play-sharp-fill

കോട്ടയം ജില്ലയിൽ നാളെ (11/05/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ മെയ് 11 ബുധനാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1) ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഗാന്ധിനഗർ, സംക്രാന്തി, നീലിമംഗലം, മുണ്ടകം, പള്ളിപ്പുറം മാമ്മൂട്, തറേപ്പടി, കുഴിയാലിപ്പടി, എന്നിവിടങ്ങളിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. 2) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പോപ്പുലർ , ഞാറ്റുകാല, പറാൽ ചർച്ച് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി […]

കോഴിക്കോട് സ്വകാര്യ വ്യക്‌തിയുടെ പറമ്പിൽ നിന്നും വെടിയുണ്ട കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ കോഴിക്കോട്: ജില്ലയിലെ തൊണ്ടയാടുള്ള സ്വകാര്യ വ്യക്‌തിയുടെ പറമ്പിൽ നിന്നും വെടിയുണ്ട കണ്ടെത്തി. എങ്ങനെയാണ് ഇവിടെ വെടിയുണ്ട വന്നതെന്ന കാര്യത്തിൽ ഇതുവരെ വ്യക്‌തത ഉണ്ടായിട്ടില്ല. കൂടാതെ പ്രദേശത്ത് നിലവിൽ പോലീസ് പരിശോധന നടത്തി വരികയാണ്. പറമ്പിൽ നിന്നും വെടിയുണ്ട കണ്ടെത്തിയ സംഭവത്തിൽ ഉടമയോട് കാര്യങ്ങൾ ചോദിച്ചറിയണമെന്നും അതിന് ശേഷം മാത്രമേ വിശദമായ വിവരങ്ങൾ പറയാൻ കഴിയൂ എന്നുമാണ് പോലീസ് വ്യക്‌തമാക്കിയത്‌. നിലവിൽ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

നാട്ടിലേക്ക് പോകുവാനുള്ള ഒരുക്കം നടത്തുന്നതിനിടെ മലയാളി യുവാവ് സൗദിയില്‍ തൂങ്ങി മരിച്ച നിലയില്‍

സ്വന്തം ലേഖകൻ ദമാം: മലയാളി യുവാവിനെ സൗദി അറേബ്യയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം അഞ്ചല്‍ സ്വദേശിയായ കരുകോണ്‍ കുറവന്തേരി ഷീല വിലാസത്തില്‍ സുധീഷ് (25) നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കിഴക്കന്‍ പ്രവിശ്യയായ ജുബൈലില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. രണ്ടു വര്‍ഷം മുമ്പാണ് സൗദിയിലെത്തിയത്. നാട്ടിലേക്ക് പോകുവാനുള്ള ഒരുക്കം നടത്തുന്നതിനിടെയാണ് മരണം. പോലീസെത്തി മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. നാല് ദിവസംമുന്‍പ് നാട്ടിലെ ഒരു ബന്ധുവിനെ വിളിച്ച് ഉടന്‍ നാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നു.

മേളപ്പെരുമയുടെ ചോരാത്ത ആവേശത്തില്‍ പൂരനഗരി; നിറക്കാഴ്ചകളുമായി കുടമാറ്റം; താളനാദങ്ങൾ സമന്വയിച്ച പഞ്ചവാദ്യത്തിന്റെ ലയ മാധുരി; ആവേശപ്പൂരത്തിൽ ആറാടി ജനമഹാസാഗരം

സ്വന്തം ലേഖകൻ കൊട്ടിക്കയറിയ മേളപ്പെരുമയുടെ ചോരാത്ത ആവേശത്തില്‍ പൂരനഗരി. നിറക്കാഴ്ചകളുമായി കുടമാറ്റം.താളനാദങ്ങൾ സമന്വയിച്ചപ്പോൾ പഞ്ചവാദ്യത്തിന്റെ ലയ മാധുരി പരന്നു തുടങ്ങി. മടങ്ങിവരവിന്റെ ഉൽസാഹമായിരുന്നു സകലകലാകാരൻമാരുടെയും വിരലുകളിൽ. തൃശൂര്‍ പൂരത്തിന്റെ ആവേശക്കാഴ്ചകളിലൊന്നായ കുടമാറ്റം വര്‍ണാഭമായ ലഹരിയോട് പൂരപ്രേമികള്‍ക്ക് മുന്നിലേക്ക്..തിരുവമ്പാടി, പാറമേക്കാവ്‌ വിഭാഗങ്ങളാണ് കുടമാറ്റത്തില്‍ പങ്കെടുക്കുന്നത്. പെരുവനം കുട്ടന്‍ മാരാരുടെ പ്രമാണത്തില്‍ നടന്ന ഇലഞ്ഞിത്തറമേളം ജനങ്ങള്‍ക്ക് ആവേശമായി. ആഘോഷമായി മഠത്തില്‍വരവ് പഞ്ചവാദ്യം. പഞ്ചനാദങ്ങളുടെ പല തരംഗങ്ങളുയർത്തിയായിരുന്നു മഠത്തിൽ വരവ് പഞ്ചവാദ്യത്തിന്റെ മടങ്ങിവരവ്. കോങ്ങാട് മധുവും സംഘവും ചേർന്ന് ബ്രഹ്മസ്വം മഠത്തെ നാദലയത്തിൽ ആറാടിച്ചു. പൂരപ്രേമികളുടെയും ആനപ്രേമികളുടെയും വൈകാരികമായ […]

ജോലിക്കിടെ തല ലിഫ്റ്റിനിടയിൽ കുടുങ്ങി മധ്യവയസ്ക്കന് ദാരുണാന്ത്യം; മരിച്ചത് തിരുവനന്തപുരം നേമം സ്വദേശി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ജോലിക്കിടെ തല ലിഫ്റ്റിനിടയിൽ കുടുങ്ങി മധ്യവയസ്ക്കന് ദാരുണാന്ത്യം. തിരുവനന്തപുരം നേമം സ്വദേശി സതീഷ് കുമാറാണ് ജോലിക്കിടെ അപകടത്തില്‍ മരിച്ചത്. തിരുവനന്തപുരം നഗരത്തിലെ കവടിയാറിന് സമീപം അമ്പലമുക്കിലെ എസ് കെ പി സാനിറ്ററി സ്റ്റോറിലെ ജീവനക്കാരനാണ് സതീഷ് കുമാർ. കടയിൽ സാധനങ്ങൾ മുകളിലത്തെ നിലയിലേക്ക് കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ലിഫ്റ്റില്‍ തല കുടുങ്ങിയാണ് സതീഷ് കുമാർ മരിച്ചത്. സതീഷ് കുമാർ ലിഫ്റ്റിൽ കുടുങ്ങുന്നത് കണ്ട മറ്റ് ജീവനക്കാർ ബഹളംവെച്ചു. എന്നാൽ ലിഫ്റ്റിൽ നിന്ന് സതീഷ് കുമാറിനെ പുറത്തെടുക്കാൻ ഇവർക്ക് സാധിച്ചില്ല. തുടർന്ന് ഫയര്‍ഫോഴ്‌സ് […]

കോഴിക്കോട് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മൂന്ന് വാഹനങ്ങളിലിടിച്ചു; എട്ട് വയസുകാരി ഉൾപ്പടെ നിരവധി പേർക്ക് പരിക്ക്; സ്വകാര്യബസും ടോറസ് ലോറിയും ടിപ്പറും പിക്കപ്പുമാണ് അപകടത്തില്‍പെട്ടത്

സ്വന്തം ലേഖകൻ കോഴിക്കോട്: താമരശ്ശേരി കോരങ്ങാടിന് സ്വകാര്യബസ് നിയന്ത്രണംവിട്ട് മൂന്ന് വാഹനങ്ങളില്‍ ഇടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. സംസ്ഥാന പാതയില്‍ മൂന്നാംതോട് ജിങ്ഷന് സമീപം സ്വകാര്യബസും ടോറസ് ലോറിയും ടിപ്പറും പിക്കപ്പുമാണ് അപകടത്തില്‍പെട്ടത്. ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. പരുക്കേറ്റ പിക്കപ്പ് ഡ്രൈവര്‍ മൂന്നാംതോട് സ്വദേശി ഗംഗാധരന്‍, ബസ് യാത്രക്കാരായ കല്‍പ്പറ്റ സ്വദേശിനി ശരീഫ, മകള്‍ ഫാത്തിമ, പുതുപ്പാടി സ്വദേശി അബ്ദുറഹ്‌മാന്‍ എന്നിവരെ താമരശ്ശേരി താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും പേര്‍ക്ക് നിസ്സാര പരുക്കേറ്റു. കൊയിലാണ്ടിയില്‍ നിന്ന് താമരശ്ശേരിക്ക് വരികയായിരുന്ന ഐശ്വര്യ ബസ്സാണ് അപകടം […]

കോട്ടയം മെഡിക്കൽ കോളേജിന് സമീപം ന​ഗരസഭാ ആരോ​ഗ്യവിഭാ​ഗത്തിന്റെ വ്യാപക റെയ്ഡ്; എട്ട് ഹോട്ടലുകളിൽ പരിശോധന; അഞ്ചെണ്ണം മികച്ച നിലവാരം പുലർത്തിയപ്പോൾ മൂന്നിടത്തുനിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു; സരസ്വതി, എന്റെ ഹോട്ടൽ, മഡോണ തുടങ്ങിയ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തത്

സ്വന്തം ലേഖകൻ കോട്ടയം : മെഡിക്കൽ കോളേജിന് സമീപമുള്ള ഹോട്ടലുകളിൽ ന​ഗരസഭാ ആരോ​ഗ്യവിഭാ​ഗത്തിന്റെ വ്യാപക റെയ്ഡ്. എട്ട് ഹോട്ടലുകലിൽ നടത്തിയ റെയ്ഡിൽ അഞ്ചെണ്ണം മികച്ച നിലവാരം പുലർത്തിയപ്പോൾ മൂന്ന് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. മെഡിക്കൽ കോളജ് പരിസരത്തെ സരസ്വതി , എന്റെ ഹോട്ടൽ , മഡോണ എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണവും, എണ്ണയും പിടിച്ചെടുത്തത്. പൊറോട്ട മാവ് , ചോറ് തുടങ്ങിയവയും പിടിച്ചെടുത്തു. ഹോട്ടലുകളുടെ ന്യൂനതകൾ പരിഹരിക്കുന്നതിനു നോട്ടീസ് നൽകിയിട്ടുണ്ട്. പരിശോധനകൾക്ക് നഗരസഭാ ഹെൽത്ത്‌ സൂപ്പർവൈസർ എം.ആർ സാനു നേതൃത്വം […]

വെള്ളരിപട്ടണം” ഒഫീഷ്യൽ ടീസര്‍ റിലീസ്

സ്വന്തം ലേഖകൻ ഇന്ത്യന്‍ രാഷ്ട്രീയം തിളച്ചു തുളുമ്പുമ്പോള്‍ ഒരു പണിയുമെടുക്കാതെ എങ്ങനെ ഇവിടെ ഇരിക്കാന്‍ പറ്റുന്നു’ എന്ന ചോദ്യവുമായി വീട്ടിലേക്ക് കയറി വരുന്ന സൗബിന്‍ ഷാഹിറിന്റെ തുടര്‍ന്നുള്ള ഭീഷണിക്കുള്ള മറുപടിയായി മഞ്ജുവാര്യരുടെ ചോദ്യം: ‘എന്തോ…പണയും….’ഉടന്‍ സൗബിന്‍: ‘പണയുമ്പോ കണ്ടോ…’ ഇങ്ങനെ ഹൃദ്യമായ നര്‍മനിമിഷങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് ‘വെള്ളരിപട്ടണ’ത്തിന്റ ഒഫീഷ്യൽ ടീസര്‍ പുറത്തിറങ്ങി. മഞ്ജുവാര്യരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്. മഞ്ജുവിനെയും സൗബിനെയും കൂടാതെ കൃഷ്ണശങ്കറും ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. വാള്‍പയറ്റു നടത്തുന്ന മഞ്ജുവിന്റെയും സൗബിന്റെയും കാരിക്കേച്ചറുകളായിരുന്നു ‘വെളളരിപട്ടണ’ത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്ററില്‍ ഉണ്ടായിരുന്നത്. ടീസറില്‍ ഇവരുടെ […]

നിപ വൈറസിനെതിരെ മുന്‍കരുതലെടുക്കണം; നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശം

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിപ വൈറസിനെതിരെ മുന്‍ കരുതലെടുക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വവ്വാലുകളുടെ പ്രജനനകാലമായതിനാല്‍ നിരീക്ഷണവും ബോധവത്കരണവും ശക്തമാക്കണം. നിപ സമാന രോഗലക്ഷണങ്ങളുമായി ആശുപത്രികളിലെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിപ വൈറസിന്റെ മരണനിരക്ക് വളരെ കൂടുതലാണ്. അതിനാലാണ് കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത്. വനം, മൃഗസംരക്ഷണ വകുപ്പുകളുടെ സഹകരണത്തോട് കൂടിയായിരിക്കും പ്രതിരോധമൊരുക്കുകയെന്നും മന്ത്രി വ്യക്തമാക്കി. നിലത്ത് വീണതും പക്ഷികള്‍ കടിച്ചതുമായ പഴങ്ങള്‍ കഴിക്കരുത്. പഴങ്ങള്‍ നന്നായി കഴുകി ഉപയോഗിക്കണം. വവ്വാലുകളുള്ള പ്രദേശങ്ങളിലുള്ളവര്‍ പ്രത്യേകം […]

വയനാട് തലപ്പുഴയില്‍ അതിമാരക മയക്കുമരുന്നുമായി അഞ്ച് യുവാക്കള്‍ പിടിയില്‍

സ്വന്തം ലേഖിക മാനന്തവാടി: തലപ്പുഴയില്‍ പൊലീസ് നടത്തിയ വാഹനപരിശോധനക്കിടെ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയിലായി. തലപ്പുഴ എസ്.ഐ രാംകുമാറും സംഘവും രണ്ടിടങ്ങളിലായാണ് വാഹന പരിശോധന നടത്തിയത്. വരയാല്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍ 0.23 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെയാണ് പിടികൂടിയത്. ചിറക്കര സ്വദേശികളായ പാലാട്ടുകുന്നേല്‍ റിഷാദ് (29), കരിയങ്ങാടില്‍ നിയാസ് (29) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കെ.എല്‍ 72 5485 കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പേരിയ 38 ഭാഗത്ത് നടത്തിയ വാഹന പരിശോധനയില്‍ 0.94 ഗ്രാം എം.ഡി.എം.എ യുമായി മൂന്ന് യുവാക്കളാണ് പിടിയിലായത്. […]