play-sharp-fill

വിളിച്ചിട്ട് മിണ്ടുന്നില്ലെന്ന് സജാദ്; അയല്‍ക്കാര്‍ എത്തുമ്പോള്‍ ഷഹാന സജാദിന്റെ മടിയില്‍: ഇരുവരും തമ്മിൽ വഴക്ക് പതിവെന്നും രണ്ടു പേരുടേയും ബന്ധുക്കള്‍ പോലും വരാറില്ലെന്നും ഫ്‌ളാറ്റുടമ: ഇരുവരുടേതും പ്രണയവിവാഹമായിരുന്നുവെങ്കിലും നിസാരകാര്യങ്ങള്‍ക്ക് വഴക്കുണ്ടാക്കുമായിരുന്നുവെന്ന് സജാദിന്റെ സുഹൃത്തും

സ്വന്തം ലേഖകൻ കോഴിക്കോട്: മോഡലും നടിയുമായ ഷഹ്നയും ഭര്‍ത്താവ് സജാദും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് ഫ്‌ളാറ്റുടമ ജാസര്‍. രണ്ടരമാസം മുമ്പാണ് ഇരുവരും പറമ്പില്‍ ബസാറിലെ ഒറ്റമുറി ഫ്‌ളാറ്റില്‍ താമസത്തിന് എത്തിയത്. ദിവസവും വഴക്കുണ്ടാക്കുമായിരുന്നു. അസമയത്ത് പോലും വഴക്കുണ്ടാക്കും. റോഡിലൂടെ പോകുന്നവരും അയല്‍പക്കത്ത് ഉള്ളവരും ഇതേക്കുറിച്ച് ഫ്‌ളാറ്റുടമയായ തന്നോട് പരാതി പറഞ്ഞിരുന്നു. തുടര്‍ന്ന് ഇനി വഴക്കുണ്ടാക്കിയാല്‍ വീട് ഒഴിയേണ്ടി വരുമെന്ന് പലതവണ ഇരുവരോടും പറഞ്ഞിരുന്നു. വേറെ താമസസ്ഥലം ശരിയായാല്‍ ഉടന്‍ മാറുമെന്നാണ് ഇരുവരും പറഞ്ഞിരുന്നതെന്നും ഫ്‌ളാറ്റ് ഉടമയായ ജാസര്‍ പറഞ്ഞു. സജാദ് ജോലിയ്ക്ക് പോകാത്തതിനെച്ചൊല്ലിയും, പതിവായി […]

നിവിൻ പോളി-രാജീവ് രവി ചിത്രം “തുറമുഖം”ജൂൺ 3ന്: ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം

സ്വന്തം ലേഖകൻ നിവിൻ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന “തുറമുഖം”ജൂൺ 3ന് പ്രദർശനത്തിനെത്തുന്നു. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്,അർജ്ജുൻ അശോകൻ,സുദേവ് നായർ,മണികണ്ഠൻ ആചാരി,നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, ദർശന രാജേന്ദ്രൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. 1920കളിൽ പുതിയ കൊച്ചി തുറമുഖം നിർമിക്കുന്ന കാലത്താണ് കഥ തുടങ്ങുന്നത്. നാടിന്റെ നാനാഭാഗത്ത് നിന്നും ജോലി തേടി നിരവധി പേർ ലേബർ കോണ്ട്രാക്ടർമാരുടെ […]

മുപ്പത് വർഷത്തോളം വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അധ്യാപകൻ കസ്റ്റഡിയിൽ; മലപ്പുറം നഗരസഭയിലെ സിപിഐഎം മുൻ കൗൺസിലർ കെവി ശശികുമാർ ആണ് പിടിയിലായത്

സ്വന്തം ലേഖിക മലപ്പുറം :വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മുൻ അധ്യാപകൻ കസ്റ്റഡിയിൽ. മലപ്പുറം നഗരസഭയിലെ സിപിഐഎം മുൻ കൗൺസിലർ കൂടിയായ കെവി ശശികുമാർ ആണ് പിടിയിലായത്. പീഡന പരാതിക്ക് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. സെൻ്റ് ജമാസ് സ്കൂളിലെ മുൻ അധ്യാപകനാണ് ശശികുമാർ. മാർച്ചിലാണ് ഇയാൾ സ്കൂളിൽ നിന്ന് വിരമിച്ചത്. വിരമിച്ചതിനു ശേഷം ഇയാൾ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിനു മറുപടി പീഡന പരാതികൾ ഉയരുകയായിരുന്നു. അധ്യാപകനായി ജോലി ചെയ്ത 30 വർഷത്തിൽ ഇയാൾ അറുപതോളം വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു എന്നാണ് പരാതി. പൂർവവിദ്യാർത്ഥിനികൾ നൽകിയ […]

നടിയെ ആക്രമിച്ച കേസ് ;കുടുംബാംഗങ്ങളെ വലിച്ചിഴയ്ക്കുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി വിചാരണക്കോടതി ; മകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്; ഈ കസേരയുടെ അന്തസ്സും ഉത്തരവാദിത്തവും അറിഞ്ഞുകൊണ്ടുതന്നെയാണ് ഇവിടെ ഇരിക്കുന്നത്’; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് കോടതി പരാമര്‍ശം

സ്വന്തം ലേഖിക കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തന്റെ കുടുംബാംഗങ്ങളെ വലിച്ചിഴയ്ക്കുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി വിചാരണക്കോടതി ജഡ്ജി.കേസിന്റെ വിചാരണ നടപടികളുടെ ഭാഗമായി പുറത്തുവരുന്ന വിവാദങ്ങളിലേക്കു സ്വന്തം കുടുംബാംഗങ്ങളും വലിച്ചിഴയ്ക്കപ്പെടുന്നതിലുള്ള അതൃപ്തി ജഡ്ജി തുറന്ന കോടതിയില്‍ത്തന്നെ പ്രകടിപ്പിച്ചു. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് കോടതി പരാമര്‍ശം. “കോടതിയുടെ പിതാവും ഭര്‍ത്താവും ചര്‍ച്ചകള്‍ക്കു വിഷയമാകുന്നു. 12 വയസ്സു മാത്രം പ്രായമുള്ള മകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഈ കസേരയുടെ അന്തസ്സും ഉത്തരവാദിത്തവും അറിഞ്ഞുകൊണ്ടുതന്നെയാണ് ഇവിടെ ഇരിക്കുന്നത്.” വാദങ്ങള്‍ക്കിടയില്‍ ഒരുഘട്ടത്തില്‍ വിചാരണക്കോടതി […]

യുവതിയും രണ്ട് യുവാക്കളും സഞ്ചരിച്ച ബൈക്ക് അപകടത്തില്‍ പെട്ടു; രക്ഷിക്കാനായി ഓടിക്കൂടിയ നാട്ടുകാര്‍ ഇവരെ പിടിച്ച്‌ എഴുനേല്‍പ്പിക്കാൻ ശ്രമിക്കുന്നതിനിടെ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച ; യുവതിക്ക് ജീവന്‍ ഇല്ല

സ്വന്തം ലേഖിക ബെംഗളൂരു: യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് അപകടത്തില്‍ പെട്ടു. മൃതദേഹം ബൈക്കില്‍ ഇരുത്തി കൊണ്ട് പോവുന്നതിനിടെ രാമനഗരയിലാണ് സംഭവം. ബെംഗളൂരു രാജരാജേശ്വരി സ്വദേശിനി സൗമ്യയാണ് കൊല ചെയ്യപ്പെട്ടത്. സൗമ്യയെ കൊലപ്പെടുത്തിയ ശേഷം ബൈക്കില്‍ മൃതദേഹം ഉപേക്ഷിക്കാന്‍ പോകുന്നതിനിടെയാണ് രാമനഗര നഗരസഭ കമ്മീഷണറുടെ ഓഫീസിന് മുന്നില്‍ ബൈക്ക് അപകടത്തില്‍ പെട്ടത്. യുവതിയും രണ്ട് യുവാക്കളും ആയിരുന്നു ബൈക്കില്‍ സഞ്ചരിച്ചത്. ബൈക്കില്‍ നിന്ന് വീണ ഇവരെ പിടിച്ച്‌ എഴുനേല്‍പ്പിക്കാന്‍ നോക്കുന്നതിനിടെയാണ് യുവതിക്ക് ജീവന്‍ ഇല്ലെന്ന് രക്ഷിക്കാന്‍ എത്തിയവര്‍ക്ക് മനസിലായത്. ഇവര്‍ […]

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു; യുഎഇ യുടെ മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ച നേതാവ്

സ്വന്തം ലേഖകൻ യുഎഇ പ്രസിഡൻ്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ(73) അന്തരിച്ചു. യുഎഇയുടെ രണ്ടാമത്തെ പ്രസിഡൻ്റാണ്. യുഎഇ പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയമാണ് നിര്യാണ വാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. മരണത്തെ തുട‍ര്‍ന്ന് യുഎഇയില്‍ 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. യുഎഇ സ്ഥാപക നേതാവ് ഷെയ്ഖ് സാഇദിന്റെ മൂത്ത മകനാണ്. പിതാവിന്റെ വഴിയേ സഞ്ചരിച്ച അദ്ദേഹം ആധുനിക യുഎഇയുടെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് ഷെയ്ഖ് ഖലീഫ. ഇന്ത്യയോടും കേരളത്തോടുമൊക്കെ ആത്മബന്ധം പുലർത്തിയിരുന്ന ആളായിരുന്നു ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ […]

പൂരം അത് ഞങ്ങള് തൃശൂര്‍ക്കാരുടെയാ; അത് അഭിമാനത്തോടെ പറയുകയും ചെയ്യും;തൃശൂര്‍ക്കാരി ആയിരുന്നിട്ടും പൂരം നേരാം വണ്ണം അടുത്തു നിന്നു കണ്ടില്ലല്ലോ എന്ന പരാതി ,ചങ്കില്‍ക്കൊണ്ട ആ ആഗ്രഹത്തിന്റെ ബാക്കിയാണ് നിങ്ങള്‍ കണ്ടത്;’അഴിഞ്ഞാട്ടക്കാരി’ എന്ന് വിളിക്കുന്ന സദാചാര ചേട്ടന്മാരോട് ഇതെന്റെ ജീവിതമല്ലേ, അതു നോക്കാന്‍ എനിക്കറിയാം; കൂട്ടുകാരന്റെ തോളിലേറി തൃശ്ശൂര്‍ പൂരം കണ്ട കൃഷ്ണപ്രിയയ്ക്ക് പറയാനുള്ളത്

സ്വന്തം ലേഖിക തൃശൂർ :സ്ത്രീ സൗഹൃദമെന്നൊക്കെ സര്‍ക്കാര്‍ പറയുന്നുണ്ടായിരുന്നെങ്കിലും പൂരം ഉള്‍പ്പെടെ ആളുകൂടുന്ന പൊതു ഇടങ്ങള്‍ പെണ്‍ജന്മങ്ങള്‍ക്ക് ഇപ്പോഴും അത്ര സേഫല്ലെന്ന് ബോധ്യപ്പെടുന്നതായിരുന്നു തൃശ്ശൂര്‍ ആണ്‍സുഹൃത്തിന്റെ തോളിലിരുന്ന് കണ്ണീരോടെ തൃശ്ശൂര്‍ പൂരം കണ്ട കൃഷ്ണപ്രിയയുടെ വീഡിയോ.എന്നാല്‍, എന്ത് സംഭവിച്ചാലും പൂരം അടുത്ത് നിന്ന് കാണാന്‍ തീരുമാനിച്ചുറച്ച സൗഹൃദ കൂട്ടായ്മയെ കുറിച്ചാണ് കൃഷ്ണപ്രിയക്കും സുദീപ് എം സിദ്ധാര്‍ത്ഥിനും പറയാനുള്ളത്. തൃശ്ശൂര്‍ മണ്ണുത്തി സ്വ​ദേശിനിയാണ് കൃഷ്ണപ്രിയ. അധ്യാപികയായിരുന്ന കൃഷ്ണപ്രിയ തൃശൂരില്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ സബ് എഡിറ്ററായി ജോലി ചെയ്യുകയാണ്. അമ്മയും ചേട്ടനുമടങ്ങുന്നതാണ് കൃഷ്ണപ്രിയയുടെ കുടുംബം. സുഹൃത്തായ […]

മോഹൻലാലിന് ഇ.ഡിയുടെ നോട്ടീസ്; കളളപ്പണം വെളുപ്പിച്ചെന്നും സൂചന; മോൻസന്റെ പുരാവസ്തു തട്ടിപ്പ് കേസിലും നടൻ മോഹൻലാലിനെ ഇ.ഡി ചോദ്യം ചെയ്യും

സ്വന്തം ലേഖകൻ മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ നടൻ മോഹൻലാലിനെ ഇ.ഡി ചോദ്യം ചെയ്യും. കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ​ഹാജരാകണമെന്നാവശ്യപ്പെട്ട് മോഹൻലാലിന് ഇ.ഡി നോട്ടീസയച്ചു. മോൻസൻ കേസ് കൂടാതെ കളളപ്പണം വെളുപ്പിച്ചെന്ന കേസിലും മോഹൻലാലിനെ ചോ​ദ്യം ചെയ്യുമെന്നാണ് സൂചന. പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് മോഹൻലാൽ കൊച്ചിയിലെ മോൻസന്റെ വീട്ടിലെത്തിയിരുന്നു എന്നതിനുളള സൂചനകൾ ലഭിച്ചത്. മോൻസനുമായി അടുത്ത ബന്ധമുളള മറ്റൊരു നടനൊപ്പമാണ് മോഹൻലാൽ മോൻസന്റെ വീട്ടിലെത്തിയത്. ഇ നടനും ഇ.ഡി നോട്ടീസയച്ചേക്കും. 2021 സെപ്റ്റംബറിലാണ് പുരാവസ്തു വിൽപ്പനയുടെ മറവിൽ […]

ഇന്നത്തെ (13-05-2022) നിർമൽ ലോട്ടറി ഫലം ഇവിടെ കാണാം

ഇന്നത്തെ നിർമൽ ലോട്ടറി ഫലം ഇവിടെ കാണാം 1st Prize – ₹70,00,000/- NG 943709 Consolation Prize – ₹8,000/- NA 943709 NB 943709 NC 943709 ND 943709 NE 943709 NF 943709 NH 943709 NJ 943709 NK 943709 NL 943709 NM 943709 2nd Prize – ₹10,00,000/- NF 829470 3rd Prize – ₹1,00,000/- NA 727810 NB 111952 NC 211525 ND 751556 NE 798215 NF 721508 […]

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി വാഗ്ദാനം ചെയ്ത് മൂന്നേകാല്‍ കോടി തട്ടിപ്പ് നടത്തി; മാണി.സി.കാപ്പന്‍ എം.എല്‍.എക്ക് സുപ്രീം കോടതി നോട്ടീസ്

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: വഞ്ചനാ കേസിൽ മാണി സി. കാപ്പനെതിരെ സുപ്രീം കോടതിയുടെ നോട്ടീസ്. പാലാ എം.എൽ.എ. കേസിന്റെ വിചാരണ സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി പരി​ഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നടപടി. മുംബൈ വ്യവസായിയായ ദിനേശ് മേനോനാണ് ഹൈക്കോടതി ഉത്തരവിനെതിരെ ഹരജി സമർപ്പിച്ചത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് വാഗ്ദാനം നല്‍കി മൂന്നേകാല്‍ കോടി തട്ടിയെന്നാണ് കേസ്. കാപ്പനെതിരെ ദിനേശ് മേനോന്‍ നല്‍കിയ പരാതിയില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കേസെടുത്തിരുന്നു. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കാപ്പനെതിരായ കേസ്. […]