play-sharp-fill

ഇന്ധനവില വര്‍ധന; കേരളം മുഴുവന്‍ ബൈക്ക് തള്ളി പ്രതിഷേധിച്ച് കോട്ടയം സ്വദേശിയായ ഇരുപത്തിമൂന്നുകാരന്‍

സ്വന്തം ലേഖിക സ്വന്തം ലേഖിക കോട്ടയം :ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച്‌ യുവാവിന്റെ പ്രതിഷേധം ശ്രദ്ധ നേടുന്നു. ഇരുപത്തിമൂന്നുകാരനായ നിയാസാണ് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ബൈക്ക് തള്ളി പ്രതിഷേധിക്കുന്നത്. ഇലക്‌ട്രോണിക്‌സില്‍ ഡിപ്ലോമയുള്ള നിയാസ്, കോട്ടയം സ്വദേശിയാണ് ഏപ്രില്‍ 18ന് കാസർ കോട് നീലേശ്വരത്തു നിന്ന് ആരംഭിച്ച പ്രതിഷേധയാത്രയുടെ 23-ാം ദിവസമാണ് എറണാകുളം ജില്ലയില്‍ പ്രവേശിച്ചത്. ഇതിനോടകം 312 കിലോമീറ്ററിലധികം ബൈക്ക് തള്ളി. രാവിലെ ആറിന് ബൈക്ക് തള്ളാന്‍ തുടങ്ങിയാല്‍ വൈകീട്ടോടെ അവസാനിപ്പിക്കും. ഒരു ദിവസം 35 കിലോമീറ്ററോളം യാത്ര തുടരും. വൈകീട്ട് ആരെങ്കിലും താമസസൗകര്യം […]

തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ തൃശൂര്‍ പൂരത്തിന് കൊടിയിറക്കം; ഇനി അടുത്ത പൂരത്തിന് കാണാം,മുഖാമുഖം നിന്ന് യാത്രപറഞ്ഞ് ഗജവീരന്മാർ

സ്വന്തം ലേഖിക തൃശൂര്‍: പതിനായിരങ്ങളെ സാക്ഷിയാക്കി തിരുവമ്പാടി , പാറമേക്കാവ് ഭഗവതിമാര്‍ വടക്കുന്നാഥ ക്ഷേത്രത്തിന്‍റെ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലി പിരിഞ്ഞതോടെ തൃശൂര്‍ പൂരത്തിന് സമാപനം. അതേസമയം, ചൊവ്വാഴ്ച രാത്രി കനത്ത മഴ മൂലം മാറ്റി വെച്ച വെടിക്കെട്ട് ബുധനാഴ്ച വൈകീട്ട് നടത്തുമെന്ന പ്രഖ്യാപനം ഉള്ളതിനാല്‍ നിരവധിയാളുകള്‍ ഇപ്പോഴും നഗരത്തിലുണ്ട്. ഉച്ചക്ക് 12.45ഓടെയാണ് ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലല്‍ എന്ന ഹൃദ്യമായ ചടങ്ങ് നടന്നത്. പാറമേക്കാവ് ഭഗവതിയുടെ തിടമ്ബേറ്റിയ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ എറണാകുളം ശിവകുമാറും തിരുവമ്ബാടിയുടെ തിടമ്ബേറ്റിയ തിരുവമ്ബാടി ചന്ദ്രശേഖരനും മുഖാമുഖംനിന്ന് തുമ്പിയുയര്‍ത്തി. അതിനുമുൻപ് മണിക്കൂറുകളോളം […]

ഇന്നത്തെ (11-05-2022) അക്ഷയ ലോട്ടറി ഫലം ഇവിടെ കാണാം

ഇന്നത്തെ അക്ഷയ ലോട്ടറി ഫലം ഇവിടെ കാണാം 1st Prize – ₹70,00,000/- AP 263740 (MALAPPURAM) Consolation Prize – ₹8,000/- AN 263740 AO 263740 AR 263740 AS 263740 AT 263740 AU 263740 AV 263740 AW 263740 AX 263740 AY 263740 AZ 263740 2nd Prize – ₹5,00,000/- AP 558163 3rd Prize – ₹1,00,000/- AN 644612 AO 478233 AP 692767 AR 484575 AS 444092 AT […]

കൊല്ലത്ത് കഞ്ചാവ് ചെടി നട്ടു വളര്‍ത്തിയ വീട്ടമ്മ അറസ്റ്റിൽ ;കണ്ടെത്തിയത് വീട്ടുമുറ്റത്തു നിന്നും പൂര്‍ണ്ണ വളര്‍ച്ച എത്തിയ കഞ്ചാവ് ചെടി

സ്വന്തം ലേഖിക കൊല്ലം: വീട്ടുമുറ്റത്തു കഞ്ചാവ് ചെടി വളര്‍ത്തിയ യുവതി അറസ്റ്റില്‍. മേലില സ്വദേശിനിയായ വീട്ടമ്മ തുളസിയെ ആണ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സഹദുള്ളാ ഖാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഇവരുടെ വീട്ടുമുറ്റത്തു നിന്നും പത്തടിപൊക്കമുള്ള അറുപത്തിഒന്ന് ശിഖരങ്ങളോട് കൂടിയ പൂര്‍ണ്ണ വളര്‍ച്ച എത്തിയ കഞ്ചാവ് ചെടിയാണ് കണ്ടെടുത്തത്. തുളസിയുടെ വീട് കേന്ദ്രീകരിച്ചു കഞ്ചാവ് ഉപയോഗം നടക്കുന്നതയുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പൂര്‍ണ്ണ വളര്‍ച്ച എത്തിയ കഞ്ചാവ് ചെടി കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ തുളസിയെ റിമാന്‍ഡ് ചെയ്തു.

വാളയാര്‍ കേസിലെ പെണ്‍കുട്ടികളെ അപകീര്‍ത്തിപ്പെടുത്തുന്ന മോശം പരാമര്‍ശം നടത്തി; എസ്.പി എം.ജെ സോജനെതിരെ ക്രിമിനല്‍ കേസ്

സ്വന്തം ലേഖകൻ പാലക്കാട്: വാളയാര്‍ പീഡനക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനായ എസ്പി എം ജെ സോജനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ കോടതി ഉത്തരവ്. പാലക്കാട് പോക്‌സോ കോടതിയാണ് ഉത്തരവിട്ടത്. പെണ്‍കുട്ടികളെ അപകീര്‍ത്തിപ്പെടുത്തുന്ന മോശം പരാമര്‍ശം നടത്തിയെന്ന കുട്ടികളുടെ അമ്മയുടെ പരാതിയിലാണ് കോടതി ഉത്തരവ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവാദ പരാമര്‍ശം. തുടര്‍ന്ന് കുട്ടികളുടെ അമ്മ കോടതിയില്‍ പരാതിയുമായി സമീപിക്കുകയായിരുന്നു. പരാമര്‍ശത്തില്‍ സോജന്‍ വിചാരണ നേരിടണമെന്ന് കോടതി നിര്‍ദേശിച്ചു. സോജനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള അന്വേഷണം വേണമെന്നാണ് വാളയാര്‍ സമരസമിതി ആവശ്യപ്പെടുന്നത്. ഡിവൈഎസ്പിയായിരുന്ന […]

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി, എട്ട് പേർക്ക് പരിക്ക്

സ്വന്തം ലേഖിക തിരുവനന്തപുരം: പള്ളിച്ചൽ പാരൂർക്കുഴിക്ക് സമീപം കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി ഡ്രൈവർ ഉൾപ്പെടെ എട്ട് പേർക്ക് പരിക്ക്. ഇടിയുടെ ആഘാതത്തിൽ ഒരു വശം ചരിഞ്ഞുപോയെങ്കിലും ഭിത്തിയിലും നടപ്പാതയുടെ കൈവരിയിലും തട്ടി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ 11 ന് തമ്പാനൂരിൽ നിന്ന് നാഗർകോവിലിലേക്ക് പുറപ്പെട്ട നെയ്യാറ്റിൻകര ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്. മഴയിൽ റോഡിൽ നിന്ന് തെന്നി മാറിയ ബസ് ഇലക്ട്രിക് പോസ്റ്റ് തകർത്ത് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ബസ് ഡ്രൈവർ അമരവിള സ്വദേശി വിനോദ് കുമാറിനും മറ്റ് […]

മണ്ണാര്‍ക്കാട് ഇരട്ടകൊലക്കേസ്:ഇരുപത്തിയഞ്ച് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി; ശിക്ഷാവിധി മറ്റന്നാള്‍

സ്വന്തം ലേഖിക പാലക്കാട്: മണ്ണാര്‍ക്കാട് കല്ലംകുഴി ഇരട്ടക്കൊലപാതകക്കേസില്‍ 25 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. പാലക്കാട് അതിവേഗ കോടതിയുടേതാണ് കണ്ടെത്തല്‍. പ്രതികളുടെ ശിക്ഷ മറ്റന്നാള്‍ വിധിക്കും. 2013ലാണ് കല്ലാംകുഴി പള്ളത്ത് വീട്ടില്‍ കുഞ്ഞുഹംസ(48), സഹോദരന്‍ നൂറുദ്ദീൻ (42) എന്നിവർ വീടിനു സമീപം കൊല്ലപ്പെടുന്നത്. 2013 നവംബര്‍ 20ന് രാത്രി ഒമ്പതുമണിയോടെ മാരകായുധങ്ങളുമായെത്തിയ സംഘം കുഞ്ഞുഹംസയെയും നൂറുദ്ദീനെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ മറ്റൊരു സഹോദരന്‍ കുഞ്ഞുമുഹമ്മദിനും പരിക്കേറ്റിരുന്നു. സിപിഎം അനുഭാവികളായ ഇരുവരും കാന്തപുരം സുന്നി വിഭാഗം സജീവ പ്രവര്‍ത്തകരായിരുന്നു. കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ആയിരുന്ന ചോലാട്ടില്‍ സിദ്ദീഖാണ് കേസില്‍ […]

പത്തൊൻപത് കോടിയിലധികം മുടക്കി ടാർ ചെയ്ത ഈരാറ്റുപേട്ട – വാഗമൺ റോഡ് ; ഒറ്റ മഴയിൽ തകർന്നു തരിപ്പണമായി; ഉത്തരവാദികളായവർ മൗനത്തിൽ

സ്വന്തം ലേഖകൻ കോട്ടയം: 19.90 കോടി രൂപ മുടക്കി ടാർ ചെയ്ത ഈരാറ്റുപേട്ട – വാഗമൺ റോഡ് ഒറ്റ മഴയിൽ തകർന്നു തരിപ്പണമായി. കോടികൾ മുടക്കിയ റോഡിൻ്റെ പണി തുടങ്ങിയപ്പോഴേ, നിലവാരവും, കട്ടിയും കുറഞ്ഞ ടാറിങ്ങാണ് നടത്തുന്നത് എന്ന ഗുരുതര വിഷയം ചൂണ്ടിക്കാട്ടി നിരവധി ആളുകൾ പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിയിരുന്നു. എന്നാൽ അധികൃതർ നടപടിയൊന്നും സ്വീകരിച്ചില്ല. കാലങ്ങളായി തകര്‍ന്നു കിടന്ന ഒരു വഴി മാത്രമല്ല ഇത്. കേരളത്തിലെ അറിയപ്പെടുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള വഴി. അത് നന്നാക്കിയ രീതിയിലേക്കുള്ള വഴിയിലേക്കാണിപ്പോള്‍ കാര്യങ്ങളുടെ പോക്ക്. […]

ചുഴലിക്കാറ്റിൽ ആന്ധ്രാ തീരത്തടിഞ്ഞ് സ്വർണ്ണ നിറത്തിലുള്ള രഥം;അയൽ ഗ്രാമങ്ങളിൽ നിന്നും സ്വർണ്ണ രഥം കാണാൻ കരയിലേക്ക് ഒഴുകിയെത്തിയത് നിരവധിപേർ

സ്വന്തം ലേഖിക ഡൽഹി: ചുഴലിക്കാറ്റിൽ ആന്ധ്രാ തീരത്തടിഞ്ഞ് സ്വർണ്ണ നിറത്തിലുള്ള രഥം. മ്യാൻമർ, മലേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നാവാൻ സാധ്യതയുള്ള സ്വർണ്ണ നിറത്തിലുള്ള രഥം ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ സുന്നപ്പള്ളി തീരത്താണ് ചൊവ്വാഴ്ച വൈകുന്നേരം കണ്ടെത്തിയത്. രഥം ഗ്രാമവാസികൾ കെട്ടി കരയ്‌ക്കെത്തിച്ചിട്ടുണ്ട്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഒരു ആശ്രമത്തിന്റെ രൂപവുമായി രഥത്തിന് സാമ്യമുണ്ട്. അസാനി ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ രഥം ആന്ധ്രാപ്രദേശത്തെ തീരത്തേക്ക് നീങ്ങിയതായി സംശയിക്കുന്നു. ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ ഉയർന്ന വേലിയേറ്റം കാരണം രഥം തീരത്തേക്ക് ഒലിച്ചുപോയതാകാമെന്ന് പ്രാദേശിക നാവികർ പറഞ്ഞു. അയൽ ഗ്രാമങ്ങളിൽ […]

ഏറ്റുമാനൂര്‍- ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നാളെ മുതൽ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം; വേണാട്, ജനശതാബ്ദി അടക്കം 21 ട്രെയിനുകള്‍ റദ്ദാക്കി; ചില ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചു വിടും

സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂര്‍- ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. നിരവധി ട്രെയിനുകള്‍ റദ്ദാക്കി. ചില തീവണ്ടികള്‍ ആലപ്പുഴ വഴി തിരിച്ചു വിടും. നാളെ മുതല്‍ ഈ മാസം 28 വരെയാണ് രണ്ടാംഘട്ട നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. 20 മുതല്‍ 29 വരെ വിവിധ ദിവസങ്ങളിലായി ഐലന്‍ഡ് എക്‌സ്പ്രസ്, പരശുറാം, ജനശതാബ്ദി, വേണാട് എന്നിവ ഉള്‍പ്പെടെ 21 ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. പാലരുവി എക്‌സ്പ്രസ് 23, 24, 25, 27 തീയതികളില്‍ വൈകിട്ട് 5.20നു മാത്രമേ പാലക്കാട് നിന്നും […]