Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: ബാസ്‌കറ്റ് ബോള്‍ താരം ലിതാരയുടെ മരണത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്ന ആവശ്യവുമായി ബിഹാര്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയന്‍

ലിതാരയുടെ മരണത്തിലെ ദുരൂഹത അകറ്റാന്‍ നടപടി വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട ലിതാരയുടെ ബന്ധുക്കളുടെ ആശങ്കയകറ്റാന്‍ സത്യസന്ധവും സമഗ്രവുമായ അന്വേഷണം അനിവാര്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കണമെന്നും ബീഹാര്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ആത്മഹത്യ ചെയ്യേണ്ട രീതിയിലുള്ള സാഹചര്യം ലിതാരക്കില്ലായിരുന്നുവെന്ന ബന്ധുക്കളുടെ നിലപാടും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ ബാസ്‌കറ്റബോള്‍ താരമായ കോഴിക്കോട് പാരിതിപ്പറ്റ സ്വദേശിനി കെ സി ലിതാരയുടെ മരണത്തില്‍ കോച്ചിനെതിരെ ബന്ധുക്കള്‍ ആരോപണം കടുപ്പിച്ചിട്ടുണ്ട്. ടീമിന്റെ കോച്ച്‌ രവി സിംഗില്‍ നിന്ന് ലിതാര അനുഭവിച്ച നിരന്തരമായ മാനസിക പീഡനമാണ് യുവതിയെ മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.ഇതുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ പട്‌ന രാജീവ് നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു