play-sharp-fill

സർക്കാരിനും പി സി ജോർജിനും നിർണായകം; അറസ്റ്റ് എന്തിനാണെന്ന് വിശദീകരിക്കാൻ പോലും പൊലീസിന് കഴിഞ്ഞില്ലെന്ന വിമ‍ർശനവുമായാണ് മജിസ്ട്രേറ്റ് കോടതി പി സി ജോർജിന് ജാമ്യം അനുവദിച്ചത്: ജാമ്യം റദ്ദാക്കണമെന്ന സർക്കാർ അപേക്ഷ ഇന്ന് കോടതിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയ പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കോടതിയുടെ തീരുമാനം സർക്കാരിന് നിർണായകമാണ്. മതവിദ്വേഷ പ്രസംഗം നടത്തിയതിന് കേസെടുത്ത കാര്യം സർക്കാർ കോടതിയെ ഇന്ന് അറിയിക്കും. അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലാണ് പി സി ജോർജ് മതവിദ്വേഷ പരാമർശം നടത്തിയത്. ഫോർട്ട് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തുവെങ്കിലും മണിക്കൂറുകള്‍ക്കുള്ളിൽ ജാമ്യം ലഭിച്ചത് സർക്കാരിന് തിരിച്ചടിയായി. അറസ്റ്റ് എന്തിനാണെന്ന് വിശദീകരിക്കാൻ പോലും പൊലീസിന് കഴിഞ്ഞില്ലെന്ന […]

പൊലീസ് ഉദ്യോഗസ്‌ഥന്റെ ഭാര്യയും 2 മക്കളും മരിച്ചനിലയില്‍: യുവതി പിഞ്ചുകുഞ്ഞുങ്ങളെകൊലപ്പെടുത്തി ആത്മഹത്യ ചെയ്‌തെന്ന് നിഗമനം: രാത്രി വൈകിയുള്ള ഭർത്താവിന്റെ ഫോണ്‍വിളികളെ ചൊല്ലി വഴക്കും തർക്കവും പതിവെന്ന് അയൽക്കാർ: ഭർത്താവായ പൊലീസ് ഉദ്യോഗസ്ഥൻ കസ്‌റ്റഡിയില്‍

സ്വന്തം ലേഖകൻ ആലപ്പുഴ: എ.ആര്‍ ക്യാമ്പ് പോലീസ്‌ ക്വാര്‍ട്ടേഴ്‌സില്‍ പോലീസുകാരന്റെ ഭാര്യയും രണ്ടു പിഞ്ചുകുഞ്ഞുങ്ങളും മരിച്ചനിലയില്‍.യുവതി പിഞ്ചുകുഞ്ഞുങ്ങളെകൊലപ്പെടുത്തി ആത്മഹത്യ ചെയ്‌തെന്നാണു നിഗമനം. ആലപ്പുഴ മെഡിക്കല്‍ കോളേജ്‌ പോലീസ്‌ എയ്‌ഡ്‌ പോസ്‌റ്റിലെ സി.പി.ഒ: റെനീസിന്റെ ഭാര്യ നജ്‌ല (27), മക്കളായ ടിപ്പു സുല്‍ത്താന്‍ (അഞ്ച്‌), മലാല (ഒന്നേകാല്‍) എന്നിവരാണു മരിച്ചത്‌. നജ്‌ല ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്‌ ആലപ്പുഴ വട്ടപ്പള്ളി സ്വദേശി റെനീസിനെ ആലപ്പുഴ സൗത്ത്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. മൂത്തമകന്‍ ടിപ്പു സുല്‍ത്താന്റെ കഴുത്തില്‍ ഷാള്‍ മുറുക്കിയും മലാലയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയും കൊന്നശേഷം […]

അസാനി ചുഴലിക്കാറ്റ് : വിമാന സര്‍വീസുകള്‍ റദ്ദാക്കി: തുറമുഖം അടച്ചു :9 ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്കും 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യത: ജനങ്ങള്‍ അതീവ ജാഗ്രതയില്‍

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിലേയ്ക്ക് അസാനി ചുഴലിക്കാറ്റ് നീങ്ങുന്നതിന്റെ പശ്ചാത്തലത്തില്‍ വിശാഖപട്ടണം തുറമുഖത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു.മോശം കാലാവസ്ഥ ചൂണ്ടിക്കാട്ടി ഇന്‍ഡിഗോ 23 വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി വിശാഖപട്ടണം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ അറിയിച്ചു. നാല് എയര്‍ ഏഷ്യ വിമാനവും സര്‍വീസ് റദ്ദാക്കി. ആന്ധ്രാപ്രദേശിലും ഒഡിഷയിലും ശക്തമായ മഴ മുന്നറിയിപ്പുണ്ട്. ബുധനാഴ്ച വൈകീട്ടോടെ കാറ്റിന്റെ വേഗത മണിക്കൂറില്‍ 60-70 കിലോമീറ്ററായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍, മത്സ്യത്തൊഴിലാളികള്‍ വ്യാഴാഴ്ച വരെ ആഴക്കടലില്‍ പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അതേസമയം, അസാനി ചുഴലിക്കാറ്റിന്റെ […]

വിദ്യാര്‍ത്ഥിനികള്‍ ഒന്നിച്ചുനടന്നാല്‍ അവര്‍ സ്വവര്‍ഗാനുരാഗികള്‍; നിര്‍ബന്ധിച്ച്‌ ഡോക്ടര്‍മാരുടെ ചെരുപ്പ് വൃത്തിയാക്കാൽ ; യൂണിഫോമില്‍ ചുളിവ് വീണാല്‍ ലൈംഗികമായ വ്യാഖ്യാനം;ശുചിമുറി വൃത്തിയാക്കേണ്ടതും വിദ്യാർത്ഥികൾ: ജയിലിന് സമാനമായ ഹോസ്റ്റൽ: നഴ്‌സിങ് വിദ്യാര്‍ത്ഥിനികളെ പൊറുതിമുട്ടിച്ച ചേര്‍ത്തല എസ്‌എച്ച്‌ കോളേജ് വൈസ് പ്രിന്‍സിപ്പലടക്കമുള്ളവർക്കെതിരെ നടപടി എടുക്കാന്‍ നഴ്‌സിങ് കൗണ്‍സില്‍ നിര്‍ദ്ദേശം

സ്വന്തം ലേഖകൻ ചേര്‍ത്തല: എസ്‌എച്ച്‌ നഴ്‌സിങ് കോളേജ് അധികൃതര്‍ക്ക് എതിരെ ഗുരുതര ആരോപണങ്ങൾ വിദ്യാര്‍ത്ഥിനികള്‍ ഉന്നയിച്ചതിനെ തുടർന്ന് ചേര്‍ത്തല എസ്‌എച്ച്‌ നഴ്‌സിങ് കോളേജ് മാനേജ്മെന്റിന് നടപടി എടുക്കാന്‍ നിര്‍ദ്ദേശം. പരാതിയില്‍ രണ്ടാഴ്ചയ്ക്കകം നടപടി വേണമെന്ന് പിടിഎ യോഗത്തില്‍ നഴ്‌സിങ് കൗണ്‍സില്‍ നിര്‍ദ്ദേശം നല്‍കി. 21-ന് വീണ്ടും പി ടി യോഗം ചേര്‍ന്ന് പരാതികള്‍ പരിഹരിക്കപ്പെട്ടോ എന്ന് വിലയിരുത്തും. വൈസ് പ്രിന്‍സിപ്പലിന്റെ നടപടി നഴ്‌സിങ് കൗണ്‍സില്‍ 13ന് ചര്‍ച്ച ചെയ്യും. തുടര്‍ നടപടിക്കായി കൗണ്‍സില്‍ രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട് കൈമാറും വൈസ് പ്രിന്‍സിപ്പിലിന് എതിരെയാണ് പരാതി. ഇതുമായി […]

വിവാദ നായകൻ ആകാശ് തില്ലങ്കേരി വിവാഹിതനാകുന്നു; വധു കൂത്തുപറമ്പുകാരിയായ ഹോമിയോ ഡോക്ടർ; സിപിഎം തള്ളിക്കളഞ്ഞ സഖാവിനെ ചതിക്കാതെ പ്രണയിനി; സോഷ്യൽ മീഡിയയിൽ വൈറലായി ആകാശ് പങ്കുവച്ച സേവ് ദ ഡേറ്റ് വീഡിയോ

സ്വന്തം ലേഖകൻ കണ്ണുര്‍: സ്വർണ്ണക്കടത്ത് -ക്വട്ടേഷൻ വിവാദങ്ങളിൽ നിറഞ്ഞുനിന്ന ആകാശ് തില്ലങ്കേരി വിവാഹിതനാകുന്നു. ഹോമിയോ ഡോക്ടറായ അനുപമ ജയതിലക് ആണ് വധു. മെയ് 12ന് വധു ഗൃഹത്തിൽ വച്ചാണ് വിവാഹം. സേവ് ദ ഡേറ്റ് വീഡിയോയുമായി ആകാശ് തില്ലങ്കേരി. ഈ വരുന്ന മെയ് 12ന് അനുപമയും ഞാനും വിവാഹം ചെയ്യുന്നു..എല്ലാവരോടും സമ്മതം വാങ്ങിക്കുന്നു..സ്‌നേഹം. ഈ കുറിപ്പോടെ സേവ് ദ ഡേറ്റ് വീഡിയോയും ആകാശ് തില്ലങ്കേരി ഷെയര്‍ ചെയ്തിട്ടുണ്ട്.ഈ വരുന്ന മെയ് 12ന് അനുപമയും ഞാനും വിവാഹം ചെയ്യുന്നു..എല്ലാവരോടും സമ്മതം വാങ്ങിക്കുന്നു.. ” എന്ന് ആകാശ് […]

കനത്ത മഴമൂലം മാറ്റിവെച്ച തൃശ്ശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് വൈകിട്ട് ഏഴ് മണിക്ക്: പകല്‍പ്പൂരം നേരത്തെ നിശ്ചയിച്ചത് പ്രകാരം തന്നെ നടക്കും

സ്വന്തം ലേഖകൻ തൃശ്ശൂര്‍:കനത്ത മഴ മൂലം ഇന്ന് പുലര്‍ച്ച മൂന്ന് മണിക്ക് നടത്താന്‍ നിശ്ചയിച്ചിരുന്ന തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് ഇന്ന് വൈകീട്ട് ഏഴ് മണിക്ക് നടക്കും. പകല്‍പ്പൂരവും അനുബന്ധ ചടങ്ങുകളും നേരത്തെ നിശ്ചയിച്ചത് പ്രകാരം തന്നെ നടക്കുമെന്നും അധികൃതര്‍ അറിയിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് ഇന്ന് പുലര്‍ച്ച മൂന്ന് മണിക്ക് നടത്താന്‍ നിശ്ചയിച്ചിരുന്ന വെടിക്കെട്ട് മാറ്റിവെച്ചത്. കാലാവസ്ഥ അനുകൂലമാകുന്ന സന്ദര്‍ഭത്തില്‍ വെടിക്കെട്ട് നടത്തുമെന്ന് തിരുവമ്ബാടി, പാറമേക്കാവ് വിഭാഗങ്ങള്‍ അറിയിച്ചിരുന്നു. ചൊവ്വാഴ്ച കുടമാറ്റ സമയം മുതല്‍ തൃശ്ശൂരില്‍ നേരിയ മഴ ഉണ്ടായിരുന്നു. വൈകീട്ടോടെ മഴ ശക്തമായി. […]

കോ​​ട്ട​​യം നാ​​ഗ​​മ്പ​​ട​​ത്ത് റെ​​യി​​ല്‍​​വേ​​യു​​ടെ ന​​ട​​പ്പാ​​ലം പൂ​​ര്‍​​ത്തി​​യാ​​യി ; എം​​സി റോ​​ഡി​​ല്‍ ഗു​​ഡ്ഷെ​​ഡ് റോ​​ഡി​​ല്‍​നി​​ന്നും നാ​​ഗ​​മ്പടം ബ​സ്‌ ​സ്റ്റാ​​ന്‍​​ഡി​​ലേ​​ക്കാ​​ണ് ന​​ട​​പ്പാ​​ലം നി​​ര്‍​​മി​​ച്ചി​​രി​​ക്കു​​ന്ന​​ത് ; പാലം ഈ മാസം അവസാനത്തോടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും

സ്വന്തം ലേഖകൻ കോ​​ട്ട​​യം: പാ​​ത​​യി​​ര​​ട്ടി​​പ്പി​​ക്ക​​ലി​​ന്‍റെ​​യും കോ​​ട്ട​​യം റെ​​യി​​ല്‍​​വേ സ്റ്റേ​​ഷ​​ന്‍ യാ​​ര്‍​​ഡ് വി​​ക​​സ​​ന​​ത്തി​​ന്‍റെ​​യും ഭാ​​ഗ​​മാ​​യി നാ​​ഗമ്പ​​ട​​ത്ത് പു​​തു​​താ​​യി നി​​ര്‍​​മി​​ച്ച റെ​​യി​​ല്‍​​വേ ഫു​​ട് ഓ​​വ​​ര്‍ ബ്രി​​ഡ്ജ് ഈ ​​മാ​​സം അ​​വ​​സാ​​ന​​ത്തോ​​ടെ തു​​റ​​ന്നു കൊ​​ടു​​ക്കും. എം​​സി റോ​​ഡി​​ല്‍ നാ​​ഗമ്പ​​ടം ഗു​​ഡ്ഷെ​​ഡ് റോ​​ഡി​​ല്‍​നി​​ന്നും നാ​​ഗ​​മ്പടം ബ​സ്‌ ​സ്റ്റാ​​ന്‍​​ഡി​​ലേ​​ക്കാ​​ണ് ന​​ട​​പ്പാ​​ലം നി​​ര്‍​​മി​​ച്ചി​​രി​​ക്കു​​ന്ന​​ത്. നേ​​ര​​ത്തെ​​യു​​ണ്ടാ​​യി​​രു​​ന്ന പ​​ഴ​​യ​​പാ​​ലം പൊ​​ളി​​ച്ചു​മാ​​റ്റി വ​​ല​​തു ഭാ​​ഗ​​ത്താ​​യി​​ട്ടാ​​ണു പു​​തി​​യ​​പാ​​ലം നി​​ര്‍​​മി​​ച്ചി​​രി​​ക്കു​​ന്ന​​ത്. 45 മീ​​റ്റ​​ര്‍ നീ​​ള​​വും മൂ​​ന്നു മീ​​റ്റ​​ര്‍ വീ​​തി​​യു​​മു​​ള്ള പു​​തി​​യ​​പാ​​ലം മു​​ഴു​​വ​​നാ​​യും റൂ​​ഫ് ചെ​​യ്തി​​ട്ടു​​ണ്ട്. പാ​​ല​​ത്തി​​ലും സ്റ്റെ​​പ്പു​​ക​​ളി​​ലും ടൈ​​ല്‍ ഇ​​ടു​​ന്നു​​ണ്ട്. അ​​ടു​​ത്ത​​യാ​​ഴ്ച ടൈ​​ല്‍ ഇ​​ടു​​ന്ന ജോ​​ലി​​ക​​ള്‍ ആ​​രം​​ഭി​​ക്കും. പാ​​ല​​ത്തി​​ന്‍റെ ര​​ണ്ടു […]

കൊച്ചി മെട്രോ പൂന്തോട്ടത്തില്‍ കഞ്ചാവ് ചെടി; പിഴുത് മാറ്റി എക്സൈസ്

സ്വന്തം ലേഖകൻ കൊച്ചി: മെട്രോ തൂണുകള്‍ക്കിടയിലെ പൂന്തോട്ടത്തില്‍ കഞ്ചാവ് ചെടി കണ്ടെത്തിയതായി ആള്‍ അറിയിച്ചതിനെ തുടര്‍ന്ന് എക്സൈസ് ഉദ്യോഗസ്ഥരെത്തി ചെടി പിഴുത് നീക്കി. പാലാരിവട്ടം മെട്രോ സ്റ്റേഷനു സമീപം മെട്രോ പില്ലര്‍ 516നും 517നും ഇടയിലുളള ഭാഗത്താണ് ക‌ഞ്ചാവ് ചെടി കണ്ടത്. ആരെങ്കിലും ബോധപൂര്‍വം വളര്‍ത്തിയതാണോ അതോ താനെ മുളച്ചതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

മഴക്കാലം ; വീ​​ണ്ടു​​മൊ​​രു പ്ര​​ള​​യ​​ത്തെ അ​​ഭി​​മു​​ഖീ​​ക​​രി​​ക്കേ​​ണ്ടി വ​​രു​​മോ​​യെ​​ന്ന ആ​​ശ​​ങ്ക​​യി​​ൽ കൂ​​ട്ടി​​ക്ക​​ല്‍, കൊ​​ക്ക​​യാ​​ര്‍ നി​​വാ​​സി​​ക​​ള്‍; ഇന്നലെ പെയ്ത മഴയിൽ കൂട്ടിക്കൽ ചപ്പാത്തിൽ ജലനിരപ്പ് ഉയർന്നു; പാലം അപകടാവസ്ഥയിലേക്ക് പോകുമെന്ന ഭീതിയിൽ ജനം

സ്വന്തം ലേഖകൻ കൂ​​ട്ടി​​ക്ക​​ല്‍: മ​​ഴ​​ക്കാ​​ലം അ​​ടു​​ക്കു​​ന്ന​​തോ​​ടെ വീ​​ണ്ടു​​മൊ​​രു പ്ര​​ള​​യ​​ത്തെ അ​​ഭി​​മു​​ഖീ​​ക​​രി​​ക്കേ​​ണ്ടി വ​​രു​​മോ​​യെ​​ന്ന ആ​​ശ​​ങ്ക​​യി​​ലാ​​ണ് കൂ​​ട്ടി​​ക്ക​​ല്‍, കൊ​​ക്ക​​യാ​​ര്‍ പ​​ഞ്ചാ​​യ​​ത്ത് നി​​വാ​​സി​​ക​​ള്‍. പ്ര​​ള​​യ​​ത്തി​​ല്‍ മ​​ണ​​ലും മാ​​ലി​​ന്യ​​വും നി​​റ​​ഞ്ഞ പു​​ല്ല​​ക്ക​​യ​​റി​​ന്‍റെ ശു​​ചീ​​ക​​ര​​ണം ര​​ണ്ട് മാ​​സ​​ങ്ങ​​ള്‍​​ക്കു മു​​ന്പാ​​ണ് ആ​​രം​​ഭി​​ച്ച​​ത്. എ​​ന്നാ​​ല്‍, ഇ​​ത് പ്ര​​ഹ​​സ​​ന​​മാ​​യി​​രു​​ന്നെ​​ന്ന ആ​​ക്ഷേ​​പ​​മാ​​ണ് ഇ​​പ്പോ​​ള്‍ ശ​​ക്ത​​മാ​​യി​​രി​​ക്കു​​ന്ന​​ത്. ഇ​​തി​​ന് ബ​​ലം ന​​ല്‍​​കു​​ന്ന കാ​​ഴ്ച​​ക​​ളാ​​ണ് കൂ​​ട്ടി​​ക്ക​​ല്‍ ച​​പ്പാ​​ത്തി​​ല്‍ ഇ​​ന്ന​​ലെ രാ​​വി​​ലെ കാ​​ണാ​​ന്‍ സാ​​ധി​​ച്ച​​ത്. ഇ​​ന്ന​​ലെ പു​​ല​​ര്‍​​ച്ചെ​​യു​​ണ്ടാ​​യ മ​​ഴ​​യി​​ല്‍ പു​​ല്ല​​ക​​യാ​​റി​​ല്‍ വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളില്‍ ത​​ങ്ങി കി​​ട​​ന്ന മ​​ര​​ങ്ങ​​ളും മ​​റ്റു പാ​​ഴ്സാ​​ധ​​ന​​ങ്ങ​​ളും ഒ​​ഴു​​കി​​യെ​​ത്തി കൂ​​ട്ടി​​ക്ക​​ല്‍ ച​​പ്പാ​​ത്തി​​ല്‍ ഇ​​ടി​​ച്ചു നി​​ന്ന​​തി​​നെ തു​​ട​​ര്‍​​ന്നു ച​​പ്പാ​​ത്തി​​നൊ​​പ്പം ജ​​ല​​നി​​ര​​പ്പു​​യ​​ര്‍​​ന്ന​​ത് നാ​​ടി​​നെ […]

മോട്ടോർ റാലി താരവും റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനുമായ ജോർജ് വർഗീസ് അന്തരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: പോപ്പുലർ റാലി അടക്കം കാർ – ഓഫ്റോഡ് റാലികളിൽ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള മോട്ടോർ റാലിതാരം അട്ടത്രയിൽ ജോർജ് വർഗീസ് (53) അന്തരിച്ചു. ഇന്ത്യയൊട്ടാകെ ഒട്ടേറേ റാലി പ്രേമികളുടെ സുഹൃത്തുമായിരുന്ന ജോർജ് റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനുമാണ്. സംസ്കാരം വ്യാഴാഴ്ച 3ന് പാറമ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. സിഎംഎസ് കോളെജ് റിട്ട. പ്രഫസർ ടി.ജി.വർഗീസിന്റെയും ശ്രീവിദ്യാധിരാജാ വിദ്യാഭവൻ റിട്ട. അധ്യാപിക ശോശാമ്മ വർഗീസിന്റെയും മകനാണ്. ഭാര്യ: കവിയൂർ അമ്പാട്ട് മിനി ജോർജ് (ജിഎസ്ടി ഡപ്യൂട്ടി കമ്മിഷണർ). മക്കൾ: കെവിൻ […]