play-sharp-fill

ശ്രീനിവാസന്‍ വധക്കേസ്: അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ പാലക്കാട്‌: ആര്‍.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസനെ (45) കൊലപ്പെടുത്തിയ കേസില്‍ അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കൊടുവായൂര്‍ നവക്കോട് എ.പി സ്ട്രീറ്റ് സ്വദേശി ജിഷാദ് ബദറുദ്ദീനാണ് (31) അറസ്റ്റിലായത്. ഗൂഢാലോചനയിലും പ്രതികളെ സഹായിച്ചതിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.മലപ്പുറത്ത് ജോലി ചെയ്യുന്ന ഇയാള്‍ ജോലിയുടെ ഭാഗമായി ഏതാനും നാളുകളായി കോങ്ങാട് സ്റ്റേഷനിലാണ്. ശ്രീനിവാസന്‍ കൊല്ലപ്പെട്ട ദിവസം കൊലയാളി സംഘത്തില്‍പെട്ട ഒരാളുമായി ഇയാള്‍ നഗരത്തിലുണ്ടായിരുന്നെന്നും ശ്രീനിവാസനെ കണ്ടെത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. മലപ്പുറത്ത് ജോലി ചെയ്യുന്ന ഇയാള്‍ ജോലിയുടെ ഭാഗമായി ഏതാനും നാളുകളായി […]

കോട്ടയം ജില്ലയിൽ ഇന്ന് (11/05/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ മെയ് 11 ബുധനാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1) ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഗാന്ധിനഗർ, സംക്രാന്തി, നീലിമംഗലം, മുണ്ടകം, പള്ളിപ്പുറം മാമ്മൂട്, തറേപ്പടി, കുഴിയാലിപ്പടി, എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. 2) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പോപ്പുലർ , ഞാറ്റുകാല, പറാൽ ചർച്ച് എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി […]

മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ചുവെന്ന് ആരോപിച്ച്‌ പി.സി ജോര്‍ജ്ജിനെതിരെ വീണ്ടും കേസ്; ക്രിസ്തീയ വിശ്വാസികളെയും യേശുക്രിസ്തുവിനെയും അവഹേളിച്ച മുസ്ലീം മതപ്രഭാഷകനെതിരെ പരാതി നല്‍കി മാസങ്ങളായിട്ടും നടപടിയെടുത്തില്ല; കേരളാ പൊലീസ് ഇരട്ട നീതിയാണ് കാണിക്കുന്നതെന്ന് യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി

സ്വന്തം ലേഖകൻ തിരുവല്ല: മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ചുവെന്ന് ആരോപിച്ച്‌ പി.സി ജോര്‍ജ്ജിനെതിരെ വീണ്ടും കേസെടുത്ത കേരള പോലീസ്. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചുവെന്ന് പറഞ്ഞാണ് പി.സി ജോര്‍ജ്ജിനെതിരെ കേസെടുക്കുകയും പുലര്‍ച്ചെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്യുകയും ചെയ്തത്. ഇതിന് പിന്നാലെ വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്താഹ യജ്ഞ സമാപന പരിപാടിയില്‍ മുസ്‌ലിം മതവിഭാഗത്തിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ചാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാൽ പൊലീസ് ഇരട്ട നീതിയാണ് കാണിക്കുന്നത്. ക്രിസ്തീയ വിശ്വാസികളെയും യേശുക്രിസ്തുവിനെയും അവഹേളിച്ച മുസ്ലീം മതപ്രഭാഷകനെതിരെ […]

കോട്ടയം മെഡിക്കൽ കോളേജിൽ ജീവനക്കാരുടെ ഗുണ്ടായിസം; ആരോഗ്യ ഇൻഷൂറൻസ് കൗണ്ടറിലെത്തുന്നവരോട് വനിതാ ജീവനക്കാർ പെരുമാറുന്നത് ഗുണ്ടകളേ പോലെ; ആട്ടും വിരട്ടലും സ്ഥിരം പരിപാടി; റിട്ടയർ ചെയ്ത ജീവനക്കാർ രോഗികളോട് ഓ പി ടിക്കറ്റ് എടുത്ത് നല്കാമെന്ന് പറഞ്ഞ് പണം തട്ടുന്നു; ഒരു വിഭാഗം നേഴ്സുമാരും സെക്യൂരിറ്റികളും രോഗികളോട് മോശമായി പെരുമാറുന്നതായി വ്യാപക പരാതി

സ്വന്തം ലേഖകൻ കോട്ടയം മെഡിക്കൽ കോളേജിൽ ജീവനക്കാരുടെ ഗുണ്ടായിസമെന്ന് വ്യാപക പരാതി. ആരോഗ്യ ഇൻഷൂറൻസ് കൗണ്ടറിലെത്തുന്ന രോഗികളോടും, ബന്ധുക്കളോടും വനിതാ ജീവനക്കാർ പെരുമാറുന്നത് ഗുണ്ടകളേ പോലെ; എന്തെങ്കിലും ചേദിച്ചാൽ ആട്ടും വിരട്ടലുമാണ് കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി തുടങ്ങിയ ജില്ലകളിൽ നിന്നെല്ലം ധാരാളം രോഗികളാണ് ദിനംപ്രതി ആശുപത്രിയിൽ വന്ന് പോകുന്നത്. പലരും വലിയ വിദ്യാഭ്യാസമോ, അറിവോ ഇല്ലാത്തവരാണ്. ആരോഗ്യ ഇൻഷൂറൻസ് കൗണ്ടറിലെത്തി എന്തെങ്കിലും സംശയം ചോദിച്ചാൽ പിന്നെ ചേച്ചിമാർ വിരട്ട് തുടങ്ങും, ആരെങ്കിലും എതിർത്ത് പറഞ്ഞ് പോയാൽ അവരെ നാല് തവണ നടത്തും, അഡ്മിഷൻ […]

പത്ത് ദിവസം ആരും ചിരിക്കാൻ പാടില്ലെന്ന് നിർദേശത്തിന് പുറമെ യുവതികൾ മുടിയിൽ ചായം തേക്കരുത്, ഇറുകിയ ജീൻസ് ധരിക്കരുത്; വിലക്കുമായി ഉത്തരകൊറിയ

സ്വന്തം ലേഖകൻ കൊറിയ: ഇറുകിയ ജീൻസിനും ചായം തേച്ച മുടിയ്‌ക്കും വിലക്കേർപ്പെടുത്തി ഉത്തരകൊറിയ. 20 നും 30 നും ഇടയിൽ പ്രായമുള്ള യുവതികളെ ലക്ഷ്യം വെച്ചാണ് ഉത്തരകൊറിയ ഈ വിചിത്ര നിയമം പുറപ്പെടുവിച്ചത്. പാശ്ചാത്യ ട്രെൻഡുകൾ രാജ്യത്ത് നിന്ന് പാടെ തുടച്ചു മാറ്റുക എന്നതാണ് ഇത്തരം നിയമങ്ങളുടെ ലക്ഷ്യം. നിയമം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷയും പിഴയും ഉണ്ടെന്നാണ് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിയമം ലംഘിച്ച ആളുകളെ യൂത്ത് ലീഗിന്റെ ഓഫീസിലേക്ക് കൊണ്ടുപോവുകയും ശേഷം അവർ അവിടെ വെച്ച് തങ്ങളുടെ കുറ്റകൃത്യങ്ങൾ രേഖാമൂലം സമ്മതിക്കണം. […]

മൂന്ന് മാസത്തിനിടെ ദുബൈയില്‍ അറസ്റ്റിലായത് 1,000 യാചകര്‍: ഭിക്ഷാടനത്തിനെതിരായ ക്യാമ്പയിന്‍ വിജയകരമാണെന്ന് സിഐഡി ഡയറക്ടര്‍ ജനറല്‍

സ്വന്തം ലേഖകൻ ദുബൈ: മൂന്ന് മാസത്തിനിടെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തത് 1,000 യാചകരെ. മാര്‍ച്ച് പകുതി മുതല്‍ ചെറിയ പെരുന്നാള്‍ അവധി ദിവസങ്ങള്‍ വരെ നടത്തിയ പരിശോധനകളിലാണ് ഇത്രയും യാചകര്‍ അറസ്റ്റിലായത്. 902 പുരുഷന്‍മാരും 98 സ്ത്രീകളും അറസ്റ്റിലായി. റമദാന് മുമ്പാണ് 321 പേര്‍ അറസ്റ്റിലായത്. 604 പേര്‍ റമദാനിലും ചെറിയ പെരുന്നാള്‍ അവധി ദിവസങ്ങളില്‍ 75 പേരും അറസ്റ്റിലായി. ഭിക്ഷാടനത്തിനെതിരായ ക്യാമ്പയിന്‍ വിജയകരമാണെന്നും യാചകരുടെ എണ്ണം, പ്രത്യേകിച്ച് റമദാനിലും ഈദുല്‍ ഫിത്തറിലും കുറയ്ക്കാനായെന്നും സിഐഡി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജമാല്‍ സാലിം […]

കടുത്തുരുത്തി കോതനല്ലൂരിൽ ബോംബേറ്; ഇടുക്കി, കോട്ടയം സ്വദേശികളായ അഞ്ച് യുവാക്കള്‍ പൊലീസ് പിടിയില്‍

സ്വന്തം ലേഖകൻ കോട്ടയം: കടുത്തുരുത്തി കോതനല്ലൂരില്‍ ശനിയാഴ്ച വൈകുന്നേരം ഉണ്ടായ ബോംബേറില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. കോട്ടയം മുട്ടുചിറ ചെത്തു കുന്നേല്‍ വീട്ടില്‍ അനന്തു പ്രദീപ്, കോതനെല്ലൂര്‍ കുറുപ്പന്തറ പഴയമഠം കോളനിയില്‍ വള്ളിക്കാഞ്ഞിരത്ത് വീട്ടില്‍ ശ്രീജേഷ്, ഇടുക്കി തൊടുപുഴ മുട്ടം വെഞ്ചാംപുറത്ത് വീട്ടില്‍ അക്ഷയ്, കുറുപ്പന്തറ പള്ളിത്തറ മാലിയില്‍ ശ്രീലേഷ്, മുട്ടുചിറ കൊണ്ടൂകുന്നേല്‍ രതുല്‍ എന്നിവരെയാണ് കടുത്തുരുത്തി പോലീസ് പിടികൂടിയത്. സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അഞ്ച് യുവാക്കളെ കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ പിടിയിലായ അനന്തു പ്രദീപ്, വിഷ്ണു, അക്ഷയ് എന്നിവര്‍ക്കെതിരെ […]

കോട്ടയം തലപ്പലം പഞ്ചായത്ത് ഓഫിസിൽ എത്തുന്നവരെ സ്വീകരിക്കാൻ ഫ്രണ്ട് ഓഫിസില്‍ രണ്ട് എട്ടടി മൂര്‍ഖന്മാർ; അപ്രതീക്ഷിത അതിഥിയെക്കണ്ട് ഞെട്ടി ജീവനക്കാർ

സ്വന്തം ലേഖകൻ കോട്ടയം: പഞ്ചായത്ത് ഓഫിസിലേക്ക് അപേക്ഷ കൊടുക്കാനെത്തുമ്പോൾ കാണുന്നത് മൂർഖൻ പാമ്പിനെ. കേൾക്കുമ്പോൾ ഞെട്ടലുണ്ടാകുമെങ്കിലും കോട്ടയം ജില്ലയിലെ തലപ്പലം പഞ്ചായത്ത് ഓഫിസില്‍ നിന്ന് അത്തരത്തിൽ രണ്ട് മൂര്‍ഖന്‍ പാമ്പുകളെയാണ് വിദ​ഗ്ധനായ പാമ്പ് പിടുത്തക്കാർ പിടികൂടിയത്. രണ്ട് വലിയ എട്ടടി മൂര്‍ഖന്മാരെയാണ് പഞ്ചായത്തിന്റെ ഫ്രണ്ട് ഓഫിസില്‍ കണ്ടത്. ഓഫിസ് ജീവനക്കാരന്‍ ജോജോ തോമസ് അപേക്ഷകള്‍ സെക്‌ഷനുകളിലേക്കു കൈമാറാന്‍ പോയി തിരിച്ചെത്തിയപ്പോഴാണ് രണ്ട് മൂര്‍ഖന്‍ പാമ്പുകള്‍ ഓഫിസിനുള്ളിലൂടെ ഇഴഞ്ഞുപോകുന്നത് കണ്ടത്. പെട്ടന്നുതന്നെ ജോജോ പ്രസിഡന്റ് അനുപമ വിശ്വനാഥിനെയും മറ്റ് ജീവനക്കാരെയും വിവരമറിയിച്ചു. പ്രസിഡന്റ് വിവരമറിയിച്ചതിനെ തുടര്‍ന്ന് […]

നിലത്ത് കിടന്നുള്ള ഉറക്കം ഇപ്പോള്‍ ശീലമായി; ജയിലില്‍ എല്ലാവരുമായി വേഗത്തില്‍ അടുത്ത ഹുമയൂണിന് ജയില്‍ ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ടും മാറി: കൈരളി റ്റി.എം.റ്റി സ്റ്റീല്‍ ബാര്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹുമയൂണ്‍ കള്ളിയത്തിന് ഇന്നും ജാമ്യം കിട്ടിയില്ല; രാമൻപിള്ള വാദിച്ചിട്ടും ശതകോടീശ്വരന്‍ ജയിലഴി എണ്ണുന്നത് തുടരും

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രമുഖ ക്രിമിനല്‍ കേസ് അഭിഭാഷകന്‍ അഡ്വ. രാമന്‍ പിള്ള കോടതിയില്‍ ഹാജരായെങ്കിലും 400 കോടിയുടെ ജിഎസ്ടി വെട്ടിപ്പു കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന കൈരളി റ്റി.എം.റ്റി സ്റ്റീല്‍ ബാര്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹുമയൂണ്‍ കള്ളിയത്തിന് ജാമ്യം ലഭിച്ചില്ല. ഇന്ന് ഹുമയൂണിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി പരിഗണിച്ചിരുന്നു. എന്നാൽ നിരവധി പ്രമുഖരെ രക്ഷിച്ചു ശീലമുള്ള അഡ്വ രാമന്‍ പിള്ളയുടെ വാദങ്ങൾ ഹുമയൂണ്‍ കള്ളിയത്തിന്റെ കാര്യത്തില്‍ വിലപ്പോയില്ല. സംസ്ഥാന സമ്ബദ് വ്യവസ്ഥയെ തകര്‍ക്കുന്നുവെന്ന ആരോപണം നേരിടുന്ന കേസിനാസ്പദമായ […]

അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ച് കിടക്കാൻ ഇന്ത്യയിലെ ട്രെയിനുകളിൽ ബേബി ബെർത്ത്: സാധാരണ സീറ്റിൽ മടക്കിവെയ്ക്കാവുന്ന തരത്തിലുള്ളവയാണ് ബേബി സീറ്റുകൾ

സ്വന്തം ലേഖകൻ ലക്നൗ: ഇന്ത്യയിലെ ട്രെയിനുകളിൽ അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ച് കിടക്കാൻ പ്രത്യേക ബെർത്ത് സംവിധാനം വരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ലക്നൗ ഡിവിഷനാണ് മാതൃദിനത്തോടനുബന്ധിച്ച് തേഡ് എസി കോച്ചിൽ 2 പ്രത്യേക ബെർത്തുകൾ തയ്യാറാക്കിയത്. സാധാരണ സീറ്റിൽ മടക്കിവെയ്ക്കാവുന്ന തരത്തിലുള്ള ബേബി സീറ്റ് കൂടി ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. പരീക്ഷണം വിജയമാണെന്ന് ബോധ്യപ്പെട്ടാൽ കൂടുതൽ കോച്ചുകളിലേക്ക് ഈ സംവിധാനം വ്യാപിപ്പിക്കുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. അമ്മയ്ക്കും കുഞ്ഞിനുമുള്ള പ്രത്യേക ബെർത്ത് സംവിധാനത്തെ സ്വാഗതം ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ ഒട്ടേറെപ്പേർ രം​ഗത്തെത്തി. പദ്ധതിക്ക് മികച്ച പ്രതികരണം ലഭിച്ചാൽ എല്ലാ ട്രെയിനുകളിലും […]