പള്‍സര്‍ സുനിയുടെ ഒറിജിനല്‍ കത്ത് കിട്ടി; ലഭിച്ചത് സഹതടവുകാരന്റെ വീട്ടില്‍ നിന്ന്; ദിലീപിന് കുരുക്ക് കൂടുതല്‍ മുറുകുന്നു

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിനയച്ച കത്തിന്റെ ഒറിജിനല്‍ കണ്ടെത്തി. പള്‍സറിന്റെ സഹതടവുകാരനായിരുന്ന കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടില്‍ നിന്നാണ് കത്തിന്റെ ഒറിജിനല്‍ ലഭിച്ചത്. നടിയെ ആക്രമിച്ചതിനു പിന്നിലെ ഗൂഢാലോചനയിലെ നിര്‍ണായക തെളിവാണ് കത്ത്. ചെയ്ത തെറ്റ് ഏറ്റു പറഞ്ഞ് കോടതിയില്‍ മാപ്പിരക്കും എന്നാണ് കത്തില്‍ പറയുന്നത്. കത്തിന്റെ ആധികാരികത ഉറപ്പാക്കാന്‍ പള്‍സര്‍ സുനിയുടെ കൈയക്ഷരത്തിന്റെ സാമ്പിള്‍ കഴിഞ്ഞദിവസം അന്വേഷണ സംഘം ശേഖരിച്ചു. ഇത് ഉടന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. 2018 മേയ്‌ ഏഴിനായിരുന്നു ജയിലില്‍ […]

വരൂ ഒരു ചായ കുടിച്ചിട്ട് പോകാം….! മൂന്നാറിലെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പിങ്ക് കഫേയുമായി കെഎസ്‌ആര്‍ടിസി

സ്വന്തം ലേഖിക ഇടുക്കി: മൂന്നാറിലെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഫേയായി രൂപം മാറി കെഎസ്‌ആര്‍ടിസി. മൂന്നാര്‍ കെഎസ്‌ആര്‍ടിസി ഡിപ്പോയിലാണ് പിങ്ക് കഫേ പ്രവര്‍ത്തനം ആരംഭിച്ചത്. കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്‍ ദേവികുളം ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് കഫേ ആരംഭിച്ചിരിക്കുന്നത്. കെഎസ്‌ആര്‍ടിസിയുടെ ഉപയോഗ ശൂന്യമായ ബസുകള്‍ പുന:രുപയോഗിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. അറ്റകുറ്റപ്പണി ചെയ്ത് കുട്ടപ്പനായെടുത്ത ബസ് ആണ് കഫേയായി ഉപയോഗിക്കുന്നത്. ബസ്സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബസില്‍ ഒരേ സമയം 20 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാം. കുടുംബശ്രീക്കാര്‍ക്കാണ് കഫേയുടെ ചുമതല. 14 പേര്‍ക്കാണ് ഇതുവഴി തൊഴില്‍ ലഭിക്കുന്നത് എന്നാണ് […]

വാണിജ്യ ​ഗ്യാസ് സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി; ഒറ്റയടിക്ക് കൂട്ടിയത് 270 രൂപ; ഹോട്ടലുകാരുടെ നെഞ്ചത്തടിച്ച് കേന്ദ്ര സർക്കാർ

സ്വന്തം ലേഖകൻ കോട്ടയം: വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില വീണ്ടും വര്‍ധിച്ചു. ഒറ്റയടിക്ക് 270 രൂപയാണ് കൂട്ടിയത്. കോവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറുന്നതിനിടയിലാണ് ഹോട്ടൽ ഉടമകൾ ഉൾപ്പെടെയുള്ള വാണിജ്യസിലിണ്ടർ ഉപഭോക്താക്കൾക്ക് കേന്ദ്ര സർക്കാരിൻ്റെ തിരിച്ചടി. ഓരോ ദിവസവും അവശ്യവസ്തുക്കൾക്ക് ഉണ്ടാകുന്ന അപ്രതീക്ഷിത വിലക്കയറ്റത്തിൽ പൊറുതി മുട്ടിയിരിക്കുകയാണ് ജനങ്ങൾ. കഴിഞ്ഞ കുറെ ദിവസങ്ങളായി ഉണ്ടാകുന്ന തുടർച്ചയായ പെട്രോൾ, ഡീസവ്‍ വില വർധനവിൻ്റെ കഷ്ടതയിലിരിക്കെയാണ് ജനങ്ങൾ. അതിനിടയിലാണ് വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വിലവർധനവ് ഇരുട്ടടിപോലെ ഉപഭോക്താക്കളിൽ വന്ന് പതിക്കുന്നത്.

ദേശീയപാതകളിലെ ടോള്‍ നിരക്ക് വര്‍ധിപ്പിച്ചു; 10 രൂപ മുതല്‍ 65 രൂപ വരെയാണ് വർധനവ്

സ്വന്തം ലേഖകൻ കൊച്ചി: ദേശീയപാതകളിലെ ടോള്‍ നിരക്ക് വര്‍ധിപ്പിച്ചു. പുതിയ സാമ്പത്തിക വര്‍ഷം വിവിധ മേഖലകളില്‍ നികുതി വര്‍ധവ് പ്രാബല്യത്തില്‍ വരുന്നതിനൊപ്പമാണ് ടോള്‍ നിരക്കിലും വര്‍ധനവ്. 10 രൂപ മുതല്‍ 65 രൂപ വരെയാണ് ഇന്ന് മുതല്‍ അധികം നല്‍കേണ്ടത്. സംസ്ഥാനത്തെ വിവിധ റോഡുകളില്‍ 10 ശതമാനം വരെയാണ് ടോള്‍ നിരക്ക് കൂട്ടിയത്. പാലക്കാട് പന്നിയങ്കര ടോള്‍ പ്ലാസയില്‍ കാറിന് 135 രൂപയില്‍ നിന്ന് 150 രൂപയാക്കി ഉയര്‍ത്തി. തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ നിരക്ക് വര്‍ധനയില്ല. അതേസമയം വിവിധ മേഖലകളിലാണ് പുതിയ സാമ്പത്തിക […]

സിനിമാഭിനയത്തിന്റെയും ടി.വി.ചാനല്‍ അവതാരക വേഷത്തിന്റെയും തിരക്കുകള്‍ മാറ്റി വച്ച്‌ മീനാക്ഷി എസ്.എസ്.എല്‍.സി.പരീക്ഷാചൂടിലേക്ക്

സ്വന്തം ലേഖകൻ പാലാ: സിനിമാഭിനയത്തിന്റെയും ടി.വി.ചാനല്‍ അവതാരക വേഷത്തിന്റെയും തിരക്കുകള്‍ മാറ്റി വച്ച്‌ മീനാക്ഷിയെന്ന അനുനയ അനൂപ് എസ്.എസ്.എല്‍.സി. പരീക്ഷ എഴുതാന്‍ കിടങ്ങൂര്‍ എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തി. കഴിഞ്ഞ വര്‍ഷം ഷൂട്ടിംഗ് തിരക്കുകളെ തുടര്‍ന്ന് എസ്.എസ്.എല്‍.സി. പരീക്ഷയെഴുതാന്‍ കഴിഞ്ഞിരുന്നില്ല. ഇന്നലെ നടന്ന ആദ്യ പരീക്ഷ എളുപ്പമായിരുന്നെന്ന് മീനാക്ഷി പറഞ്ഞു. അനുനയ അനൂപ് എന്ന സിനിമാ ബാലതാരം മീനാക്ഷിയെന്ന പേരിലാണ് പ്രശസ്തയായത്. യു.പി.സ്‌കൂള്‍തലം മുതല്‍ കിടങ്ങൂര്‍ എന്‍.എസ്.എസ്. സ്‌കൂളിലാണ് പഠിക്കുന്നത്. സ്‌കൂള്‍ യൂണിഫോമിലെത്തിയ ബാലതാരത്തെ അദ്ധ്യാപകരും സഹപാഠികളുമൊക്കെ അനുമോദിച്ചു. ഒട്ടേറെ ചിത്രങ്ങളില്‍ മീനാക്ഷി ശ്രദ്ധേയമായ […]

എംജി സർവകലാശാല യൂണിയൻ കലോത്സവത്തിന്റെ ഭാഗമായ ഫ്ലാഷ് മോബിൽ വിദ്യാർഥികൾക്കൊപ്പം നൃത്തച്ചുവടുകളുമായി കലക്ടർ ദിവ്യ എസ്.അയ്യർ

സ്വന്തം ലേഖകൻ പത്തനംതിട്ട: എംജി സർവകലാശാല യൂണിയൻ കലോത്സവത്തിന്റെ ഭാഗമായ ഫ്ലാഷ് മോബിൽ വിദ്യാർഥികൾക്കൊപ്പം നൃത്തച്ചുവടുമായിപത്തനംതിട്ട ജില്ലാ കലക്ടർ ദിവ്യ എസ്.അയ്യർ. കലോത്സവത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി വിവിധ കോളജുകളിൽ ഫ്ലാഷ് മോബ് നടത്തിയ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് വിദ്യാർഥികൾക്കൊപ്പമാണ് കലക്ടറും അപ്രതീക്ഷിതമായി ഒപ്പംകൂടിയത്. കലോത്സവത്തിന്റെ വൈദ്യുതാലങ്കാരം ഉദ്ഘാടനം ചെയ്യാൻ ജില്ലാ സ്റ്റേഡിയത്തിൽ എത്തിയതായിരുന്നു കലക്ടർ. ഫ്ലാഷ് മോബിന്റെ സമാപനവും ഇതോടൊപ്പം നടത്തി. ഇതിനൊപ്പമാണ് നൃത്തച്ചുവടുകളുമായി കലക്ടറും കൂടിയത്. വിദ്യാർഥികൾക്കൊപ്പം മനോഹര നൃത്തച്ചുവടുകൾ വയ്ക്കുന്ന കലക്ടറുടെ വിഡിയോ വിവിധ സമൂഹമാധ്യമങ്ങളിൽ വൈറലായി. സ്കൂൾ പഠനകാലത്ത് സ്ഥിരമായി […]

കാക്കനാട് ഇരുമ്പനത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടറിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ കൊച്ചി∙ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഒരാൾക്ക് പരുക്കേറ്റു. നെട്ടൂർ പൂതേപ്പാടം നിസാം മൻസിലിൽ നവാസിന്റെ മകൻ മുഹമ്മദ് നിസാമുദ്ദീൻ (നിസാം–23) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 7.55ന് ഇരുമ്പനം പുതിയ റോഡ്–എസ്എൻ ജംക്‌ഷൻ റോഡിലായിരുന്നു അപകടം. കാക്കനാട് ഭാഗത്തു നിന്നെത്തിയതായിരുന്നു നിസാമുദീൻ. നിസാമുദീന്റെ ബൈക്ക് എതിരെ വന്ന സ്കൂട്ടറിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് അതേ ദിശയിൽ വന്ന ടിപ്പറിനടിയിലേക്ക് വീഴുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ നിസാമുദീൻ മരിച്ചു. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. […]

മാവേലിക്കര കൊച്ചിക്കല്‍ ശ്രീകൃഷ്ണ ബേക്കറി കുത്തിത്തുറന്ന് സാധനങ്ങള്‍ മോഷ്ടിച്ച കേസ്; 24 വര്‍ഷത്തിനുശേഷം പ്രതി പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ മാവേലിക്കര: 1998 നവംബര്‍ 27ന് രാത്രി മാവേലിക്കര കൊച്ചിക്കല്‍ ശ്രീകൃഷ്ണ ബേക്കറി കുത്തിത്തുറന്ന് സാധനങ്ങള്‍ മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ ശേഷം ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതി 24 വര്‍ഷത്തിനുശേഷം പൊലീസ് പിടിയിലായി. എറണാകുളം കുമ്പളം മാടവന പുളിക്കത്തറ വീട്ടില്‍ സുനിലിനെയൊണ് (45) മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കൂട്ടു പ്രതി ഷാനവാസിനൊപ്പം മോഷണം നടത്തി വന്ന ഇയാള്‍ എറണാകുളം, ആലപ്പുഴ ജില്ലകളില്‍ വിവിധ ജയിലുകളില്‍ കഴിഞ്ഞിട്ടുണ്ട്. പിന്നീട് കോടതിയില്‍ നിന്നു ജാമ്യം നേടിയശേഷം ഒളിവില്‍ പ്പോയി. മാവേലിക്കര ജുഡിഷ്യല്‍ ഒന്നാം ക്ലാസ് […]

പതിനെട്ട് വയസ് തികഞ്ഞെന്ന കാരണത്താൽ പ്ലസ് ടു വിദ്യാര്‍ത്ഥിയെ വീട്ടില്‍ നിന്നും ഇറക്കിവിട്ട സംഭവത്തിൽ വഴിത്തിരിവ്; ഇറക്കിവിട്ടതല്ലെന്നും ഇറങ്ങിപോയതാണെന്നും പിതാവ്; ബിസിനസ് ചെയ്യാന്‍ പണം വേണമെന്ന് അഖില്‍ ആവശ്യപ്പെട്ടതായും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കല്ലാതെ പണം നല്‍കാനാവില്ലെന്ന് പറഞ്ഞതിനാല്‍ തനിക്കെതിരെ വ്യാജ പരാതി നല്‍കുകയായിരുന്നെന്നും പിതാവ്

സ്വന്തം ലേഖകൻ പത്തനംതിട്ട: 18 വയസ് തികഞ്ഞെന്ന കാരണത്താല്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ വീട്ടില്‍ നിന്നും ഇറക്കിവിട്ടതായി പരാതി നല്‍കിയ സംഭവത്തില്‍ വഴിത്തിരിവ്. വിദ്യാര്‍ത്ഥിയെ വീട്ടില്‍ നിന്നും ഇറക്കിവിട്ടതല്ലെന്നും സ്വയം ഇറങ്ങിപ്പോയതാണെന്നും പിതാവും നാട്ടുകാരും വെളിപ്പെടുത്തി. അടൂര്‍ ഏനാത്ത് സ്വദേശിയും അടൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയുമായ അഖിലാണ് വീട്ടുകാര്‍ക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്. അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് വീട്ടില്‍ നിന്ന് ഇറക്കിവിട്ടതായി അഖില്‍ ഏനാത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം, 18 വയസ് തികഞ്ഞതിനെ തുടര്‍ന്ന് […]

കോട്ടയം കടുത്തുരുത്തി മാംഗോ മെഡോസിൽവെച്ച് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു; പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു

സ്വന്തം ലേഖകൻ കോട്ടയം: കടുത്തുരുത്തിയില്‍ വിദ്യാര്‍ഥിനി കുഴഞ്ഞ് വീണ് മരിച്ചു. മാംഗോ മെഡോസ് അഗ്രികള്‍ച്ചറല്‍ പാര്‍ക്ക് കാണാനെത്തിയ കൊടുങ്ങല്ലൂര്‍ മേത്തല കൊല്ലിയില്‍ വീട്ടില്‍ ഫാത്തിമ നസീര്‍ (15) ആണ് മരിച്ചത്. കൊടുങ്ങല്ലൂര്‍ ഓറ എഡിഫൈ ഗ്ലോബല്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഫാത്തിമ. വ്യാഴാഴ്ച വൈകിട്ട് 4.30 ഓടെ ആണ് സംഭവം.കൂട്ടുകാരുമൊത്ത് പാര്‍ക്കില്‍ നടക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കടുത്തുരുത്തി പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ വെള്ളിയാഴ്ച നടക്കും.മൃതദേഹം മുട്ടുചിറയിലെ ഹോളി ഗോസ്റ്റ് […]