video
play-sharp-fill

എണ്ണ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുമ്പോൾ വേണ്ട ഗ്രീന്‍ ബെല്‍റ്റും ബഫര്‍ സോണുമില്ലാതെ ബിപിസിഎല്‍ കൊച്ചി റിഫൈനറി: കമ്പനി സ്ഥാപിച്ചതു മുതല്‍ ദുരിതത്തിലായി നാട്ടുകാർ

സ്വന്തം ലേഖകൻ കൊച്ചി :ബിപിസിഎല്‍ കൊച്ചി റിഫൈനറി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നത് നിയമങ്ങള്‍ പാലിക്കാതെ. എണ്ണ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുമ്ബോള്‍ വേണ്ട ഗ്രീന്‍ ബെല്‍റ്റും ബഫര്‍ സോണുമില്ലാത്തതാണ് പ്രധാന ചട്ടലംഘനം. കമ്ബനി സ്ഥാപിച്ചതു മുതല്‍ ദുരിതത്തിലാണ് അമ്ബലമുകളിലെ നാട്ടുകാര്‍. 1305 ഏക്കറിലാണ് പെട്രോളിയം കമ്ബനി വ്യാപിച്ചുകിടക്കുത്. അതീവ സുരക്ഷ വേണ്ട സ്ഥലം കൂടിയാണിത്. എന്നാല്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ഒരു ഭാഗം സ്ഥിതിചെയ്യുന്നത് പൊതുറോഡിനോട് ചേര്‍ന്നാണ്. റോഡില്‍ നിന്ന് ഒരു കല്ലെറിഞ്ഞാല്‍ എത്തുന്ന ദൂരത്താണ് ഭീമന്‍ പെട്രോളിയം പൈപ്പുകള്‍. അതീവ സുരക്ഷ വേണ്ട കമ്ബനി […]

കോവിഡിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ നഷ്ടം രാജ്യം 2035 സാമ്പത്തിക വര്‍ഷത്തില്‍ മാത്രമേ നികത്തൂവെന്ന് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട്

സ്വന്തം ലേഖകൻ ദില്ലി‌: കൊവിഡിന്റെ സാമ്ബത്തിക പ്രതിസന്ധിയുടെ നഷ്ടം രാജ്യം 2035 സാമ്ബത്തിക വര്‍ഷത്തില്‍ മാത്രമേ നികത്തൂവെന്ന് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് 2019-20 സാമ്ബത്തിക വര്‍ഷത്തില്‍ തുടങ്ങിയ കൊവിഡ് പ്രതിസന്ധിയുടെ നഷ്ടം നികത്താന്‍ 15 വര്‍ഷം വേണ്ടിവരുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. റിസര്‍വ് ബാങ്ക് പുറത്തുവിട്ട കറന്‍സി ആന്റ് ഫിനാന്‍സ് റിപ്പോര്‍ട്ട് 2022 ലാണ് ഇക്കാര്യം ഉള്ളത്. 2020-21 സാമ്ബത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സാമ്ബത്തിക വളര്‍ച്ച -6.6 ശതമാനമായിരുന്നു. 2021-22 ല്‍ രാജ്യം 8.9 ശതമാനം വളര്‍ച്ച നേടുമെന്നാണ് കരുതുന്നത്. 2022-23 വര്‍ഷത്തില്‍ 7.5 ശതമാനമാണ് […]

മകനെ പൊലീസ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ സ്ത്രീയെ കൊണ്ട് ശരീരം മസാജ് ചെയ്യിപ്പിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു

സ്വന്തം ലേഖകൻ പട്‌ന: മകനെ പൊലീസ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ സ്ത്രീയെ കൊണ്ട് ശരീരം മസാജ് ചെയ്യിപ്പിച്ച സംഭവത്തിൽ ഉദ്യോഗസ്ഥന് എതിരെ നടപടി. മസാജ് ചെയ്യിപ്പിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് നടപടി. ശശിഭൂഷണ്‍ സിന്‍ഹ എന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. നൗഹട്ട ബ്ലോക്കിന് കീഴിലുള്ള ദര്‍ഹാര്‍ പോലീസ് സ്റ്റേഷനിലാണ് സംഭവം. പോലീസ് സ്‌റ്റേഷനില്‍ അര്‍ധനഗ്നനായി ഇരുന്ന ശശിഭൂഷണ് ഒരു സ്ത്രീ മസാജ് ചെയ്ത് നല്‍കുന്ന വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചത്. മകനെ പോലീസ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിക്കണമെന്ന് […]

വ്യക്തിഗത വിവരങ്ങള്‍ ​ഗൂ​ഗിള്‍ സേര്‍ച്ച്‌ റിസള്‍ട്ടുകളില്‍ നിന്നും ഒഴിവാക്കാന്‍ അവസരം വിപുലീകരിച്ച്‌ ​ഗൂഗിൾ കമ്പനി

സ്വന്തം ലേഖകൻ വ്യക്തിഗത വിവരങ്ങള്‍ ​ഗൂ​ഗിള്‍ സേര്‍ച്ച്‌ റിസള്‍ട്ടുകളില്‍ നിന്നും ഒഴിവാക്കാന്‍ അവസരം വിപുലീകരിച്ച്‌ ​കമ്ബനി. ദീര്‍ഘകാലമായുള്ള ഉപയോ​ക്താക്കളുടെ ആവശ്യം പരി​ഗണിച്ചാണ് ഇത്. വീട്, മൊബൈല്‍ നമ്ബര്‍, ഇ-മെയില്‍ ഐഡി തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ ഗൂഗിള്‍ സേര്‍ച്ച്‌ റിസള്‍ട്ടില്‍ പ്രത്യക്ഷപ്പെടുന്നത് ഉപയോക്താക്കള്‍ക്ക് നിരവധി അസൗകര്യങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇത്തരം വിവരങ്ങള്‍ ഒഴിവാക്കുന്നത് പടിപടിയായി ആരംഭിച്ചിരിക്കുകയാണ് ഗൂഗിള്‍. ലോഗ്-ഇന്‍ വിവരങ്ങള്‍ പോലുള്ള രഹസ്യ സ്വഭാവമുള്ളവ നീക്കം ചെയ്യാനും പുതിയ നയം അനുവദിക്കുന്നുണ്ട്. ഐഡന്റിറ്റി തെഫ്റ്റ് മുന്നില്‍കണ്ടാണ് ഇത്. “ഉപഭോക്താക്കളുടെ വിവരങ്ങളേക്കുറിച്ചുള്ള ആക്സസ് സുപ്രധാനമാണെങ്കിലും വ്യക്തിപരമായ വിവരങ്ങള്‍ സ്വകാര്യമാക്കി […]

ഏറ്റുമാനൂര്‍-ചിങ്ങവനം റെയില്‍വേ ഇരട്ടപ്പാത കമ്മിഷന്‍ ചെയ്യുന്നതിന്റെ ഭാഗമായി കോട്ടയം പാതയില്‍ മെയ്‌ ആറു മുതല്‍ 28 വരെ ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണംg

സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂര്‍-ചിങ്ങവനം റെയില്‍വേ ഇരട്ടപ്പാത കമ്മിഷന്‍ ചെയ്യുന്നതിന്റെ ഭാഗമായി കോട്ടയം പാതയില്‍ അടുത്ത ആറു മുതല്‍ 28 വരെ ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം. 22 വരെ മൂന്നു മുതല്‍ അഞ്ചു മണിക്കൂര്‍ വരെയാണു നിയന്ത്രണം. 23 മുതല്‍ 28 വരെ ദിവസവും രാവിലെ 10 മണിക്കൂര്‍ കോട്ടയം വഴി ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടയും. ഈ സമയത്തെ ട്രെയിനുകള്‍ റദ്ദാക്കുകയോ ആലപ്പുഴ വഴി തിരിച്ചുവിടുകയോ ചെയ്യും. റെയില്‍വേ സുരക്ഷാ കമ്മിഷന്‍ (കമ്മിഷന്‍ ഓഫ്‌ റെയില്‍വേ സേഫ്‌റ്റി-സി.ആര്‍.എസ്‌) 23നു പുതിയ പാത പരിശോധിക്കും. […]

പത്തിൽ പഠിക്കുന്ന കുട്ടിക്ക് ഓൺലൈൻ കാമുകി: തേച്ച കാമുകിയെ കൊല്ലാൻ വണ്ടിക്കൂലിക്ക് കാശ് ചോദിച്ച് വഴക്കെന്ന് അച്ഛൻ : അന്വേഷിച്ച് എത്തിയ പൊലീസ് ഉദ്യോഗസ്ഥയുടെ നേരെ വെട്ടുകത്തിയുമായി പത്താം ക്ലാസുകാരൻ: കോട്ടയം ഏറ്റുമാനൂര്‍ പൊലീസ് സ്‌റ്റേഷനിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയായ നിഷ ജോഷിക്ക് ഉണ്ടായത് ഞെട്ടിക്കുന്ന അനുഭവം

സ്വന്തം ലേഖകൻ കോട്ടയം: നമ്മള്‍ കുട്ടികള്‍ ആയിരുന്നപ്പോഴത്തെ പോലുള്ള കുട്ടികള്‍ അല്ല ഇപ്പോള്‍. നമ്മള്‍ കണ്ട തുലാഭാരം കണ്ടു വളര്‍ന്നവര്‍ അല്ല അവര്‍. ആക്ഷനും വയലന്‍സും ഉള്ള കെജിഎഫ് കണ്ടു വളരുന്നവരാണ്. പബ്ജിക്കും ഫ്രീ ഫയറിനും അഡിക്‌ട് ആയി വളരുന്നവരാണ്. ലാഘവത്തോടെ അവരെ കൈകാര്യം ചെയ്യാമെന്ന അമിത ആത്മ വിശ്വാസം ഒരിക്കലും വേണ്ടയെന്ന് നിഷ പറയുന്നു. കാമുകി വഞ്ചിച്ചതിന്റെ പേരില്‍ പ്രശ്‌നമുണ്ടാക്കിയ വിദ്യാര്‍ത്ഥിയെ അനുനയിപ്പിക്കാന്‍ ചെന്ന തനിക്കുണ്ടായ ഞെട്ടിക്കുന്ന അനുഭവമാണ് നിഷ കുറിച്ചത്. ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയാണ് നിഷ ജോഷി. ഓണ്‍ലൈന്‍ വഴി […]

ബാസ്‌കറ്റ് ബോള്‍ താരം ലിതാരയുടെ മരണം; സമഗ്രാന്വേഷണം നടത്തണം; ബിഹാര്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയന്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബാസ്‌കറ്റ് ബോള്‍ താരം ലിതാരയുടെ മരണത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്ന ആവശ്യവുമായി ബിഹാര്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയന്‍ ലിതാരയുടെ മരണത്തിലെ ദുരൂഹത അകറ്റാന്‍ നടപടി വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട ലിതാരയുടെ ബന്ധുക്കളുടെ ആശങ്കയകറ്റാന്‍ സത്യസന്ധവും സമഗ്രവുമായ അന്വേഷണം അനിവാര്യമാണ്. അതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കണമെന്നും ബീഹാര്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ആത്മഹത്യ ചെയ്യേണ്ട രീതിയിലുള്ള സാഹചര്യം ലിതാരക്കില്ലായിരുന്നുവെന്ന ബന്ധുക്കളുടെ നിലപാടും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ […]

കോവിഡിന്റെ നാലാംതരംഗം ജൂണിനുശേഷം ഇന്ത്യയില്‍ അതിതീവ്രതയിലെത്തുമെന്ന് ഗവേഷകര്‍: ഇത് രണ്ടാംതരംഗത്തിന് സമാനമായ ദുരന്തം ഉണ്ടാക്കുമോയെന്ന് ആശങ്ക

സ്വന്തം ലേഖകൻ ന്യൂ ഡൽഹി: കൊവിഡിന്റെ നാലാംതരംഗം ജൂണിനുശേഷം ഇന്ത്യയില്‍ അതിതീവ്രതയിലെത്തുമെന്ന് കാണ്‍പൂര്‍ ഐഐടിയിലെ ഗവേഷകര്‍ പറയുന്നു. ഇത് രണ്ടാംതരംഗത്തിന് സമാനമായ ദുരന്തം ഉണ്ടാക്കുമോയെന്ന ആശങ്കയിലാണ് ഗവേഷകര്‍. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ജൂലൈ പകുതിയോടെ ഏറ്റവും കൂടിയ നിലയിലെത്തും. സെപ്റ്റംബറോടെയാകും ഇതിന് ശമനമുണ്ടാകുന്നതെന്നും ഗവേഷകര്‍ പറയുന്നു. അതേസമയം നാലാം തരംഗം ഗുരുതരമാകില്ലെന്നാണ് കരുതുന്നത്. രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ ഏകദേശം പേരും പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൂടാതെ ചിലരൊക്കെ ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചിരിക്കുകയാണ്. മുന്‍ അനുഭവവും സംവിധാനങ്ങളും നാലാംതരംഗത്തിന്റെ തീവ്രത കുറച്ചേക്കും.

സെമിനാരിയിൽ വൈദിക പഠനത്തിനെത്തിയ നാല് വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; പ്രതിയായ പള്ളി വികാരിക്ക് 18 വർഷം കഠിന തടവ് വിധിച്ച് കോടതി

സ്വന്തം ലേഖകൻ കൊല്ലം : സെമിനാരിയിൽ വൈദിക പഠനത്തിനെത്തിയ നാല് വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പള്ളി വികാരിക്ക് 18 വർഷം കഠിന തടവ് വിധിച്ച് കോടതി. കൊല്ലം കോട്ടാത്തല സെൻറ് മേരീസ് പള്ളി വികാരിയായിരുന്ന ഫാ. തോമസ് പാറേക്കുളത്തിനാണ് കോടതി ശിക്ഷ വിധിച്ചത്. പോക്‌സോ നിയമപ്രകാരം മൂന്ന് കേസുകളിലായി അഞ്ചുവർഷം വീതവും ഒരു കേസിൽ മൂന്ന് വർഷവും ഉൾപ്പടെ 18 വർഷം കഠിന തടവ് അനുഭവിക്കണം. ഇത് കൂടാതെ ഓരോ ലക്ഷം രൂപ വീതം പിഴയും അടയ്‌ക്കണം. പിഴത്തുക വിദ്യാർത്ഥികൾക്ക് നൽകാനാണ് […]

ചികി​ത്സ തേ​ടി​യെ​ത്തി​യ വ​യോ​ധി​ക​യ്ക്ക് ആലപ്പുഴ മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി വ​ള​പ്പി​ല്‍വെച്ച് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു

​സ്വന്തം ലേഖകൻ അമ്ബ​ല​പ്പു​ഴ: ചി​കി​ത്സ തേ​ടി​യെ​ത്തി​യ വ​യോ​ധി​ക​യ്ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. ശാ​സ്താം​കോ​ട്ട പ​ള്ളി​ശേ​രി​ക്ക​ല്‍ മു​ട്ട​ത്ത്‌ അ​യ്യ​ത്ത് തെ​ക്ക​തി​ല്‍ ജാ​ന​കി(56)​ക്കാ​ണ് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി വ​ള​പ്പി​ല്‍ തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ​വെള്ളി​യാ​ഴ്ച പ​ക​ല്‍ മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. തൈ​റോ​യി​ഡി​ന്‍റെ ചി​കി​ത്സ​തേ​ടി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു ജാ​ന​കി. ക​ടി​യേ​റ്റ് ജാ​ന​കി ആ​ശൂ​പ​ത്രി​യി​ല്‍ തി​രി​കെ എ​ത്തി പ്ര​തി​രോ​ധ കു​ത്തി​വ​യ്‌​പെ​ടു​ത്തു. ആ​ശു​പ​ത്രി വ​ള​പ്പി​ല്‍ തെ​രു​വു​നാ​യ ശ​ല്ല്യം രൂ​ക്ഷ​മാ​ണ്. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​വ​ര്‍ ആ​ശ​ങ്ക​യോ​ടെ​യാ​ണ് ക​ഴി​യു​ന്ന​ത്. ഇ​തി​നു​മു​മ്ബും ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടി​യെ​ത്തി​യ​വ​രെ തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച സം​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ട്.