play-sharp-fill

കോട്ടയം ജില്ലയിൽ നാളെ (12.05.2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ നാളെ (12.05.2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. 1. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ ജാസ്സ്, കുറ്റിയേക്കവല, പൂഴിക്കനട എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. 2. കിടങ്ങൂർ സെക്ഷന്റെ പരിധിയിൽ വരുന്ന പള്ളിക്കുന്ന്, തിരുവമ്പാടി, കരുനാട്ടുകവല, വെള്ളാപ്പള്ളി, കമ്പനികടവ് എന്നീ ട്രാൻസ്ഫോർമേറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 3. പൈക സെക്ഷൻ്റെ പരിധിയിൽ വരുന്ന സിന്ധ്യ, പൈക ടൗൺ, […]

സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്നു; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധം ശക്തമാക്കാന്‍ നടപടി സ്വീകരിക്കാന്‍ എല്ലാ ജില്ലകള്‍ക്കും മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. കാലാവസ്ഥാ വ്യതിയാനവും മഴയും കാരണം പകര്‍ച്ചവ്യാധി കൂടാന്‍ സാധ്യതയുള്ള സാഹചര്യം മുന്നില്‍ കണ്ട് ജില്ലകള്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഹോട്ട് സ്‌പോട്ടുകള്‍ നിശ്ചയിച്ച്‌ കൃത്യമായ ഇടപെടലുകള്‍ നടത്തണം. സംസ്ഥാനതല നിരീക്ഷണം ശക്തമാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. എല്ലാ ജില്ലകളിലേയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് […]

തട്ടുകടയിൽനിന്ന് വാങ്ങിയ കപ്പബിരിയാണിയിൽ വെള്ളിമോതിരം; നടപടിയുമായി ആരോ​ഗ്യവിഭാ​ഗം: തട്ടുകട അടച്ചിടാൻ നിർദേശം

സ്വന്തം ലേഖകൻ ചേർത്തല: തട്ടുകടയിൽ നിന്നും വാങ്ങിയ കപ്പബിരിയാണിയിൽ വെള്ളിമോതിരം കണ്ടെത്തി. ഭക്ഷണം കഴിച്ചയാൾക്ക് അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് നഗരസഭ ആരോഗ്യവിഭാഗത്തിന് നൽകിയ പരാതിയിൽ തട്ടുകട അടച്ചിടാൻ നിർദേശം നൽകി. കണിച്ചുകുളങ്ങര സ്വദേശിനി ഷാലിക്കാണ് കഴിഞ്ഞ ദിവസം തട്ടുകടയിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ നിന്നും മോതിരം കിട്ടിയത്. നഗരത്തിൽ പ്രവർത്തിക്കുന്ന തട്ടുകടക്കെതിരെയാണ് പരാതി ഉയർന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭ ആരോഗ്യവിഭാഗം അന്വേഷണം തുടങ്ങി. നഗരത്തിലാണ് ഭക്ഷണം വിൽപന നടത്തിയതെങ്കിലും പാകംചെയ്തത് തണ്ണീർമുക്കം പഞ്ചായത്ത് പരിധിയിലാണെന്നതിനാൽ പഞ്ചായത്തിന്റെയും അനുമതിയിലായിരിക്കും തുടർ നടപടികൾ. അന്വേഷണം പൂർത്തിയാകുന്നതുവരെ കട അടച്ചിടുന്നതിനാണ് […]

എങ്ങനെ നല്ലരീതിയില്‍ പ്രവര്‍ത്തിക്കണമെന്ന് അറിയില്ലേ? എംജി സര്‍വകലാശാലയോട് സുപ്രീംകോടതി : സര്‍വകലാശാല സ്വകാര്യവല്‍ക്കരണത്തിന് ശ്രമിക്കുകയാണെന്നും വളഞ്ഞ വഴിയിലൂടെ ജീവനക്കാരെ പിരിച്ചുവിടുകയാണെന്നും ആരോപിച്ച്‌ സുപ്രീംകോടതി

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ഒരു സര്‍വ്വകലാശാല എങ്ങനെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കണമെന്ന് അറിയില്ലേയെന്ന് സുപ്രീംകോടതിയുടെ ചോദ്യം. മഹാത്മാഗാന്ധി സര്‍വ്വകലാശാലയോടാണ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് ഈ ചോദ്യം ആരാഞ്ഞത്. സര്‍വകലാശാല സ്വകാര്യവല്‍ക്കരണത്തിന് ശ്രമിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. വളഞ്ഞ വഴിയിലൂടെ ജീവനക്കാരെ പിരിച്ചുവിടുകയാണെന്നും സുപ്രീംകോടതി ആരോപിച്ചു. സര്‍വകലാശാലയ്ക്ക് കീഴിയിലുള്ള സ്വാശ്രയ സ്ഥാപനങ്ങളെ സിപാസ് എന്ന സര്‍ക്കാര്‍ നിയന്ത്രിത സൊസൈറ്റിക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് സ്ഥിരം ജീവനക്കാരെ ഉള്‍പ്പടെ സിപാസ് പിരിച്ച് വിട്ടിരുന്നു. പിരിച്ച് വിടല്‍ റദ്ദാക്കുകയും ജീവനക്കാരെ പഴയ തസ്തികളില്‍ നിയമിക്കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ മഹാത്മാഗാന്ധി […]

തൃശൂരില്‍ ഇന്നും കനത്ത മഴ; പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവച്ചു; ഞായറാഴ്‌ച നടത്താന്‍ തീരുമാനം

സ്വന്തം ലേഖകൻ തൃശൂര്‍: പൂരത്തിന്റെ പ്രധാന ആകര്‍ഷണ ഇനമായ വെടിക്കെട്ട് ഇന്ന് വീണ്ടും മാറ്റി‌വച്ചു. കനത്തമഴയെ തുടര്‍ന്നാണ് രണ്ടാമതും വെടിക്കെട്ട് മാറ്റിയത്. ഇന്ന് നടത്താനിരുന്ന വെടിക്കെട്ട് ഞായറാഴ്‌ച നടത്തും. രാവിലെ പകല്‍പൂരവും അതിന് പിന്നാലെ 12 മണിയോടെ പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിയുന്ന ചടങ്ങും നടന്നു. നഗരത്തില്‍ പൂരപ്രേമികളെ ആവേശത്തിലാക്കി പകല്‍വെടിക്കെട്ടും നടന്നു. എന്നാല്‍ വൈകുന്നേരം വരെ ഒഴിഞ്ഞുനിന്ന മഴ ഇപ്പോള്‍ തൃശൂര്‍ നഗരത്തില്‍ ശക്തമായിരിക്കുകയാണ്. അസാനി ചുഴലിക്കാറ്റിന്റെ ഭാഗമായുളള മഴയാണിത്. ഇന്ന് പുലര്‍ച്ചെ വെടിക്കെട്ട് നടത്താനുള്ള ഒരുക്കങ്ങളെല്ലാം നേരത്തെ പൂര്‍ത്തിയായിരുന്നു. എന്നാല്‍ കുടമാറ്റ […]

ജവഹർ ബാലഭവൻ ജീവനക്കാർ സമരം അവസാനിപ്പിച്ചു

സ്വന്തം ലേഖകൻ കോട്ടയം: പിരിച്ചു വിട്ട രണ്ട് അധ്യാപകരെ തിരിച്ചെടുക്കുക, ജവഹർ ബാലഭവൻ കുട്ടികളുടെ ലൈബ്രറിയിൽ നില നിറുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 38 ദിവസമായി ജവഹർ ബാലഭവൻ അധ്യാപകർ നടത്തിവന്ന സമരം സാംസ്കാരിക വകുപ്പുമന്തി സജി ചെറിയാന്റെ സാന്നിദ്ധ്യത്തിൽ പബ്ലിക് ലൈബ്രറി ഭാരവാഹികളുമായി നടത്തിയ ചർച്ചയിൽ അവസാനിപ്പിച്ചു. സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് ജവഹർ ബാലഭവൻ കഴിവതും വേഗം കുട്ടികളുടെ ലൈബ്രറിയിൽ നിന്ന് മാറ്റുമെന്ന് മന്ത്രി ഉറപ്പു നൽകി. അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കിയ രണ്ട് അധ്യാപകർ അടക്കം വിരമിച്ച അദ്ധ്യാപകരെ ഒഴിവാക്കാനും ധാരണയായി.

കുപ്രസിദ്ധ ഗുണ്ടാ നേതാവ് അരുണ്‍ ഗോപന്‍ പിടിയില്‍; കൊലപാതകം, മോഷണം, പിടിച്ചുപറി, ഹണിട്രാപ്പ് അടക്കം മുപ്പതോളം കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവിനെ പിടികൂടിയത് അതിസാഹസികമായി; ഹണി ട്രാപ്പ് കേസ് നടത്തി കോട്ടയത്ത് നിന്ന് മുങ്ങിയ അരുൺ ഗോപൻ വടക്കൻ ജില്ലകൾ കേന്ദ്രീകരിച്ച് ബോസ് എന്ന പേരിൽ മയക്കുമരുന്ന് വിൽപ്പന നടത്തിവരികയായിരുന്നു

സ്വന്തം ലേഖകൻ കോട്ടയം: കുപ്രസിദ്ധ ഗുണ്ടാ നേതാവ് അരുണ്‍ ഗോപന്‍ പിടിയില്‍. കോട്ടയം കുടമാളൂര്‍ മന്നത്തൂര്‍ വീട്ടില്‍ ഗോപകുമാര്‍ മകന്‍ അരുണ്‍ ഗോപന്‍(31) നെയാണ് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡ് അറസ്റ്റ് ചെയ്തത്. കൊലപാതകം, മോഷണം, പിടിച്ചുപറി, വധശ്രമം, കൊട്ടേഷൻ, മയക്കുമരുന്ന് കടത്തല്‍ തുടങ്ങി മുപ്പതോളം കേസുകളില്‍ പ്രതിയാണ്. കോട്ടയം ജില്ലയിലെ ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ നേരിട്ടും അല്ലാതെയും നിയന്ത്രിച്ചിരുന്നതും ഇയാളായിരുന്നു. 2020 -ല്‍ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഹണി ട്രാപ്പിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ എട്ട് പേരെ അറസ്റ്റ് […]

യുവാവിന്റെ മൃതദേഹം നെയ്യാറില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് തെളിഞ്ഞു; പ്രതികള്‍ പിടിയില്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: നെയ്യാറില്‍ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഈ മാസം മൂന്നിനാണ് തിരുവനന്തപുരം റസല്‍പുരം സ്വദേശിയായ ഷൈജുവിന്റെ മൃതദേഹം നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള കടവില്‍ നിന്നും കണ്ടെത്തിയത്. സംഭവത്തില്‍ മാരായമുട്ടം സ്വദേശികളായ ഷിജിന്‍, മോഹന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷൈജുവിന്റേത് മുങ്ങിമരണമല്ല എന്ന പോസ്റ്റ്മോര്‍ട്ടത്തിലെ കണ്ടെത്തലാണ് കൊലപാതക വിവരം പുറത്തെത്തിച്ചത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലും തുടര്‍ന്ന് കൊലപാതകത്തിലേയ്ക്കും നയിച്ചതെന്ന് പ്രതികള്‍ നെയ്യാറ്റിന്‍കര പൊലീസിന് മൊഴി നല്‍കി. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. […]

കേരളത്തില്‍ നിന്ന് പത്ത് ലക്ഷം രൂപയുടെ മദ്യവുമായി പോവുകയായിരുന്ന വാഹനം മറിഞ്ഞു; മദ്യക്കുപ്പികള്‍ പെറുക്കാന്‍ തിക്കിത്തിരക്കി ജനങ്ങള്‍; പിന്നാലെ സംഘര്‍ഷം

സ്വന്തം ലേഖകൻ ചെന്നൈ: കേരളത്തിലെ മണലൂരില്‍ നിന്നും മദ്യവുമായി പോവുകയായിരുന്ന വാഹനം മധുരയിലെ വിരാഗനൂരില്‍ വച്ച്‌ അപകടത്തില്‍പ്പെട്ടു. നിയന്ത്രണം വിട്ട് മറിഞ്ഞ വാഹനത്തില്‍ പത്ത് ലക്ഷം രൂപയുടെ മദ്യക്കുപ്പികള്‍ ഉണ്ടായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മദ്യക്കുപ്പികള്‍ റോ‌ഡില്‍ വീണതോടെ ഇവ പെറുക്കാനായി ആളുകള്‍ ഓടിയെത്തി. ഇത് പ്രദേശത്ത് ചെറിയ സംഘര്‍ഷത്തിന് ഇടയാക്കി. അപകടവും പിന്നാലെയുണ്ടായ സംഘര്‍ഷവും മൂലം പ്രദേശത്ത് ഗതാഗതക്കുരുക്കുണ്ടായി. ഇതിന് മുന്‍പും സമാന സംഭവങ്ങള്‍ നടന്നിട്ടുണ്ട്. പൊലീസ് സ്ഥലത്ത് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

കോവിഡിനു ശേഷം നഷ്ടം കൂടി;സാധാരണക്കാരുടെ മദ്യം എന്നു വിളിപ്പേരുള്ള ‘ജവാന്റെ’ വില വർധിക്കുന്നത് ഇങ്ങനെ

സ്വന്തം ലേഖിക തിരുവനന്തപുരം:സാധാരണക്കാരുടെ മദ്യം എന്നു വിളിപ്പേരുള്ള ജവാൻ റമ്മിന്റെ വില വർധിപ്പിക്കണമെന്ന് ബവ്റിജസ് കോർപറേഷന്റെ ശുപാർശ. സർക്കാർ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡാണ് ജവാൻ റം നിർമിക്കുന്നത്. 10 ശതമാനം വിലവർധനയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു ലീറ്റർ മദ്യത്തിന് 600 രൂപയാണ് ഇപ്പോഴത്തെ വില. 8000 കേയ്സ് മദ്യമാണ് കമ്പനി ഒരു ദിവസം ഉൽപ്പാദിപ്പിക്കുന്നത്. ഒരു കുപ്പി മദ്യം പുറത്തിറക്കുമ്പോൾ 2.50 രൂപ നഷ്ടമാണെന്നാണ് ബവ്കോ സർക്കാരിനെ അറിയിച്ചിരിക്കുന്നത്. ഒരു കുപ്പി മദ്യത്തിന് 51.11 രൂപയാണ് സർക്കാർ നൽകുന്നത്. ഇത് 60 […]