video
play-sharp-fill

കോട്ടയം ജില്ലയിൽ ഇന്ന് (30/4/2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ഇന്ന് (30/4/2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി 66 KV സബ് സ്റ്റേഷനിൽ വാർഷിക അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മോർക്കുളങ്ങര , ആനന്ദശ്രമം , ഹള്ളാപ്പാറ , ചെത്തിപ്പുഴക്കടവ് , കാനറാ പേപ്പർമിൽ , പാലാത്ര , വടക്കേക്കര , വാഴപ്പള്ളി കോളനി , കുറ്റിശ്ശേരിക്കടവ് , കോയിപ്പുറം സ്കൂൾ , കൽക്കുളത്തുക്കാവ് , വാഴപ്പള്ളി അമ്പലം, മലേപ്പറമ്പ് , മഞ്ചാടിക്കര എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മണി […]

ചുവപ്പുനാട നീക്കണം; ഫയല്‍ നീക്കം വേഗത്തിലാക്കാന്‍ സെക്രട്ടേറിയറ്റില്‍ പരിഷ്കരണം; തട്ടുകള്‍ കുറച്ചുള്ള വിശദമായ ഉത്തരവ് പുറത്തിറക്കി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ഫയല്‍ നീക്കം വേഗത്തിലാക്കാന്‍ തട്ടുകള്‍ കുറച്ചുള്ള വിശദമായ ഉത്തരവ് പുറത്തിറക്കി. നയപരമായ തീരുമാനമെടുക്കേണ്ട ഫയലുകള്‍ മാത്രം സെക്രട്ടറി തലത്തില്‍ വിശദമായി പരിശോധിച്ചാല്‍ മതിയെന്നാണ് തീരുമാനം. പുതിയ പരിഷ്ക്കരണം വരുന്നതോടെ അധികമാകുന്ന തസ്തികകള്‍ സര്‍ക്കാര്‍ പുനര്‍വിന്യസിക്കും. സെക്രട്ടറിയേറ്റ് ഫയലുകളിലെ ചുവപ്പുനാട നീക്കാനാണ് ഭരണപരിഷ്ക്കാര കമ്മീഷണറുടെ ശുപാര്‍ശ പ്രകാരമുള്ള പരിഷ്ക്കരണം. സാധാരണ സെക്ഷന്‍ ഓഫീസര്‍ കഴിഞ്ഞാല്‍ അണ്ടര്‍ സെക്രട്ടറി ഫയല്‍ കാണണം, അതുകഴിഞ്ഞാല്‍ ഡെപ്യൂട്ടി-ജോയിന്‍റ്- അ‍ഡീഷണല്‍, സ്പെഷ്യല്‍ സെക്രട്ടറി- സെക്രട്ടറി അതുകഴി‍ഞ്ഞാല്‍ മന്ത്രിക്കും മുഖ്യമന്ത്രിക്കും നല്‍കും – ഇങ്ങിനെയാണ് നിലവിലെ തട്ടുകള്‍. […]

പിണറായിക്ക് പിന്നാലെ കോടിയേരി ബാലകൃഷ്ണനും ചികിത്സയായി വിദേശത്തേക്ക്; നാളെ അമേരിക്കയിലേക്ക് പോകും

സ്വന്തം ലേഖകൻ തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചികിത്സയായി വിദേശത്തേക്ക്. നാളെ പുലര്‍ച്ചെ അമേരിക്കയിലേക്ക് പോകും. ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അര്‍ബുദത്തില്‍ തുടര്‍ചികിത്സക്കായി അമേരിക്കയില്‍ പോകുന്നത്. സെക്രട്ടറിയുടെ ചുമതല കൈമാറിയില്ല. പാര്‍ട്ടി സെൻ്റര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനും ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയിരിക്കുകയാണ്. മിനസോട്ടയിലെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക് പോയത്. ഈ മാസം 24 നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് യാത്രത്തിരിച്ചത്. 18 ദിവസത്തേക്കാണ് യാത്ര. മെയ് പത്തോടെ മുഖ്യമന്ത്രി കേരളത്തില്‍ മടങ്ങിയെത്തുമെന്നാണ് സൂചന. […]

“താന്‍ മന്ത്രി ആയിരുന്നപ്പോള്‍ എല്ലാം കൃത്യമായിട്ട് ചെയ്തിരുന്നു… “; വൈദ്യുതി നിയന്ത്രണത്തിനെതിരെ എം എം മണി; കെഎസ്‌ഇബി നേതൃത്വത്തിനെതിരെയും വിമര്‍ശനം

സ്വന്തം ലേഖകൻ ഇടുക്കി: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ മുന്‍ മന്ത്രി എം എം മണി. വൈദ്യുതി വിലയ്ക്ക് വാങ്ങുന്നതിനെതിരെ ലേഖനം എഴുതിയവരാണ് ഇപ്പോള്‍ കറണ്ട് കട്ട് ഏര്‍പ്പെടുത്തുന്നതെന്ന് വിമര്‍ശിച്ച എം എം മണി കെഎസ്‌ഇബി നേതൃത്വത്തിനെതിരെയും ആഞ്ഞടിച്ചു. ഒരു മണിക്കൂര്‍ കൊണ്ട് പറഞ്ഞ് തീര്‍ക്കാവുന്ന പ്രശ്‌നങ്ങളാണ് കെഎസ്‌ഇബിയിലുള്ളത്. ഉദ്യോഗസ്ഥരെ ഒരു കുടക്കീഴില്‍ കൊണ്ടുപോകാന്‍ അനുഭവ പാഠവം വേണം. തൊഴിലാളികള്‍ക്ക് നേരെ തന്‍ പ്രാമാണിത്വം കാട്ടിയാല്‍ ഇപ്പോള്‍ ആരും അംഗീകരിക്കില്ല. താന്‍ മന്ത്രി ആയിരുന്നപ്പോള്‍ എല്ലാം കൃത്യമായിട്ടാണ് ചെയ്തതെന്നും എം എം മണി പറഞ്ഞു. അതേസമയം, […]

”ലെഫ്റ്റിൽ നിന്റെ തന്തയും റൈറ്റിൽ എന്റെ തന്തയും,” സുരേഷ് ഗോപിയെ സിംഹവാലൻ കുരങ്ങിന്റെ മുഖവുമായി ചേർത്ത് വച്ച് പരിഹസിച്ചയാള്‍ക്ക് ചുട്ടമറുപടി നൽകി മകൻ ഗോകുല്‍ സുരേഷ് ;ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സ്വന്തം ലേഖിക കൊച്ചി: ചലച്ചിത്രതാരവും ബിജെപി നേതാവുമായ സുരേഷ് ​ഗോപിയെ സോഷ്യല്‍ മീഡിയയില്‍ പരിഹസിച്ച വ്യക്തിക്ക് ചുട്ടമറുപടി നല്‍കി മകന്‍ ​ഗോകുൽ സുരേഷ് ഗോകുലിന്റെ മറുപടി ഇതിനകം വൈറലായി കഴിഞ്ഞു . ഒരു ഭാഗത്ത് നടൻ സുരേഷ് ഗോപിയുടെ ഫോട്ടോയും മറുഭാഗത്ത് എഡിറ്റ് ചെയ്ത സിംഹവാലൻ കുരങ്ങിന്റെ മുഖവും ചേർത്ത് വച്ച്, ‘ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ’ എന്ന കുറിപ്പും നൽകിയായിരുന്നു ഒരു വ്യക്തിയുടെ കമന്‍റ് പോസ്റ്റ്. ഉടൻ തന്നെ ​ഗോകുൽ സുരേഷ് മറുപടിയുമായി രം​ഗത്ത് വന്നു. രണ്ടു വ്യത്യാസമുണ്ട്. ”ലെഫ്റ്റിൽ നിന്റെ […]

വിവരങ്ങള്‍ പുറത്തു പോകരുത്; കോടതി പറഞ്ഞ സമയത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം; നടിയെ ആക്രമിച്ച കേസിൽ കടുത്ത നിര്‍ദ്ദേശങ്ങളുമായി പുതിയ ക്രൈംബ്രാഞ്ച് മേധാവി

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോരാതെ നോക്കണമെന്ന് അന്വേഷണ സംഘത്തിന് ക്രൈംബ്രാഞ്ച് മേധാവിയുടെ നിര്‍ദേശം. കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താന്‍ വിളിച്ച യോഗത്തിലായിരുന്നു നിര്‍ദ്ദേശം. ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് എസ് ശ്രീജിത്തിനെ മാറ്റിയ ശേഷം ചുമതലയെടുത്ത ഷെയ്ഖ് ദര്‍ബേഷ് സാഹിബാണ് കഴിഞ്ഞ ദിവസം പ്രത്യേക യോഗം വിളിച്ചത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥരും തലസ്ഥാനത്ത് നടന്ന യോഗത്തില്‍ പങ്കെടുത്തു. ഓഡിയോ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ചാനലുകളില്‍ സ്ഥിരമായി വരുന്നതിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് പഴയ […]

കെഎസ്ആർടിസിയിൽ നിന്ന് 750 ജീവനക്കാർ വിരമിക്കുന്നു; ജീവനക്കാർ വിരമിക്കുന്നത് സർവ്വീസുകളെ ബാധിക്കില്ലെന്ന് അധികൃതർ

സ്വന്തം ലേഖിക കൊച്ചി :കെഎസ്ആർടിസിയിൽ നിന്ന് ജീവനക്കാർ വിരമിക്കുന്നത് സർവീസുകളെ ബാധിക്കില്ലെന്ന് അധികൃതർ. ഏപ്രിൽ, മേയ് മാസങ്ങളിൽ കെഎസ്ആർടിസിയിൽ നിന്നും ജീവനക്കാർ വിരമിക്കുമ്പോൾ സർവ്വീസുകളെ ബാധിക്കുമെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഈ വാർത്ത കെഎസ്ആർടിസി തള്ളി. ഏകദേശം 750 ജീവനക്കാരാണ് ഏപ്രിൽ മേയ് മാസങ്ങളിൽ വിരമിക്കുന്നത്. സംസ്ഥാനത്തെ എല്ലാ കെഎസ്ആർടിസി യൂണിറ്റുകളിലും റിട്ടയർമെന്റിനും കുറവിനും ആനുപാതികമായി സർവ്വീസ് നടത്തുന്നതിനുള്ള ജീവനക്കാരെ ജനറൽ ട്രാൻസ്ഥർ മുഖാന്തിരം മേയ് മാസം പുനർ വിന്യസിക്കും. ഇതിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം കൃത്യമാക്കി പട്ടിക തയ്യാറാക്കൽ അവസാന ഘട്ടത്തിലാണ്. നിലവിൽ […]

ധര്‍മ്മടത്ത് കല്ലിടാനെത്തിയ ഉദ്യോഗസ്ഥന് മര്‍ദനം; കല്ലുകള്‍ പിഴുതെറിഞ്ഞ് നാട്ടുകാർ ;മര്‍ദനമേറ്റത് സര്‍വേ എഞ്ചിനീയര്‍ക്ക്

സ്വന്തം ലേഖിക കണ്ണൂര്‍: ധര്‍മ്മടത്ത് സര്‍വ്വേക്കല്ല് സ്ഥാപിക്കുന്നതിനിടെ കെ റെയില്‍ ഉദ്യോഗസ്ഥന് മര്‍ദനം. സര്‍വേ എഞ്ചിനീയര്‍ക്കാണ് കല്ലിടലിനിടെ മര്‍ദനമേറ്റത്. ധര്‍മ്മടം പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ കല്ലിടല്‍ പുരോഗമിക്കുന്നതിനിടെ കടുത്ത പ്രതിഷേധമാണ് സമര സമിതി പ്രവര്‍ത്തകരും നാട്ടുകാരും ഉയര്‍ത്തുന്നത്. വലിയ പൊലീസ് സന്നാഹമാണ് പ്രദേശത്തുള്ളത്. നാട്ടുകാര്‍ സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞു. പൊലീസ് നാട്ടുകാരുമായി ബലപ്രയോഗത്തിന് മുതിര്‍ന്നിട്ടില്ല. മുഴപ്പിലങ്ങാട് പഞ്ചായത്തിലെ മുല്ലപ്പറമ്പ് മേഖലയിലാണ് ഇന്ന് കല്ലിടുന്നത്. ‘പെട്ടെന്നൊരു ദിവസം വന്ന് കുറ്റിയടിച്ച് പോയാല്‍ എങ്ങനെ ശരിയാകും ? പുതിയ വീടാണ് ഇത്. പെട്ടെന്നൊരു ദിവസം വന്ന് കുറ്റിയടിച്ചിട്ട് […]

യുവതി ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു; പിന്നാലെ സുഹൃത്തായ യുവാവ് പുഴയില്‍ ചാടി ജീവനൊടുക്കി

സ്വന്തം ലേഖകൻ ആലുവ: യുവതി ട്രെയിനിനു മുന്നില്‍ ചാടി മരിച്ചതിന് പിന്നാലെ സുഹൃത്തായ യുവാവ് പുഴയില്‍ ച്ചാടി മരിച്ചു. എറണാകുളം ആലുവയില്‍ ഇന്നലെ രാത്രിയാണ് സംഭവം. 42 കാരിയായ മഞ്ജുവും 39 കാരനായ ശ്രീകാന്തുമാണ് മരിച്ചത്. ഇരുവരും അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് ആലുവ കുഴിവേലിപ്പടി സ്വദേശി മഞ്ജു, ആലുവ ഗ്യാരേജിന് സമീപം ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്. പ്രദേശത്തെ ഒരു ഫാക്ടറിയിലെ ജീവനക്കാരിയായിരുന്നു മ‍ഞ്ജു. മൂന്ന് മാസം മുന്‍പാണ് ഡ്രൈവറായ ശ്രീകാന്ത് മഞ്ജുവിന്റെ വീടിനടുത്ത്‌ വാടകക്ക് താമസിക്കാനെത്തിയത്. പിന്നീട് […]

പെട്ടെന്ന് അയാൾ എന്റെ ചുണ്ടിൽ ചുംബിക്കാൻ ചാഞ്ഞു, ഒരു ചോദ്യവുമില്ലാതെ, സമ്മതമില്ലാതെ,ഭാഗ്യവശാൽ ഞാൻ ചാടി പുറകോട്ടേക്ക് മാറി,അയാളിൽ നിന്ന് അകലം പാലിച്ചു, ഞാൻ അസ്വസ്ഥതയോടെ, പേടിയോടെ അയാളുടെ മുഖത്തേക്ക് നോക്കി, അപ്പോൾ വീണ്ടും എന്നോട് അയാൾ ചോദിച്ചു “ഒരു ചുംബനം മാത്രം?വിജയ് ബാബുവിനെതിരെ ആരോപണവുമായി യുവതി

സ്വന്തം ലേഖിക കൊച്ചി :വിജയ് ബാബുവിനെതിരായ ലൈംഗിക ആരോപണകേസ് നടക്കുന്നതിനിടെ നടനെതിരെ ആരോപണവുമായി യുവതി. വുമൺ എ​ഗൈൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് പേജ് വഴിയാണ് വിജയ് ബാബുവിനെതിരെ ആരോപണയുമായി യുവതി രം​ഗത്തെത്തിയത്. 2021 നവംബറിലാണ് സംഭവം നടന്നതെന്ന് യുവതി പറയുന്നു. നവംബറിൽ വിജയ് ബാബുവിനെ ജോലിയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനാണ് കണ്ടുമുട്ടിയത്. പ്രെഫഷണലും വ്യക്തിപരവുമായ കാര്യങ്ങൾ സംസാരിച്ചു. എനിക്ക് സഹായം ആവശ്യമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം എന്നെ സഹായിക്കാൻ സ്വയം മുന്നോട്ടുവന്നുവെന്നും എന്നാൽ കുറച്ച് കഴിഞ്ഞ തന്നെ ചുംബിക്കാൻ വിജയ് ബാബു ശ്രമിച്ചുവെന്നുമാണ് യുവതി […]