play-sharp-fill

‘ജോ സഭയുടെ സ്ഥാനാര്‍ത്ഥിയാണ്, ഞാനും അതേ; നിയമസഭയുടെ സ്ഥാനാര്‍ത്ഥി ആണെന്ന് മാത്രം’; ജോ ജോസഫ് സഭാ സ്ഥാനാര്‍ത്ഥിയാണെന്ന വിമര്‍ശനത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: തൃക്കാക്കരയിലെ ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന മുഖ്യ മന്ത്രി ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥി ആണ്, ഞാനും അതേ. പക്ഷേ, അത് നിയമസഭയുടെ സ്ഥാനാര്‍ത്ഥി ആണെന്ന് പരിഹസിച്ച് ജോ ജോസഫ് സഭാ സ്ഥാനാര്‍ത്ഥിയാണെന്ന വിമര്‍ശനത്തില്‍ മറുപടി നൽകി. തൃക്കാക്കര അബദ്ധം തിരുത്തണമെന്നും പിണറായി വിജയന്‍ പറഞ്ഞു. ബിജെപിയുടെ വര്‍ഗ്ഗീയതക്കുള്ള ശരിയായ ബദല്‍ സിപിഎം. ഉപതെരഞ്ഞെടുപ്പില്‍ കേരളം ആഗ്രഹിച്ച പോലെ തൃക്കാക്കര മണ്ഡലം പ്രതികരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിന്‍റെ വേവലാതി യുഡിഎഫ് ക്യാമ്ബില്‍ പ്രകടമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. […]

കോഴിക്കോട്ടെ മന്ത്രിമാര്‍ ഇതൊന്നും കാണുന്നില്ലേ: ബലക്ഷയമുണ്ടെന്ന ഐ.ഐ.ടി റിപ്പോര്‍ട്ടിന്റെ പേരില്‍ ഉപയോഗ ശൂന്യമായിക്കിടക്കുന്നത് പ്രതിമാസം 43.20 ലക്ഷം രൂപ വാടക നിശ്ചയിച്ച വ്യാപാര സമുച്ചയം: കെഎസ്ആര്‍ടിസി വര്‍ഷം പാഴാക്കുന്നത് 5.18 കോടി രൂപ

സ്വന്തം ലേഖകൻ കോഴിക്കോട്: കെ.എസ്.ആര്‍.ടി.സിയില്‍ ശമ്ബളം നല്‍കാന്‍ പണമില്ലാതെ സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് മുന്നില്‍ കൈമലര്‍ത്തുമ്ബോള്‍ കോഴിക്കോട്ട് പ്രതിമാസം 43.20 ലക്ഷം രൂപ വാടക നിശ്ചയിച്ച വ്യാപാര സമുച്ചയം നോക്കുകുത്തി. 3,28,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടമാണ് ബലക്ഷയമുണ്ടെന്ന ഐ.ഐ.ടി റിപ്പോര്‍ട്ടിന്റെ പേരില്‍ ഉപയോഗ ശൂന്യമായിക്കിടക്കുന്നത്. ഇടക്കാലത്ത് ബസ് സ്റ്റാന്‍ഡ് ഇവിടെ നിന്ന് മാറ്റി കെട്ടിടബലക്ഷയം തീര്‍ക്കാനുള്ള നടപടികള്‍ ആരംഭിച്ചെങ്കിലും നടപടികള്‍ പതുക്കെ മതിയെന്ന വാക്കാല്‍ നിര്‍ദേശം മുകളില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കയാണ്. ഇതോടെ ബലക്ഷയം തീര്‍ക്കല്‍ അനിശ്ചിതമായി നീളുമെന്നാണ് സൂചന. നിലവിലെ സാഹചര്യത്തില്‍ […]

പഞ്ചായത്ത് സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ട് ഹോം സ്റ്റേയ്ക്ക് ലൈസന്‍സ്; വയനാട്ടില്‍ ക്ലര്‍ക്ക് അറസ്റ്റില്‍

സ്വന്തം ലേഖകൻ കല്‍പ്പറ്റ: പഞ്ചായത്ത് സെക്രട്ടറിയുടെ വ്യാജ ഒപ്പ് പതിച്ച് ഹോം സ്റ്റേയ്ക്ക് ലൈസന്‍സ് നല്‍കിയ പഞ്ചായത്ത് ഓഫീസിലെ ക്ലര്‍ക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്‍പ്പറ്റ തിരുവാതിരയില്‍ ഡിജീഷ് (32) നെയാണ് പടിഞ്ഞാറത്തറ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം. സ്വകാര്യ വ്യക്തിയുടെ ഹോം സ്റ്റേയ്ക്ക് ലഭിച്ച ലൈസന്‍സില്‍ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ഡിജിഷ് നടത്തിയ ക്രമക്കേട് കണ്ടെത്തിയത്. തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയില്‍ നടത്തിയ വകുപ്പുതല അന്വേഷണത്തില്‍ ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തുകയും ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു. […]

കോട്ടയം നാഗമ്പടത്ത് കൊടുംവളവിൽ എംസി റോഡ് കൈയ്യേറി ഹോട്ടലിന് മുൻപിൽ ഷെഡ്; തേർഡ് ഐ ന്യൂസ് വാർത്ത പുറത്ത് വിട്ട് ഒറ്റ മണിക്കൂറിനകം ഷെ‍ഡ് പൊളിച്ചുമാറ്റി ഹോട്ടലുടമ

സ്വന്തം ലേഖകൻ കോട്ടയം: നാഗമ്പടത്ത് കൊടുംവളവിൽ എം സി റോഡ് കൈയ്യേറി ഹോട്ടലിന് മുൻപിൽ ഷെഡ് സ്ഥാപിച്ച് ഹോട്ടലുടമ. കൊടും വളവിൽ എത് സമയത്തും അപകടമുണ്ടാകുമെന്നും അധികൃതർ കൈയ്യേറ്റം കണ്ടിട്ടും തിരിഞ്ഞ് നോക്കുന്നില്ലന്നും കാണിച്ച് തേർഡ് ഐ ന്യൂസ് വാർത്ത പുറത്ത് വിട്ട് ഒറ്റ മണിക്കൂറിനകം ഷെ‍ഡ് പൊളിച്ചുമാറ്റി ഹോട്ടലുടമ ദിനംപ്രതി അപകടങ്ങൾ ഉണ്ടാവുകയും നിരവധി പേർ മരണപ്പെടുകയും ചെയ്തിട്ടുള്ള കൊടുംവളവിലാണ് പത്തടിയോളം എം സി റോഡ് കൈയ്യേറി താല്കാലിക ഷെഡ് സ്ഥാപിച്ചത്. വാഹനയാത്രക്കാർക്കും മറ്റു കാൽനടയാത്രക്കാർക്കും വൻ ഭീഷണിയായിരുന്നു ഹോട്ടൽ ഉടമ സ്ഥാപിച്ചിരുന്ന […]

ഒറ്റമൂലി വൈദ്യന്‍റെ കൊലപാതകം; പ്രതികൾ രണ്ട് കൊലപാതകങ്ങൾ കൂടി ആസൂത്രണം ചെയ്തിരുന്നു: ആത്മഹത്യയെന്ന് തോന്നുന്ന വിധത്തിൽ രണ്ടുപേരെ കൊല്ലുന്നതിനെപ്പറ്റി പദ്ധതിയിട്ട് ഭിത്തിയിൽ ഒട്ടിച്ച ചാർട്ടിന്‍റെ ദൃശ്യങ്ങൾ പുറത്ത്: പൊലീസിന് നിർണായക വിവരം ലഭിച്ചത് മുഖ്യ പ്രതിയുടെ ലാപ്ടോപിൽ നിന്ന്

സ്വന്തം ലേഖകൻ മലപ്പുറം: നിലമ്പൂരിൽ പാരമ്പര്യ വൈദ്യനെ ദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ബത്തേരി സ്വദേശി നൗഷാദിനെ കോടതിയിലെത്തിച്ചു. കസ്റ്റഡിയിൽ വാങ്ങിയതിനു ശേഷം പൊലീസ് തെളിവെടുപ്പ് നടത്തും. കേസിലെ പ്രതികൾ മറ്റ് രണ്ട് കൊലപാതകങ്ങൾ കൂടി ആസൂത്രണം ചെയ്തതായി തെളിവുകൾ കിട്ടിയിട്ടുണ്ട്. ആത്മഹത്യയെന്ന് തോന്നുന്ന വിധത്തിൽ രണ്ടുപേരെ കൊല്ലുന്നതിനെപ്പറ്റി പദ്ധതിയിട്ട് ഭിത്തിയിൽ ഒട്ടിച്ച ചാർട്ടിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നു. മുഖ്യ പ്രതി ഷൈബിൻ അഷ്റഫിന്‍റെ ലാപ്ടോപിൽ നിന്നാണ് പോലീസിന് നിർണായക വിവരം ലഭിച്ചത്. നിലമ്പൂരിൽ പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളായ നൗഷാദ് പകർത്തിയ […]

പതിനഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍: ഫീസ് കുത്തനെ ഉയര്‍ത്തിയത് ഹൈക്കോടതി സ്‌റ്റേ ചെയ്തു

സ്വന്തം ലേഖകൻ ബംഗളൂരു: പതിനഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസ് കുത്തനെ ഉയര്‍ത്തിയ കേന്ദ്ര വിജ്ഞാപനം കര്‍ണാടക ഹൈക്കോടതി സ്‌റ്റേ ചെയ്തു. വിജ്ഞാപനം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിനു നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചു. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇറക്കിയ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് കര്‍ണാടക ലോറി ഡ്രൈവേഴ്‌സ് അസോസിയേഷന്‍ ആണ് കോടതിയെ സമീപിച്ചത്. നേരത്തെ കേന്ദ്രം സമാനമായ വിജ്ഞാപനം ഇറക്കിയെങ്കിലും 2017ല്‍ ഹൈക്കോടതി അത് റദ്ദാക്കിയതാണെന്ന് ഹര്‍ജിയില്‍ പറയുന്നു. പതിനഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ […]

തൃക്കാക്കരയില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ വേദിയിലെത്തി കെ വി തോമസ്; സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ കൊച്ചി: തൃക്കാക്കരയിലെ ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയിലെത്തി കെ വി തോമസ്. മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് കെ വി തോമസ് വേദിയിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് കെ വി തോമസിനെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ അദ്ദേഹത്തെ ഷാള്‍ അണിയിച്ച്‌ സ്വീകരിച്ചു. ഇടത് വേദിയില്‍ എത്താന്‍ ഒരു മണിക്കൂര്‍ ബ്ലോക്കില്‍ യാത്ര ചെയ്തെന്ന് കെ വി തോമസ് പറഞ്ഞു. കെ റെയില്‍ വരേണ്ട ആവശ്യകതയാണ് തോമസ് മാഷ് പറയുകയാണെന്ന് പിണറായി തന്‍റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. […]

തിരുവനന്തപുരത്ത് ഫ്ലാറ്റിനുള്ളില്‍ യുവദമ്പതികള്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നുമെത്തിയത് ഇന്നലെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഫ്ലാറ്റിനുള്ളില്‍ യുവദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍. അഭിലാഷ്, ഭാര്യ ബിന്ദു എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അഭിലാഷ് ഇന്നലെയായിരുന്നു ഗള്‍ഫില്‍ നിന്നുമെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

തൊടുപുഴയിൽ മൂന്നര വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു; അമ്മയുടെ സുഹൃത്തായ പ്രതിക്ക് 21 വ‌ര്‍ഷം തടവ്

സ്വന്തം ലേഖകൻ തൊടുപുഴ: മൂന്നര വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ അമ്മയുടെ സുഹൃത്തിന് 21 വര്‍ഷം തടവ് ശിക്ഷ. തിരുവനന്തപുരം സ്വദേശിയായ അരുണ്‍ ആനന്ദിന് തൊടുപുഴ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായാണ് 21 വര്‍ഷം തടവ് ശിക്ഷ. 15 വര്‍ഷമായി ശിക്ഷ അനുഭവിച്ചാല്‍ മതിയെന്നും കോടതി വ്യക്തമാക്കി. പ്രതിക്ക് 3,81,000 രൂപ പിഴയും വിധിച്ചു. പ്രതി കുറ്റം ചെയ്തിട്ടുണ്ടെന്ന് നേരത്തേ തന്നെ കോടതി കണ്ടെത്തിയിരുന്നു. ഇരയുടെ സഹോദരന്‍ ഏഴു വയസുകാരനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. 2019ലായിരുന്നു സംഭവം. കുട്ടികളുടെ […]

കോട്ടയം അയര്‍കുന്നത്ത് ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത; ഭാര്യയെയും മകനെയും വിദേശത്തേക്ക് കൊണ്ടു പോകാൻ പേപ്പർ വർക്കുകൾ നീങ്ങുന്നതിനിടെയുള്ള അപ്രതീക്ഷിത കൊലപാതകത്തിൽ ഞെട്ടി ബന്ധുകളും നാട്ടുകാരും

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം അയര്‍കുന്നത്ത് ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. അയര്‍കുന്നം പതിക്കല്‍ വീട്ടില്‍ സുധീഷ്(40) ഭാര്യ ടിന്റു(34) എന്നിവരാണ് മരിച്ചത്. സുധീഷിനെ തൂങ്ങിമരിച്ച നിലയിലും ടിന്റുവിനെ മുറിയിലെ കട്ടിലിനടിയില്‍ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയശേഷം സുധീഷ് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാവിലെ മകനെ അന്വേഷിച്ചെത്തിയ സുധീഷിന്റെ മാതാവും അയല്‍ക്കാരുമാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. ഫോണ്‍വിളിച്ചിട്ട് കിട്ടാത്തതിനാല്‍ സുധീഷിന്റെ മാതാവ് മകനെ അന്വേഷിച്ച്‌ വീട്ടിലെത്തുകയായിരുന്നു. എന്നാല്‍ കോളിങ് ബെല്‍ അടിച്ചിട്ടും പ്രതികരണമുണ്ടാകാത്തതിനെ തുടര്‍ന്ന് അയല്‍ക്കാരെ വിവരം […]