക്കുന്നാഥക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിലെ ഇലഞ്ഞിത്തറയിൽ ലോകപ്രശസ്തമായ ഇലഞ്ഞിത്തറമേളം. 2.45നു ശ്രീമൂലസ്ഥാനത്തു കിഴക്കൂട്ട് അനിയൻമാരാരുടെ പ്രമാണത്തിൽ തിരുവമ്പാടിയുടെ പാണ്ടിമേളം അരങ്ങേറും. മേളങ്ങൾ കലാശിച്ചു വൈകിട്ട് 5.30നു തെക്കേഗോപുരനടയിൽ വിശ്വപ്രസിദ്ധമായ കുടമാറ്റം. അഭിമുഖം നിരന്ന ഇരുവിഭാഗത്തിന്റെയും 15 വീതം ഗജവീരന്മാരുടെ മുകളിൽ […]

മതവിദ്വേഷ പ്രസംഗം: പി സി ജോര്‍ജിനെതിരെ വീണ്ടും കേസ്,വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്താഹ യജ്ഞ സമാപന പരിപാടയില്‍ മുസ്ലീം മത വിഭാഗത്തിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിനാണ് കേസ്

സ്വന്തം ലേഖിക കൊച്ചി: മതവിദ്വേഷ പ്രസംഗത്തിന് പി സി ജോർജിനെതിരെ വീണ്ടും കേസ്. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്താഹ യജ്ഞ സമാപന പരിപാടയില്‍ മുസ്ലീം മത വിഭാഗത്തിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. 153 A, 295 വകുപ്പുകൾ പ്രകാരമാണ് കേസ്. മുസ്ലീം വിരുദ്ധ പ്രസംഗത്തിന്‍റെ പേരില്‍ നേരത്തെ അറസ്റ്റ് ചെയ്യപെട്ട പി സി ജോര്‍ജ്ജ് ഇപ്പോള്‍ ജാമ്യത്തിലാണ്. ജോർജിന്‍റെ ജാമ്യംറദ്ദാക്കണമെന്ന അപേക്ഷ നാളെ മജിസ്ട്രേറ്റ് കോടതി പരിഗണിക്കാനിരിക്കെയാണ് വീണ്ടും കേസെടുത്തിരിക്കുന്നത്. മതവിദ്വേഷ പ്രസംഗം നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം […]