ആലുവയിൽ ട്രെയിനിന് മുന്നില്‍ ചാടി യുവതി ജീവനൊടുക്കി; പിന്നാലെ യുവാവ് പുഴയില്‍ ചാടി മരിച്ചു; ഇരുവരും പ്രണയത്തിലായിരുന്നുവെന്നും, വീട്ടുകാർ വിവരം അറിഞ്ഞതിനെത്തുടർന്നാണ് ആത്മഹത്യയെന്നും പ്രാഥമിക വിവരം
സ്വന്തം ലേഖകൻ കൊച്ചി: ആലുവയില്‍ യുവതി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. തൊട്ടു പിന്നാലെ സുഹൃത്തായ യുവാവ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കുഴിവേലിപ്പടി പുത്തന്‍ വീട്ടില്‍ മഞ്ജു( 42)വും, സുഹൃത്തായ എടത്തല താഴത്തേടത്ത് വീട്ടില്‍ ശ്രീകാന്തും (36) ആണ് മരിച്ചത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. മൂന്ന് മാസം മുന്‍പാണ് ഡ്രൈവറായ ശ്രീകാന്ത് മഞ്ജുവിന്റെ വീടിനടുത്ത് വാടകയ്ക്ക് താമസിക്കാനെത്തിയത്. പിന്നീട് ഇരുവരും പ്രണയത്തിലായി. മഞ്ജു ആലുവയിലെ ഗ്യാരേജിന് സമീപം ട്രെയിനിന് മുന്നില്‍ ചാടി മരിക്കുകയായിരുന്നു. പിന്നാലെ ഓട്ടോയില്‍ ആലുവ […]