play-sharp-fill

സ്റ്റോർ റൂമിൽ ചത്ത എലിയുടെ അവശിഷ്ടം; കാരക്കോണം സിഎസ്ഐ മെഡി. കോളജ് ഹോസ്റ്റലിൽ പരിശോധന;മെസിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങളും എണ്ണയും പിടികൂടി

സ്വന്തം ലേഖിക തിരുവനന്തപുരം :കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളജ് ഹോസ്റ്റൽ മെസിൽ ആരോ​ഗ്യവിഭാ​ഗത്തിന്റെ മിന്നൽ പരിശോധന. പെൺകുട്ടികളുടെ മെസിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങളും എണ്ണയും പിടികൂടി നശിപ്പിച്ചു. ഇവർക്ക് മെസ് നടത്താനുള്ള ലൈസൻസില്ലെന്നും ആരോ​ഗ്യവിഭാ​ഗം കണ്ടെത്തി. സ്റ്റോർ റൂമിൽ നിന്ന് ചത്ത എലിയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൊച്ചി നഗരത്തിലെ ഹോട്ടലുകളിലും ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തിയിരുന്നു. എം ജി റോഡിലെ ഹോട്ടൽ യുവറാണിയിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പഴകിയ മയോണൈസും മാംസവും ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കളാണ് പിടിച്ചെടുത്തത്. സിലോൺ ബേക്ക് ഹൗസിൽ […]

സംസ്ഥാനത്ത് ശക്തമായ മഴ; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കാവുന്ന ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതിനിടെ അസാനി ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ തീവ്രത കുറഞ്ഞ് […]

ഇന്നത്തെ (10-05-2022) സ്ത്രീ ശക്തി ലോട്ടറി ഫലം ഇവിടെ കാണാം

ഇന്നത്തെ സ്ത്രീ ശക്തി ലോട്ടറി ഫലം ഇവിടെ കാണാം 1st Prize Rs.7,500,000/- (75 Lakhs) SN 237263 (PALAKKAD) Agent: P F DAVID Agency No: P 1856 Consolation Prize Rs.8,000/- SO 237263 SP 237263 SR 237263 SS 237263 ST 237263 SU 237263 SV 237263 SW 237263 SX 237263 SY 237263 SZ 237263 2nd Prize Rs.1,000,000/- (10 Lakhs) SU 506286 (IRINJALAKKUDA) Agent: A J RATHEESH […]

വൻതോതിൽ ലഹരി കടത്ത്; നെടുങ്കണ്ടത്ത് വ്യാജ നമ്പർ പതിച്ച് ഓടിക്കൊണ്ടിരുന്ന വാഹനം പിടിയിൽ

സ്വന്തം ലേഖകൻ നെടുങ്കണ്ടം: വ്യാജ നമ്പരിൽ ഓടിക്കൊണ്ടിരുന്ന വാഹനം പിടിയിൽ. കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ്മോന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വിവിധ വാഹനങ്ങളെ നീരീക്ഷിച്ച് വരവെയാണ് വ്യാജ വാഹനം പോലീസിന്റെ പിടിയിലാകുന്നത്. KL 38H 3441 എന്ന നമ്പരിലുള്ള ഹോണ്ട ഡിയോ വാഹനം വ്യാജ നമ്പരായ KL08H 44 എന്ന രജിസ്ട്രേഷൻ നമ്പർ പതിപ്പിച്ച് നാളുകളായി ഓടിക്കൊണ്ടിരിക്കുകയായിരുന്നു. നെടുംങ്കണ്ടം പുഷ്പകണ്ടം തെള്ളിയിൽ വീട്ടിൽ സുധീഷ് മുഹമ്മദ് മകൻ അൽത്താഫ് (22) മാതാവിന്റെ പേരിലുള്ള വാഹനം നമ്പർ മാറ്റി നിയമ വിരുദ്ധ കാര്യങ്ങൾക്കായി ഉപയോഗിച്ചിരുന്നത്. […]

വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയുടെ ശരീരത്തില്‍ പിടിക്കുകയും ലൈംഗിക അതിക്രമത്തിന് മുതിരുകയും ചെയ്ത പ്രതി പിടിയില്‍;സംഭവം മലപ്പുറത്ത്

സ്വന്തം ലേഖിക മലപ്പുറം: വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമണം നടത്തിയ പ്രതി പിടിയില്‍. പട്ടിക്കാട് പതിനെട്ട് സ്വദ്ദേശി പാറമ്മല്‍ മുഹമ്മദ് സുഹൈല്‍ എന്ന 31കാരനെയാണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 26 ന് ഒരു മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി ഗുട്ട്‌സ് ഓട്ടോറിഷയില്‍ ചെരിപ്പ് കച്ചവടം നടത്തി പോകുന്ന സമയങ്ങളില്‍ പുരുഷന്മാര്‍ ഇല്ലാത്ത വീടുകള്‍ നീരിഷിക്കും. ശേഷം ബൈക്കുമായി വന്ന് വീട്ടില്‍ അതിക്രമിച്ച് കയറും. ഇത്തരത്തിൽ പ്രതി വീട്ടമ്മയുടെ ശരീരത്തില്‍ കയറി പിടിക്കുകയും ലൈംഗിക അതിക്രമത്തിന് മുതിരുകയുമായിരുന്നു. വീട്ടമ്മ ഒഴിഞ്ഞുമാറുകയും ഒച്ച വയ്ക്കുകയും […]

പൂരാവേശത്തിൽ അലിഞ്ഞ് തൃശൂർ ;ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറുന്നു ;വാദ്യമേളങ്ങളില്‍ അമര്‍ന്ന് പതിനായിരങ്ങള്‍

സ്വന്തം ലേഖിക തൃശൂർ : പാറമേക്കാവ് വിഭാഗത്തിന്റെ ഇലഞ്ഞിത്തറമേളം പൂര നഗരിയിൽ പുരോഗമിക്കുന്നു .ഏകദേശം രണ്ടു മണിക്കൂർ ദൈർഘ്യം വരുന്ന പാണ്ടി മേളം ആണ് ഇലഞ്ഞിത്തറയിൽ അവതരിപ്പിക്കുന്നത്‌. മേളപ്രമാണി പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ ഇലഞ്ഞിച്ചോട്ടില്‍ വാദ്യകലാകാരന്‍മാര്‍ അണിനിരന്നു.പെരുവനത്തിന്റെ ചെണ്ടയില്‍ ആദ്യ കോല്‍ വീണപ്പോള്‍ ചുറ്റിലുമുള്ള നടവഴിയില്‍ മേളപ്രേമികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വടക്കുംനാഥൻ ക്ഷേത്രത്തിന്റെ മതിൽകെട്ടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഇലഞ്ഞി മരത്തിനടിയിലാണ് ഈ മേളം കൊട്ടിയിരുന്നത്. അങ്ങനെയാണ് ഈ ചെണ്ടമേളത്തിന് ഇലഞ്ഞിത്തറമേളം എന്ന പേര് വന്നതും. 2001ൽ ഈ ഇലഞ്ഞി മരം കടപുഴകി വീഴുകയും […]

വിപണി വിലയ്ക്ക് ഡീസല്‍ ലഭ്യമാക്കണം; ഹൈക്കോടതി വിധിക്കെതിരെ കെഎസ്‌ആര്‍ടിസി സുപ്രീംകോടതിയില്‍

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: വിപണി വിലയേക്കാള്‍ കൂടിയ തുകയ്ക്ക് ഇന്ധനം വാങ്ങണമെന്ന എണ്ണക്കമ്പനികളുടെ നിര്‍ദേശം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ കെഎസ്‌ആര്‍ടിസി സുപ്രീംകോടതിയില്‍. ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന് കെഎസ്‌ആര്‍ടിസി സമര്‍പ്പിച്ച അപ്പീലില്‍ ആവശ്യപ്പെട്ടു. വിപണി വിലയ്ക്ക് ഡീസല്‍ ലഭ്യമാക്കണമെന്നും കെഎസ്‌ആര്‍ടിസി ആവശ്യപ്പെട്ടു. അധിക വിലയ്ക്ക് ഡീസല്‍ വാങ്ങുന്നത് കെഎസ്‌ആര്‍ടിസിയുടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും. ഈ നില തുടര്‍ന്നാല്‍ അടച്ചുപൂട്ടേണ്ടി വരുമെന്നും കെഎസ്‌ആര്‍ടിസി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കെഎസ്‌ആര്‍ടിസിക്ക് വിപണിവിലയ്ക്ക് ഡീസല്‍ നല്‍കണമെന്ന് എണ്ണക്കമ്പനികളുടെ നിര്‍ദേശം തള്ളിക്കൊണ്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി പ്രസ്താവിച്ചിരുന്നു. ഇതിനെതിരെ […]

പി സി ജോർജ് പ്രഥമദൃഷ്ടാ ജാമ്യ വ്യവസ്ഥ ലംഘിച്ചതായി ബോധ്യപ്പെട്ടു ;വിഡിയോ പരിശോധിച്ച ശേഷം തുടര്‍നടപടിയെന്ന് കമ്മീഷണര്‍;ജോർജിനെത്തിരെ ജാമ്യമില്ലാ കുറ്റം ചുമത്തി

സ്വന്തം ലേഖിക കൊച്ചി : പി സി ജോർജിനെത്തിരെ ജാമ്യമില്ലാ കുറ്റം ചുമത്തി. പി സി ജോർജ് ജാമ്യ വ്യവസ്ഥ ലംഘിച്ചതായി ബോധ്യപ്പെട്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു. വെണ്ണലയില്‍ പി സി ജോര്‍ജ് നടത്തിയ പ്രസംഗം പരിശോധിച്ച ശേഷം തുടര്‍ നടപടിയെടുക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വെണ്ണലയിൽ നടത്തിയ പ്രസംഗത്തിന്‍റെ പേരിലാണ് കൊച്ചി സിറ്റി പൊലീസിസ് പി സി ജോര്‍ജിന്‍റെ പേരില്‍ കേസെടുത്തത്. കേസിൽ പി സി ജോ‍ർജിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം തിരുവനന്തപുരം മജിസ്ട്രേറ്റ് […]

ഇടതു സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിന് ഇറങ്ങും; കോണ്‍ഗ്രസ് വിടില്ല; മറ്റൊരു പാര്‍ട്ടിയിലേക്കുമില്ല: കെ വി തോമസ്

സ്വന്തം ലേഖകൻ കൊച്ചി: തൃക്കാക്കരയില്‍ ഇടതുസ്ഥാനാര്‍ത്ഥി ജോ ജോസഫിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് പ്രൊഫ. കെ വി തോമസ്. വികസന രാഷ്ട്രീയത്തിനൊപ്പം നില്‍ക്കും. അതില്‍ രാഷ്ട്രീയം കാണേണ്ടതില്ല. വികസനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ചത് ശരിയാണ്. ആ നിലപാടില്‍ തന്നെയാണ് ഇപ്പോഴും നില്‍ക്കുന്നതെന്ന് കെ വി തോമസ് പറഞ്ഞു. കോവിഡ് കാലത്തെ പ്രവര്‍ത്തനത്തിലും വികസനകാര്യത്തിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ചതാണെന്ന് തുറന്നു പറഞ്ഞതു കൊണ്ട് കോണ്‍ഗ്രസ് വിരുദ്ധനാകുമോയെന്നും കെ വി തോമസ് ചോദിച്ചു. കോണ്‍ഗ്രസ് സംസ്‌കാരമാണ് തന്റേത്. കോണ്‍ഗ്രസ് വിടില്ല. മറ്റൊരു പാര്‍ട്ടിയിലേക്കുമില്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി […]

പ്രശസ്ത സംഗീതജ്ഞനും സന്തൂർ വിദ്വാനുമായ പണ്ഡിറ്റ് ശിവ്കുമാർ ശർമ അന്തരിച്ചു

സ്വന്തം ലേഖിക മുംബൈ: സംഗീതജ്ഞനും സന്തൂർ വിദ്വാനുമായ പണ്ഡിറ്റ് ശിവ്കുമാർ ശർമ അന്തരിച്ചു. 84 വയസ്സായിരുന്നു. സന്തൂറിന് ജനകീയത നൽകിയ കലാകാരൻ ആയിരുന്നു അദ്ദേഹം. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. ഏതാനും മാസങ്ങളായി വൃക്കസംബന്ധമായ അസുഖങ്ങളേത്തുടർന്ന് ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. ജമ്മുവിൽ 1938 ജനുവരി 13നാണ് പണ്ഡിറ്റ് ശിവ്കുമാർ ശർമ ജനിച്ചത്. തന്റെ 13ാം വയസിൽ തന്നെ സന്തൂർ പഠനത്തിൽ മികവ് തെളിയിച്ചിരുന്നു. 1955ൽ മുംബൈയിൽ ആയിരുന്നു അദ്ദേഹം പൊതുവേദിയിൽ ആദ്യമായി പരിപാടി സംഘടിപ്പിച്ചത്. ഏതാനും ബോളിവുഡ് ചിത്രങ്ങൾക്കും അദ്ദേഹം […]